ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Nepal Plane crash എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പൈലറ്റായ ഭർത്താവ് മരിച്ചത് വിമാനാപകടത്തിൽ, ഇപ്പോൾ അഞ്ജുവും; നൊമ്പരമായ ജീവിതങ്ങൾ

കഠ്മണ്ഡു: കഴിഞ്ഞ ദിവസം നേപ്പാളിൽ നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റ് അഞ്ജു ഖതിവാഡയുടെ മുൻ ഭർത്താവും കൊല്ലപ്പെട്ടത് വിമാനാപകടത്തിൽ. അഞ്ജുവിനെപ്പോലെ, യതി എയർലൈൻസിൽ പൈലറ്റായിരുന്നു ഭർത്താവ് ദീപക് പൊഖരേലും. 2006 ജൂൺ 12ന് നടന്ന അപകടത്തിൽ കൊല്ലപ്പെട്ട 10പേരിൽ ദീപകുമുണ്ടായിരുന്നു. ജുംലയിൽവച്ചായിരുന്നു അപകടം. വളരെ ചെറുപ്പത്തിലേ ഭർത്താവിനെ നഷ്ടപ്പെട്ട അഞ്ജു തളർന്നില്ല. പൈലറ്റായി തന്നെ ജീവിതം തുടർന്നു. പിന്നീട് പുനർവിവാഹിതയായി. മക്കൾക്കൊപ്പം പുതിയ ജീവിതം ആസ്വദിക്കുന്നതിനിടെയാണ് മറ്റൊരു വിമാന അപകടത്തിന്റെ രൂപത്തിൽ മരണം അഞ്ജുവിനെ തേടിയെത്തിയത്.  ബിരാട്നഗറിലാണ് അഞ്ജു മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നത്. ദീപക്കുമായുള്ള ആദ്യ വിവാഹത്തിൽ 22 വയസ്സുള്ള മകളും രണ്ടാം വിവാഹത്തിൽ 7 വയസ്സുള്ള മകനുമുണ്ട്. സഹപൈലറ്റായിരുന്നു അഞ്ജു. ക്യാപ്റ്റൻ പദവി ലഭിക്കാനിരിക്കെയാണ് അപകടം. വിവിധ വിമാനത്താവളങ്ങളിൽ വിജയകരമായ ലാൻഡിങ് നടത്തി പ്രശംസ നേടിയിരുന്നു. അപകടം നടക്കുമ്പോൾ പ്രധാന പൈലറ്റായ ക്യാപ്റ്റൻ കമൽ കെസിക്കൊപ്പം സഹപൈലറ്റായിരുന്നു. പൈലറ്റെന്ന നിലയിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങേണ്ടിയിരുന്ന വനിതയാണ് അഞ്ജു. എന്നാൽ അപകട...