ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുടിശ്ശികയുള്ളത് ഒന്നരക്കോടി രൂപ; പൊലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധന പമ്പ് അടച്ചു

 "തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധന പമ്പ് അടച്ചു. എസ്.എ.പി ക്യാമ്പിലെ പമ്പാണ് പ്രവർത്തനം നിർത്തിയത്." "ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനാൽ കമ്പനികൾ ഇന്ധനവിതരണം നിർത്തിയിരുന്നു. സ്വകാര്യ പമ്പുകളിൽ നിന്നും ഇന്ധനം വാങ്ങാൻ ഡി.ജി.പി ഉത്തരവിറക്കി. ഗുരുതരമായ അവസ്ഥയാണ് കേരളപൊലീസിന് പെട്രോളുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ളത്." "പട്രോളിംഗിന് പോകാൻ പോലും ഇന്ധനമില്ലാത്ത അവസ്ഥയാണ് തിരുവനന്തപുരത്ത് ഇപ്പോഴുള്ളത്. പലപ്പോഴും അതാത് സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ സ്വന്തം പോക്കറ്റിൽ നിന്നും പൈസ എടുത്താണ് സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നിറക്കുന്നത്. പെട്രോളിയം കമ്പനികൾക്ക് നൽകാനുള്ള തുക ധനവകുപ്പിൽ നിന്നും അനുവദിച്ച് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഏകദേശം ഒന്നര കോടി രൂപയാണ് ഇത്തരത്തിൽ പെട്രോളിയം കമ്പനികൾക്ക് കുടിശ്ശികയായി നൽകാനുള്ളത്."

കര്‍ണാടക ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിലേക്ക്

 ബെംഗളൂരു: കര്‍ണാടക ബി.ജെ.പി എം.എല്‍.എ ഗോപാലകൃഷ്ണ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. വെള്ളിയാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. സ്പീക്കര്‍ വിശ്വേശര്‍ ഹെഡ്ഡെ കഗേരിയെ ഓഫീസില്‍ സന്ദര്‍ശിച്ചാണ് രാജിക്കത്ത് നല്‍കിയത്.കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. എം.എൽ.എ കോൺഗ്രസുമായി ബന്ധപ്പെട്ടിരുന്നുവെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റ് തേടിയിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാറിനെയും സിദ്ധാരാമയ്യയെയും ഗോപാലകൃഷ്ണ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ടിക്കറ്റ് വാഗ്ദാനം ചെയ്ത് ബി.ജെ.പി എം.എൽ.എമാരെ കോൺഗ്രസ് വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഗോപാലകൃഷ്ണയുടെ രാജി. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഗോപാലകൃഷ്ണ മൊലക്കല്‍മുരു മണ്ഡലത്തില്‍ നിന്ന് നാല് തവണ എം.എല്‍. എയായിട്ടുണ്ട്. 1997, 1999, 2004, 2008 തെരഞ്ഞെടുപ്പുകളിലാണ് ഗോപാലകൃഷ്ണ വിജയിച്ചത്. 2018ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേരുക

ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് സ്വയം "തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്"

 "കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. മാലിന്യ കൂമ്പാരത്തിലെ രാസവസ്തുക്കൾ തീ പിടിക്കാൻ കാരണമായി. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ വലിയ രീതിയിൽ രാസമാറ്റം ഉണ്ടാകും. മാലിന്യ കൂമ്പാരത്തിന്‍റെ അടിത്തട്ടിൽ നിന്നാണ് തീയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. 110 ഏക്കർ സ്ഥലത്തായിട്ട് മാലിന്യ പ്ലാന്‍റ് വ്യാപിച്ചുകിടക്കുന്നത്. മാര്‍ച്ച് 2ന് വൈകിട്ട് 3.45ഓടെയാണ് ഇവിടെ നിന്നും തീ ഉയരുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയർന്നത് ഒറ്റപ്പെട്ട സ്ഥലത്ത്. അന്ന് ആറുമണിക്കൂർ കൊണ്ട് തീ അണയ്ക്കാനായി. ഇത്തവണ 12 ദിവസം എടുത്തതാണ് തീ അണച്ചത്.അതായത് തീപിടുത്തം ആരംഭിച്ച സ്ഥലത്ത് തീ ആളിപ്പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ദിശ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന ഇതെല്ലാം തീ കത്തിപ്പടരാൻ കാരണമായി."

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധനവ് നിലവിൽ വന്നു, ഇന്ന് യു.ഡി.എഫ് കരിദിനം

തിരുവനന്തപുരം: ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും മദ്യത്തിന്‍റെയും വില ഉയര്‍ന്നു.ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന നികുതിയും കെട്ടിട നികുതിയും കൂടി. പുതിയതായി വാങ്ങുന്ന ഇ വാഹനങ്ങള്‍ക്കുള്ള നികുതി 20 ശതമാനത്തിൽ നിന്ന് അഞ്ചാക്കി കുറച്ചതും പ്രാബല്യത്തില്‍ വന്നു. സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്. 750 കോടി രൂപയാണ് സര്‍ക്കാര്‍ ഇത് വഴി ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത്. രാത്രി 12 മണി മുതല്‍ വില വര്‍ധവന് പ്രാബല്യത്തില്‍ വന്നു. മദ്യത്തിന്‍റെ വിലയും ഉയര്‍ന്നു.500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി.സെന്‍റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇന്ന് മുതല്‍ 120000 രൂപ ആയി. ആനുപാതികമായി രജിസ്ട്രേഷന്‍ ചെലവും ഉയര്‍ന്നു. ഒരു ലക്ഷമാണ് ന്യായവിലയെങ്കില്‍ രജിസ്ട്രേഷന്‍ ചിലവ് രണ്ടായിരമായി വര്‍ധിക്കും.ഫ്ലാറ്റുകളും അപ്പാര്ട്ട്മെന്‍റുകളും നിര്‍മ്മിച്ച് ആറ് മാസത്തിനകം മറ്

കർണാടകയിൽ ബസവരാജ് ബൊമ്മൈയുടെ കാർ തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘത്തിന്റെ പരിശോധന

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കാറിൽ പരിശോധന. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡാണ് ഇന്ന് ബൊമ്മൈയുടെ കാർ തടഞ്ഞുനിർത്തി പരിശോധിച്ചത്.ദൊഡ്ഡബല്ലപൂരിലെ ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ സന്ദർശനം നടത്താൻ തിരിച്ചതായിരുന്നു ബൊമ്മൈ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോനയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ബുധനാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് പത്തിന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.മെയ് 13ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷികളായ കോൺഗ്രസും ജനതാദളും(സെക്യുലർ-ജെ.ഡി.എസ്) ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്.

ഈ വിധി വിചിത്രം;ലോകായുക്തയുടെ വിശ്വാസ്യതയെ തകര്‍ക്കും; ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയത്: വിഡി സതീശൻ

 ‘‘ലോകായുക്തയുടെ പല്ലും നഖവും പൊഴിച്ചുകളയുന്ന ബില്ലാണിത്. ഈ വിഷയത്തിൽ ഉന്നത നീതിപീഠങ്ങൾ ഗൗരവത്തോടെ ഇടപെടണം. ലോകായുക്ത പോലുള്ള സംവിധാനത്തിൽ ജനത്തിനുള്ള വിശ്വാസം തകർക്കുന്ന വിധത്തിലാണ് ഈ വിധി വന്നത്. നീതിപീഠം ഇടപെട്ടേ മതിയാകൂ. ഫുൾ ബെഞ്ച് എടുത്ത തീരുമാനം നിലനിൽക്കെ ഈ ഹർജി വീണ്ടും ഫുൾ ബെഞ്ചിലേക്ക് വിട്ടത് തെറ്റായ തീരുമാനമാണ്. ലോകായുക്തയിൽ വരുന്ന കേസുകളുടെ എണ്ണം ഇപ്പോൾത്തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഒരു വർഷം വിധി പറയാൻ കാത്തിരിക്കേണ്ട യാതൊരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ല.’ – സതീശൻ പറഞ്ഞു. 

സൂര്യ ഗായത്രി വധക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ

തിരുവനന്തപുരം : നെടുമങ്ങാട് സൂര്യ ഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറ് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അഡീ.ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2021 ഓഗസ്റ്റ് 30നാണ് സുര്യ ഗായത്രിയെ അരുൺ (29) കുത്തിക്കൊന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനായിരുന്നു കൊലപാതകം.  ഭിന്നശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്. അമ്മ വത്സലയ്ക്കും അച്ഛന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്രി. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതിൽകൂടി അകത്ത് കയറി അരുണ്‍ വീട്ടിനുളളിൽ ഒളിച്ചിരുന്നു. അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്.  തടയാൻ ശ്രമിച്ച അച്ഛൻ ശിവദാസനെ അടിച്ച് നിലത്തിട്ടു. വീട്ടിനു മുന്നിലിരുന്ന ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ അമ്മയെയും അരുണ്‍ ആക്രമിച്ചു. സൂര്യഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു അരുംകൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. സൂര്യഗാത്രിയുടെ തല ചുമരിൽ ഇടിച

സ്വർണാഭരണങ്ങളിൽ എച്ച്‍യുഐഡി ഹാൾമാർക്ക്; 3 മാസത്തേക്ക് കൂടി സമയം അനുവദിച്ച് ഹൈക്കോടതി

തിരുവനന്തപുരം: സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി എച്ച്.യു.ഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ നാളെ മുതൽ വിൽക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്‍റെ നിർദ്ദേശം. ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് കൂടി സമയം അനുവദിച്ച് നല്‍കിയിരിക്കുന്നത്. 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അക്രമക്കേസ്: സി.പി.എം ഏരിയാ സെക്രട്ടറിക്ക് നാല് വര്‍ഷം തടവ്

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് അക്രമക്കേസില്‍ സി പി എം ഏരിയാ സെക്രട്ടറിക്ക് നാലു വര്‍ഷം തടവ്. കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈറിനെയാണ് കാസര്‍കോട് സബ് കോടതി ശിക്ഷിച്ചത്. മറ്റ് 6 സി പി എം പ്രവര്‍ത്തകര്‍ക്ക് രണ്ടു വര്‍ഷം തടവിനും ശിക്ഷ. 2016 ലെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയിലാണ് അക്രമം നടന്നത്.

ഗോവിന്ദന്റെ ജാഥ: ശോഭ കെടുത്തിയ വീഴ്ചകൾ സിപിഎം പരിശോധിക്കും

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥയുടെ ശോഭ കെടുത്തുന്ന വീഴ്ചകൾ ചില ഘടകങ്ങൾക്ക് ഉണ്ടായതിനെതിരെ കർശന സമീപനം സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജാഥ പൊതുവിൽ വിജയമായിരുന്നെങ്കിലും ചില പ്രദേശങ്ങളിൽ സംഘാടനത്തിൽ പോരായ്മകൾ ഉണ്ടായെന്നാണ് അതു സംബന്ധിച്ച റിപ്പോർട്ടിലെ വിലയിരുത്തൽ. ജാഥയിലെ പങ്കാളിത്തം സംബന്ധിച്ചു ജില്ലാ ഘടകങ്ങൾ സംസ്ഥാന കമ്മിറ്റിക്കു കണക്കുകൾ നൽകിയിട്ടുണ്ട്. ഒരേ ജില്ലയിൽ തന്നെ നല്ല രീതിയിൽ സ്വീകരണം സംഘടിപ്പിക്കപ്പെട്ട മേഖലകളും മറിച്ചുള്ളതും ഉണ്ട്. ജില്ലാ ഘടകങ്ങൾക്കു വീഴ്ച ഉള്ളതായി വിലയിരുത്തൽ ഇല്ല. എന്നാൽ താഴോട്ടു ശ്രദ്ധക്കുറവു സംഭവിച്ച സ്ഥലങ്ങളുണ്ട്. നേരത്തേ കണക്കുകൂട്ടിയ ആളുകൾ വരാതിരുന്നതും വന്ന ശേഷം നേരത്തേ തന്നെ യോഗവേദി വിട്ടതുമായ സംഭവങ്ങളുണ്ട്. ജാഥയുമായി ബന്ധപ്പെട്ടു വന്ന ചില വിവാദങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന അഭിപ്രായം ചർച്ചയിൽ ഉണ്ടായി. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ജാഥയുടെ ആദ്യഘട്ടത്തിൽ വിട്ടുനിന്നതാണ് ഇതുവഴി ചിലർ സൂചിപ്പിച്ചത്.

കാസർകോട്ട് പോസ്കോ കേസിൽ മുൻ മദ്രസ അധ്യാപകന് 53 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും

കാസർകോട്: പത്തും പതിനൊന്നും വയസ്സുള്ള ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ മുൻ അധ്യാപകന് 53 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും. കർണാടക വിട്ല പട്നൂരിലേ അബ്ദുൽ ഹനീഫ മദനി(44) ക്കാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി(1) ജഡ്ജി എ മനോജ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നര വർഷം കൂടി തടവ് അനുഭവിക്കണം പുല്ലൂർ ഉദയനഗറിൽ 2016ൽ പല ദിവസങ്ങളിൽ പീഡിപ്പിച്ചു എന്നതിന് അമ്പലത്തറ പോലീസ് ചാർജ് ചെയ്ത കേസിലാണ് ശിക്ഷ. എസ് ഐ ആയിരുന്ന കെ വി ശശീന്ദ്രനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതി സമാനമായ മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ചു വരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. പിഴ തുക പീഡനത്തിനിരയായ കുട്ടികൾക്ക് നൽകാനും കോടതി നിർദ്ദേശിച്ചു

കാസർകോടിൻ്റെ ആരോഗ്യമേഖലയിൽ പുതിയ ചുവട് വെയ്പ്പ്: കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി ഇന്നുമുതൽ പ്രവർത്തനം തുടങ്ങും

ന​ഗരത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കും. രാവിലെ എട്ടുമുതൽ പകൽ ഒന്നുവരെ സ്ത്രീരോഗവിഭാഗം, ശിശുരോഗ വിഭാഗം ഒപി സേവനം ലഭിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അത്യാഹിത വിഭാഗത്തിന്റെ സേവനവും ഐപിയും ഉണ്ടാകും. മൂന്ന്‌ ഗൈനക്കോളജിസ്റ്റുകൾ, രണ്ട്‌ പീഡിയാട്രീഷ്യൻമാർ, അനുബന്ധ ജീവനക്കാർ എന്നിവരുണ്ടാകും. സിവിൽ, ഇലക്ട്രിക്കൽ, പ്ലമ്പിങ്, ഗ്യാസ് പൈപ്പ്‌ലൈൻ എന്നിവ പൂർത്തിയാക്കി ഫയർ എൻഒസി, കെട്ടിട നമ്പർ എന്നിവ ലഭ്യമാക്കിയാണ് പ്രവർത്തനസജ്ജമാക്കിയത്. 90 കിടക്കകളോട് കൂടിയ ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ അത്യാഹിത വിഭാഗം, അമ്മമാർക്കും ഗർഭിണികൾക്കുമുള്ള ഹൈ ഡിപെൻഡൻസി യൂണിറ്റ്, മോഡുലാർ ഓപ്പറേഷൻ തിയേറ്റർ എന്നിവയും പ്രവർത്തന സജ്ജമായി.  സംസ്ഥാന സർക്കാരിന്റെ 9.41 കോടിയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. 3.33 കോടി രൂപയിൽ ആശുപത്രി ഉപകരണങ്ങൾ ലഭ്യമാക്കി. മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സിസ്റ്റം എന്നിവക്ക്‌ 2.85 കോടി രൂപ ചെലവിട്ടു. ആശുപത്രി അണുവിമുക്തമായെന്ന സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനായി

ഹര്‍ജി ലോകായുക്ത മൂന്നംഗബെഞ്ചിന്; സര്‍ക്കാരിന് തല്‍ക്കാലിക ആശ്വാസം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന ഹര്‍ജി ലോകായുക്ത മൂന്നംഗബെഞ്ചിന്. ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഏകാഭിപ്രായത്തിലെത്താനായില്ല. ഹര്‍ജി ലോകായുക്തയുടെ അന്വേഷണപരിധിയില്‍ വരുമോയെന്നതില്‍ ഭിന്നത. ആരോപണങ്ങളുടെ നിജസ്ഥിതിയെച്ചൊല്ലിയും ഭിന്നാഭിപ്രായം. മുഖ്യമന്ത്രിക്കും മുന്‍ മന്ത്രിസഭയിലെ 18 പേര്‍ക്കുമെതിരെയാണ് ഹര്‍ജി. ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉള്‍പ്പെട്ട ബെഞ്ച് കേസ് പരിഗണിക്കും.

പെട്രോൾ-ഡീസൽ വില കൂടും, മദ്യവിലയും ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്. നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടുകയാണ്. ഇന്ധനവിലയിലാണ് പ്രധാനമായും കൈപൊള്ളുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നിലവിൽ വരുന്നത്. വ്യാപക പ്രതിഷേധത്തിനൊടുവിൽ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സർക്കാർ ഒട്ടും പിന്നോട്ട് പോയില്ല. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും. 13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോൾ 1,20,000. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും ചേര്‍ന്നാൽ പ്രമാണ ചെലവിലും ആനുപാതിക വര്‍ധന ഉണ്ടാകും. അതായത് ഒരു ലക്ഷം ന്യായവിലുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കിൽ 12,000 രൂപയെങ്കിലും വേണം. കൂടിയ നിരക്ക് നിലവിൽ വരുന്നതിന് മുൻപ് പരമാവധി പേര്‍ രജിസ്ട്രേഷൻ നടത്താനെ

ടിക്കറ്റില്ലാ യാത്ര കൂടി; വീഴ്ച വരുത്തുന്ന കണ്ടര്‍ക്ടര്‍ക്കെതിരെ കര്‍ശന നടപടി

കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര കൂടിയെന്ന് വിലയിരുത്തല്‍. ടിക്കറ്റ് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കണ്ടര്‍ക്ടര്‍ക്കെതിരെ കര്‍ശന നടപടി. വരുമാനച്ചോര്‍ച്ച തടയാന്‍ സിഎംഡിയുടെ കര്‍ശന നിര്‍ദേശം. ഇന്‍സ്പെക്ടര്‍മാര്‍ ഒരു ദിവസം 12 ബസ് പരിശോധിക്കണമെന്നും നിര്‍ദേശം. ഇന്‍സ്പെക്ടര്‍മാര്‍ ഒരു ദിവസം 12 ബസ് പരിശോധിക്കണം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു മാസം 20 ബസ് പരിശോധിക്കണം.

കേരളത്തിന് ‘വന്ദേ ഭാരത്’ അനുവദിക്കണം; കേന്ദ്രനിലപാട് ദുരൂഹം: മുഖ്യമന്ത്രി

"തിരുവനന്തപുരം:കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നത് തല്‍ക്കാലം  പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും  വിഷയത്തില്‍ അടിയന്തിരമായി പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.   കേരളത്തിന്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചുവപ്പുകൊടി കാട്ടുന്നതാണ് ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ മറുപടി. കേരളത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് വൈകാതെ എത്തുമെന്നാണ് 2023 ഫെബ്രുവരി ആദ്യവാരത്തില്‍ പോലും കേന്ദ്ര റെയില്‍വേ മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. ഇതില്‍ നിന്നും റെയില്‍വേ മന്ത്രാലയം ഇപ്പോള്‍ പിന്നോക്കം പോയത് ദുരൂഹമാണ്. രാജ്യത്തിന്റെ റെയില്‍ ഭൂപടത്തില്‍ നിന്ന് കേരളത്തെ അപ്രസക്തമാക്കാനുള്ള നിരന്തര നടപടികളില്‍ ഏറ്റവും അവസാനത്തേതാണിത്.വന്ദേ ഭാരതിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ  റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിച്ചത്. വളവുകള്‍ നിവര്‍ത്തി കേരളത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നു പറഞ്ഞവരുള്‍പ്പെടെ കേന്ദ്രമന്ത്രിയുടെ മറുപടിക്കുശേഷം മൗനത

എടപ്പാളിൽ 18 കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 "എടപ്പാൾ (മലപ്പുറം)∙ കുറ്റിപ്പാലയിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകൾ അക്ഷയ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളജിൽനിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലെ മുറിയിലേക്കു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ മുറിയിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിലവിൽ മൃതദേഹം എടപ്പാളിലെ മോർച്ചറിയിലാണ്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും."

