ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയാകാൻ മലയാളി, സന്തോഷത്തിൽ വടക്കഞ്ചേരി ഗ്രാമം 

 പാലക്കാട്: അമേരിക്കൻ പ്രസിഡന്റെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന അമേരിക്കൻ മലയാളി വിവേക് രാമസ്വാമിയുടെ പ്രഖ്യാപനത്തിൽ ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ് പാലക്കാട് വടക്കഞ്ചേരി അഗ്രഹാരം. വിവേകിൻ്റെ പിതാവ് രാമസ്വാമിയുടെ ജന്മനാടാണിത്. 1974 ലാണ് മെക്കാനിക്കൽ എഞ്ചിനീയറായ രാമസ്വാമിയും ഭാര്യ ഗീതയും അമേരിക്കയിലേക്ക് പോയത്. തുടർന്ന് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഇവരുടെ മൂത്ത മകനാണ് വിവേക്. രണ്ടാമത്തെയാൾ ശങ്കർ. വിവേകും ശങ്കറും ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്. ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസ്റ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ് വിവേക്. വിവേകിൻ്റെ സഹോദരൻ ഡോ. ശങ്കറിനും അമേരിക്കയിൽ ബിസിനസ് രംഗത്ത് സജീവമാണ്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള വിവേകിൻ്റെ തീരുമാനം കുടുംബാംഗങ്ങൾക്ക് ഏറെ സന്തോഷവും അതോടൊപ്പം അത്ഭുതവുമാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ ഇനിയും കടമ്പകളുണ്ടെങ്കിലും അവയെല്ലാം മറികടക്കുമെന്ന പ്രതീക്ഷയാണ് കുടുംബാംഗങ്ങൾക്കുള്ളത്. മികച്ച സംരംഭകനായി അമേരിക്കയിൽ തിളങ്ങി

ബോവിക്കാനം ബി.എ ആർ എച്ച് എസ്സ് എസ്സിലെ 1990-1991 ബാച്ചിലെ പൂർവ്വവിദ്യാത്ഥിക്കൾ സ്കൂളിന് വാട്ടർ കൂളർ നൽകി

  ബോവിക്കാനം ബി.എ ആർ എച്ച് എസ്സ് എസ്സിലെ 1990/1991 ബാച്ചിലെ പൂർവ്വ വിദ്യത്ഥികൾ ചേർന്ന് സ്കൂളിന് വാട്ടർ കൂളർ നൽകി..  മുൻ എച്ച് എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിണ്ടൻറ് മസൂദ്ബോവിക്കാനംഅദ്ധ്യക്ഷതവഹിച്ചു .മുൻ പ്രസിണ്ടന്റ് ഏ.ബി കലാം, എച്ച് എം കെ. നാരായണൻ മാസ്‌റ്റർ പ്രിൻസ്സിപ്പൽ മെജോ ജോസഫ്, മനോജ് മാസ്റ്റ്ർ ,മണി കണ്ഠൻ മാസ്‌റ്റർ.കരീം കോയക്കൽ, ബി.എം ഹാരിസ്, ഏ ബി അബ്ദുല്ല, റഷീദ് ബാലനടുക്കം ,സിദ്ധീഖ് പന്നടുക്കം ,ജയരാംകുട്ട്യാനം ,നസീർ മണയംങ്കോട് ,സുമ്മയ്യ മൂളിയാർ എന്നിവർ പ്രസംഗിച്ചു.ഏ ബി കലാം സ്വാഗതവും ബി.എം ഹാരിസ് നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് ഓഫീസുകൾ നാടിന്റെ സേവന കേന്ദ്രങ്ങളാണ്:പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

 മുസ്ലിം ലീഗ് ഓഫീസുകൾ നാടിന്റെ സേവന കേന്ദ്രങ്ങളാണ്:പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചട്ടഞ്ചാൽ: മൺ മറഞ്ഞ് പോയ മുസ്ലിം ലീഗ് നേതാക്കളുടെ നാമധേയങ്ങളിൽ പടുത്തുയർത്തപ്പെട്ട ആസ്ഥാന മന്ദിരങ്ങൾ നാനാ ജാതി മതസ്തരുടെ പ്രശനങ്ങൾ പരിഹരിച്ച് നൽകുന്ന നാടിന്റെ സേവന കേന്ദ്രങ്ങളാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.മുസ്ലിം ലീഗ് തൈര ശാഖയുടെ ആസ്ഥാന മന്ദിരമായ ശിഹാബ് തങ്ങൾ സൗധത്തിന്റെ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. ഹുസൈനാർ തെക്കിൽ പതാക ഉയർത്തി,അബുബക്കർ സിദ്ധീഖ് അർഷദി തൈര പ്രാർത്ഥന നിർവ്വഹിച്ചു. ഗ്രീൻ സ്റ്റാർ ക്ലബിന്റെ ഉൽഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും, തൈര മീറ്റ് ഉൽഘാടനം മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ടലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദറും നിർവ്വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ഹുസൈനാർ തെക്കിൽ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ്

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു

  ഇസ്താംബുൾ: രണ്ടാഴ്ചയ്ക്ക് മുന്‍പുണ്ടായ ഭൂചലനത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ തുർക്കിയിൽ വീണ്ടും ഭൂചലനം. തെക്കൻ പ്രവിശ്യയായ ഹതായിലാണ് ഭൂചലനം ഉണ്ടായത്. റിക്സടർ സ്കെയിലിൽ‌ 6.4 രേഖപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി എട്ടു മണിയോടെയാണ് വീണ്ടും ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾല സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും വൻ ഭൂചനം ആയിരുന്നു ഉണ്ടായത്. ഏകദേശം 41,000 പേർ ഈ ഭൂചലനത്തിൽ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. തുർക്കിയില്‍ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം ദുരിന്തനിവാരണ സേനയടക്കമുള്ള സംഘങ്ങളെ അയച്ചിരുന്നു.

യൂട്യൂബ് ചാനലിലെ ഹോം ടൂർ വീഡിയോ വിനയായി; അപൂര്‍വയിനം തത്തകളെ വീട്ടില്‍ വളര്‍ത്തിയ തമിഴ് നടന് അഞ്ച് ലക്ഷം രൂപ പിഴ

  ചെന്നൈ: തമിഴ് ഹാസ്യനടന്‍ റോബോ ശങ്കറിന്റെ ചെന്നൈയിലെ വസതിയില്‍ കൂട്ടിലടച്ച് വളര്‍ത്തിയിരുന്ന രണ്ട് അലക്സാന്‍ഡ്രൈന്‍ തത്തകളെ തമിഴ്നാട് വൈൽഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ പിടിച്ചെടുത്തു. നടന് അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തി. ‘റോബോ’ ശങ്കറിന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത ഹോം ടൂർ വീഡിയോ അടുത്തിടെ വൈറലായിരുന്നു. വീഡിയോയില്‍ ഈ തത്തകളെ കൂട്ടിലടച്ച് വളര്‍ത്തുന്നതായി താരം പറയുന്നുണ്ട്. യൂട്യൂബ് ചാനലില്‍ വന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് വൈല്‍ഡ്‌ലൈഫ് കണ്‍ട്രോള്‍ ബ്യൂറോയുടെ നടപടി. ഇതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ റോബോ ശങ്കറിന്റെ ചെന്നൈ വലസരവാക്കത്തുള്ള വീട്ടില്‍ പരിശോധന നടത്തി. എന്നാല്‍ അദ്ദേഹം വീട്ടിലില്ലായിരുന്നു, കുടുംബത്തോടൊപ്പം ശ്രീലങ്കയില്‍ പോയെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. തുടർന്ന് ശങ്കറിന്റെ വീട്ടില്‍ നിന്ന് രണ്ട് തത്തകളെയും അവയുടെ കൂടുകളും വനംവകുപ്പ് പിടികൂടി. വീട്ടില്‍ വളര്‍ത്താന്‍ പാടില്ലാത്തതിനാലാണ് ഇത്തരം തത്തകളെ പിടികൂടിയതെന്നും ബന്ധപ്പെട്ട നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സംരക്ഷിത പക്ഷികളെയും മൃഗങ

തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

  തൃശൂർ; തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തിൽ മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25) ആണ് മരിച്ചത്. ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. വാഹനം നിയന്ത്രണം വിട്ട് കാർ പല തവണ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.

ഡീസലിൽ വെട്ടിപ്പ്: 15,000 ലിറ്റർ വേണ്ടിടത്ത് എത്തിച്ചത് 14,000, സംഭവം നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍

തിരുവനന്തപുരം:  നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിൽ വൻ വെട്ടിപ്പ്. 15,000 ലിറ്റർ ഡീസൽ എത്തിച്ചപ്പോ‌ഴാണ് 1000 ലിറ്ററിന്‍റെ കുറവ് കണ്ടെത്തിയത്. ഡീസൽ അളവിലെ കുറവ് വിവാദമായതോടെ അടുത്ത ടാങ്കറിൽ ബാക്കി ഡീസല്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി നെടുമങ്ങാട് ഡിപ്പോയിലെത്തുന്ന ഡീസലിന്‍റെ അളവിൽ കുറവുണ്ടെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ജീവനക്കാർ നിരന്തരം പരാതി പറഞ്ഞിട്ടും അളവ് പരിശോധിക്കാൻ ഡിപ്പോ അധികൃതർ മെനക്കെട്ടതുമില്ല. ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി ഡിപ്പോയിൽ എത്തിച്ച ഡീസൽ അളന്ന് നോക്കിയപ്പോഴാണ് ഡീസലിലെ കുറവ് വ്യക്തമായത്. 15,000 ലിറ്റർ എത്തിക്കേണ്ടയിടത്ത് ടാങ്കറിലുണ്ടായിരുന്നത് 14, 000 ലിറ്റർ. 1000 ലിറ്ററിന്‍റെ കുറവ്.   നെടുമങ്ങാട് എംഎസ് ഫ്യുവൽസ് എന്ന സ്ഥാപനമാണ് ഡിപ്പോയിൽ ഡീസലെത്തിക്കുന്നത്.  അളവിലെ കുറവ് ജീവനക്കാർ കണ്ടുപിടിച്ചതോടെ അടുത്ത ടാങ്കറിൽ ബാക്കി 1000 ലിറ്ററെത്തിച്ചു. ജീവനക്കാർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ കെഎസ്ആർടിസിക്ക് നഷ്ടം ഏകദേശം 96,000 രൂപ. നെടുമങ്ങാട് ഡിപ്പോയിൽ മൈലേജ് കുറവാണെന്നായിരുന്നു കഴിഞ്ഞ മാസങ്ങളിൽ ഡിപ്പോ അധികൃതർ ജീവനക്കാരോട് പറഞ്ഞിരുന്നത്. മെക്കാ

റണ്ണിങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് 20-മത് ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ മത്സരം സമാപിച്ചു

  ബങ്കര മഞ്ചേശ്വരം റണ്ണിങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ നടത്തിയ 20-മത് ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ മത്സരം സമാപിച്ചു . ജാസ് ബദ്ർ നഗർ ചാമ്പ്യൻമാരായി. ടൗണ് ടീം ബി എം രണ്ടാം സ്ഥാനം നേടി .മത്സരം ഉൽഘാടനം അഷ്റഫ് എം.എൽ.എ നിർവഹിച്ചു. ട്രോഫി ലോഞ്ചിങ് അബ്ദുൽ അസീസ് ഹാജി മുൻ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു .. വിജയികൾക്ക് ട്രോഫിയും ഗൾഫ് മെംബർസ് നൽകിയ അമ്പതിനായിരം രൂപ സമ്മാന വിതരണം മഞ്ചേശ്വരം പഞ്ചായത്ത് മെമ്പർ .കെ എം കെ ഹാജി കൈമാറി പരിപാടി ക്ലബ്ബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു .കാദർ ദമ്മാം ആരിഫ് റണ്ണിങ് സ്റ്റാർ സ്വാഗതവും അനീസ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

അവള്‍ ആഫ്ര! പൊക്കിള്‍ കൊടി അറ്റുപോകാതെ അമ്മ സംരക്ഷിച്ച ആ കുരുന്ന് ഇനി ഉറ്റവരുടെ സംരക്ഷണത്തില്‍

  ആലെപ്പോ: തുര്‍ക്കി സിറിയ മേഖലയില്‍ ദുരന്തം വിതച്ച ഭൂകമ്പത്തില്‍ നിന്ന് അത്ഭുതകരമായി അതിജീവിച്ച പെണ്‍കുഞ്ഞിന് ഒടുവില്‍ കുടുംബമായി. ഭൂകമ്പത്തിൽ തകർന്നു വീണ നാലുനിലക്കെട്ടിടത്തിനുള്ളിൽ നിന്നാണ്  രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ ചോരക്കുഞ്ഞിനെ ലഭിക്കുന്നത്. സിറിയയിലെ ആലെപ്പോ പ്രവിശ്യയിലെ ജിന്‍ഡാരിസില്‍ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽ പെട്ടുപോയ ​ഗർഭിണി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. കണ്ടെത്തുമ്പോൾ കുഞ്ഞിന്റെ പൊക്കിൾക്കൊടി അറ്റിരുന്നില്ല. ഭൂകമ്പത്തിൽ അമ്മയെയും അച്ഛനെയും നാല് സ​ഹോദരങ്ങളെയും നവജാത ശിശുവിന് നഷ്ടമായിരുന്നു. കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധരായി നിരവധിപ്പേര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍‌ കുഞ്ഞിന്‍റെ പിതാവ് അബ്ദുള്ളയുടേയും മാതാവ് ആഫ്രാ മിലേഹാനെന്നും തിരിച്ചറിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ പിതാവിന്‍റെ സഹോദരി ദത്തെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ്  ആഫ്രിന്‍ ജില്ലയിലെ ജിഹാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ പിതാവിന്‍റെ സഹോദരി ഹലായും ഭര്‍ത്താവ് ഖലീല്‍ അല്‍ സവാദിയും ദത്തെടുത്തത്. ദുരന്തമുഖത്ത് കുഞ്ഞിന് ജന്മം നല്‍കി മരണത്തിന് കീഴടങ്ങിയ അമ്മയുടെ ഓര്‍മ്മയില്‍ അമ്മയുടെ പേരാണ് ഇവര്‍

ആശുപത്രിയിലേക്ക് പോകും വഴി ഗർഭിണി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

ആശുപത്രിയിലേക്ക് പോകുംവഴി ഗർഭിണി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോയിൽ പ്രസവിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.  പ്രസവവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിനിടയിൽ കാഞ്ഞിരപ്പുഴയിൽ വച്ചാണ് പ്രീത ഓട്ടോയിൽ തന്നെ പ്രസവിച്ചത്. കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം.

മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ബസ് ക്ലീനർ മരിച്ചു

ഭോപ്പാൽ: തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് ക്ലീനർ മരിച്ചു. അതേസമയം ബസിലുണ്ടായിരുന്ന വിദ്യാർഥികൾ സുരക്ഷിതരാണ്. പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരമല്ലെന്നാണ് വിവരം. തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗർ കോളേജിലെ ജിയോളജി വിഭാഗത്തിലെ വിദ്യർഥികളാണ് പഠനയാത്രയുടെ ഭാഗമായി മധ്യപ്രദേശിൽ എത്തിയത്. സാഗർ സെൻട്രൽ സർവകലാശാല സന്ദർശിക്കാനായി 72 വിദ്യാർഥികളും ആറ് അധ്യാപകരും ട്രെയിനിൽ സാഗറിലെത്തി. ഇവിടെനിന്ന് രണ്ടു ബസുകളിലായി കട്നിയിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് ഒരു ബസ് അപകടത്തിൽപ്പെട്ടത്. അവസാന വര്‍ഷ ജിയോളജി ബിരുദ വിദ്യാര്‍ഥികൾ സ‍ഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ച ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘത്തിന് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. അപകടം നടന്ന കട്നിയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ പാണയിലെ പോലീസ് സൂപ്രണ്ട് നേരിട്ടുതന്നെ കാര്യങ്ങൾ ചെയ്യു

25 മുതല്‍ 27 വരെ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

  തിരുവനന്തപുരം: പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 26ന് സര്‍വീസ് നടത്തേണ്ട തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി (12082), എറണാകുളം- ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം- ഗുരുവായൂര്‍ (06448), 27ന് സര്‍വീസ് നടത്തേണ്ട കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി (12081) എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. 25നുള്ള ചെന്നൈ സെന്‍ട്രല്‍, 26ലെ കണ്ണൂര്‍- എറണാകുളം (16306) ട്രെയിനുകള്‍ തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം- ചൈന്നൈ സെന്‍ട്രല്‍ (12624) 26ന് തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. കന്യാകുമാരി- ബാംഗളൂര്‍ (16525) 26ന് രണ്ട് മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.10ന് മാത്രമേ സര്‍വീസ് ആരംഭിക്കൂ. രാജസ്ഥാനിലെ കോട്ട ഡിവിഷനില്‍ നടക്കുന്ന റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. എറണാകുളം- ഹസ്രത് നിസാമുദ്ദീ

മുനമ്പം മുഹിയ്യദ്ദീൻ ജുമാ- മസ്ജിദിൽ വാർഷികാഘോഷം: ഫെബ്രുവരി 23ന് രാത്രി 7 മണിക്ക് പേരോട് അബ്ദുൽ റഹ്മാൻ സഖാഫിയുടെ പ്രഭാഷണം

  ചട്ടൻചാൽ: മുനമ്പം മുഹിയ്യദ്ദീൻ ജുമാ- മസ്ജിദിൽ വാർഷികാഘോഷം ഫെബ്രുവരി 23,24,25 തിയ്യതികളിൽ നടത്തപ്പെടുന്നു. ഫെബ്രുവരി 23ന് രാത്രി 7മണിക്ക് പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ മതപ്രഭാഷണം.9 മണിക്ക് കണ്ണവം തങ്ങളുടെ നേതൃത്വത്തിലുള്ള സ്വലാത്ത് ഹൽക്കയും അസ്മാഉൽ ബദ്രിയ്യ മജ്‌ലിസും. തുടർന്ന് അന്നദാനം. ഫെബ്രുവരി 24ന് രാത്രി 7മണിക്ക് സയ്യിദ് അസർ അൽ ബുഖാരിയും സംഘവും അവതരിപ്പിക്കുന്ന ബുർദ മജ്‌ലിസും റൗഫ് അസ്ഹരി ആക്കോടും സംഘവും അവതരിപ്പിക്കുന്ന ഇശൽ നൈറ്റും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും. സമാപന ദിവസമായ ഫെബ്രുവരി 25ന് വൈകുന്നേരം നാലു മണിക്ക് റിഫാഹി റാത്തീബ് നേർച്ചയ്ക്ക് എ കെ സഖാഫി കുന്തൂർ നേതൃത്വം നൽകും. രാത്രി 7 മണിക്ക് മുഹിയുദ്ധീൻ റാത്തീബ് നേർച്ചയ്ക്കും കൂട്ടു പ്രാർത്ഥനയ്ക്കും സയ്യിദ് മുക്താർ തങ്ങളും നേതൃത്വം നൽകും. തുടർന്ന് അന്നദാനത്തോടുകൂടി മൂന്നു ദിവസത്തെ ഭക്തിനിർഭരമായ വാർഷികാഘോഷ പരിപാടികൾക്ക്  പരിസമാപ്തി കുറിക്കും

റോഡ്മുറിച്ചു കടക്കാൻ മാർഗ്ഗമില്ല, ജി.യു.പി.എസ് തെക്കിൽപറമ്പയിലെ കുട്ടികൾ ദുരിതത്തിലേക്ക്

 ചട്ടൻചാൽ: 1500 ഓളം കുട്ടികൾ പഠിക്കുന്ന കാസർഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലെ തെക്കിൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന തെക്കിൽപറമ്പ ഗവ: അപ്പർ പ്രൈമറി സ്കൂൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അനുഭപ്പെടുന്ന പ്രയാസങ്ങൾ വളരെ വലുതാണ്. ദേശീയ പാത ആറുവരി പാതയായി വികസിക്കുമ്പോൾ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും റോഡ്‌ മുറിച്ചു കടന്ന് സ്കൂളിലേക്ക് പോകാനുള്ള സൗകര്യം ഇല്ലാതാവും. ഇത് കാരണം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനത്തെ ആശ്രയിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് തന്നെ വളരെയധികം പ്രയാസം അനുഭവിക്കേണ്ടിവരും. ഇതിനൊരു പരിഹാരമായി അടിപ്പാതയോ മേൽപ്പാതയോ അനുവദിച്ച് നൽകാത്തപക്ഷം ഈ വിദ്യാലയത്തെ ആശ്രയിക്കേണ്ട പിഞ്ചു മക്കളുടെ സഞ്ചാരം വളരെ പ്രയാസകരമായി തീരും. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ടവർ ഒരു നടപ്പാത അനുവദിക്കണം എന്ന് പി ടി എ കമ്മിറ്റി ആവശ്യപെട്ടു  

