മുസ്ലിം ലീഗ് ഓഫീസുകൾ നാടിന്റെ സേവന കേന്ദ്രങ്ങളാണ്:പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചട്ടഞ്ചാൽ: മൺ മറഞ്ഞ് പോയ മുസ്ലിം ലീഗ് നേതാക്കളുടെ നാമധേയങ്ങളിൽ പടുത്തുയർത്തപ്പെട്ട ആസ്ഥാന മന്ദിരങ്ങൾ നാനാ ജാതി മതസ്തരുടെ പ്രശനങ്ങൾ പരിഹരിച്ച് നൽകുന്ന നാടിന്റെ സേവന കേന്ദ്രങ്ങളാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.മുസ്ലിം ലീഗ് തൈര ശാഖയുടെ ആസ്ഥാന മന്ദിരമായ ശിഹാബ് തങ്ങൾ സൗധത്തിന്റെ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. ഹുസൈനാർ തെക്കിൽ പതാക ഉയർത്തി,അബുബക്കർ സിദ്ധീഖ് അർഷദി തൈര പ്രാർത്ഥന നിർവ്വഹിച്ചു. ഗ്രീൻ സ്റ്റാർ ക്ലബിന്റെ ഉൽഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും, തൈര മീറ്റ് ഉൽഘാടനം മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ടലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദറും നിർവ്വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ഹുസൈനാർ തെക്കിൽ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ല...