പ്രതിപക്ഷ ഉപനേതൃ പദവി തർക്കം: 'പിണറായിക്ക് മറുപടി പറയാനില്ല, സിപിഎം തീരുമാനം പറയേണ്ടത് പാർട്ടി സെക്രട്ടറി'; ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് തനിക്ക് മറുപടി പറയാനില്ലെന്നും, സിപിഎമ്മിന്റെ തീരുമാനങ്ങൾ പറയേണ്ടത് പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
സിപിഎം - സിപിഐ ബന്ധം ശിഥിലമാക്കുന്ന യാതൊരു നിലപാടും സിപിഐയുടെ ഭാഗത്തുനിന്നുണ്ടാകില്ല. പദവി കീഴ്വഴക്കമനുസരിച്ച് സിപിഎമ്മിന് ലഭിക്കണമെന്നത് അവരുടെ മാത്രം അഭിപ്രായമാണ്, അത് എൽഡിഎഫ് തീരുമാനമല്ല. വിഷയത്തിൽ ജോസ് കെ മാണിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും, മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