ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Kera എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഷഹബാസ് കൊലക്കേസ്; പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് ഹൈക്കോടതി, ഷഹബാസിന്റെ പിതാവ് കക്ഷി ചേർന്നു

  കൊച്ചി: താമരശ്ശേരി ഷഹബാസിന്റെ കൊലപാതക കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അതേസമയം, ഷഹബാസിന്റെ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നെരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായ സംഘര്‍മാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

ഷൗക്കത്തിൻ്റേയും വിഎസ് ജോയിയുടേയും സമ്മർദ്ദം; നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിക്കായുള്ള അവസാന ചര്‍ച്ചകളിൽ കോൺഗ്രസ്

മലപ്പുറം: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവസാന വട്ട ചര്‍ച്ചകളിലേക്ക് കടന്ന് കോൺഗ്രസ് നേതൃത്വം. പിവി അൻവറുമായി തെരഞ്ഞെടുപ്പ് ചുമതലയുള്ള എപി അനില്‍കുമാര്‍ എംഎല്‍എ ഇന്ന് ചര്‍ച്ച നടത്തി. വിജയ സാധ്യത ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയ്ക്കാണെന്ന നിലപാട് പിവി അൻവര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. മലപ്പുറം ഗസ്റ്റ് ഹൗസിലായിരുന്നു എപി അനില്‍ കുമാര്‍ -പിവി അൻവര്‍ കൂടിക്കാഴ്ച്ച. സ്ഥാനാര്‍ത്ഥിയെ തീരുമാനക്കുന്നതിനു മുമ്പ് പിവി അൻവറിന്‍റെ കൂടി അഭിപ്രായം തേടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാജിവച്ച ദിവസം വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി വിഎസ് ജോയ് ആകണമെന്ന അഭ്യര്‍ത്ഥന പിവി അൻവര്‍ മുന്നോട്ട് വച്ചിരുന്നു. ഈ കാര്യം ചര്‍ച്ചയിലും അൻവര്‍ ആവര്‍ത്തിച്ചു

വഖഫ് നിയമഭേദഗതി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്, ഹർജികളിൽ വാദം തുടരും

  ദില്ലി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇന്നലെ നടന്ന വാദത്തിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്‍റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

  വഖഫ് ഭേദഗതി നിയമത്തിന്റെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പുതിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡും, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഐ, ഡിഎംകെ, ടിഎംസി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുമാണ് പ്രധാന ഹര്‍ജിക്കാര്‍. കേന്ദ്ര സര്‍ക്കാരും തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍,കെ.വി. വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഹര്‍ജിയില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ ഉത്തരവിടരുതെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. വഖഫ് നിയമത്തെ പിന്തുണച്ച് ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും സുപ്രീം കോടതിയ സമീപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും ഹര്‍ജി കോടതി പരിഗണിക്കുക.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്

  തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഏപ്രില്‍ 8 വരെ വടക്കു പടിഞ്ഞാറ് ദിശയില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇന്നും നാളേയും (ഏപ്രില്‍ 7, 8) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണ് മഞ്ഞ അലർട്ട്.

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, 'വിചാരണ അവസാനഘട്ടത്തിൽ', സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

  കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പൾസർ സുനി 7 വർഷത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. 

ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്; 2 സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ നിര്‍ദേശം

  കൊച്ചി: പൃഥിരാജിനൊപ്പം ആന്‍റണി പെരുന്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2022ലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളു‍ടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത് .ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്. ഈ സിനിമകളുടെ ഓവർസീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹൻലാലിന് ദുബായിൽ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്‍റെ ആശീർവാദ് ഫിലിംസിൽ 2022ൽ റെഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നോട്ടീസ് അയച്ചതെന്നും എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ലെന്നുമാണ് ആദായ നികുതി അധികൃതര്‍ അറിയിക്കുന്നത്. അതേസമയം, ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി ; ശുപാര്‍ശയ്ക്ക് പോളിറ്റ് ബ്യൂറോയുടെ അന്തിമ അംഗീകാരം

  മധുര: സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടാകില്ല. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. ഇന്ന് രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് എംഎ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.