കൊല്ലത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു

  കൊല്ലം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം. തഴവ ആദിനാട് തെക്ക് അജ്മൽഷാ-ഷഹന ദമ്പതികളുടെ ഏക മകൾ ഇനായ മറിയം ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ വീടിനടുത്തുള്ള ക്ലിനിക്കിലും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസറഗോഡ് ബിലാൽ നഗർ എസ് എച് കോയ സ്ട്രീറ്റിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു

കാസറഗോഡ്: കാസറഗോഡ് മുനിസിപാലിറ്റിയിലെ ഇരുപത്തിയൊന്നാം വാർഡ് ബിലാൽ നഗർ എസ് എച് കോയ സ്ട്രീറ്റിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. സ്വിച്ച് ഓൺ കർമം മുനിസിപ്പൽ കൗൺസിലർ ഷക്കീന മൊയ്തീൻ നിർവഹിച്ചു. സുബൈർ പുലിക്കുന്ന്, ശരീഫ് വോളിബോൾ, ഹബീബ് ഹാജി, ഉസ്മാൻ സിംഗപ്പൂർ, മുൻ കൗൺസിലർ മൊയ്ദീൻ കമ്പ്യൂട്ടർ, യൂസഫ് ബിലാൽ നഗർ, നെയിം തളങ്കര, ഇബ്രാഹിം കണ്ടം, കാദർ ബിലാൽ നഗർ, സമീർ കാട്ടു, ബഷാഹീര്‍ വാച്ച്, സക്കീബ് സഫ കോംപ്ലക്സ്, ഖലീൽ കോട്ടിക്കുളം എന്നിവർ സംബന്ധിച്ചു

ഡോക്ടർ കുത്തിവരച്ചു; കുറിപ്പടിയുമായി രോഗി നെട്ടോട്ടമോടി

കൊല്ലം: കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടറുടെ കുറിപ്പടി രോഗികളെ വലയ്ക്കുന്നു. ഡോക്ടർ കുത്തിവരച്ചതുപോലെയുള്ള കുറിപ്പടിയുമായി മരുന്നുകടകള്‍ കയറിയിറങ്ങുകയാണ് രോഗികള്‍. കുറിപ്പ് വായിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം രോഗികളും മരുന്നുകടയുടമകളും ഒട്ടേറെത്തവണ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എഴുത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. മനസ്സിലാകുന്ന തരത്തിൽ മരുന്നിൻ്റെ കുറിപ്പടികൾ വ്യക്തമായി എഴുതണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല. കുത്തിവരച്ചതുപോലെയുള്ള കുറിപ്പടികൾ ഇപ്പോൾ തുടർകഥകളായി മാറുകയാണ്. മരുന്ന് കുറിപ്പടിയിൽ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തിൽ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശത്തിന് പുല്ലുവിലയാണ്. പോത്തന്‍കോട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ മരുന്നിനായി നല്‍കിയ കുറിപ്പടി കണ്ട്  മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരും രോഗിയും വലഞ്ഞതും വാർത്തയായിരുന്നു.  മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നല്‍കിയ മരുന്നിന്റെ കുറിപ്പടിയിലെ ആര്‍ക്കും വായിക്കാനാവാത്ത കയ്യക്ഷരം കണ്ട് ആദ്യം ബന്ധുക്കളാണ് അമ

തൃശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് 52കാരന്‍ മരിച്ചു കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍.

  തൃശൂർ: ഇരിങ്ങാലക്കുട മാര്‍വെല്‍ ജംഗ്ഷന് സമീപം ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രികന്‍‌ മരിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസല്‍ (52) ആണ് മരിച്ചത്. വ്യാഴാഴ്ചയോടെയാണ് വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍. തൃശൂരില്‍ നിന്ന് വരികയായിരുന്ന ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ ഫൈസലിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇരിങ്ങാലക്കുട പൊലീസെത്തിയാണ് മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

ബോവിക്കാനം നുസ്രത്ത് പ്രിമിയർ ലീഗ് സീസൺ 7 ലോഗോ പ്രകാശനം ചെയ്‌തു

നുസ്രത്ത് നഗർ സോക്കർ ലീഗ് മത്സരം ലോഗോ പ്രകാശനം പ്രമുഖ വ്യവസായി അച്ചു നായമ്മാർമുല  ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് കുണിയേരിക്ക് നൽകി പ്രകാശനം ചെയ്‌തു

ലൈസന്‍സില്ലാതെ രണ്ടുപേരെ സ്‌കൂട്ടറിന് പിന്നിലിരുത്തി അപകടകരമായ യാത്ര, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിദ്യാര്‍ത്ഥിനിക്കെതിരെ കേസ്

കോഴിക്കോട് മുക്കം മണാശേരിയില്‍ ലൈസന്‍സില്ലാതെ അപകടകരമായി സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിനിക്കെതിരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തു. മാവൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെയാണ് നടപടി. മൂന്ന് വിദ്യാര്‍ഥിനികള്‍ ഒരു സ്‌കൂട്ടറില്‍ അശ്രദ്ധമായി നാല്‍ക്കവല മുറിച്ച് കടക്കുന്നതിനിടെ ബസപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.  കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഹെല്‍മിറ്റില്ലാതെ മൂന്ന് വിദ്യാര്‍ഥിനികള്‍ സ്‌കൂട്ടറില്‍ അശ്രദ്ധമായി മണാശേരി ജങ്ഷന്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രധാന പാതയിലൂടെ എത്തിയ ബസിടിക്കാതെ തല നാരിഴയ്ക്കാണ് സ്‌കൂട്ടര്‍ കടന്നു പോയത്. ബസ് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ട് നിറുത്തിയെങ്കിലും വിദ്യാര്‍ഥിനികള്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ സ്‌കൂട്ടര്‍ ഓടിച്ചു പോയി. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടങ്ങി. അങ്ങനെയാണ് സ്‌കൂട്ടര്‍ പിടിച്ചെടുക്കുന്നത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് പ്രായപൂര്‍ത്തിയായെങ്കിലും ലൈസന്‍സുണ്ടായിരുന്നില്ല. ഈ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ പിതാവിന്റേത

ആദിവാസി യുവാവിന്‍റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് രാഹുലിന്‍റെ കത്ത്

