ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Gujarat എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രണയബന്ധം എതിര്‍ത്തതിന് കമിതാക്കൾ ജീവനൊടുക്കി ; ആറു മാസത്തിനു ശേഷം ബന്ധുക്കള്‍ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി

ഗുജറാത്ത്: വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കൾ ജീവനൊടുക്കി. എന്നാൽ മരിച്ച് ആറ് മാസത്തിനുശേഷം അവരുടെ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി ബന്ധുക്കള്‍. ഗുജറാത്തിലെ താപിയിലാണ് സംഭവം. പ്രണയത്തിലായിരുന്ന ഗണേഷും രഞ്ജനയും 2022 ഓഗസ്റ്റിൽ ഗുജറാത്തിലെ താപിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയബന്ധത്തില്‍ വീട്ടുകാരുടെ എതിർപ്പ് കാരണമാണ് ഇവർ ആത്മഹത്യ ചെയ്തത്. ഇതിനെ തുടർന്ന് ജീവിച്ചിരുന്നപ്പോൾ ഒരുമിച്ച് ജീവിക്കാൻ കഴിയാത്തത് തങ്ങൾ കാരണമാണെന്ന കുറ്റബോധത്തില്‍ ഇരുവരുടേയും പ്രതിമകള്‍ പണിത് ബന്ധുക്കള്‍ വിവാഹം നടത്തുകയായിരുന്നു. എല്ലാ ചടങ്ങുകളോടെയുമായിരുന്നു വിവാഹം. ഗണേഷ് തങ്ങളുടെ അകന്ന ബന്ധുവായതിനാലാണ് വിവാഹത്തെ എതിർത്തതെന്ന് രഞ്ജനയുടെ മുത്തച്ഛനായ ഭീംസിങ് പാദ്വി പറഞ്ഞു. ഗണേഷും രഞ്ജനയും തമ്മിൽ തീവ്രപ്രണയമുണ്ടായിരുന്നുവെന്ന് മനസിലായതിനാലാണ് ഇത്തരത്തിൽ വിവാഹം നടത്താൻ ഇരുകൂട്ടരും ചേർന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഗുജറാത്തിൽ പട്ടം പറത്തലിനിടെ നൂല് കഴുത്തിൽ കുരുങ്ങി 6 പേർ മരിച്ചു; 170 ഓളം പേർക്ക് പരിക്ക്

 ഗുജറാത്തിൽ പട്ടം പറത്തൽ ഉത്സവത്തിനിടയിൽ നൂല് കഴുത്തിൽ കുരുങ്ങി മരിച്ചത് മൂന്ന് കുട്ടികളടക്കം ആറ് പേർ. ഉത്തരായൺ ഉത്സവത്തിനോടനുബന്ധിച്ചുള്ള പട്ടം പറത്തൽ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഉത്സവത്തിനോടനുബന്ധിച്ച് നടന്ന മത്സരത്തിൽ ആളുകൾ കൂട്ടമായി വീടുകുടെ ടെറസിൽ നിന്നും പട്ടം പറത്തിയിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് പട്ടങ്ങളെ അരിഞ്ഞ് വീഴ്ത്താൻ നൂലിൽ കുപ്പിച്ചില്ല് അടക്കമുള്ളവ ചേർക്കുക പതിവാണ്. ഈ നൂല് കഴുത്തിൽ കുരുങ്ങി മുറിഞ്ഞാണ് അപകടമുണ്ടായത്. പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് വയസ്സുകാരിയും നൂല് കഴുത്തിൽ കുരുങ്ങി മരിച്ചു. നൂല് കഴുത്തിൽ കുരുങ്ങി ഗുരുതരമായി മുറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഞായറാഴ്ച്ചയാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ കിസ്മത് എന്ന് പേരുള്ള മൂന്ന് വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചത്. വിസ്നഗർ ടൗണിൽ ശനിയാഴ്ച്ച അമ്മയ്ക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പട്ടത്തിന്റെ നൂല് കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്. രക്തം വാർന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവ...