ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Wedding എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രണയം പൂത്തുലഞ്ഞ മഹാരാജാസ് കാംപസിൽവെച്ച് നദീമും കൃപയും ഒന്നായി; അപൂർവ വിവാഹത്തിന് സാക്ഷിയായി കലോത്സവ വേദി

  കൊച്ചി: ആറു വർഷം മുമ്പ് ഹൃദയത്തോട് ചേർത്തുപിടിച്ച കാംപസിൽനിന്ന് പടിയിറങ്ങുമ്പോൾ നദീമും കൃപയും ഇങ്ങനെയൊരു നിമിഷം അവരുടെ ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഡിഗ്രി പഠനത്തിനിടെ എറണാകുളം മഹാരാജാസ് കാംപസിൽവെച്ചാണ് ഇരുവരും ആദ്യമായി കണ്ടത്. ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിടാൻ അധികസമയം വേണ്ടിവന്നില്ല. ആ കാംപസിന്‍റെ കുളിർമയിൽ ആ പ്രണയം പൂത്തുലഞ്ഞു. മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം നടക്കുന്ന മഹാരാജാസ് കോളേജ് ഇന്നൊരു അപൂർവ വിവാഹത്തിന് സാക്ഷിയായി. ആറു വർഷം മുമ്പ് ഡിഗ്രി പഠനം പൂർത്തിയാക്കി മടങ്ങിയ നദീമും കൃപയും വിവാഹത്തിനായി തിരഞ്ഞെടുത്തത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു. പൂർവ വിദ്യാർഥികളുടെ വിവാഹം മഹാരാജാസ് കാംപസിനു വേറിട്ട അനുഭവമായി. അതും കലോത്സവവേദിയിൽവെച്ചുള്ള വിവാഹം. കലോത്സവത്തിനായി എത്തി ചേര്‍ന്ന ആയിരക്കണക്കിന് വിദ്യാർഥികളെയും കലാസ്വാദാകരെയും സാക്ഷിയാക്കിയായിരുന്നു നദീമും കൃപയും ജീവിതത്തിൽ ഒരുമിച്ചത്. 2014-17 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ വിദ്യാര്‍ഥികളായിരുന്നു ഇവർ. മഹാരാജാസ് കോളജിലെ ഫിലോസഫി വിദ്യാര്‍ഥിനിയായിരുന്നു കൃപ. എന്‍വയോണ്‍മെന്റല്‍ കെമസ്ട്...

പ്രണയബന്ധം എതിര്‍ത്തതിന് കമിതാക്കൾ ജീവനൊടുക്കി ; ആറു മാസത്തിനു ശേഷം ബന്ധുക്കള്‍ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി

ഗുജറാത്ത്: വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കൾ ജീവനൊടുക്കി. എന്നാൽ മരിച്ച് ആറ് മാസത്തിനുശേഷം അവരുടെ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി ബന്ധുക്കള്‍. ഗുജറാത്തിലെ താപിയിലാണ് സംഭവം. പ്രണയത്തിലായിരുന്ന ഗണേഷും രഞ്ജനയും 2022 ഓഗസ്റ്റിൽ ഗുജറാത്തിലെ താപിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയബന്ധത്തില്‍ വീട്ടുകാരുടെ എതിർപ്പ് കാരണമാണ് ഇവർ ആത്മഹത്യ ചെയ്തത്. ഇതിനെ തുടർന്ന് ജീവിച്ചിരുന്നപ്പോൾ ഒരുമിച്ച് ജീവിക്കാൻ കഴിയാത്തത് തങ്ങൾ കാരണമാണെന്ന കുറ്റബോധത്തില്‍ ഇരുവരുടേയും പ്രതിമകള്‍ പണിത് ബന്ധുക്കള്‍ വിവാഹം നടത്തുകയായിരുന്നു. എല്ലാ ചടങ്ങുകളോടെയുമായിരുന്നു വിവാഹം. ഗണേഷ് തങ്ങളുടെ അകന്ന ബന്ധുവായതിനാലാണ് വിവാഹത്തെ എതിർത്തതെന്ന് രഞ്ജനയുടെ മുത്തച്ഛനായ ഭീംസിങ് പാദ്വി പറഞ്ഞു. ഗണേഷും രഞ്ജനയും തമ്മിൽ തീവ്രപ്രണയമുണ്ടായിരുന്നുവെന്ന് മനസിലായതിനാലാണ് ഇത്തരത്തിൽ വിവാഹം നടത്താൻ ഇരുകൂട്ടരും ചേർന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.