മരപ്പട്ടി' പ്രയോഗം ഒഴിവാക്കേണ്ടിയിരുന്നത്; നേതൃത്വത്തെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് കൊല്ലം ജില്ലാ സമ്മേളനം
കൊല്ലം കൊട്ടിയത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ സര്‍ക്കാരിനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ക്കും രൂക്ഷവിമര്‍ശനം. ജാഥ നടത്തിയപ്പോൾ പാവപ്പെട്ട മൈക്ക് ഓപ്പറേറ്റിങ് തൊഴിലാളിയുടെ മെക്കിട്ടു കയറിയത് ശരിയോയെന്ന് വിമര്‍ശനം. തിരഞ്ഞെടുപ്പുവേളയിൽ എ.കെ.ബാലന്‍റെ 'മരപ്പട്ടി' പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. എംഎല്‍എ ആയ എം.വി.ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വി.ജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാമെങ്കില്‍ എന്തുകൊണ്ട് പഞ്ചായത്തംഗമായ പ്രവര്‍ത്തകന് ലോക്കല്‍ സെക്രട്ടറി ആകാന്‍ പാടില്ലെന്നും പ്രതിനിധികള്‍ ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍റേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപിയുടെ വെളിപ്പെടുത്തൽ മുന്നണിക്ക് തിരിച്ചടിയായെന്നും വിമര്‍ശനമുണ്ടായി.