നേപ്പാൾ പ്രളയം: മരണം 538 ആയി; തിരിച്ചറിയാത്തത് 393 മൃതദേഹങ്ങൾ; രക്ഷപ്പെടുത്തിയവരിൽ 85 പേർ ഇന്ത്യക്കാർ

കഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും 538 പേർ മരിച്ചതായി ഔദ്യോഗിക കണക്ക്. 393 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ വംശജരായ 100 പേരെയും കാണാനില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1500ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം, ദുരന്തബാധിത പ്രദേശമായ റസുവയിൽ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതിൽ 85 പേർ ഇന്ത്യൻ പൗരന്മാരും 16 പേർ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 40 കിലോമീറ്ററിലധികം റോഡുകൾ പൂർണമായും ഒലിച്ചുപോയതിനാൽ റോഡ് മാർഗമുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