ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Car explosion എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാഹനത്തിന് തീ പിടിച്ചാൽ എന്ത് ചെയ്യണം?; നിർദേശങ്ങളുമായി കേരള പൊലീസ്

ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞദിവസം കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവം കേരളക്കരയെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കുന്നത്? ഇങ്ങനെയുള്ള അപകടങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? ഓടുന്ന വാഹനങ്ങൾ തീ പിടിച്ചാൽ എന്ത് ചെയ്യണം എന്നതിനെ സംബന്ധിച്ച് ഒട്ടുമിക്ക ആളുകൾക്കും വ്യക്തമായ അറിവില്ല. ഇപ്പോഴിതാ ഇക്കാര്യങ്ങളിലിൽ ശ്രദ്ധ ചെലുത്താനുള്ള നിർദേശങ്ങളുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. വാഹനത്തിനു കൃത്യമായ മെയിന്റനൻസ് ഉറപ്പ് വരുത്തുക. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുത്. എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി സർവീസ് സെന്ററുമായി ബന്ധപ്പെടണം. ഫ്യൂസ് കത്തിയെന്ന് മനസിലായാൽ അതുമാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാൽ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും. വാഹനത്തിലെ ഇലക്ട്രിക്കൽ ഉൾപ്പെടെയുള്ള ജോലി...