ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

fire എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിരുവനന്തപുരത്ത് സഹോദരിയുടെ കടയ്ക്ക് സഹോദരന്‍ തീയിട്ടു

  തിരുവനന്തപുരം നാവായിക്കുളത്ത് സഹോദരിയുടെ കടയ്ക്ക് സഹോദരന്‍ തീയിട്ടു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കടയ്ക്ക് തീയിടാൻ കാരണം. നാവായിക്കുളം സ്വദേശി ഇസ്മയിലാണ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. കടയിലുണ്ടായിരുന്ന സഹോദരിയുടെ മകള്‍ ജാസ്മിന് ഗുരുതരമായി പൊള്ളലേറ്റു. ജാസ്മിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

  തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം. വഴുതക്കാട് MP അപ്പൻ റോഡിൽ ഡി.പി.ഐ ജംഗ്‌ഷനിൽ അലങ്കാര മത്സ്യ ടാങ്ക് ഗോഡൗണിലാണ് തീ പടർന്നു പിടിച്ചത്. നിലവിൽ തിരുവനന്തപുരം ജില്ലയിലെ പല സ്ഥലങ്ങളിൽ നിന്നുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നായി ആറ് യൂണിറ്റുകളാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ സ്ഥാപനത്തിലേക്ക് പ്രവേശിക്കാനുള്ള വഴികൾ ഇടുങ്ങിയത് ഫയർ എൻജിനുകൾക്ക് സ്ഥാപനത്തിന് സമീപത്തേക്ക് എത്താൻ തടസ്സമാകുന്നുണ്ട് . തീ കത്തി പടരുന്ന അലങ്കാര മത്സ്യ ടാങ്ക് ഗോഡൗണിന്റെ പല ദിക്കുകളിൽ നിന്ന് ഈ ഫയർ എൻജിനുകൾ തീയണയ്ക്കാൻ നിരന്തരമായ ശ്രമം നടത്തുന്നുണ്ട്. മത്സ്യ ടാങ്കുകൾ പൊതിയാൻ വേണ്ടി സൂക്ഷിച്ചിരിക്കുന്ന വൈക്കോലിനും കാർഡ് ബോർഡുകൾക്കും തീ പിടിച്ചതാണ് സ്ഥിതി വഷളാക്കിയത്. അന്തരീക്ഷത്തിൽ പുകപടലങ്ങൾ നടത്തുന്നത് രക്ഷാപ്രവർത്തകരുടെ ശ്രമത്തെ ബാധിക്കുന്നുണ്ട്. ജനങ്ങളുടെ സഹായം രക്ഷാപ്രവർത്തനത്തെ ദ്രുതഗതിയിലാക്കുന്നുണ്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇതുവരെ ആളപായമില്ല. തൊട്ടടുത്ത സ്ഥിതി ചെയ്യുന്ന വെൽഡിങ് വർക്ക് ഷോപ്പിൽ നിന്നുള്ള തീപ്പൊരിയാണ് തീ പടരാൻ കാരണമെന്നാണ് ആദ്യ ഘട്ടത്തിലെ നിരീക്ഷണം. ടിൻ ഷീറ്റുകൾ കൊണ്ട് മൂടിയ കെട...

തൃശൂരിൽ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്

  തൃശൂർ: വടക്കാഞ്ചേരി കുമ്പളങ്ങാട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം. വെടിക്കെട്ട് പുര കത്തിനശിച്ചു. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്.  കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി. വെടിക്കെട്ട് പുരയിൽ ജീവനക്കാർ ഉള്ളതായി സംശയം.  ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ ശക്തമായ സമ്മർദത്തിൽ അടഞ്ഞു. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.