ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Nepal എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

നേപ്പാൾ വിമാനാപകടം; 45 പേർ മരിച്ചതായി വിവരം, വിമാനത്തിൽ 10 വിദേശ പൗരന്മാർ

  നേപ്പാൾ വിമാനാപകടത്തിൽ 45 പേർ കൊല്ലപ്പെട്ടു എന്ന് വിവരം. 72 പാസഞ്ചർ സീറ്റുള്ള വിമാനമാണ് തകർന്നത്. കാലാവസ്ഥ പ്രതികൂലമായതാണ് അപകടകാരണമെന്ന് പ്രാഥമിക വിവരമുണ്ട്. മറ്റുള്ളവരുടെ സ്ഥിതി എന്തെന്നുള്ള വിവരം ലഭ്യമല്ല. വിമാനത്തിൽ 10 വിദേശ പൗരന്മാർ ഉണ്ടായിരുന്നു. യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്. നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ ആണ് അപകടം. വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവരികയാണ്. 68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നതെന്ന് യെതി എയർലൈൻസ് വക്താവ് പറഞ്ഞു. സംഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപകട സ്ഥലത്തു നിന്ന് പുക ഉയരുന്നത് വീഡിയോകളിൽ കാണാം.

ദലൈലാമയെ പിന്തുടർന്ന ചൈനീസ് ചാരവനിതയെന്ന് സംശയം, പോലീസ് പിടികൂടിയ യുവതിയെ തിരിച്ചയക്കും

 ദില്ലി: ചാരവനിതയെന്ന് സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ചൈനീസ് യുവതിയെ വിട്ടയച്ചു. ദലൈാലാമയെ പിന്തുടര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് സംശയിച്ചായിരുന്നു ബീഹാറിലെ ഗയയില്‍ വെച്ച് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബീഹാറില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ചൈനയില്‍ നിന്നും എത്തിയ യുവതിയെ വിസ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയിലേക്ക് തിരിച്ചയക്കും. സോംഗ് ഷിയോലാന്‍ എന്ന യുവതിയെ ആണ് ചാരവനിതയായി പോലീസ് സംശയിച്ചത്. ദലൈലാമയെ കുറിച്ചുളള വിവരങ്ങള്‍ ചോര്‍ത്താന്‍ എത്തിയെന്ന് സംശയിക്കപ്പെട്ട യുവതിയുടെ രൂപരേഖ ഇന്ന് രാവിലെ പോലീസ് പുറത്ത് വിട്ടിരുന്നു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് സോഷ്യല്‍ മീഡിയ വഴി പ്രദേശവാസികളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് സോംഗ് ഷിയോലാനെ തിരിച്ചറിഞ്ഞത്. ഒരുവര്‍ഷത്തിലധികമായി സോംഗ് ഷിയോലാന്‍ ഇന്ത്യയിലുണ്ട്. ബോധ് ഗയ അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇവര്‍ താമസിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇവര്‍ ഇത്രയും നാളായി ഇന്ത്യയില്‍ തങ്ങുന്നത് സംബന്ധിച്ച് യാതൊരു രേഖയും വിദേശകാര്യ ...