ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

death എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

  തൃശൂർ; തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തിൽ മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25) ആണ് മരിച്ചത്. ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. വാഹനം നിയന്ത്രണം വിട്ട് കാർ പല തവണ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.

മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ബസ് ക്ലീനർ മരിച്ചു

ഭോപ്പാൽ: തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് ക്ലീനർ മരിച്ചു. അതേസമയം ബസിലുണ്ടായിരുന്ന വിദ്യാർഥികൾ സുരക്ഷിതരാണ്. പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരമല്ലെന്നാണ് വിവരം. തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗർ കോളേജിലെ ജിയോളജി വിഭാഗത്തിലെ വിദ്യർഥികളാണ് പഠനയാത്രയുടെ ഭാഗമായി മധ്യപ്രദേശിൽ എത്തിയത്. സാഗർ സെൻട്രൽ സർവകലാശാല സന്ദർശിക്കാനായി 72 വിദ്യാർഥികളും ആറ് അധ്യാപകരും ട്രെയിനിൽ സാഗറിലെത്തി. ഇവിടെനിന്ന് രണ്ടു ബസുകളിലായി കട്നിയിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് ഒരു ബസ് അപകടത്തിൽപ്പെട്ടത്. അവസാന വര്‍ഷ ജിയോളജി ബിരുദ വിദ്യാര്‍ഥികൾ സ‍ഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ച ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘത്തിന് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. അപകടം നടന്ന കട്നിയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ പാണയിലെ പോലീസ് സൂപ്രണ്ട് നേരിട്ടുതന്നെ കാര്യങ്ങൾ ചെയ്യു...

കൊല്ലത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു

  കൊല്ലം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം. തഴവ ആദിനാട് തെക്ക് അജ്മൽഷാ-ഷഹന ദമ്പതികളുടെ ഏക മകൾ ഇനായ മറിയം ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ വീടിനടുത്തുള്ള ക്ലിനിക്കിലും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് 52കാരന്‍ മരിച്ചു കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍.

  തൃശൂർ: ഇരിങ്ങാലക്കുട മാര്‍വെല്‍ ജംഗ്ഷന് സമീപം ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രികന്‍‌ മരിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസല്‍ (52) ആണ് മരിച്ചത്. വ്യാഴാഴ്ചയോടെയാണ് വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍. തൃശൂരില്‍ നിന്ന് വരികയായിരുന്ന ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ ഫൈസലിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇരിങ്ങാലക്കുട പൊലീസെത്തിയാണ് മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

മുങ്ങിത്താഴുന്ന എട്ട് വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയും മുത്തശ്ശിയും പാറക്കുളത്തില്‍ വീണു; മൂന്നുപേര്‍ക്കും ദാരുണാന്ത്യം

ഇടുക്കി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ പാറക്കുളത്തില്‍ മുത്തശ്ശിയും പേരക്കുട്ടികളും മുങ്ങി മരിച്ചു. കൊമ്പൊടിഞ്ഞാല്‍ സ്വദേശി ഇണ്ടിക്കുഴിയില്‍ ബിനോയി – ജാസ്മി ദമ്പതികളുടെ മക്കള്‍ ആന്‍മരിയ (8), അമേയ (4) എന്നിവരും ജാസ്മിയുടെ മാതാവ് എല്‍സമ്മ (55)യുമാണ് മുങ്ങി മരിച്ചത്. വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് അപകടം.  ഇന്ന് വൈകീട്ട് 4.30ഓടെയാണ് സംഭവം നടന്നത്. എല്‍സമ്മയുടെ വീടിന് സമീപത്തുള്ള പാറക്കുളത്തിലാണ് അപകടമുണ്ടായത്. വീട്ടുകാര്‍ സ്ഥിരമായി കുളിയ്ക്കാനും തുണികള്‍ അലക്കുന്നതിനും ഈ പാറക്കുളത്തില്‍ ഇറങ്ങാറുള്ളതാണ്. പാറക്കുളത്തിലേക്ക് എട്ട് വയസുകാരി ആന്‍ മരിയ വീണുപോയപ്പോള്‍ രക്ഷിക്കാനായാണ് എല്‍സമ്മ കുളത്തിലേക്കിറങ്ങുന്നത്. പിന്നാലെ അമേയയും കുളത്തിലേക്ക് വീണു. മൂവരും നിലയില്ലാതെ പാറക്കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. ഇവര്‍ മുങ്ങുന്നത് കണ്ട അയല്‍വാസി നാട്ടുകാരെ വിളിച്ചുകൂട്ടിയെങ്കിലും മൂന്നുപേരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്നുപേരേയും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയില...

നടന്‍ കാലടി ജയന്‍ അന്തരിച്ചു

  പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും സീരിയല്‍ നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു. മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, അര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിക്കുകയും പത്തിലധികം സീരിയലുകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

കെ എസ് അബ്ദുല്ല സ്കൂൾ ചെയർമാൻ ഹൃദയാഘാതം മൂലം അന്തരിച്ചു

  കാസർകോട്: കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ കെ എസ് അബ്ദുൽ റഹ്മാൻ അർഷാദ് (44) ഹൃദയാഘാതം മൂലം അന്തരിച്ചു.  44-ാം പിറന്നാൾ ദിനത്തിലാണ് അർഷാദ് മരണപ്പെട്ടത്. മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും മാലിക്ദീനാർ ആശുപത്രി ചെയർമാനുമായിരുന്ന പരേതനായ കെ എസ് അബ്ദുല്ല ഹാജിയുടെയും ഹാജിറയുടെയും മകനാണ്. ദേഹാസ്വസ്ഥതയെ തുടർന്ന ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  കെ എസ് അർഷാദിന്റെ അപ്രതീക്ഷിത മരണം നാടിന് നൊമ്പരമായി.    ഭാര്യ: സുരയ്യ. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, വാഹിദ്. സഹോദരങ്ങൾ: കെഎസ് ഹബീബ് (ചെയര്‍മാന്‍, മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി), കെഎസ് അന്‍വര്‍ സാദത്ത് (ചെയര്‍മാന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍), ഹനീഫ്, ആഇശ, മറിയം, ഹാജറ, മിസ്‌രിയ, ഖൈറുന്നീസ.

ആലൂരിലെ അഷ്റഫ് നിര്യാതനായി

മുളിയാർ: ആലൂരിലെ അഷ്‌റഫ് (45 വയസ്സ്) നിര്യാതനായി.പരേതരായ അഹമ്മദ്, ആസ്യമ്മ എന്നിവരുടെ മകനാണ്. ആയിഷയാണ് ഭാര്യ. മക്കൾ:തസ്ലീമ,തബ്ഷീറ.മരുമക്കൾ: റഫീഖ് ചെർക്കള, നാസർ പടുവടുക്കം. സഹോദരങ്ങൾ: മഹമ്മദ് കുഞ്ഞി, റുഖ്യ, അബ്ദുൾ റഹ്മാൻ (വീക്ഷണം ദിനപത്രം ജില്ലാ ലേഖകൻ) ജമീല, സഫിയ, ഖാലിദ്.ഞായറാഴ്ച ഉച്ചയോടെ ബാവിക്കര ജുമാ മസ്ജിദിൽ ഖബറടക്കും.

രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർ മരിച്ചു

പാലക്കാട്: രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു. പാലക്കാട് മുണ്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ സൂരജ് കെ രാജ്(40) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. രോഗികളെ നോക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ഗ്യാസ് ട്രബിളാണെന്ന് കരുതി ഡോക്ടർ കാര്യമാക്കിയില്ല. ഗ്യാസിനുള്ള മരുന്ന് രോഗികളെ പരിശോധിക്കുന്നത് തുടർന്നു. എന്നാൽ ഡോക്ടർക്ക് ശാരീരിക ബുദ്ധിമുട്ട് കൂടി വന്നു. കിടക്കണമെന്ന് പറഞ്ഞ ഡോക്ടർക്കുവേണ്ടി തൊട്ടടുത്ത കോവിഡ് കേന്ദ്രത്തിൽ സൌകര്യം ഒരുക്കുകയും ചെയ്തു. അതിനിടെയാണ് ബെഞ്ചിലിരുന്ന ഡോക്ടർ കുഴഞ്ഞുവീണത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ സൂരജ് കോട്ടയം തലയോലപ്പറമ്പ് സില്ലോൺ ജങ്ഷനിൽ കൊല്ലംപറമ്പിൽ കുടുംബാഗമാണ്. കഴിഞ്ഞ മൂന്നര വർഷമായി മുണ്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു ഡോ. സൂരജ് കെ രാജ്. ഭാര്യ ഡോ. ശ്രീജ(ഫോറൻസിക് സർജൻ, പാലക്കാട് ജില്ലാ ആശുപത്രി), മകൻ- ശ്രീറാം(വിദ്യാർഥി) അച്ഛൻ- ഡോ. രാജ്കുമാർ(വിഎസ്എം ആശുപത്രി, വൈക്കം), അമ്മ- കുമാരി സുമംഗല(റിട്ട. ജീവനക്കാര...

മലപ്പുറത്ത് ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ 65 കാരൻ ശ്വാസംമുട്ടി മരിച്ചു

  മലപ്പുറം: വളാഞ്ചേരിയില്‍ ആടിനെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയയാള്‍ ശ്വാസംമുട്ടി മരിച്ചു. ആതവനാട് സ്വദേശി 65കാരനായ രാജനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ആതവനാട് തെക്കേകുളമ്പ് സൈനുല്‍ ആബിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റിലാണ് രാജന്‍ ഇറങ്ങിയത്. കിണറ്റില്‍ ആട് വീണത് ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷിക്കാനായി രാജന്‍ കിണറ്റില്‍ ഇറങ്ങുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂരില്‍നിന്നും ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കിണറ്റില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ രാജന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു

 ആലപ്പുഴ: കോമളപുരത്ത് കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി മോഴി സിയാദിന്റെ മകൾ സഫ്ന സിയാദാണ് (15) മരിച്ചത്. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. കോമളപുരത്ത് ട്യൂഷൻ ക്ലാസ്സിനു വരുന്നതിനിടയിലാണ് അപകടം. സ്വകാര്യ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുതന്നെ മരണം സംഭവിച്ചുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി