ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്."

അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യഹരജി തള്ളി

തിരുവനന്തപുരം: അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യഹരജി തള്ളി കോടതി. സൈബര്‍ കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയാണ് തള്ളിയത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. അതിജീവിതയെ ഭീഷണിപ്പെടുത്തി, സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു, മറ്റ് ക്രിമിനല്‍ കേസുകളില്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പ്രതിക്ക് നല്‍കിയ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. നിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഹരജി എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. വാദം കേട്ട കോടതി രാഹുലിനെതിരായ ഹര്‍ജി തള്ളുകയായിരുന്നു.

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു

  ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.18 % ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.13 % വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനത്തില്‍ ദക്ഷിണ മേഖലയാണ് മുന്നില്‍. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 30 വരെയും ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 12 മുതല്‍ ഏപ്രില്‍ 6 വരെയുമാണ് നടന്നത്.

കാസര്‍കോട്ട് പാമ്പ് കടിയേറ്റ് ചികില്‍സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

  കാസര്‍കോഡ് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് മരിച്ചത്. കണ്ണൂരിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ച വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മൂര്‍ഖന്‍ പാമ്പായിരുന്നു കുട്ടിയെ കടിച്ചത്. പാമ്പ് കടിച്ചതിന് പിന്നാലെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു.

കേരളത്തില്‍ വേനല്‍മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വേനല്‍ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ശനിയാഴ്ചയുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തില്‍ യുഡിഎഫ് ഭരണത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

  ന്യൂഡല്‍ഹി: കേരളത്തില്‍ യുഡിഎഫ് ഭരണത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം നടത്തുമെന്ന് വിവിധ എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു. യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നുമാണ് വിവിധ ഏജൻസികളുടെ സർവേകൾ സൂചിപ്പിക്കുന്നത്. മിക്ക സർവേകളും യുഡിഎഫിന് 70-ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. ആക്സിസ് മൈ ഇന്ത്യ യുഡിഎഫിന് പരമാവധി 90 സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ആക്‌സിസ് മൈ ഇന്ത്യ പ്രകാരം യുഡിഎഫ് 78-90 സീറ്റുകളും എൽഡിഎഫ് 49-62 സീറ്റുകളും എൻഡിഎ 0-3 സീറ്റുകളും നേടും.

കനത്ത ചൂടിന് ആശ്വാസം; അടുത്ത അഞ്ച് ദിവസം മഴ ലഭിക്കും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്‌

   ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മെയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മെയ് രണ്ടിന് ആലപ്പുഴ, കോട്ടയം, എറണാകുളം വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ മെയ് മൂന്നു വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

  തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുടുംബത്തിന്റെ പരാതിയും ലോണ്‍ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ ശുപാര്‍ശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഡെന്റല്‍ കോളജിലെ അധ്യാപകരായ ഡോ എം കെ റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികള്‍. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്‌പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.അതിനിടെ, അധ്യാപികയെയും നിതിന്‍ രാജിനെയും ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്ന

നിയമസഭ തിരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളില്‍ ഇതുവരെ 61.11% പോളിങ്

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ 142 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 1 മണി വരെ 61.11% പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ നിരവധി നിയമസഭാ മണ്ഡലങ്ങളില്‍ ഇവിഎം കൃത്രിമത്വം, അക്രമം, ഏറ്റുമുട്ടലുകള്‍, മുദ്രാവാക്യം വിളികള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡയമണ്ട് ഹാര്‍ബറിലെ ഫാല്‍റ്റയിലെ ഇവിഎം ഡക്ട് ടേപ്പ് ഉപയോഗിച്ച് തടഞ്ഞതായി ബിജെപി ആരോപിച്ചു. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫാല്‍റ്റയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തി വീശി. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വികാസ് സര്‍ദാര്‍ ടിഎംസി പ്രവര്‍ത്തകര്‍ തന്റെ കാറിന്റെ ചില്ല് തകര്‍ത്തതായി ആരോപിച്ചു.

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരേ തെളിവുണ്ടെന്ന് അന്വേഷണ സംഘം

  കൊച്ചി: ലൈംഗിക അതിക്രമകേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരേ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍ നല്‍കും. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല, കേസിന് മുന്‍പ് ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ട്. ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്‌ഐടി കണ്ടെത്തി. രഞ്ജിത്തിനെ ബോബി കുര്യനും സഹസംവിധായക ശാലിനിയും ഒളിവില്‍ പോകാന്‍ സഹായിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. കേസില്‍ എസ്ഐടി കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല. കുറ്റപത്രം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. അതിനിടെ രഞ്ജിത്ത് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് രഞ്ജിത്ത് കോടതിയെ സമീപിക്കുക. ജില്ല വിട്ട് പുറത്ത് പോകാന്‍ അനുമതി അടക്കം കോടതിയില്‍ ഉന്നയിക്കും. ഹരജി നാളെ നല്‍കും.

കൊടുംചൂടിന് ശമനമാകുന്നു; എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

  തിരുവന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ശമനമാകുന്നു. ചൊവ്വാഴ്ച മധ്യ, തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴപെയ്തു. വടക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ച വൈകുന്നേരംവരെ മഴ കുറവായിരുന്നു. ആഴ്ചകളായി വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്താകെ മഴ കൂടുതല്‍ ശക്തമാകും. വിവിധ ദിവസങ്ങളിലായി എട്ട് ജില്ലകള്‍ക്ക് കനത്തമഴയ്ക്കുള്ള യെല്ലോ അലേര്‍ട്ട് നല്‍കി. വേനല്‍ മഴ സജീവമായതും ആന്ധ്രായ്ക്കും കര്‍ണാടയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാന്‍ കാരണമെന്നാണ് നിഗമനം.

സംസ്ഥാനത്ത് ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക. നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര വിഹിതത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭ്യമായി തുടങ്ങും. ഇത് സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസം നൽകുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ആവശ്യകതയും വിതരണവും തമ്മിലുള്ള വലിയ വ്യത്യാസം നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം അനിവാര്യമായി വന്നതെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

  തരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്. നാളെ മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ , ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉയര്‍ന്ന താപനിലാ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്.

മില്‍മ പാല്‍ ലിറ്ററിന് നാലു രൂപ കൂടും

  തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് സര്‍ക്കാരിന്റെ അനുമതി. മില്‍മ നല്‍കിയ ശുപാര്‍ശയിലാണ് വില കൂട്ടാനുള്ള അനുമതി നല്‍കിയത്. ലീറ്ററിന് നാല് രൂപ മുതല്‍ ആറ് വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ശുപാര്‍ശ. ലിറ്ററിന് നാല് രൂപ വര്‍ധിക്കുമെന്നാണ് സൂചന. വിലവര്‍ധന നാളത്തെ (ബുധന്‍ ) മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം അന്തിമമാക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വര്‍ധന നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയും തേടിയിട്ടുണ്ട്. മില്‍മയ്ക്ക് നേരിട്ട് പാല്‍വില കൂട്ടാനുള്ള അധികാരമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ വിലവര്‍ധന നടപ്പാക്കാനാവൂ എന്നായിരുന്നു ചെയര്‍മാന്റെ നിലപാട്. ആറ് മാസം മുന്‍പ് വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചെങ്കിലും തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ അുമതി നല്‍കിയിരുന്നില്ല. നാളത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാല്‍വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചാല്‍ മേയ് ഒന്ന് മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും.

20,000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി അതീവ ഗുരുതരം'; തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

  കൊച്ചി: പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവഗുരുതരമാണെന്നും ജില്ലാ കലക്ടറേറ്റുകളില്‍ വോട്ട് ചെയ്യാനുള്ള അവസരം നല്‍കാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. മതിയായ സൗകര്യം ഒരുക്കിയിരുന്നെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും മതിയായ സൗകര്യം ഒരുക്കാനാവാത്തതിനെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവഗുരുതരമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരത്തിനൊത്ത് ഉയരണമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുകയെന്നത് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും കണക്ക് ബോധ്യപ്പെടുത്തൂവെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

ഹജ്ജാജികൾക്ക് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് യാത്രയയപ്പു നൽകി

  ബോവിക്കാനം:മുളിയാർ പഞ്ചായത്ത് മുസ്ലിംലീഗ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജാജികൾക്ക് യാത്രയയപ്പുനൽകി. സൗപർണ്ണിക ഓഡിറ്റോറിയ ത്തിൽ നടന്ന പരിപാടിയിൽ ബോവിക്കാനം ജമാഅത്ത് ഖത്വീബ് അഷ്റഫ് ഇംദാദി ഉദ്ബോധനവും പ്രാർത്ഥനയും നടത്തി. പ്രസിഡണ്ട് ബിഎം. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെബി. മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, ഹനീഫ പൈക്കം, ബിഎം. അഷ്റഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബികെ.ഹംസ ആലൂർ, അബ്ദുല്ല ഡെൽമ പ്രസംഗിച്ചു. റഷീദ് കൂട് നന്ദി പറഞ്ഞു.

കനത്ത ചൂട് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും കുടിവെള്ള പ്രതിസന്ധി നേരിടുകയാണ്. സൂര്യാതപ അപകടങ്ങളും കൂടുന്നു. പാലക്കാട് ജില്ലയില്‍ ഇന്നലെ 39.9 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. പാലക്കാട്, മലപ്പുറം ജില്ലയില്‍ നിരവധി പേര്‍ക്ക് സൂര്യാതപമേറ്റ് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരാണ് ചികില്‍സ തേടി ആശുപത്രിയിലെത്തിയത്

കാസര്‍കോട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു

  കാസര്‍കോട്: എളേരിത്തട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ കുട്ടി തീവ്ര പരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്.

ആം ആദ്മി വിട്ട എംപിമാരുടെ ബിജെപി ലയനത്തിന് അംഗീകാരം നല്‍കി രാജ്യസഭാ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍(എഎപി)നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എംപിമാരുടെ ബിജെപിയിലേക്കുള്ള ലയനം ഔദ്യോഗികമായി അംഗീകരിച്ച് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍. ഇതോടെ രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗബലം മൂന്നായി കുറഞ്ഞു. ബിജെപി എംപിമാരുടെ എണ്ണം 106ല്‍ നിന്നും 113 ആയി വര്‍ധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ചാബില്‍ നിന്നുള്ള രാഘവ് ഛദ്ദ, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിങ്, സന്ദീപ് പാഠക്, വിക്രംജിത് സഹ്നി, രജീന്ദര്‍ ഗുപ്ത ഡല്‍ഹിയില്‍ നിന്നുള്ള സ്വാതി മാലിവാള്‍ എന്നിവര്‍ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഈ ഏഴ് എംപിമാരേയും ബിജെപി അംഗങ്ങളുടെ പട്ടികയില്‍ രാജ്യസഭാ വെബ്സൈറ്റില്‍ മാറ്റിസ്ഥാപിച്ചു. ലയനത്തിന് ശേഷം ഏഴ് എംപിമാരും തങ്ങളെ ബിജെപി എംപിമാരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യസഭാ ചെയര്‍മാന് നിവേദനം നല്‍കിയിരുന്നു."

മുനമ്പം പള്ളിനേർച്ചയിൽ ആദരവിന്റെ നിമിഷങ്ങൾ: നൂറാണ്ട് പിന്നിട്ട ആമിന മൊട്ടയിലും നാട്ടിലെ മുതിർന്ന പൗരന്മാരും ആദരിക്കപ്പെടുന്നു

  മുനമ്പം: നാടിന്റെ ഐക്യവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന മുനമ്പം പള്ളിനേർച്ച ഏപ്രിൽ 30 മുതൽ മെയ് 3 വരെ നടത്തപ്പെടുന്നു . ചടങ്ങിന്റെ ഭാഗമായി, 100 വയസ്സ് പിന്നിട്ട നാട്ടിലെ മുതിർന്ന പൗരയായ ആമിന മൊട്ടയിലിനെ പ്രത്യേകമായി ആദരിക്കുന്നു. സമൂഹത്തിന്റെ സ്നേഹവും ആദരവും നിറഞ്ഞ ഈ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത് നിരവധി നാട്ടുകാരാണ്. ജീവിതത്തിന്റെ നൂറാണ്ട് പിന്നിട്ട ആമിന മൊട്ടയിൽ, സഹനത്തിന്റെയും പ്രയത്‌നത്തിന്റെയും ഒരു ജീവിക്കുന്ന പ്രതീകമായാണ് അറിയപ്പെടുന്നത്. കാലത്തിന്റെ അനവധി മാറ്റങ്ങൾ നേരിട്ട് കണ്ട അവരുടെ ജീവിതാനുഭവങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമായി നിലകൊള്ളുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും മൂല്യങ്ങൾ കാത്തുസൂക്ഷിച്ച അവർ, എല്ലാവർക്കും ഒരു മാതൃകയായി തുടരുന്നു. കൂടാതെ നാട്ടിലെ മുതിർന്ന പൗരന്മാരായ അബൂബക്കർ മുനമ്പം, ഷാഫി ഹാജി, അബ്ദുൽഖാദർ ഹാജി, മുൻ ജമാ-അത് പ്രസിഡന്റ് അബ്ദുള്ള നസീബ്, മുൻ ജമാ-അത് ജനറൽ സെക്രട്ടറി മൊയ്തീൻ കുഞ്ഞി എം എ ആർ, അബ്ദുള്ള കുഞ്ഞി എം കെ എന്നിവരെയും ചടങ്ങിൽ ആദരിക്കുന്നു. നാട്ടുകാർ ഒന്നിച്ചുചേരുന്ന ഈ സ്മരണീയ നിമിഷം, മുനമ്പം പള്ളിനേർച്ചയ്ക്ക് കൂടുതൽ ഭംഗിയും അർത്ഥവും നൽകുകയാണ...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി തള്ളി സുപ്രീംകോ‌ടതി

  ദില്ലി: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആൻ്റണി രാജു ഹൈക്കോടതിയിലുമെത്തിയിരുന്നു. ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് അപ്പീല്‍ നൽകിയിരുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. 

മുനമ്പം പള്ളിനേർച്ച ഏപ്രിൽ 30 മുതൽ മെയ്‌ 3വരെ; ഏപ്രിൽ 30ന് പേരോട് ഉസ്താദിന്റെ പ്രഭാഷണം

ചട്ടഞ്ചാൽ: ആത്മീയ ചൈതന്യം പെയ്യുന്ന ചട്ടഞ്ചാൽ മുനമ്പം മുഹിയ്യദ്ദീൻ ജുമാ മസ്‌ജിദ് പള്ളി നേർച്ചയ്ക്കും അനുബന്ധ മജ്ലിസുകൾക്കും സാക്ഷ്യം വഹിക്കുകയാണ്. 2026 ഏപ്രിൽ 30 മുതൽ മെയ് 3 വരെയാണ് പരിപാടി. സ്വലാത്ത് ഹൽഖാ വാർഷികം, അസ്മ‌ാഉൽ ബദരിയ്യ വാർഷികം, മുഹിയ്യദ്ദീൻ റാത്തീബ് നേർച്ച രിഫാഈ റാത്തിബ് നേർച്ച, മൗലിദ് പാരായണം, കബർ സിയാറത് സംഗമം മതപ്രഭാഷണം, ദഫ് മുട്ട് തുടങ്ങിയ പരിപാടികൾ പള്ളി നേർച്ചയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.  മൗലാന പേരോട് അബ്ദുറഹ്മാൻ സഖാഫി, ലുഖ്‌മാനുൽ ഹക്കീം സഖാഫി പുല്ലാര, സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ കണ്ണവം, സയ്യിദ് മുഖ്‌താർ തങ്ങൾ കുമ്പോൽ, സയ്യിദ് അബ്ദുൽ ഖാദർആറ്റക്കോയ തങ്ങൾ അൽ ബുഖാരി ആലൂർ, സയ്യിദ് ത്വാഹാ മുബഷിർ സഖാഫി, സയ്യിദ് ഹാഫിള് അസ്‌ഹർ അസ്‌ഹരി അൽ ബുഖാരി തങ്ങൾ, അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി, അഷ്റഫ് സഖാഫി പുന്നത്ത്, മൊയിതീന കുട്ടി മുസ്ലിയാരങ്ങാടി, മുഹമ്മദ് ഷഫീഖ് സഅദി, മുഹമ്മദ് ഇർഷാദ് മദനി തുടങ്ങിയ പ്രഗൽബർ പങ്കെടുക്കുന്നു.

മുഖ്യമന്ത്രി ചര്‍ച്ച തുടര്‍ന്നാല്‍ അച്ചടക്ക ലംഘനമായി കണക്കാക്കും; പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

  തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിലക്ക്. പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇത്തരം പ്രസ്താവനകള്‍ അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടേയുള്ള ഇടങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നും അത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും അല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

എഎപി എംപിമാരുടെ കൂറുമാറ്റം: രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കാണാന്‍ അനുമതി തേടി പഞ്ചാബ് മുഖ്യമന്ത്രി

  ചണ്ഡീഗഢ്: എംപിമാര്‍ പാര്‍ട്ടി വിട്ട രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കെ രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കാണാൻ അനുമതി തേടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. എംപിമാരെ തിരിച്ചുവിളിക്കാനുള്ള ഭരണഘടനാപരമായ സാധ്യതകൾ തേടിയും പഞ്ചാബ് സർക്കാരിന്റെ പ്രതിഷേധം അറിയിക്കാനുമാണ് രാഷ്ട്രപതിയെ മുഖ്യമന്ത്രി സന്ദർശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ എഎപി എംഎൽഎമാരോടൊപ്പമായിരിക്കും മുഖ്യമന്ത്രി രാഷ്ട്രപതിയെ സന്ദർശിക്കുക. രാഘവ് ഛദ്ദ, സന്ദീപ് പഥക്, ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ള ഏഴ് എംപിമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു എംപിമാരുടെ കൂട്ടത്തോടെയുള്ള കൂടുമാറ്റം."

വേനല്‍മഴ എത്തുന്നു; കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടെ 4 ജില്ലകളില്‍ 29ന് യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ വേനല്‍ മഴയ്ക്കു സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 29ന് ബുധനാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വേനല്‍ മഴയെത്തുന്നതിനു മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിച്ചു. മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വയം മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു.

നിതിൻരാജിന്റെ മരണം: ഡോ. റാമിന് മുൻകൂർ ജാമ്യമില്ല

  കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ.എം.കെ റാമിന് മുൻകൂർ ജാമ്യമില്ല. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി അധ്യാപകന് ജാമ്യം നിഷേധിച്ചത്. അതേസമയം ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച് 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്പദമാണ്. സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്സ്ആപ്പ്് സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത് സഭ്യേതരമായ പരാമർശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്ക...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി

  പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി വിശദീകരിച്ചു. ഓവര്‍ ലോഡ് ആവുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണ്. ഒരു ട്രാന്‍സ്ഫോമറിന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷന്‍ ഹിയറിങ് കഴിഞ്ഞു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാര്‍ജ് കൂട്ടാതെയിരിക്കാന്‍ ശ്രമിക്കുമെന്നും ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കൊടും ചൂട് കൂടുന്നു; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ലോക്ഡൗണിന് സമാനമായ ജാഗ്രത പകല്‍ സമയങ്ങളില്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചൂടിന് ആശ്വാസമായി മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി നോട്ടീസ് നല്‍കി പ്രതിപക്ഷം

  ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ പുതിയ നോട്ടീസ് സമര്‍പ്പിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് വക്താവും എംപിയുമായ ജയറാം രമേശിന്റെ നേതൃത്വത്തില്‍ 73 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറി.

രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള മൂന്ന് ആംആദ്മി എംപിമാര്‍ ബിജെപിയിലേക്ക്

  ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ്. ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് രാജ്യസഭാ എംപിമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്. രാഘവ് ഛദ്ദ എംപി ഉള്‍പ്പടെ മൂന്നു പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. അശോക് മിത്തല്‍, സന്ദീപ് പതക് എന്നിവരാണ് എഎപി വിട്ടത്. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് എംപിമാര്‍ പാര്‍ട്ടിവിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അശോക മിത്തല്‍, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി പ്രഖ്യാപിച്ചു.

ഏപ്രില്‍ 28 മുതല്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയെത്തും, കാറ്റിനും സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനിടെ വൈകാതെ മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഏപ്രില്‍ 28 മുതല്‍ ഇടിമിന്നലോട് വേനല്‍ മഴ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്തും. ഇടിമിന്നലിനൊപ്പം കാറ്റിനും സാധ്യതയുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ താപനിലയില്‍ കുറവുണ്ടാകും. മെയ് ആദ്യം മുതല്‍ വേനല്‍ മഴ എത്തുമെന്നും പ്രവചനമുണ്ട്.വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുകയാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

മണിപ്പൂർ സംഘർഷം: ഇംഫാലിൽ കർഫ്യൂ തുടരുന്നു; യാത്രകൾക്ക് വിലക്ക്

  ഇംഫാൽ: മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു. ഇംഫാൽ വെസ്റ്റിലും സേനാപതിയിലും ആണ് അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തിയത്. ഇരു മേഖലകളിൽ നിന്നുള്ളവർ മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി കൂടുതൽ സേനയെയും ഇംഫാലിൽ വിന്യസിച്ചിരുന്നു. ട്രോൺഗ്ലോബിയിലെ രണ്ടു കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് നാഗ കുക്കി വിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് മണിപ്പൂർ ഗവർണർ അജയ് കുമാർ ബില്ല ആവശ്യപ്പെട്ടു. ഇംഫാൽ താഴ്വരയിൽ സമാധാനം പുനസ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഗവർണർ ആഹ്വാനം ചെയ്തു.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാല് പേരുടെ നില ഗുരുതരം; കാണാതായവരുടെ ഡിഎൻഎ പരിശോധനാഫലം നാളെ

  തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. വെടിക്കെട്ട് നടത്തിപ്പുകാരനായ സതീശന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. അപകടത്തിൽ പരിക്കേറ്റവരിൽ സതീശൻ ഉൾപ്പെടെ നാല് പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. അതേസമയം, പരിക്കേറ്റ മറ്റ് ആറ് പേർ ഇന്ന് ആശുപത്രി വിട്ടേക്കും. അപകടത്തെത്തുടർന്ന് കാണാതായ നാല് പേരെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം വരുന്നതോടെ കാണാതായവരെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.

തൃശൂർ വെടിക്കെട്ടുപുര സ്ഫോടനം: ഇന്ന് കണ്ടെത്തിയത് 15 ശരീരഭാഗങ്ങൾ

  തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇന്നും കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്ത്‌ 200 ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അപകട സമയത്ത് 37 പേരാണ് ഉണ്ടായിരുന്നതെന്നും നാല് പേരെ കാണാനില്ലെന്നും തൃശൂർ സിറ്റി കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‍മുഖ് പറഞ്ഞു. വെടിക്കെട്ട് അപകടത്തിൽ അനേകം മനുഷ്യ ശരീരങ്ങളാണ് ചിന്നിച്ചിതറിയത്. ആ ശരീര ഭാഗങ്ങൾ ഈ പാടശേഖരത്തിൽ ഇപ്പോഴും കിടപ്പുണ്ട്. അത് കണ്ടെത്താനാണ് വ്യാപക പരിശോധന നടത്തിയത്. കഡാവർ നായകളെ ഉപയോഗിച്ചുള്ള പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് പൊലീസ് നടത്തിയ പരിശോധനയിൽ 15 ശരീരഭാഗങ്ങൾ കണ്ടെടുത്തു."  https://www.mediaoneonline.com/kerala/thrissur-fireworks-explosion-15-body-parts-found-today-321684#:~:text=%E0%B4%A4%E0%B5%83%E0%B4%B6%E0%B5%82%E0%B5%BC%20%E0%B4%B5%E0%B5%86%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B0%20%E0%B4%B8%E0%B5%8D%E0%B4%AB%E0%B5%8B%E0%B4%9F%E0%B4%A8%E0%B4%82%3A%20%E0%B4...

