ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നിര്‍വീര്യമാക്കിയെന്ന് യുഎസ്; കപ്പല്‍ ഗതാഗതം പുനസ്ഥാപിച്ചു
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) സ്ഥാപിച്ച മൈനുകള്‍ നിര്‍വീര്യമാക്കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) അറിയിച്ചു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക നടപടിയാണ് ഇതെന്ന് സെന്റ്‌കോം കമാന്‍ഡര്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു.
സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ബ്രാഡ് കൂപ്പര്‍ ഇക്കാര്യം അറിയിച്ചത്. യുഎസ് നേവി ഡൈവര്‍മാര്‍, കപ്പലുകള്‍, നാവിക-വ്യോമസേനാ വിഭാഗങ്ങള്‍ എന്നിവയുടെ ഏകോപിത പ്രവര്‍ത്തനത്തിലൂടെയാണ് മൈനുകള്‍ നീക്കംചെയ്തത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