ഗള്‍ഫിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി തേടി കേരളം

തിരുവനന്തപുരം∙ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഏപ്രിൽ രണ്ടാം വാരം മുതലാണ് അധിക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ബുക്ക് ചെയ്യാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്ന് കത്തിൽ പറയുന്നു.  ആഘോഷകാലമായതിനാൽ ഗൾഫ് മേഖലയിൽനിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റുകളുടെ നിരക്ക് വലിയ തോതിൽ വർധിച്ചിട്ടുണ്ട്. സാധാരണക്കാരായ തൊഴിലാളികൾക്ക് താങ്ങാൻ കഴിയാത്ത നിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. നിരവധി മാസങ്ങളുടെ സമ്പാദ്യമാണ് പ്രവാസികൾക്ക് ഇത്തരത്തിൽ നഷ്ടപ്പെടുന്നത്. കേരള സർക്കാരും പ്രവാസി സംഘടനകളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിരക്ക് കുറയ്ക്കാൻ വിമാനക്കമ്പനികൾ തയാറായിട്ടില്ല. രണ്ടു മാസക്കാലമായി നിരക്കുകളിൽ മൂന്നു മടങ്ങ് വർധനയാണ് കമ്പനികൾ വരുത്തിയിരിക്കുന്നത്. സ്കൂൾ അവധി സമയത്തും ആഘോഷസമയങ്ങളിലും വിമാനക്കമ്പനികൾ നിരക്കു വർധിപ്പിക്കുന്നതിനെതിരെ കേന്ദ്ര ഇടപെടൽ വേണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിക്ക്‌ ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം

ഡല്‍ഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക്‌ ശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്‍മുഖ് വർമക്ക് സ്ഥാനക്കയറ്റം. ജില്ലാ ജഡ്ജിയായിട്ടാണ് വര്‍മക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.നിലവിൽ സൂറത്ത് കോടതി സിജെഎം ആണ് ഹരീഷ് ഹസ്മുഖ് വർമ എന്ന എച്ച്.എച്ച് വര്‍മ. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് വിവാദമായത്. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. 43കാരനായ വര്‍മ ഗുജറാത്ത് വഡോദര സ്വദേശിയാണ്. വര്‍മയുടെ പിതാവും അഭിഭാഷകനായിരുന്നു. മഹാരാജ സായാജിറാവു കോളേജിൽ നിന്നാണ് ഹരീഷ് വർമ ​​എൽഎൽബി പൂർത്തിയാക്കിയത്. ഇതിനുശേഷം ജുഡീഷ്യൽ ഓഫീസറായി. ജുഡീഷ്യൽ സർവീസിൽ 10 വർഷത്തിലേ

അട്ടപ്പാടി മധു വധക്കേസ്; വിധിപ്രഖ്യാപനം ചൊവ്വാഴ്ച

"മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വിധിപ്രഖ്യാപനം ഏപ്രിൽ നാലിന്. മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ കോടതിയാണ് വിധി പറയുക. അരി മോഷ്ടിച്ചെന്ന കാരണത്താൽ 2018 ഫെബ്രുവരി 22ന് മുക്കാലിയിൽ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് അവശനാക്കി കൊലപ്പെടുത്തി എന്നാണ് കേസ്. വിധി അനുകൂലമായിരിക്കുമെന്നും പ്രതികൾ ശിക്ഷിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം." "മധു കൊല്ലപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കേസിന്റെ വാദം പൂർത്തിയായത്. വിചാരണ ആരംഭിച്ചത് മുതൽ പ്രോസിക്യൂഷൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു സാക്ഷികളുടെ കൂറുമാറ്റം. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെയാണ് കൂറുമാറ്റം ഒരു പരിധിവരെ തടയാൻ പ്രോസിക്യൂഷന് സാധിച്ചത്. മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള 16പേരാണ് കേസിൽ പ്രതികൾ. 129 സാക്ഷികളിൽ 100പേരെ കോടതി വിസ്തരിച്ചു. ഇതിൽ 24പേർ കൂറുമാറി. 77പേർ അനുകൂലമായി മൊഴി നൽകി. 10 മുതൽ 17 വരെയുള്ള സാക്ഷികൾ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയവരാണ്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതി ജഡ്ജി കെ.എം.രതീഷ് കുമാറാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേസിന്റെ വിചാരണ നടപട

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളമില്ല; 25 ശസ്ത്രക്രിയകള്‍ മുടങ്ങി

"തിരുവനന്തപുരം ∙ വെള്ളം മുടങ്ങിയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ തടസ്സപ്പെട്ടു. രാവിലെ നിശ്ചയിച്ച 25 ശസ്ത്രക്രിയകളാണ് തടസ്സപ്പെട്ടത്. അരുവിക്കരയിലെ ജലവിതരണ പ്ലാന്റിലെ വൈദ്യുതി തടസം കാരണമാണ് ജലവിതരണം മുടങ്ങിയത്. ആശുപത്രിയിലേക്ക് 10 ടാങ്കറുകളിൽ വെള്ളം എത്തിക്കാനുള്ള അടിയന്തര നടപടിയെടുത്തതായി വാട്ടർ അതോറിറ്റി അറിയിച്ചു. രാവിലെ ശസ്ത്രക്രിയയ്ക്ക് തയാറെടുത്തു വന്നവരോട് വെള്ളം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനാകില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഭക്ഷണം കഴിക്കാതെ ശസ്ത്രക്രിയയ്ക്കായി എത്തിയ രോഗികൾ ഇതോടെ വലഞ്ഞു. എപ്പോൾ വെള്ളം എത്തുമെന്ന് അധികൃതർക്കും നിശ്ചയമുണ്ടായിരുന്നില്ല. ആശുപത്രി അധികൃതർ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ഉടൻ ബദൽ മാർഗങ്ങൾ ഏർപ്പെടുത്താമെന്ന അറിയിപ്പ് ലഭിച്ചു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസും വിഷയത്തിൽ ഇടപെട്ടു. ആദ്യഘട്ടത്തിൽ 10 ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ മന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. ഇന്നലെ വൈകുന്നേരവും രാത്രിയിലുമായി 3 തവണ വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം തടസപ്പെട്ടതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ജനറൽ ആശുപത്രിയിലെ പ്രശ്നം മനസ

അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യം; ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

ഇടുക്കി: അരിക്കൊമ്പനം പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ. ചിന്നക്കനാൽ പവർ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികൾ നടക്കും. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലിൽ തുടരും. ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സർക്കാരിൻ്റെ ശ്രമം. അരിക്കൊമ്പന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് തുടങ്ങും. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള രണ്ട് പേരെയുമാണ് ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വനം വകുപ്പിന്റേതടക്കമുള്ള, അരിക്കൊമ്പനുമായി ബന്ധപ്പ

തൃശൂര്‍ മുപ്ലിയത്ത് ആറുവയസുകാരന്‍ വെട്ടേറ്റ് മരിച്ചു

തൃശൂര്‍ മുപ്ലിയത്ത് ആറുവയസുകാരന്‍ വെട്ടേറ്റ് മരിച്ചു. നാജുര്‍ ഇസ്‌ലാമാണ് കൊല്ലപ്പെട്ടത്. അതിഥിത്തൊഴിലാളിയുടെ മകനാണ്. അതിഥിത്തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. കുട്ടിയുടെ അമ്മാവന്‍ അസം സ്വദേശി ജമാലുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ അമ്മ നജ്മയ്ക്ക് ഗുരുതരപരുക്കേറ്റു.

കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു

കോട്ടയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ കപ്പയിൽ വീട് (48) , രമേഷ്, നാടുവിനൽ വീട് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. 

സംസ്ഥാനത്ത് അഞ്ചുവയസില്‍തന്നെ ഒന്നാം ക്ലാസ് പ്രവേശനം നേടാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസായി തുടരും.മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. ഒന്നാം ക്ലാസ് പ്രായപരിധി ആറു വയസ് ആക്കണമെന്ന് കേന്ദ്ര നിർദേശം ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ അത് അംഗീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. കാലങ്ങളായി തുടർന്ന് കൊണ്ടുപോകുന്ന രീതിയിൽ മാറ്റം വേണ്ടതില്ലെന്നും സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രായപരിധി വർധിപ്പിക്കാൻ കഴിയൂയെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു . ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കണമെന്ന് കേന്ദ്രസർക്കാർ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നിർദേശം നടപ്പാക്കാത്തതിനെ തുടർന്നാണ് കേന്ദ്രം വീണ്ടും നിർദേശം നൽകിയത്. കേരളത്തിൽ നിലവിൽ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കിയിരിക്കുന്നത്. സർക്കാർ-എയ്ഡഡ് സ്‌കൂളുകൾ,സി.ബി.എസ്.ഇ സ്‌കൂളുകളും അഞ്ചുവയസിലാണ് പ്രവേശനം നടത്തുന്നത്.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

ന്യൂഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. ഹൈകോടതി വിധി വന്നിട്ട് രണ്ടുമാസമായിട്ടും അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റിനെതിരെ ഫൈസൽ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്സഭ സെക്രട്ടേറിയറ്റിന്റെ അടിയന്തര തീരുമാനം. അയോഗ്യത പിൻവലിച്ച സാഹചര്യത്തിൽ സുപ്രീംകോടതിയിൽ നൽകിയ ഹരജി പിൻവലിക്കുമെന്ന് ഫൈസലിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി എത്തിയെങ്കിലും ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. അയോഗ്യത പിൻവലിച്ചതോടെ ഫൈസലിന് എം.പിയായി തുടരാം. 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും പാർലമെന്റ് അംഗ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്. വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്ന് ജനുവരി 11മുതലാണ് ഫൈസലിനെ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ജനുവരി 13ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. തന്റെ ശിക്ഷ ജനു

ഏപ്രിൽ 1 മുതൽ സിഗരറ്റ് വില കൂടും

ഏപ്രിൽ ഒന്ന് മുതൽ പുകയില ഉത്പന്നങ്ങളുടെ വില ഉയരും. ഇതോടെ സിഗരറ്റ് പോലുള്ള വസ്തുക്കളുടെ വില ഉയരും. പുകയില ഉത്പന്നങ്ങൾക്ക് ഈടാക്കുന്ന ഏറ്റവും ഉയർന്ന നിരക്ക് അവയുടെ ചില്ലറ വിൽപനയുമായി സർക്കാർ ബന്ധിപ്പിച്ചിരുന്നു. ആയിരം സ്റ്റിക്കുകൾക്ക് 4,170 രൂപ എന്നതാകും പുകയിലയുടെ പുതുക്കിയ നിരക്ക്. ഇതിനോടൊപ്പം ഓരോ യൂണിറ്റിന്റെ റീടെയിൽ നിരക്കിന്റെ 100 ശതമാനവും ചുമത്തും. ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് മേലാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് എടുത്ത് പറയേണ്ടത്. മാർച്ച് 24ന് ലോക്സഭ പാസാക്കിയ ധനകാര്യ ബില്ലിലെ 75 ഭേദഗതികളിൽ ഒന്നിന്റെ അടിസ്ഥാനത്തിലാണ് പാൻ മസാല, സിഗരറ്റ്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ പരിധി നിശ്ചയിച്ചിരിക്കുന്നത്.

കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പ് മേയ് പത്തിന്; വോട്ടെണ്ണല്‍ 13ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല

കര്‍ണാടകയില്‍ നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 13ന് നടക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറും കമ്മിഷണര്‍മാരായ അനൂപ് ചന്ദ്രപാണ്ഡേയും അരുണ്‍ ഗോയലും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. 224 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഇതില്‍ 51 എണ്ണം സംവരണ സീറ്റുകളാണ്. വോട്ടര്‍മാരുടെ എണ്ണം 5.21 കോടിയായി ഉയര്‍ന്നു. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. ഭിന്നശേഷിക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. 72.57 ശതമാനമായിരുന്നു 2018ലെ പോളിങ്. 2018ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപി നൂറ്റിനാലും കോണ്‍ഗ്രസ് എഴുപത്തെട്ടും ജെഡിഎസ് മൂന്നും സീറ്റ് നേടിയിരുന്നു. ബിഎസ്പിയും കര്‍ണാടക പ്രഗ്യാവന്ത ജനതാപാര്‍ട്ടിയും ഓരോ സീറ്റ് നേടി. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ ബി.എസ്.യെഡിയൂരപ്പ സര്‍ക്കാര്‍ രാജിവച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. പിന്നീട് കോണ്‍ഗ്രസിലെയും ജെ‍ഡിഎസിലെയും എംഎല

എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമല്ല; ഏപ്രിൽ 1 മുതൽ പണമീടാക്കും

എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമാകില്ല. പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ വഴി കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇനി ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുന്നത്. നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. എൻപിസിഐ സർക്കുലർ പ്രകാരം 2000 രൂപയ്ക്ക് മുകളിൽ ട്രാൻസാക്ഷൻ നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കൾക്കാണ് 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്ക് ഏർപ്പെടുത്താൻ എൻപിസിഐ തീരുമാനിച്ചിരിക്കുന്നത്. ഈ അധിക തുക കൂടി വരുന്നതോടെ, പിപിഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരും. എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടിനോ, വ്യക്തികളും കടക്കാരും തമ്മിലുള്ള ഇടപാടിനോ പണം ഈടാക്കില്ലെന്നാണ് റിപ്പോർട്ട്.

കർണ്ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വയനാട് ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടും അറിയാം

ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. 11.30 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാം. വയനാട് ഉപതെര‍ഞ്ഞെടുപ്പിൽ കമ്മീഷന്റെ നിലപാട് എന്താണെന്നും ഇന്ന് വ്യക്തമാകും.  കർണ്ണാടകക്കൊപ്പം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം. വയനാട്ടിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി കമ്മീഷനെ സമീപിച്ചേക്കും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.  വിഷയം നിയമവിദഗ്ധരുമായി ചർച്ച ചെയ്യുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്നത്. ലക്ഷദ്വീപ് എംപി മുഹമ്മ് ഫൈസലിനെ അയോഗ്യനാക്കിയ ഉടൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ജനുവരി പതിനെട്ടിനായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത് പിൻവലിക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ അടിയന്തര നീക്കം വേണ്ടെന്ന ചിന്തയിലാണ് കമ്മീഷൻ.

ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് സ്ത്രീകൾ മരിച്ചു

 ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കാൽനട യാത്രക്കാരിയെ ഇടിച്ച ശേഷം മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി, കാൽനട യാത്രക്കാരിയായ പരിയാരം ചില്ലായി അന്നു(70) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അന്നുവിനെ കാർ ഇടിച്ചുതെറിപ്പിച്ചത്. ഇതോടെ നിയന്ത്രണം വിട്ട കാർ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറോടിച്ചിരുന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റത്.

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി വീണ്ടും നീട്ടി

ആധാർ കാർഡും പാൻ കാർഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ലിങ്ക്-ആധാർ പാൻ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ കാർഡ് നമ്പർ, പാൻ നമ്പർ എന്നിവ നൽകിയാൽ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. സന്ദർശിക്കേണ്ട ലിങ്ക് :  https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള പണമിടപാടുകൾ സാധിക്കില്ല. 2023 ജൂൺ 30ന് ഉള്ളിൽ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്.

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി

 കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജി കേരള ഹൈക്കോടതി തള്ളി. യുക്തിവാദി സംഘടനയായ നോൺ റിലീജ്യസ് സിറ്റിസൺസ്(എൻ.ആർ.സി) നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവർ അംഗങ്ങളായ ബെഞ്ച് തള്ളിയത്. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. എൻ.ആർ.സിക്കു പുറമെ ടി.എം ആരിഫ് ഹുസൈൻ, നൗഷാദ് അലി, ഷാഹുൽ ഹമീദ്, യാസീൻ എൻ., കെ. അബ്ദുൽ കലാം എന്നിവരും ഹരജിയിൽ പങ്കാളികളാണ്. 18 വയസിനുമുൻപ് ചേലാകർമം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളുടെ പച്ചയായ ലംഘനമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ കുറ്റമാക്കുകയും ചെയ്യണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു.കോടതി നിയമനിർമാണ സമിതിയല്ലെന്ന് ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. പരാതിക്കാർക്ക് അവരു പരാതിക്കാർക്ക് അവരുടെ വാദം കൃത്യമായി സമർത്ഥിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുനൈറ്റഡ് നേഷൻസ് കൺവൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ചൈൽഡ്,

ഹൊസങ്കടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കാസർകോട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.ഹൊസങ്കടി ദേശീയപാതയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പള മഹാത്മ കോളേജ് വിദ്യാർത്ഥിയും കുഞ്ചത്തൂര്‍ സ്വദേശിയുമായ ആദിലാണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. കോളേജില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാത നിര്‍മ്മാണ ജോലിയിലായിരുന്ന ടിപ്പര്‍ ലോറിയുമായി ഇവര്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.

തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡോമെസ്റ്റിക് ടെർമിനലിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. ഡോമെസ്റ്റിക് ടെർമിനലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീഴാണ് തൊഴിലാളി മരിച്ചത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്. സംഭവത്തിൽ മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊല്ലത്ത് നടുറോഡിൽ അടിപിടി കൂടുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ

 കൊല്ലം: കൊല്ലത്ത് നടുറോഡിൽ അടിയുണ്ടാക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച കേസിലെ പ്രതി കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനി അൻസിയ ബീവിയാണ് അറസ്റ്റിലായത്. അൻസിയ ബീവിയെ കടയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ ഹാജരാക്കി. പാങ്ങലുകാട് ജംങ്ഷനിൽ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്തെറിയുകയും ചെയ്‌തെന്ന പരാതിയിൽ എസ്.സി- എസ്.ടി പീഡനനിരോധന നിയമപ്രകാരം നേരത്തെ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ചത്. കടയ്ക്കൽ പാങ്ങലുകാട് ജംങ്ഷനിൽ തയ്യൽ കട നടത്തി വരികയാണിവർ. അൻസിയബീവി നടുറോഡിൽ രണ്ട് സ്ത്രീകളുമായി അടിയുണ്ടാക്കുന്നതിന്റെ ദൃശ്യം മൊബൈൽഫോണിൽ പകർത്തിയെന്നാരോപിച്ചായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ചത്. ഓട്ടോ സ്റ്റാൻഡിൽ എത്തിയ അൻസിയ വിജിത്തിനെ ചോദ്യം ചെയ്യുകയും കൈയിൽ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് ഇടതുകൈ അടിച്ചൊടിക്കുകയുമായിരുന്നു. കൈ ഒടിഞ്ഞ വിജിത്ത് ഇപ്പോൾ ചികിത്സയിലാണ്. വിജിത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അൻസിയക്കെതിരെ ജാമ്യമില്

കുട്ടികളുടെ ഫോട്ടോ വച്ചുള്ള സ്‌കൂൾ ബോർഡുകളും പരസ്യങ്ങളും വിലക്കി

കുട്ടികളുടെ ഫോട്ടോ വച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ബാലാവകാശ കമ്മിഷൻ വിലക്കി. മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിൽ കുട്ടികളുടെ ഫോട്ടോ വച്ചുള്ള ബോർഡുകൾ മറ്റു കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി കമ്മിഷൻ കണ്ടെത്തി. ഇത്തരം ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്കു നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്കു കമ്മിഷൻ നിർദേശം നൽകി. കമ്മിഷൻ ചെയർപഴ്‌സൻ കെ.വി.മനോജ് കുമാർ, അംഗങ്ങളായ സി.വിജയകുമാർ, പി.പി.ശ്യാമളാദേവി എന്നിവരുടെ ഫുൾബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മദ്യം പിടിച്ച കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി, തൊണ്ടിമുതൽ പങ്കുവച്ചു; മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

 തൃശൂർ : മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റിവ് ഓഫിസർമാർക്കും സസ്പെൻഷൻ. രണ്ട് സിവിൽ എക്സൈസ് ഓഫിസർമാരെയും ഒരു വനിത സിവിൽ എക്സൈസ് ഓഫിസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിനുമയക്കും. സംഭവത്തെക്കുറിച്ച് മേലധികാരികൾക്ക് വിവരം നൽകിയെന്ന സംശയത്തിൽ ഇൻസ്പെക്ടർ സഹപ്രവർത്തകനുനേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.  എക്സൈസ് ഇൻസ്പെക്ടർ ഡി വി ജയപ്രകാശ്, പ്രിവന്റിവ് ഓഫിസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്, വനിത സിവിൽ എക്സൈസ് ഓഫിസർ എൻ.കെ. സിജ എന്നിവരെയാണ് അക്കാദമിയിൽ പരിശീലനത്തിന് അയക്കുന്നത്. ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫിസിലാണ് എക്സൈസ് വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.

ബ്രഹ്മപുരം തീപിടിത്തം: അട്ടിമറിയില്ലെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട്

ബ്രഹ്മപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ലാന്റിൽ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്ലാന്റിലെ ജീവനക്കാരുടെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. സിസിടിവി ക്യാമറകളും മൊബൈൽ ഫോണുകളും പരിശോധിച്ചു. വിശദ പരിശോധന കഴിഞ്ഞ ശേഷമാണ് അട്ടിമറിയില്ലെന്ന് സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകിയതെന്ന് പോലീസ് പറയുന്നു.  

മലയാളത്തിന്റെ ചിരി മുഖത്തിന് ഇന്ന് വിട നൽകും; ഇന്നസെന്റിന്റെ സംസ്‌കാരം 10 മണിക്ക്

ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്. രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലും പിന്നീട് ഇരിങ്ങാലക്കുട ടൗൺ ഹാളിലുമായി പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. അരനൂറ്റാണ്ടുകാലം മലയാളത്തിന്റെ ചിരി മുഖമായിരുന്ന ഇന്നസെന്റിന് വിട നൽകാനായി ചലചിത്ര ലോകത്ത് നിന്നും സഹപ്രവർത്തകർ ഒന്നാകെ ഒഴുകിയെത്തിയിരുന്നു.  മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, കലാ, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിരുന്നു.

കാസർകോട്ടെ ആശുപത്രിക്ക് സമീപം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മാന്യയിൽ നിന്ന് കാണാതായ അധ്യാപകൻ

കാസർകോട്: കാസർകോട്ടെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കിണറ്റിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം മാന്യയിൽ നിന്ന് കാണാതായ അധ്യാപകന്റേതാണെന്ന് തിരിച്ചറിഞ്ഞു. മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയർ ബേസിക് സ്കൂൾ അധ്യാപകനും മട്ടന്നൂർ വെള്ളിയാംപറമ്പ് സ്വദേശിയുമായ ടി.വി പ്രദീപ് കുമാർ (51) ആണ് മരിച്ചത്.  കെ.പി.എസ്.ടി എ നേതാവ് കൂടിയായ പ്രദീപ് മാന്യയിലാണ് താമസിക്കുന്നത്. ഈ മാസം 22ന് രാവിലെ 11 മുതൽ കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് കാസർകോട് അശ്വിനി നഗറിലെ മല്ല്യ സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന്പരിസരവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ലോക്‌സഭാ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം. ഇതുസംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചു. ലോക്സഭയിലെ ഹൌസിംഗ് കമ്മറ്റിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡൽഹിയിലെ 12ാം തുഗ്ലക്ക് ലൈൻ ആണ് രാഹുൽ ഗാന്ധിയുടെ വസതി. ഈ വസതിയാണ് നോട്ടീസ് ലഭിച്ച് ഒരു മാസത്തിനകം ഒഴിയണമെന്ന് നിർദേശിച്ചിരിക്കുന്നത്.

തൊഴിലുറപ്പ് ദിവസക്കൂലി കൂട്ടി; കേരളത്തില്‍ 22 രൂപ വര്‍ദ്ധിപ്പിച്ച്‌ 333 രൂപയാക്കി

  തിരുവനന്തപുരം:കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം ദിവസവേതനം 333 രൂപയാക്കി വർധിപ്പിച്ച് കേന്ദ്രം. നിലവിൽ 311 രൂപയാണു തൊഴിലാളികളുടെ ദിവസക്കൂലി. ഇത് 22 രൂപ വർദ്ധിപ്പിച്ച് 333 രൂപയാക്കിയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. പുതിയ നിരക്ക് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്. 357 രൂപ ഹരിയാനയിൽ തൊഴിലുറപ്പ് ജോലിക്കാരുടെ ദിവസക്കൂലി. തമിഴ്നാട്ടിൽ ദിവസക്കൂലി 13 വർദ്ധിപ്പിച്ച് 294 രൂപയാക്കി. കർണാടകയിൽ ഏഴ് രൂപ കൂട്ടി 316 രൂപയും ആന്ധ്രപ്രദേശിൽ 15 രൂപ വർദ്ധിപ്പിച്ച് 272 രൂപയുമാക്കി.   

കാസർകോട് നഗരത്തിലെ ആശുപത്രി പരിസരത്തെ കിണറ്റിൽ അജ്ഞാത മൃതദേഹം

കാസർകോട് : ആശുപത്രി പരിസരത്തെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കാസർകോട് നഗരത്തിലെ ആശുപത്രി പരിസരത്തെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി  ആശുപത്രി പരിസരത്തെ കിണറിലാണ് 35 വയസ് പ്രായ്ം തോന്നിക്കുന്ന പുരുഷ ൻ്റെ മൃതദേഹം കണ്ടെ ത്തിയത്.  ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് കാസർകോട് ടൗൺ പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.   വെള്ള ഷര്‍ടും കറുത്ത പാന്റുമാണ് വേഷം.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ കല്ലേറ്; മൂന്ന് പേര്‍ കുറ്റക്കാര്‍

കണ്ണൂര്‍:  മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി കണ്ടെത്തി. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരാണ് കുറ്റക്കാര്‍. അതേസമയം, 110 പേരെ വെറുതെവിട്ടു. 2013 ഒക്ടോബറില്‍ കണ്ണൂരില്‍ വെച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കാറിന്റെ ജനല്‍ച്ചില്ല് പൊട്ടി ഉമ്മന്‍ ചാണ്ടിയുടെ നെറ്റിയില്‍ പരുക്കേറ്റിരുന്നു. വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് കേരളമെങ്ങും ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം അലയടിച്ച വേളയിലാണ് ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ കല്ലേറുണ്ടായത്. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം യു ഡി എഫും നടത്തി. സി പി എം നേതാക്കള്‍ക്കടക്കം കല്ലേറില്‍ പങ്കുണ്ടെന്ന് യു ഡി എഫ് ആരോപിച്ചിരുന്നു. പ്രതിപ്പട്ടികയിലും മുൻ എം എൽ എമാരായ ശ്രീകൃഷ്ണൻ, കെ കെ നാരായണൻ അടക്കമുള്ള സി പി എം നേതാക്കളുണ്ടായിരുന്നു.