ട്രെയിൻ കടന്നു പോകുന്നതിനിടെ പാളത്തിന് സമീപം വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

കാസർകോട്: ട്രെയിൻ കടന്നു പോകുന്നതിനിടയിൽ കാറ്റടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ നജാത്ത്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്. ഏപ്രിൽ 18ന് വൈകുന്നേരം മൊഗ്രാൽ, നാങ്കിയിലായിരുന്നു അപകടം. ഉമ്മൂമ്മയോടൊപ്പം നടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഇരുവരും ട്രെയിന്‍ പാളത്തിന് സമീപത്ത് കൂടിയാണ് നടന്നിരുന്നത്. ഇതിനിടയിലാണ് അതിവേഗതയില്‍ ട്രെയിന്‍ കടന്നുപോയത്. ശക്തമായ കാറ്റില്‍ മറിയവും ഉമ്മൂമ്മ നഫീസയും പാളത്തിന് സമീപത്തേക്ക് വീണു. മറിയത്തിന്‍റെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മറിയം മരിച്ചത്. നഫീസ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

നിയമസഭ തിരഞ്ഞെടുപ്പ്; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും ഇതുവരെ കനത്ത പോളിങ്

  ന്യൂഡല്‍ഹി: തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിംങ് പുരോഗമിക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച തമിഴ്നാട്ടിലെ പോളിങ്ങില്‍ ഇതുവരെ 56.81 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഉച്ചയ്ക്ക് ഒരു മണി വരെ 62.18% പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ നവോദയ മേഖലയില്‍ പലയിടത്തും വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പ്രവര്‍ത്തകരും ആം ജനത ഉന്നോയന്‍ പാര്‍ട്ടിയുടെ അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഷിബാനഗര്‍ ഗ്രാമത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ, ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി, ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങി. സംഭവത്തില്‍ ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പ്രദേശവാസികളെ പരിഭ്രാന്തരാക്കിയതായും ആരോപണമുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പോലിസും കേന്ദ്ര സുരക്ഷാ സേനയും സ്ഥലത്തെത്തി ആളുകളെ പിരിച്ചുവിടാന്‍ ലാത്തിചാര്‍ജ് നടത്തി.

വെടിനിര്‍ത്തല്‍; ഇസ്രായേലും ലബ്‌നാനും തമ്മില്‍ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കും

  വാഷിങ്ടണ്‍: നിലവിലെ 10 ദിവസത്തെ വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രായേലും ലബ്‌നാനും ഇന്ന് വാഷിംങ്ടണില്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടത്തും. ഇസ്രായേല്‍ ആക്രമണങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തുക, ലബ്‌നാന്‍ മണ്ണില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുക, തടവുകാരെ മോചിപ്പിക്കുക, ലബ്‌നാന്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിക്കുക, യുദ്ധനഷ്ടങ്ങള്‍ പുനര്‍നിര്‍മിക്കുക തുടങ്ങിയ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ലബ്‌നാന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ പറഞ്ഞു. ആദ്യ ഘട്ടചര്‍ച്ചകള്‍ക്ക് ശേഷം ഏപ്രില്‍ 16 നാണ് 10 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആരംഭിച്ചത്

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നതിനിടെ അള്‍ട്രാവയലറ്റ് (യുവി) രശ്മികളില്‍ നിന്ന് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ യുവി സൂചികയുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്‌റ്റേഷനുകളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന യുവി സൂചികയായ 9 രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. ഇതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കോട്ടയത്തെ ചങ്ങനാശേരി എന്നിവിടങ്ങളില്‍ യുവി സൂചിക 8 രേഖപ്പെടുത്തി. ഇവിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എറണാകുളം ജില്ലയിലെ കളമശേരി, തൃശൂരിലെ ഒല്ലൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി, വയനാട്ടിലെ മാനന്തവാടി, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ എന്നിവിടങ്ങളില്‍ യുവി സൂചിക 7 ആയതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധിപറയും

  കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധിപറയും. വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെ നിതിന്‍ രാജിന്റെ അച്ഛന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഇവരുടെ വാദം ഇന്ന് കോടതി കേള്‍ക്കും. നിതിന്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച ദിവസം പ്രിന്‍സിപ്പളിന്റെ മുറിയില്‍ വച്ച് നടന്ന ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ റാമും സംഗീതയും ഉണ്ടായിരുന്നില്ല എന്നാണ് ഇരുവരുടെയും അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ഉണ്ടായ തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കോളേജ് മാനേജ്‌മെന്റും പറയുന്നത്. ജാതീയ അധിക്ഷേപവും മാനസിക പീഡനവും പ്രതികളായ അധ്യാപകരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായി എന്ന വാദമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവയ്ക്കുന്നത്.

പ്രധാനമന്ത്രിക്കെതിരായ 'ഭീകരവാദി പരാമര്‍ശം'; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. തമിഴ്നാട്ടിലെ പ്രചാരണത്തിനിടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം. 'എഐഡിഎംകെ പാര്‍ട്ടിക്ക് മോദിയോടൊപ്പം എങ്ങനെ ചേരാന്‍ കഴിയും? മോദി ഒരു ഭീകരവാദിയാണ്. അദ്ദേഹത്തിന് തുല്യതയിലും നീതിയിലും വിശ്വാസമില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും. ഈ ആളുകള്‍ അവരുമായി ചേരുന്നുവെന്നതിന്റെ അര്‍ഥം ജനാധിപത്യത്തെ അവര്‍ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ്'. ഇതായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന.

അടുത്ത മൂന്നു മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനിടെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ മനുഷ്യജീവനും മൃഗങ്ങള്‍ക്കും വൈദ്യുതിആശയവിനിമയ ശൃംഖലകള്‍ക്കും വലിയ ഭീഷണിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ പൊതുജനങ്ങള്‍ നിര്‍ബന്ധമായും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

തൃശൂര്‍ വെടിക്കെട്ടപകടം; ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ പതിനാലായി

  തൃശൂര്‍: തൃശൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വെന്റിലേറ്ററിലായിരുന്ന പ്രവീണ്‍ (45) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇന്നലെ വൈകീട്ട് 3.20 ഓടെയാണ് തൃശൂര്‍ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകള്‍ തയ്യാറാക്കിയ കേന്ദ്രത്തില്‍ അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടര്‍ന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിക്കുകയായിരുന്നു. അഞ്ച് ഷെഡുകള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് മണിക്കൂറിലധികം സ്‌ഫോടനങ്ങള്‍ തുടര്‍ന്നതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വരികയായിരുന്നു.

തമിഴ്‌നാട് നാളെ പോളിങ് ബൂത്തിലേക്ക്; 234 മണ്ഡലങ്ങളില്‍ വിധിയെഴുതാന്‍ 5.73 കോടി വോട്ടര്‍മാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ നിയമസഭ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി 5.73 കോടി വോട്ടര്‍മാര്‍ 4,023 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ വീണ്ടും ജനവിധി തേടുന്നു. മറുവശത്ത് എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, ബിജെപിയുമായി കൈകോര്‍ത്ത് അധികാരത്തിലേക്കുള്ള മടങ്ങിവരവിനാണ് ശ്രമിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം നടന്‍ വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റമാണ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടിയിലൂടെ വിജയ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. വിജയ് പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്നാണ് മല്‍സരിക്കുന്നത്.

സംസ്ഥാനത്ത് താപനില ഉയരുന്നു; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 40ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരിട്ട് വെയിലല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കണം.ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ ചികില്‍സ തേടണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു.

തൃശ്ശൂര്‍ വെടിക്കെട്ടപകടം; സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

  തൃശ്ശൂര്‍: തൃശ്ശൂര്‍ വെടിക്കെട്ടപകടം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം 2 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. എസ്ഡിആര്‍എഫില്‍ നിന്നു 4 ലക്ഷം രൂപയും സിഎംഡിആര്‍എഫില്‍ നിന്ന് 10 ലക്ഷം രൂപയും നല്‍കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം,മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്

ശബരിമല യുവതിപ്രവേശന കേസ്: ഒന്‍പതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കും

  ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഒന്‍പതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിക്കും. മതപരമായ ആചാരങ്ങള്‍ ജുഡീഷ്യല്‍ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാന്‍ പ്രയാസമാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു. ശബരിമല കേസില്‍ തയ്യാറാക്കിയ ചോദ്യങ്ങളില്‍ ഭരണഘടന ബഞ്ചിന്റെ വാദം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇന്ന് അറിയിച്ചേക്കും. ഇന്നലെ ഭരണഘടന വിഷയങ്ങളില്‍ വാദം നടത്തിയ ഗോപാല്‍ സുബ്രഹ്‌മണ്യം ഇന്നും ഇത് തുടരും. ഇതിന് ശേഷം സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാകും വാദിക്കുക. ആചാരങ്ങളില്‍ കോടതി ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം നിര്‍ണ്ണായകമാണ്.

തൃശൂരിൽ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധിപേർക്ക് പരിക്ക്

  തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത് എത്രപേർ ഉണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുണ്ടായ 12 വെടിപ്പുരയിൽ 11ഉം കത്തിയതായാണ് സൂചന. ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധനയും നടത്തുന്നു.

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

  തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. തുരുവമ്പാടിക്ക് വേണ്ടി പടക്കം നിര്‍മ്മിക്കുന്ന സ്ഥലത്താണ് ഇന്ന് ഉച്ച കഴിഞ്ഞ് സ്‌ഫോടനം നടന്നത്. വലിയ ശബ്ദത്തില്‍ സ്‌ഫോടനം ഉണ്ടായതായാണ് പ്രദേശവാസികള്‍ പറയുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം നടന്നത്. സംഭവ സമയത്ത് സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു. 40 പേര്‍ക്കെങ്കിലും പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. രണ്ടേക്കറോളം വരുന്ന പ്രദേശത്താണ് സ്‌ഫോടനം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകട സമയത്ത് എത്ര തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. എട്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. കൂടുതല്‍ സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഒരുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്.

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കരുത്'; കര്‍ശന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് ഓഫീസര്‍

  തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകാതെ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കടുക്കുന്നതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സീല്‍ ചെയ്ത സ്‌ട്രോങ് റൂമുകള്‍ക്ക് പുറമെ, സീല്‍ ചെയ്യാത്ത മുറികള്‍ പോലും തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് നെന്മാറയിലും സ്‌ട്രോങ്ങ് റൂം വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍. മെറ്റീരിയല്‍സ് റൂമുകള്‍ തുറന്നത് അനാവശ്യമെന്നാണ് രത്തന്‍ ഖേല്‍ക്കറുടെ അഭിപ്രായം. സംഭവത്തില്‍ രത്തന്‍ ഖേല്‍ക്കര്‍ അടിയന്തര റിപോര്‍ട്ട് തേടിയിട്ടുണ്ട്. കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്ഡേറ്റ് ചെയ്താല്‍ മതിയെന്ന് രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദേശിച്ചു.

സിബിഎസ്‌സി പരീക്ഷ 475 മാര്‍ക്കുമായി സാറയ്ക്ക് മിന്നും ജയം

  സിബിഎസ്‌സി പരീക്ഷയില്‍ 500ല്‍ 475 മാര്‍ക്ക് നേടി മിന്നും ജയവുമായി കുടുംബത്തിന്റെ അഭിമാനമായി സാറ മുഹമ്മദ് അഷറഫ്. ഷാര്‍ജ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാറ ഷാര്‍ജ ഇസ്‌ലാമിക് ബാങ്ക് ദുബൈ ശാഖയിലെ ആലമ്പാടി മുഹമ്മദ് അഷറഫിന്റെയും ബോവിക്കാനത്തെ ഫാത്തിമ മുബീന കുട്ടിയാനത്തിന്റെയും മകളാണ്. എഴുത്തുകാരന്‍ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെയുംസഫിയ എംഎ യുടെയും പേരകുട്ടിയാണ് സാറ .

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; മൂന്നിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് (യുവി) സൂചിക രേഖപ്പെടുത്തിയ മൂന്നു സ്ഥലങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോന്നി, ചെങ്ങന്നൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, കൊട്ടാരക്കര, ചങ്ങനാശേരി, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യുവി സൂചിക ഉയരുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് പകല്‍ പത്തു മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണി വരെയുള്ള സമയത്താണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍ രേഖപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് വെയിലത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണം.

വേനല്‍ തിരക്കിന് ആശ്വാസം; 660 സ്‌പെഷ്യല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ

  ന്യൂഡല്‍ഹി: വേനല്‍ക്കാലത്തെ അമിത യാത്രാത്തിരക്ക് കണക്കിലെടുത്ത് രാജ്യത്തുടനീളം വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി ഇന്ത്യന്‍ റെയില്‍വേ. വിവിധ റൂട്ടുകളിലായി ഇതുവരെ 660 വേനല്‍ക്കാല പ്രത്യേക ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 11,294 സര്‍വീസുകള്‍ ഈ ട്രെയിനുകള്‍ നടത്തും. മുന്‍കൂട്ടി യാത്രാ പദ്ധതി തയ്യാറാക്കുന്നവര്‍ക്ക് കണ്‍ഫേംഡ് ടിക്കറ്റുകള്‍ ഉറപ്പാക്കാന്‍ ഈ നേരത്തെയുള്ള പ്രഖ്യാപനം സഹായകരമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുമെന്നും റെയില്‍വേ അറിയിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല."

പൊവ്വൽ മഖാം ഉറൂസ് 26 മുതൽ മെയ് മൂന്ന് വരെ നടക്കും

  പൊവ്വൽ: പൊവ്വൽ മഖാമിലെ മഹത്തുക്കളുടെ പേരിൽ രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന ഉറൂസ് നേർച്ച ഏപ്രിൽ 26 ഞായറാഴ്ച മുതൽ മെയ് മൂന്ന് വരെ നടക്കും.  26 ന് 4 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് എബി.ഷാഫി പതാക ഉയർത്തും. രാത്രി 8 മണിക്ക്സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ഉറുസ് കമ്മിറ്റി ചെയർ മാൻ മൊയ്തു ബാവാഞ്ഞി അദ്ധ്യക്ഷതവഹിക്കും.ജനറൽ കൺവീനർ സഫ്‌വാൻ പൊവ്വൽ സ്വാഗതം പറയും. പൊവ്വൽ ജമാഅത്ത് ഖതീബ് ഷൗക്കത്തലി അൻവരി പ്രഭാഷണം നടത്തും.  27 തിങ്കളാഴ്ച ശാഫി ബാഖവി ചാലിയംപ്രഭാഷണം നടത്തും. 28 ചൊവ്വാഴ്ച സയ്യിദ് സൈനുൽ ആബിദിൻ തങ്ങൾ കുന്നുംങ്കൈ പ്രാർത്ഥനക്ക്നേതൃത്വം നൽകും. ഹാഫിള് മാഹിൻ മന്നാനി പ്രാഭാഷണം നടത്തും. 29 ബുധനാഴ്ച വഹാബ് നഇമി കൊല്ലം പ്രഭാഷണം നടത്തും. 30 വ്യാഴാഴ്ച 7 മണിക്ക് സയ്യിദ് എം.എസ് തങ്ങൾ മദനി ഓലമുണ്ട മജ്‌ലിസ് നൂറിന് നേതൃത്വം നൽകും. കടക്കൽ ശെഫീഖ് ബദ്രി പ്രഭാഷണം നടത്തും. മെയ് ഒന്ന് വെള്ളിയാഴ്ച സയ്യിദ് അബ്ദുൽ ഖാദർആറ്റക്കോയ തങ്ങൾ ആലൂർ പ്രാർത്ഥന നിർവ്വഹിക്കും. ഹാഫിള് ഷമീസ് ഖാൻ നഫാഇ ഇടുക്കി പ്രഭാഷണം നടത്തും. രണ്ട് ശനിയാഴ്ച സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമാപന പരിപാടി ഉദ്ഘാടനം ചെയ്യും.എബി.ശാ...

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

  ടോക്യോ: ജപ്പാന്റെ വടക്കന്‍ തീരമേഖലയെ വിറപ്പിച്ച് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രാദേശിക സമയം വൈകീട്ട് 4.52ഓടെ ഉണ്ടായത്. ഇതേത്തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇവാട്ടെ, ഹൊക്കൈഡോ പ്രവിശ്യകളുടെ ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 80 സെന്റിമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയും ചെയ്തു. താമസക്കാരോട് എത്രയും വേഗം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. തലസ്ഥാനമായ ടോക്യോയില്‍ വരെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

  തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റം. ഈ മാസം 26നാണ് തൃശൂര്‍ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനത്തിനു 24ന് തുടക്കമാകും.

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; രണ്ടിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങളുടെ തീവ്രതയും ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയ കോന്നി (പത്തനംതിട്ട), മൂന്നാര്‍ (ഇടുക്കി) മേഖലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക എട്ടു മുതല്‍ പത്തു വരെയായാല്‍ അതീവ ജാഗ്രത ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍ , മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. സൂര്യപ്രകാശം ദീര്‍ഘനേരം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്ര പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തമിഴ്നാട്ടിലെ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി; മരണം 24 ആയി

  ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 24 ആയി. വിരുദുനഗര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. മധുര, തിരുനെല്‍വേലി എന്നീ മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഉള്‍പ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റുമോര്‍ട്ടം നടപടികളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. പോസ്റ്റുമോര്‍ട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്

ഹോര്‍മുസില്‍ ഇന്ത്യന്‍ എണ്ണക്കപ്പലിന് നേരെ ഇറാന്‍ നാവികസേന വെടിയുതിര്‍ത്തതായി റിപോര്‍ട്ട്

  ന്യൂഡല്‍ഹി: ഹോര്‍മുസില്‍ ഇന്ത്യന്‍ പതാകയേന്തിയ രണ്ട് കപ്പലുകള്‍ക്കുനേരെ ഇറാന്‍ നാവികസേന വെടിയുതിര്‍ത്തതായി റിപോര്‍ട്ട്. ജഗ് അര്‍ണവ്, സന്‍മാര്‍ ഹെറാള്‍ഡ് എന്നീ രണ്ട് ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 20 ലക്ഷം ബാരല്‍ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്ന കപ്പലിന് നേരേയായിരുന്നു ഒമാന്‍ ഉള്‍ക്കടലില്‍വെച്ച് ആക്രമണം. ജഗ് അര്‍ണവിന് നേരെ നേരിട്ട് ആക്രമണമുണ്ടായതായും സന്‍മാര്‍ ഹെറാള്‍ഡ് എന്ന കപ്പലിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സന്‍മാര്‍ ഹെറാള്‍ഡ് എന്ന കപ്പലും ആക്രമണ സമയത്ത് ഹോര്‍മുസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കപ്പലിന് നേരെ ആക്രമണം ഉണ്ടായില്ല. രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്ന് റിപോര്‍ട്ടുകള്‍. കപ്പലും ജീവനക്കാരും സുരക്ഷിതരെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചെന്ന് റിപോര്‍ട്ട്

  തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചെന്ന് റിപോര്‍ട്ട്. നാവിക ഉപരോധം നീക്കം ചെയ്യുമെന്ന ബാധ്യത നിറവേറ്റുന്നതില്‍ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഈ തീരുമാനമെടുത്തത്. ഉപരോധത്തിന്റെ മറവില്‍ അമേരിക്ക കടല്‍ക്കൊള്ളയും കപ്പല്‍ മോഷണവും തുടരുകയാണെന്ന് ഐആര്‍ഐബി വഴി പുറത്തുവിട്ട പ്രസ്താവനയില്‍ ഇറാന്‍ കുറ്റപ്പെടുത്തി. തങ്ങളുടെ തുറമുഖങ്ങളിലെ ഉപരോധം യുഎസ് പിന്‍വലിക്കുന്നതുവരെ ഈ നിയന്ത്രണം നിലനില്‍ക്കുമെന്ന് ഇറാന്‍ പറയുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ച അവസാനിക്കാനിരിക്കെ, നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ഇറാനുമായി കൃത്യമായ സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

അടുത്ത മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: അടുത്ത മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ ഇടങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുകയും ജനല്‍വാതിലുകള്‍ അടച്ചിടുകയും വേണം. വൈദ്യുതോപകരണങ്ങളുടെ ബന്ധം വിഛേദിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കുക, എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വൃക്ഷങ്ങളുടെ ചുവട്ടിലും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുത്. ബൈക്ക്, സൈക്കിള്‍ പോലുള്ള വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിത ഇടങ്ങളില്‍ അഭയം തേടണം. കൂടാതെ, മഴക്കാറ് കാണുമ്പോള്‍ ടെറസിലേക്കോ തുറസ്സായ സ്ഥലങ്ങളിലേക്കോ പോകുന്നത് ഒഴിവാക്കണം. ജലാശയങ്ങളില്‍ ഇറങ്ങുന്നത്, മല്‍സ്യബന്ധനം നടത്തുന്നത് എന്നിവയും അപകടമാണ്. ഇടിമിന്നലില്‍നിന്ന് സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

  വയനാട്: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടാണുള്ളതെന്നും ഇത് തടയാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും മന്ത്രി രാജന്‍ പറഞ്ഞു. ദുരന്തബാധിതരുടെ ധനസഹായം മുടങ്ങിയത് സാങ്കേതിക പ്രശ്നം മൂലമെന്നും അദ്ദേഹം വിശദീകരിച്ചു. ഊരാളുങ്കല്‍ അധികൃതര്‍ പറഞ്ഞത് പ്രകാരമാണ് മുഖ്യമന്ത്രിയും വിഷുവിന് മുന്‍പ് വീട് നല്‍കുമെന്ന് പറഞ്ഞിരുന്നത്. നിര്‍മ്മാണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മഴക്കാലത്തിനു മുമ്പ് 178 വീടുകളും വാസയോഗ്യമാകും എന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം

  തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ താപനില സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും വര്‍ധിക്കുന്നത് ശാരീരിക അസ്വസ്ഥതകള്‍ക്കും കഠിനമായ ചൂട് അനുഭവപ്പെടാനും കാരണമാകും. കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 19 വരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. മലയോര മേഖലകളൊഴികെ മറ്റിടങ്ങളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരും. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സൂര്യാഘാതം, നിര്‍ജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഉച്ചസമയങ്ങളില്‍ വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഹോര്‍മുസ് തുറന്നതോടെ കപ്പൽപാത വീണ്ടും സജീവം; മണിക്കൂറുകള്‍ക്കുള്ളില്‍ കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍

തെഹ്‌റാന്‍: ഹോര്‍മുസ് കപ്പല്‍പാത ഇറാന്‍ തുറന്നതോടെ മണിക്കൂറുകള്‍ക്കകം കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍. ഇറാന്‍ നാവികസേനയുടെ നിര്‍ദേശം അനുസരിച്ചാണ് കപ്പലുകള്‍ ഹോര്‍മുസ് കടക്കുന്നത്. തുറമുഖങ്ങള്‍ക്ക് നേരെ ഉപരോധം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഇറാന്‍-അമേരിക്ക രണ്ടാംവട്ട ചര്‍ച്ച മിക്കവാറും തിങ്കളാഴ്ച ഇസ്‌ലാമാബാദില്‍ നടക്കുമെന്നാണ് സൂചന. എല്ലാ വിഷയങ്ങളിലും ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, യുഎസ് വാദം ഇറാന്‍ തള്ളി.