ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

high court എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

അയൽവാസികളെ ഒളിഞ്ഞുനോക്കാൻ സിസിടിവി ക്യാമറ സ്ഥാപിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേരള ഹൈക്കോടതി

  കൊച്ചി: സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അയല്‍വാസികളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ആരേയും അനുവദിക്കരുതെന്ന് ഹൈക്കോടതി. ചേരാനെല്ലൂർ സ്വദേശിനിയായ വീട്ടമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. സുരക്ഷയ്ക്ക് വേണ്ടി ഇത്തരത്തില്‍ സിസിടിവി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു. തന്റെ വീടും പറമ്പും നിരീക്ഷിക്കുന്ന വിധം അയൽവാസി ക്യാമറ സ്ഥാപിച്ചെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഹർജിയിൽ അയൽവാസിക്കും ചേരാനെല്ലൂര്‍ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്കും നോട്ടീസ് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. അടുത്ത മാസം ഹർജി വീണ്ടും പരിഗണിക്കും.

കേരളത്തിലെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി; സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. 60 ഗ്രാംസ് പെർ സ്ക്വയർ മീറ്ററിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കു ഏർപ്പെടുത്തിയ നിരോധനമാണ് റദ്ദാക്കിയത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സർക്കാരിന് അധികാരം ഇല്ലെന്നു ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. നിരോധിക്കാനുള്ള അധികാരം പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് ചട്ട പ്രകാരം കേന്ദ്ര സർക്കാരിന് ആണെന്ന് കോടതി ചൂണ്ടി കാട്ടി. പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടർ തിരുമേനിയും മറ്റുള്ളവരും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹർജിക്കാര്‍ക്ക് വേണ്ടി അഡ്വ. പി എൻ സന്തോഷ് ഹാജരായി.