വീഴ്ച തുടരുന്നു, സ്വർണവില ഇന്നും താഴേക്ക്; മാറ്റമില്ലാതെ വെള്ളിയുടെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയും സ്വർണവിലയിൽ 120 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43800 രൂപയാണ്.   ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 10 രൂപ കുറഞ്ഞു. ശനിയാഴ്ച 15 രൂപ കുറഞ്ഞിരുന്നു. 5475 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ കുറഞ്ഞു. വിപണി വില 4550 രൂപയാണ്.

മലയാള സിനിയിൽ ഒരു യു​ഗാന്ത്യം; പറഞ്ഞു തീരാത്ത കഥകളും ജീവൻ നൽകാത്ത കഥാപാത്രങ്ങളും ബാക്കിയാക്കി ഇന്നച്ചൻ മറഞ്ഞു

പൊട്ടിപ്പൊളിഞ്ഞ തീപ്പെട്ടിക്കമ്പനി മുതലാളിയില്‍ നിന്നും സിനിമാ നിർമാതാവിലേക്കും പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയിലേക്കുമുള്ള ഒരു ഇരിങ്ങാലക്കുടക്കാരന്റെ യാത്രയുടെ പേരാണ് ഇന്നസെന്റ്. ചെറിയൊരു വേഷത്തിന് വേണ്ടി കോടമ്പാക്കത്ത് അലഞ്ഞുതിരിഞ്ഞ ഇന്നസെന്റ് താരസംഘടനയായ അമ്മയുടെ അമരക്കാരനായതും ചാലക്കുടിക്കാരുടെ എംപിയായതുമൊക്കെ അതിശയക്കഥ. ചിരിയുടെ തോരാമഴ പെയ്ത ഇന്നലെകള്‍ക്കൊടുക്കം ഇന്നസെന്റ് വിടപറയുമ്പോള്‍ ഒരു യുഗാന്ത്യം കൂടിയാണ് മലയാള സിനിമയില്‍ സംഭവിക്കുന്നത്. ഒരു നാള്‍ വലിയൊരു നടനാകുമെന്ന് മുന്‍കൂട്ടി തീരുമാനിക്കപ്പട്ടതിനാലാകണം തെക്കേതല വറീതിന്റെയും മാര്‍ഗരറ്റിന്റേയും മകന്‍ ഇന്നസെന്റിന് എട്ടാം ക്ലാസില്‍ പഠിപ്പ് നിർത്തേണ്ടി വന്നതും ഏറ്റെടുത്ത കച്ചടവടങ്ങളെല്ലാം തകർന്നതും. തീപ്പെട്ടി കമ്പനിയും സിമെന്റ് ഏജന്‍സിയുമൊക്കെ പൊളിഞ്ഞപ്പോഴും ഉള്ളില്‍ അണയാതെ കിടന്ന സിനിമാ മോഹം തെളിഞ്ഞു കത്തിയത് 1972ല്‍ പുറത്തിറങ്ങിയ നൃത്ത ശാലയിലൂടെ  എണ്‍പതുകളുടെ ഒടുക്കവും തൊണ്ണൂറുകള്‍ മുഴുവനായും പിന്നീടിങ്ങോട്ടും ഇന്നസെന്റ് നിറഞ്ഞുകത്തിയ മലയാള സിനിമാ ചരിത്രം. സ്വാഭാവിക നർമവും ഹാസ്യവും തന്റേത് മാത്രമായ ശരീരഭാഷയും ചേഷ്ടകളും ഇ

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

ഇടുക്കി : ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി അധ്യാപിക അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭർത്താവ് അറസ്റ്റിൽ. അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് വിജേഷ് പിടിയിലായത്. കഴിഞ്ഞ 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഭർത്താവ് വിജേഷിനെ കാണാതാകുകയും ചെയ്തു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. യുവതിയെ കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് വിജേഷിൻറെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വങ്ങിയതാണെന്ന് വ്യക്തമായത്. ഞായറാഴച്ച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി അയ്യായിരം രൂപയ്ക്ക് ഫോൺ ഇയാൾക്ക് വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജേഷിൻഫറെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും ക

ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരം,അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിന്‍

  എറണാകുളം:കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഗുരുതരമായ പല രോഗാവസ്ഥകളും പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ലെന്നും ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. എക്മോ പിന്തുണയിലാണ് ഇന്നസെന്‍റിന്‍റെ ചികിത്സ തുടരുന്നത്. കഴിഞ്ഞ മാർച്ച് മൂന്നിനാണ് ഇന്നസെന്‍റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടർച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.

വിദ്യാലയക്കൂട്ടായ്മ സംഘടിപ്പിച്ച് സന്ദേശം ബാല വേദി

  ചൗക്കി- സന്ദേശം ഗ്രന്ഥാലയത്തിന്ന്റെയും സന്ദേശം ബാല വേദിയുടെ നേതൃത്ത്വത്തിൽ നടത്തിവരുന്ന സന്ദേശം സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും സന്ദേശം ഗ്രന്ഥാലയം പ്രവർത്തകരും ഉൾപ്പെടുന്ന ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി.മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കൂട്ടായ്മയുടെ ഉദ്ഘാടനം മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:സമീറ ഫൈസൽ നിർവഹിച്ചു. അധ്യാപക അവാർഡ് ജേതാവ് എം.കെ. ചന്ദ്രശേഖരൻ നായർ രക്ഷകർത്താക്കൾക്കുബോധവത്കരണ ക്ലാസ്സു നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. വിജയി കൾക്ക് സമ്മാനങ്ങൾ നൽകി. ബസ്സ് ഓണേർസ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുഹമ്മദ് ഷാഫി മഹാറാണി, ബഷീർ കല്ലങ്കടി, എം.എ.കരീം, സൻസിയാ, രശ്മി, . അനിത, നിബ എന്നിവർ ആശംസാ പ്രസംഗം നടത്തി. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശ സംഘടന സെക്രട്ടറി എം. സലിം നന്ദിയും പറഞ്ഞു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു

നെടുമ്പാശേരി വിമാന താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീണു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് തകർന്ന് വീണത്. പരിശീലന പറക്കലിനിടെയാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പൈലറ്റ് ഉൾപ്പടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു.