ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Dubai എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

യുഎഇ വിസ.. അറിയാൻ ഏഴു മാറ്റങ്ങള്‍

  ദുബൈ: കഴിഞ്ഞ ഒക്ടോബറിലാണ് യുഎഇയുടെ ഏറ്റവും വലിയ എന്‍ട്രി, റസിഡന്‍സി വിസ പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതിനുശേഷവും നിരവധി മാറ്റങ്ങള്‍ പിന്നെയും ഉണ്ടായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ പദ്ധതി വിപുലീകരിച്ചു. ഗ്രീന്‍ വിസകള്‍ എന്ന പേരില്‍ പുതിയ അഞ്ച് വര്‍ഷത്തെ റസിഡന്‍സി വിസകൾ അവതരിപ്പിക്കുകയും ചെയ്തു. വിസ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനയും വിസ തീയതി കഴിഞ്ഞാല്‍ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിനുള്ള ഗ്രേസ് പിരിഡും ഉള്‍പെടെ മറ്റ് പല മാറ്റങ്ങളും അടുത്തിടെ നടപ്പിലാക്കി. ഈ സന്ദർഭത്തിൽ അറിഞ്ഞിരിക്കേണ്ട ഏഴ് മാറ്റങ്ങള്‍ ഇതാ. 1. കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിച്ചു കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം. എല്ലാ റസിഡന്‍സി വിസകൾക്കും ഇത് ബാധകമാണ്. 25 വയസ് വരെ പ്രായമുള്ള ആണ്‍മക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ പ്രവാസികള്‍ക്ക് ഒപ്പം താമസിപ്പിക്കാനാകും. നേരത്തെ ഈ പ്രായപരിധി 18 വയസായിരുന്നു. അവിവാഹിതരായ പെണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പ്രായപരിധിയില്ല. 2. ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് 10 വര്‍ഷത്തെ വിസയില്‍ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാം ഗോള്‍ഡന്‍ വിസ ഉടമയാണെങ്കില്‍ 1...

പ്രവാസികളുടെ പെൺമക്കൾക്ക് 25 ലക്ഷം രൂപയുടെ സ്‍കോളർഷിപ്പ്

 ദുബൈ: യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്നും ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കൾക്ക് സ്‍കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍. പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്.  നിലവിൽ പ്ലസ്ടു ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികളുള്ള രക്ഷിതാക്കൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. യുഎഇയിലുള്ള പ്രവാസികളെയാണ് പരിഗണിക്കുന്നത്. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന ചോദ്യാവലിക്കുള്ള മറുപടി, ഒരു വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായി പരിശോധിച്ചാണ് അർഹരായ 25 പേരെ തെരഞ്ഞെടുക്കുന്നത്. രക്ഷിതാവിനും, മകൾക്കും അപേക്ഷിക്കാവുന്നതാണ്.  അപേക്ഷിക്കേണ്ട അവസാന തീയ്യതി 2023 ഫെബ്രുവരി 15 ആണ്. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ്സിന്റെ എംഡിയായ ഹസീന നിഷാദും, ചെയർമാൻ നിഷാദ് ഹുസൈനും അറിയിച്ചു.

യുഎഇയിൽ രണ്ടാം ദിവസവും മഴ ശക്തം; പലയിടത്തും വെള്ളക്കെട്ട്, ഗതാഗത തടസ്സം

 ദുബായ്: തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. പുലര്‍ച്ചെ ആരംഭിച്ച മഴ മിക്കയിടങ്ങളിലെ രാവിലെയും തുടര്‍ന്നു. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ദുബായ് എന്നിടങ്ങളിലെല്ലാം കനത്ത മഴയില്‍ വെള്ളെക്കെട്ടുണ്ടായി. ഷാര്‍ജയില്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക ദൗത്യ സേന രംഗത്ത് ഇറങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഷാര്‍ജ സുപ്രീം എമര്‍ജന്‍സി കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് സൈദ് അല്‍ തനാജി അറിയിച്ചു. റോഡിലെ വെള്ളം പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സംഘം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഷാര്‍ജയില്‍ എല്ലാ പാര്‍ക്കുകളും അടച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നവര്‍ക്കും നിയന്ത്രണം ഉണ്ട്. ദുബായില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. തലസ്ഥാനമായ അബുദാബിയിലും മഴ തുടരുന്നുണ്ട്. ബുധനാഴ്ചയും മഴ തുടരും എന്നാണ് പ്രവചനം. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, അല്‍ ദഫ്‌റ എന്നിവിടങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ ബര്‍ഷ, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ജബല്‍ അലി, അബുദാബി-ദുബായ് റോഡ് എന്നിവിടങ്ങ...