ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

world എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ക്ലാസ് കട്ട് ചെയ്ത് ഔട്ടിംഗിന് പോയാലോയെന്ന് സ്കൂളിലെ 29കാരിയായ പുതിയ വിദ്യാര്‍ത്ഥി'; അവസാനം കുടുങ്ങി

 ന്യൂജേഴ്സി: 29ാം വയസില്‍ ഹൈസ്കൂളില്‍ പഠിക്കാനെത്തിയ യുവതി അറസ്റ്റില്‍. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് ന്യൂജഴ്സിയില്‍ യുവതി തട്ടിപ്പ് നടത്തിയത്. ഹീജിയോഗ് ഷിന്‍ എന്ന 29കാരിയാണ് പിടിയിലായത്. വ്യാജ രേഖ ചമച്ചുവെന്ന കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേപ്പോലെ ആള്‍മാറാട്ടം നടത്തിയ യുവതി വ്യാജ രേഖ നല്‍കിയാണ് വിദ്യാഭ്യാസ വകുപ്പിനെ പറ്റിച്ചത്. രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ജനന സര്‍ട്ടിഫിക്കറ്റുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന ചട്ടമനുസരിച്ചാണ് യുവതി ക്ലാസില് കയറിക്കൂടിയത്. എന്നാല്‍ ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള പുതിയ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയാണ് അധ്യാപകര്‍ക്ക് സംശയം തോന്നാന്‍ കാരണമായത്. നാല് ദിവസമാണ് ക്ലാസിലിരുന്നതെങ്കിലും ക്ലാസ് കട്ട് ചെയ്ത് പുറത്ത് പോകാന്‍ താല്‍പര്യമുണ്ടോയെന്ന് യുവതി സഹപാഠികള്‍ക്ക് ടെക്സ്റ്റ് മെസേജ് അയച്ചിരുന്നു. പുറത്തുപോകാന്‍ ആവശ്യപ്പെട്ടിട്ട് ഒപ്പം ചെല്ലാത്ത കുട്ടികളോട് പുതിയ വിദ്യാര്‍ത്ഥി അസാധരണമായ രീതിയിലാണ് പെരുമാറിയിരുന്നത്. ഇതിന് പിന്നാലെ പുതിയ വിദ്യാര്‍ത്ഥിയുടെ ...

യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

 വാഷിങ്ടന്‍: യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സൗത് ലേക് യൂനിയനിലെ നോര്‍ത് ഈസ്റ്റേണ്‍ യൂനിവേഴ്സിറ്റി കാംപസ് വിദ്യാര്‍ഥിനിയായ ജാന്‍വി കന്‍ഡൂല (23) ആണ് മരിച്ചത്. വാഷിങ്ടനിലെ സിയാറ്റിലിലാണ് അപകടം നടന്നത്.  സിയാറ്റില്‍ ഡെക്സ്റ്റര്‍ അവന്യൂ നോര്‍തിനും തോമസ് സ്ട്രീറ്റിനും ഇടയില്‍വച്ച് ജാന്‍വി റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ഡിപാര്‍ട്‌മെന്റിന്റെ പട്രോളിങ് വാഹനം ജാന്‍വിയെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രഥമശുശ്രൂഷകള്‍ നല്‍കിയശേഷം ഉടന്‍ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു സിയാറ്റില്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.  ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയായ ജാന്‍വി, ഡിസംബറിലാണ് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്.

മകൾക്ക് നേരെ സൈബർ ആക്രമണം നടത്തിയത് സ്വന്തം അമ്മ; തെളിവുകള്‍ നിരത്തി പൊലീസ്

 വാഷിങ്ടൺ: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ സ്വന്തം അമ്മയാണെന്ന് ഒടുവിൽ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. കേന്‍ഡ്ര ഗെയില്‍ ലിക്കാരി എന്ന യുവതിയാണ് തന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഏകദേശം ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ മെസേജുകളുടെ ഉറവിടം കണ്ടെത്താതിരിക്കാനായി വിപിഎന്‍ കണക്ഷന്‍ അവര്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കൗമാരക്കാരായ പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആണ് മെസേജ് അയക്കുന്നത് എന്ന് തോന്നിപ്പിക്കുന്നതിനായി ചെറുപ്പക്കാരുടെ ഭാഷയിലാണ് ഇവര്‍ മെസേജുകള്‍ അയച്ചിരുന്നത്. എന്നാല്‍ എഫ്ബിഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം പുറത്താകുകയായിരുന്നു. ഇത്തരം മെസേജുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പെണ്‍കുട്ടി ആദ്യം ഇക്കാര്യം പറഞ്ഞത് അമ്മ ലിക്കാരിയോടായിരുന്നു. അന്ന് മകളോടൊപ്പമാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. സ്‌കൂളിലെത്തി പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കുറ്റവാളിയെ കണ്ടെത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ...