ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

cancer എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാന്‍സറിന് കാരണമാകുന്ന റോഡോമിൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് നിറത്തിനായി

  കഴിഞ്ഞ ദിവസം കൊല്ലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയിരുന്നു. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കൾക്ക് നിറം ലഭിക്കാൻ വേണ്ടിയാണ് മാരക രാസവസ്തുവായ റോഡോമിൻ ചേർക്കുന്നത്. പഞ്ഞി മിഠായിയിൽ മാത്രമല്ല, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളിലും റോഡോമിൻ ചേർക്കാറുണ്ട്. എന്താണ് റോഡാമിൻ? കടലാസിനും മഷിയ്ക്കുമൊക്കെ നിറം നൽകാൻ വ്യാവസയാികയമായി ഉപയോഗിക്കുന്ന ഒരു തരം രാസവസ്തുവാണ് റോഡോമിൻ. എന്നാൽ തുണികൾക്ക് ചായം പൂശാൻ ഇത് ഉപയോഗിക്കാനാകില്ല. ഭക്ഷ്യവസ്തുക്കൾക്ക് നിറം നൽകാൻ അനധികൃതമായി റോഡോമിൻ ഉപയോഗിക്കുന്നുണ്ട്. വിഷാംശമുള്ളതിനാൽ ഒരു കാരണവശാലും ഇത് കഴിക്കാൻ പാടില്ലെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്താണ് റോഡാമിൻ മായം ചേർക്കൽ? കടലാസിനും ...