യുഎഇ രാജകുടുംബ ബന്ധു എന്ന വ്യാജേന ഡൽഹി ലീലാ പാലസ് ഹോട്ടലിൽ താമസിച്ച് 23 ലക്ഷത്തിന്റെ ബില്ലടയ്ക്കാതെ യുവാവ് മുങ്ങി
യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമാണെന്ന വ്യാജേന ഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ നാലു മാസത്തോളം താമസിച്ച് പണം നൽകാതെ കടന്നുകളഞ്ഞയാൾക്കായി തിരച്ചിൽ. വൻ തട്ടിപ്പു നടത്തി മുങ്ങിയ എംഡി ഷെരീഫ് എന്നയാളെയാണ് ഡൽഹി പോലീസ് തിരയുന്നത്. ഇയാൾ രാജ്യതലസ്ഥാനത്തെ ലീല പാലസ് ഹോട്ടലിൽ നാലു മാസത്തോളം താമസിച്ച് പണം നൽകാതെ കടന്നുകളയുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ ബില്ലാണ് ഇയാൾ അടക്കാനുള്ളത്. ഇയാൾക്കെതിരെ ആൾമാറാട്ടത്തിനും മോഷണത്തിനും പോലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ നവംബർ 20 വരെ ഷെരീഫ് ഈ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചുവെന്നും ആരെയും അറിയിക്കാതെ ഇവിടെ നിന്നും പോയെന്നും പോലീസ് പറഞ്ഞു. ഇയാൾ ഹോട്ടൽ മുറിയിൽ നിന്ന് വെള്ളിയിൽ തീർത്ത വസ്തുക്കളും മറ്റ് സാധനങ്ങളും മോഷ്ടിച്ചതായും 24 ലക്ഷം രൂപ ഹോട്ടലിന് നൽകാനുണ്ടെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ചയാണ് ഹോട്ടൽ മാനേജ്മെന്റിന്റെ പരാതിയിൽ ഷെരീഫിനെതിരെ കേസെടുത്തത്. താൻ യുഎഇയിൽ താമസിക്കുന്ന ആളാണെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാന്റെ ഓഫീസിൽ ജോലി ചെയ്യുകയാണെന്നും ഷരീഫ് ഹോട്ടൽ അധികൃതരോട് പറഞ്ഞതായി പരാതിയിൽ പറയുന്ന...