തിരുവനന്തപുരം: സസ്പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന എഡിജിപി എം ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍. എസ്‌ഐടി റിപോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷനെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സസ്‌പെന്‍ഷനില്‍ ഒപ്പ് വെക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. സസ്പെന്‍ഷനില്‍ മുഖ്യമന്ത്രി ഒപ്പുവച്ചില്ലെന്ന അജിത് കുമാറിന്റെ വാദം സര്‍ക്കാര്‍ തള്ളി. എഡിജിപിയുടെ ഹരജി തള്ളണമെന്ന് വാദിച്ച സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവില്‍ സത്യവാങ്മൂലം നല്‍കി. ഹരജി അടുത്തമാസം മൂന്നിന് പരിഗണിക്കും. സര്‍ക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോണി അനൂപ് വി നായരാണ് ഹാജരായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