വയനാട്:  ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി എംപി കത്ത് അയച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന്‌ നീതി ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിശ്വനാഥന്‍റെ മരണത്തിൽ റീ പോസ്റ്റുമോര്‍ട്ടം നടത്തിയേക്കും. വയനാട്ടിലേക്ക് തിരിച്ച അന്വേഷണസംഘം അമ്മയുടെയും സഹോദരന്‍റെയും മൊഴിയെടുക്കും. ആശുപത്രി പരിസരത്ത് വിശ്വനാഥനെ ചോദ്യംചെയ്തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൊലീസ് തുടങ്ങി. ആൾക്കൂട്ട വിചാരണ നടത്തി വിശ്വനാഥനെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്‍റെ പരാതി. ദുരൂഹത ഒഴിയാൻ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ സാധ്യതകളാണ് പ്രത്യേക അന്വേഷണസംഘം തേടുന്നത്. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൽപ്പറ്റയിലെത്തി വിശ്വനാഥന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കും. തുടർന്ന് കോടതി അനുമതിയോടെ റീ പോസ്റ്റുമോര്‍ട്ടത്തിലേക്ക് നീങ്ങാനാണ് തീരുമാനം.  മാതൃശിശു സംരക്ഷണകേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന വിശ്വനാഥനെ ചിലർ ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീ

പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി

തിരുവനന്തപുരം വിതുരയ്ക്കടുത്ത് പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി. പൊൻമുടി 21-ാം വളവിനും 22 നും ഇടയിലാണ് കാട്ടനക്കുട്ടത്തെ കണ്ടത്. രണ്ട് വലിയ ആനയും രണ്ട് ചെറിയ ആനയുമാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. രാവിലെ 8 മണിയോടെയാണ് കാട്ടാനകൾ ഇറങ്ങിയത്. റോഡിൽ നിന്നും 50 മീറ്റർ അകലെ നിന്നിരുന്ന ആനകൾ ഇപ്പോൾ അൽപ്പം അകത്തേക്ക് മാറിയിട്ടുണ്ട്. കടുത്ത ചൂടും വെള്ളത്തിൻ്റെ കുറവും മൂലമാണ് കാട്ടാനകൾ ഇറങ്ങിയതെന്നാണ് സൂചന. ഈ ഭാഗത്ത് പകൽ സമയം കാട്ടാന ഇറങ്ങുന്നത് പതിവില്ല. അതേസമയം പൊൻമുടിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. വിനോദ സഞ്ചാരികൾക്ക് പൊൻമുടിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.

സംസ്ഥാനങ്ങള്‍ സമ്മതിച്ചാല്‍ പെട്രോളിനെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരും'; ധനമന്ത്രി നിര്‍മലാ സീതാരാമന്‍

  സംസ്ഥാനങ്ങൾ അനുകൂലമെങ്കില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാമെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നു കേന്ദ്രത്തിന്‌ അഭിപ്രായമില്ല. സംസ്ഥാനങ്ങളുടെ യോജിപ്പാണു പ്രധാനമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ 2021 സെപ്റ്റംബറിലെ ജിഎസ്ടി കൗണ്‍സില്‍ ‌യോഗത്തില്‍ സംസ്ഥാനങ്ങള്‍ യോജിപ്പു അറിയിച്ചിരുന്നു. ശനിയാഴ്ച അടുത്ത യോഗം ചേരാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. വ്യവസായ സ്ഥാപനമായ പിഎച്ച്‌ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (പിഎച്ച്ഡിസിസിഐ) ബജറ്റിന് ശേഷമുള്ള സംവാദത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മുങ്ങിത്താഴുന്ന എട്ട് വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയും മുത്തശ്ശിയും പാറക്കുളത്തില്‍ വീണു; മൂന്നുപേര്‍ക്കും ദാരുണാന്ത്യം

ഇടുക്കി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ പാറക്കുളത്തില്‍ മുത്തശ്ശിയും പേരക്കുട്ടികളും മുങ്ങി മരിച്ചു. കൊമ്പൊടിഞ്ഞാല്‍ സ്വദേശി ഇണ്ടിക്കുഴിയില്‍ ബിനോയി – ജാസ്മി ദമ്പതികളുടെ മക്കള്‍ ആന്‍മരിയ (8), അമേയ (4) എന്നിവരും ജാസ്മിയുടെ മാതാവ് എല്‍സമ്മ (55)യുമാണ് മുങ്ങി മരിച്ചത്. വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് അപകടം.  ഇന്ന് വൈകീട്ട് 4.30ഓടെയാണ് സംഭവം നടന്നത്. എല്‍സമ്മയുടെ വീടിന് സമീപത്തുള്ള പാറക്കുളത്തിലാണ് അപകടമുണ്ടായത്. വീട്ടുകാര്‍ സ്ഥിരമായി കുളിയ്ക്കാനും തുണികള്‍ അലക്കുന്നതിനും ഈ പാറക്കുളത്തില്‍ ഇറങ്ങാറുള്ളതാണ്. പാറക്കുളത്തിലേക്ക് എട്ട് വയസുകാരി ആന്‍ മരിയ വീണുപോയപ്പോള്‍ രക്ഷിക്കാനായാണ് എല്‍സമ്മ കുളത്തിലേക്കിറങ്ങുന്നത്. പിന്നാലെ അമേയയും കുളത്തിലേക്ക് വീണു. മൂവരും നിലയില്ലാതെ പാറക്കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. ഇവര്‍ മുങ്ങുന്നത് കണ്ട അയല്‍വാസി നാട്ടുകാരെ വിളിച്ചുകൂട്ടിയെങ്കിലും മൂന്നുപേരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്നുപേരേയും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന

നടന്‍ കാലടി ജയന്‍ അന്തരിച്ചു

  പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും സീരിയല്‍ നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു. മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, അര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിക്കുകയും പത്തിലധികം സീരിയലുകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

കെ എസ് അബ്ദുല്ല സ്കൂൾ ചെയർമാൻ ഹൃദയാഘാതം മൂലം അന്തരിച്ചു

  കാസർകോട്: കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ കെ എസ് അബ്ദുൽ റഹ്മാൻ അർഷാദ് (44) ഹൃദയാഘാതം മൂലം അന്തരിച്ചു.  44-ാം പിറന്നാൾ ദിനത്തിലാണ് അർഷാദ് മരണപ്പെട്ടത്. മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും മാലിക്ദീനാർ ആശുപത്രി ചെയർമാനുമായിരുന്ന പരേതനായ കെ എസ് അബ്ദുല്ല ഹാജിയുടെയും ഹാജിറയുടെയും മകനാണ്. ദേഹാസ്വസ്ഥതയെ തുടർന്ന ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  കെ എസ് അർഷാദിന്റെ അപ്രതീക്ഷിത മരണം നാടിന് നൊമ്പരമായി.    ഭാര്യ: സുരയ്യ. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, വാഹിദ്. സഹോദരങ്ങൾ: കെഎസ് ഹബീബ് (ചെയര്‍മാന്‍, മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി), കെഎസ് അന്‍വര്‍ സാദത്ത് (ചെയര്‍മാന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍), ഹനീഫ്, ആഇശ, മറിയം, ഹാജറ, മിസ്‌രിയ, ഖൈറുന്നീസ.

ദീർഘകാല കോവിഡ് ബാധിച്ച 60 ശതമാനം പേർക്കും ഒരു വർഷത്തിനു ശേഷവും അവയവങ്ങൾക്ക് പ്രശ്നങ്ങൾ ഉള്ളതായി പഠനം

  ദീർഘകാലം നീണ്ടുനിൽക്കുന്ന കോവിഡ് ബാധിച്ച രോ​ഗികളിൽ ഭൂരിഭാ​ഗം പേർക്കും ഒരു വർഷം കഴിഞ്ഞും ശരീരാവയങ്ങൾക്ക് ചില തകരാറുകൾ കണ്ടെത്തിയതായി പുതിയ പഠനം. ഇത്തരം രോ​ഗികളിൽ 59 ശതമാനം പേരുടെയും അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ദീർഘകാലത്തേക്കു നീണ്ടുനിൽക്കുന്ന കോവിഡ് ബാധിച്ച 29 ശതമാനം രോഗികളുടെ ഒന്നിലധികം അവയവങ്ങളെ രോ​ഗം ബാധിച്ചതായും പഠനത്തിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. പല അവയവങ്ങളുടെയും പ്രവർത്തനക്ഷമത കോവിഡ് ബാധിച്ച് ആറോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട് കുറയുന്നതായും പഠനം കണ്ടെത്തി. 12 മാസത്തിലേറെ നീണ്ടുനിൽക്കുന്ന കോവിഡ് ബാധിച്ച രോഗികളിലാണ് അവയവ വൈകല്യത്തെക്കുറിച്ച് പഠനം നടത്തിയത്. ഇവരിൽ കടുത്ത ശ്വാസതടസവും, കോ​ഗ്നിറ്റീവ് ഡിസോർഡറുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 536 രോഗികളിലാണ് പഠനം നടത്തിയത്. ഇവരിൽ 13 ശതമാനം പേരും കോവിഡ്19 ന് ആശുപത്രിയിൽ ചികിൽസ തേടിയവരാണ്. പഠനത്തിൽ പങ്കെടുത്തവരിൽ 32 ശതമാനം പേരും ആരോഗ്യ പ്രവർത്തകരാണ്. 536 രോഗികളിൽ 331 പേരിലും പ്രാഥമിക രോഗനിർണയം നടത്തി ആറ് മാസത്തിന് ശേഷം അവയവങ്ങൾക്ക് എന്തെങ്കിലും പ്രശ്നം നേരിട്ടതായി കണ്ടെത്തി.

പാതിവഴിയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് സ്ഥലംവിട്ടു

  ജോലിസമയം കഴിഞ്ഞതോടെ ചരക്കുവണ്ടി സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് തൃശ്ശൂര്‍ പുതുക്കാട് റെയില്‍വേ ഗേറ്റില്‍ രണ്ടരമണിക്കൂര്‍ ഗതാഗതം മുടങ്ങി. പിന്നാലെ പുതുക്കാട് -ഊരകം റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 5.30നായിരുന്നു സംഭവം. ഇരുമ്പനത്തേക്ക് ഇന്ധനം നിറയ്ക്കാന്‍ പോയ ചരക്കുതീവണ്ടി പാതിവഴിയില്‍ നിര്‍ത്തിയിട്ട ശേഷമാണ് ലോക്കോ പൈലറ്റ് വീട്ടില്‍ പോയത്. ഡ്യൂട്ടി ഏറ്റെടുക്കേണ്ട ആള്‍ എത്താത്തതിനാലാണ് ലോക്കോ പൈലറ്റ് പുതുക്കാട് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്നത്.ലോക്കോ പൈലറ്റുമാര്‍ക്ക് പത്തു മണിക്കൂറാണ് ഡ്യൂട്ടിസമയം. വടക്കാഞ്ചേരിയില്‍വെച്ചുതന്നെ ഇയാളുടെ ജോലിസമയം കഴിഞ്ഞിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിച്ചശേഷമാണ് ലോക്കോ പൈലറ്റ് മടങ്ങിയത്. രണ്ടര മണിക്കൂറിനുശേഷം എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനിന്‍റെ ലോക്കോ പൈലറ്റിനെ സ്ഥലത്തെത്തിച്ച് ചരക്കുവണ്ടി മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാല്‍ തീവണ്ടി ഗതാഗതത്തിന് തടസമുണ്ടായില്ല. താരതമ്യേന ചെറിയ സ്റ്റേഷനായതിനാല്‍ ട്രെയിന്‍ നിര്‍ത്തിട്ടാല്‍ ഇവിടെ റെയില്‍വേഗ

ചരിത്രത്തിലെ ഏറ്റവും വലിയ ഡീല്‍; എയര്‍ ഇന്ത്യ 250 എയര്‍ ബസ്, 220 ബോയിങ് വിമാനങ്ങള്‍ വാങ്ങും

ലോകത്തിലെ ഏറ്റവും വലിയ വിമാനംവാങ്ങല്‍ കരാറുമായി എയര്‍ ഇന്ത്യ. പ്രശസ്ത വിമാനനിര്‍മ്മാതാക്കളായ ഫ്രാന്‍സിന്‍റെ എയര്‍ബസ്, അമേരിക്കയുടെ ബോയിങ് കമ്പനികളില്‍ നിന്നായി 470 വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങുന്നത്. 70-80 കോടി ഡോളറിന്‍റെ മൂല്യമുള്ള കരാറില്‍ ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും വിമാനനിര്‍മ്മാണ കമ്പനികളും തമ്മില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. എയര്‍ ബസില്‍ നിന്ന് 250 ഉം ബോയിങില്‍ നിന്ന് 220 വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ വാങ്ങുന്നത്. എയർബസിൽനിന്ന് എ350, എ320, ബോയിങ്ങിൽനിന്ന് 737 മാക്സ്, 787 ഡ്രീംലൈനേഴ്സ്, 777 എക്സ് തുടങ്ങിയ വിമാനങ്ങളാണ് വാങ്ങുക. ‘‘പുതുചരിത്രം രചിക്കാനുള്ള എയർ ഇന്ത്യയുടെ ഉദ്യമത്തിനു സഹായിക്കുകയെന്ന ചരിത്ര നിമിഷമാണിത്’’ എന്നായിരുന്നു എയർബസ് സിഇഒ ഗ്വില്വാമെ ഫോറി കരാറിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, രത്തൻ ടാറ്റ തുടങ്ങിയവർ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ബോയിങ്ങുമായുള്ള എയർ ഇന്ത്യയുടെ ഇടപാട് ചരിത്രപരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഈ കരാർ അമേരിക്കയില്‍ 10 ലക്ഷ

കല്ലമ്പലത്ത് ബൈക്കിൽ അഭ്യാസം നടത്തിയ യുവാവിൻ്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കാൻ ശുപാര്‍ശ

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്കിൽ അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവത്തിൽ യുവാവിന്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് പൊലീസ്. കല്ലമ്പലം സ്വദേശി നൗഫലിന്റെ ലൈസൻസ് റദ്ദാക്കണമെന്നാണ് പൊലീസ് ശുപാർശ. മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെന്റിന് കൈമാറിയ റിപ്പോർട്ടിലാണ് നൗഫലിന്റെ ലൈസൻസും നൗഫൽ ഓടിച്ചിരുന്ന ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് കല്ലമ്പലം പൊലീസ് ശുപാർശ ചെയ്തത്. നൗഫലിന്റെ ബന്ധുവിന്റെ പേരിലുള്ളതാണ് ബൈക്ക്. നൗഫൽ സ്ഥിരമായി കുറ്റം ചെയ്യുന്നയാളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൻ്റെ ശുപാർശ.  കഴിഞ്ഞ വ്യാഴാഴ്ച കല്ലമ്പലം തോട്ടയ്ക്കാട് വച്ചാണ്  അമിത വേഗക്കാരനായ നൗഫൽ വിദ്യാർത്ഥിനികളുടെ  ശ്രദ്ധനേടാനായി ബൈക്കിൽ അഭ്യാസം നടത്തിയത്. അഭ്യാസത്തിൻ്റെ ബൈക്കിൻ്റെ നിയന്ത്രണം തെറ്റി പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.  അപകടത്തിൽ നൗഫലിൻെറ കൈയ്ക്കും പരിക്കേറ്റു. നാട്ടുകാരാണ് നൗഫലിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്നാണ് പരിക്കേറ്റ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. ആദ്യം പരാതി നൽകാൻ ഇവർ തയ്യാറായില്ലെങ്കിലും പിന്നീട് പെൺകുട്ടിയുടെ മൊഴി  രേഖപ്പെടുത്തി പൊലീസ് കേസെട

കരസേനയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ്: ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ

  കരസേനയിൽ അഗ്നിവീർ തെരഞ്ഞെടുപ്പിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ചെയ്യാവുന്നതാണ്. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്കായാണ് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യയിലുടനീളം കരസേനാ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഇത്തവണ മുതൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. റിക്രൂട്ട്‌മെന്റ് റാലിക്ക് മുമ്പ് ഓൺലൈൻ പൊതുപ്രവേശന പരീക്ഷ നടത്തുന്നതാണ് പുതിയ രീതി. നിർദ്ദിഷ്‌ട വിഭാഗങ്ങൾക്കുള്ള രജിസ്‌ട്രേഷനുള്ള പ്രായം, വിദ്യാഭ്യാസം, യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് 2023 ഫെബ്രുവരി 16-ന് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.

കരിപ്പൂരിൽ കസ്റ്റംസ് മൂന്നുപേരിൽനിന്നായി രണ്ടുകോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി

  മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണവേട്ട. മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. രണ്ടു യാത്രക്കാരിൽ നിന്നും 2358 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ കൊണ്ടുവന്നത് കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 398 ഇൽ എത്തിച്ചേർന്ന മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക് മുപ്പിനിക്കാടൻ (31), കുവൈറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 894 ഇൽ എത്തിച്ചേർന്ന കോഴിക്കോട് അടിവാരം സ്വദേശി നൗഷാദ് അലി എന്നിവർ ആണ് പിടിയിലായത്. ഇവർ സ്വർണ്ണം മിശ്രിത രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. യഥാക്രമം 1272 ഗ്രാം, 1086 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം നാലു വീതം ക്യാപ്സ്യൂളുകൾ ആണ് കസ്റ്റംസ് ഇവരിൽ നിന്ന് പിടികൂടിയത്. മലപ്പുറം പൂന്താനം സ്വദേശി ചോലക്കൽ ഷഫീക് പിടിയിലായ മൂന്നാമത്തെ യാത്രക്കാരൻ. എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 398 ഇൽ ജിദ്ദയിൽ നിന്നും എത്തിച്ചേർന്ന ഇയാളെ കസ്റ്റംസ് സംശയത്തെ തുടർന്ന് ചോദ്യം ചെയ്തു. അയാൾ കൊണ്ടുവന്ന ബാഗ് പരിശോധിച്ചപ്പോൾ ആണ് എമർജൻസി ലാമ്പിൽ ഒളിപ്പിച്ച സ്വ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ

  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയക്കാനൊരുങ്ങി സൗദി അറേബ്യ. ഈ വര്‍ഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് സൗദി അയയ്ക്കുന്നത്. സൗദിയിലെ ആദ്യ വനിതാ ബഹിരാകാശയാത്രികയായി റയ്‌യാന ബര്‍നാവിയും പുരുഷ ബഹിരാകാശ സഞ്ചാരിയായി അലി അല്‍ഖര്‍നിയും അമേരിക്കയില്‍ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്ന AX2 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകും. ബഹിരാകാശ സഞ്ചാരികളായ മറിയം ഫിര്‍ദാസും അലി അല്‍ ഗംദിയുമാണ് ദൗത്യസംഘത്തില്‍ പരിശീലനം നല്‍കുക. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നേട്ടം കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവരുമായി സഹകരിച്ചാണ് ദൗത്യം നടത്തുന്നത്. ചരിത്രപരമായ ഈ ദൗത്യത്തിന് സൗദി ഭരണകൂടം പരിപൂര്‍ണ പിന്തുണ നല്‍കിയതായി സൗദി സ്‌പേസ് കമ്മീഷന്‍ ചെയര്‍മാനും സൗദി കമ്മീഷന്‍ ആന്‍ര് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രിയുമായ അബ്ദുല്ല ബിന്‍ അമര്‍ അല്‍ സ്വാഹ പറഞ്ഞു.

പിഎഫ്ഐയെ പറഞ്ഞാൽ പിണറായിക്ക് പൊള്ളുന്നതെന്തിനാണ്; കേരളം സുരക്ഷിതമല്ലെന്ന് അമിത്ഷാ പറഞ്ഞത് സത്യം; കെ.സുരേന്ദ്രൻ

  കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പരാമര്‍ശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളം സുരക്ഷിതമല്ലെന്ന് അമിത്ഷാ പറഞ്ഞത് സത്യമാണ്. പിഎഫ്ഐയെ പറഞ്ഞാൽ പിണറായിക്ക് പൊള്ളുന്നതെന്തിനാണെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് എന്തിനാണ് ഇടത് സർക്കാരിന് കുടപിടിക്കുന്നതെന്ന് മനസിലാവുന്നില്ല. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി എന്ത് ചെയ്തു. സ്ഥലം എംപിയായ രാഹുൽ കേന്ദ്രം ആസ്പിരേഷൻ ജില്ലയായി പ്രഖ്യപിച്ച വയനാട്ടിലെ ഒരു യോഗത്തിന് പോലും പങ്കെടുത്തിട്ടില്ല. മഹാഭൂരിപക്ഷം പട്ടിക വിഭാഗക്കാർ താമസിക്കുന്ന മണ്ഡലത്തിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നും രാഹുലിനെതിരെ ഡിവൈഎഫ്ഐയും മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വലിയ തോതിലുള്ള നികുതി ഭാരമാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പാർട്ടി സെക്രട്ടറിയും കള്ളം പറയുകയാണ്. കേരളത്തിന് അർഹമായ തുക ലഭിക്കാനുണ്ടെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്? കേരളത്തിലെ എംപിമാർ എന്തുകൊണ്ട് പാർലമെൻ്റിൽ പ്രതികരിക്ക

ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ഡോക്ടര്‍ വിമാനത്താവളത്തില്‍ പിടിയില്‍

  ബംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് 40 കാരനായ ഡോക്ടറി ദില്ലി പൊലീസ് പിടികൂടിയത്. യുകെയിലേക്ക് പോകാനായി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമാണ്. 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. പിന്നാലെ വീടുവിട്ട് പോവുകയായിരുന്നു. ഫെബ്രുവരി ഒന്നാം തീയതിയാണ് യുവതി ഭര്‍ത്താവിനെതിരെ ജില്ലി കല്യാന്‍പുരി പൊലീസില്‍ പരാതി നല്‍കുന്നത്. ഇതോടെ മുത്തലാഖ് ചൊല്ലിയതിനെതിരെ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഇതോടെ പ്രതി ദില്ലി വിട്ട് ബെംഗളൂരുവിലെത്തി. ഇവിടെ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡോക്ടര്‍ യുകെയിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നതറിഞ്ഞ ദില്ലി പൊലീസ് ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. 2018ലാണ് ഡോക്ടറും യുവതിയും തമ്മില്‍ അടുപ്പത്തിലായത്.

തിരുവനന്തപുരത്ത് സഹോദരിയുടെ കടയ്ക്ക് സഹോദരന്‍ തീയിട്ടു

  തിരുവനന്തപുരം നാവായിക്കുളത്ത് സഹോദരിയുടെ കടയ്ക്ക് സഹോദരന്‍ തീയിട്ടു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കടയ്ക്ക് തീയിടാൻ കാരണം. നാവായിക്കുളം സ്വദേശി ഇസ്മയിലാണ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. കടയിലുണ്ടായിരുന്ന സഹോദരിയുടെ മകള്‍ ജാസ്മിന് ഗുരുതരമായി പൊള്ളലേറ്റു. ജാസ്മിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

'കടകളിൽ വ്യക്തമായ കാരണമില്ലാതെ മൊബൈൽ നമ്പർ കൊടുക്കരുത്': കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

  ന്യൂഡല്‍ഹി: വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഉപഭോക്താക്കള്‍, കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ദിനേഷ് എസ് ഠാക്കൂറിന്റെ ട്വീറ്റിനോടുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി വിമാനത്താവളത്തിലുണ്ടായ ഒരു അനുഭവമായിരുന്നു ഠാക്കൂര്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നത്. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ നിലവില്‍ വരുന്നതോടെ ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് അവസാനമാകുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. വിമാനത്താവളത്തിലെ ഒരു കടയില്‍നിന്ന് ഒരു പാക്കറ്റ് ച്യൂയിങ് ഗം വാങ്ങാന്‍ പോയപ്പോള്‍ അവര്‍ തന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് മറുപടി നല്‍കിയെന്നും ദിനേഷ് എസ് ഠാക്കൂര്‍ ട്വീറ്റില്‍ പറയുന്നു. തുടര്‍ന്ന് താന്‍ ച്യൂയിങ് ഗം വാങ്ങാതെ മടങ്ങിയെന്നും ഠാക്കൂര്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു അതേസമയം, സഹയാത്രികരില്‍ പലരും യാതൊരു എതിര്‍പ്പും കാണിക്കാതെ കടക്കാര്‍ക്ക് മൊബൈല്‍ നമ്പര്‍ നല്‍കി എ

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചു

  കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രീ മാരിറ്റൽ കൗൺസിലിങ്ങ് ത്രിദിന ക്യാമ്പിന് എം. പി. ഇൻ്റർനാഷണൽ സ്കൂളിൽ തുടക്കമായി. പ്രാർത്ഥനയോടു കൂടി ആരംഭിച്ച പരിപാടിക്ക് സ്കൂൾ മാനേജർ പി.എ ഷംസുദ്ദീൻ സർ ൻ്റെ അദ്ധ്യക്ഷതയിൽ ശ്രീമതി സിനി സ്വാഗതം അറിയിച്ചു സംസാരിച്ചു. കാസർഗോഡിൻ്റെ വികസന നായകൻ എൻ.എ നെല്ലിക്കുന്ന് അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. കോച്ചിങ്ങ് പ്രിൻസിപ്പാൾ കെ.പി. ഗീത ക്യാമ്പിൻ്റെ ഉദ്ദേശ്യ ലക്ഷ്യത്തെക്കുറിച്ച് ലഘു വിവരണം നൽകി. തുടർന്ന് ആദ്യ ക്ലാസ് സിജോ തോമസ് കൈകാര്യം ചെയ്തു. ഐഷത്ത് ജിഹാന നന്ദിയും പറഞ്ഞു.

സഞ്ചീർ ഓർക്കസ്ട്രയുടെ നാല്പതാം വാർഷികാഘോഷം ചൊവ്വാഴ്ച

പൊവ്വൽ: സഞ്ചീർഓർക്കസ്ട്രയുടെ നാല്പതാം വാർഷികവും സമൂഹത്തിലെ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രഗൽഭകർക്കുള്ള ആദരവും ഫെബ്രുവരി 14ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ പൊവ്വൽ ടൗണിൽ വച്ച് നടക്കുകയാണ്. വാർഷികാഘോഷ സമ്മേളനം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹനീഫ് കെ എൻ എച്ചിന്റെ അധ്യക്ഷതയിൽ ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു നിർവഹിക്കും. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് മുഖ്യാതിഥിയായിരിക്കും. മാപ്പിളപ്പാട്ട് ഗവേഷകനും വിധികർത്താവുമായ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്തരായ മാപ്പിളപ്പാട്ട് കായിക വിളയിൽ ഫസീലക്ക് ലൈഫ് ടൈം അവാർഡും  കണ്ണൂർ ഷെരീഫിന് 2022ലെ ജനകീയ ഗായകനുള്ള പുരസ്കാരവും പ്രമുഖ ഹിന്ദി ഗായകൻ ഹനീഫ് ഉപ്പളക്ക് മുഹമ്മദ് റഫീ പുരസ്കാരവും,അസീസ് തായിനേരിക്ക് മാപ്പിളപ്പാട്ടിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും കരുവാരകുണ്ടിന് ഇശൽ രാമായണ രചനക്കുള്ള പുരസ്കാരവും ബാപ്പു വാവാടിന് മികച്ച ഇന്ത്യൻ സ്വാതന്ത്ര്യ ഗാന രചനക്കുള്ള പുരസ്കാരവും സമർപ്പിക്കും യഹ്യ തളങ്കരക്ക് പുലിക്കോട്ടിൽ ഹൈദറിന്റെ പേരിലും ബദറുദ്ദീൻ പാറന്നൂരിന് ഗാനരചനക്കുള്ള യുവപ്രതിഭ പുരസ്കാരവും കൂടാതെ പുലിക്കുന്ന് അസീസ് പി എസ് ഹമീദ് ആതുരസേവന രംഗത്തെ മി