ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Cheruvathur എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചെറുവത്തൂർ നഗരം പാൽക്കടലായി; എസ്.എസ്.എഫ് ജില്ലാ റാലിക്ക് പ്രൗഢ്വോജ്വല സമാപനം

ചെറുവത്തൂർ: നമ്മൾ  ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  ഗോൾഡൻ ഫിഫ്റ്റി ജില്ലാ റാലി സമാപിച്ചു. സെക്ടറുകളിൽ നിന്ന് തെരഞ്ഞടുത്ത കേഡർ അംഗങ്ങളായ ആയിരത്തോളം പേർ പങ്കെടുത്ത റാലി ചെറുവത്തൂർ നഗരിയെ പാൽക്കടലാക്കി. പ്രത്യേക യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി വ്യൂഹത്തിൻ്റെ അച്ചടക്കത്തോടെയുള്ള ചുവടുകൾ നഗരിക്ക് പുതു കാഴ്ച സമ്മാനിച്ചു. നഗരം ചുറ്റി ചെറുവത്തൂർ ടൗണിൽ റാലി സമാപിച്ചു.  ചെറുവത്തൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു.  സി കെ റാശിദ് ബുഖാരി, കെ ബി ബഷീർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. ബശീർ പുളിക്കൂർ, മൂസ സഖാഫി കളത്തൂർ, താജുദ്ധീൻ മാസ്റ്റർ, ഹാരിസ് ഹിമമി സഖാഫി പരപ്പ, വിസി അബ്ദു റഹ്മാൻ സഅദി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, സാദിഖ് ആവള, യൂസുഫ് മദനി ചെറുവത്തൂർ, ഇബ്രാഹിം സഖാഫി പയോട്ട,സലാം ഹാജി ചെറുവത്തൂർ,സലാം ഹാജി പോത്താംകണ്ടം, റശീദ് ഹാജി,സയ്യിദ് സൈഫുള്ള തങ്ങൾ,പി കെ അബ്ദുല്ല മൗലവി, ജബ്ബാർ ...

'നാം ഇന്ത്യൻ ജനത' എസ്.എസ്.എഫ്. ജില്ലാ റാലി നാളെ ചെറുവത്തൂരിൽ;ആയിരത്തോളം കേഡർ അംഗങ്ങൾ അണിനിരക്കും

  ചെറുവത്തൂർ:നാം ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നാളെ (ശനി) വൈകുന്നേരം ചെറുവത്തൂരിൽ ജില്ലാ റാലി നടക്കും. ഗോൾഡൻ ഫിഫ്റ്റിയുടെ കേഡർ അംഗങ്ങളായ ആയിരത്തോളം പ്രവർത്തകർ റാലിയിൽ അണി നിരക്കും.നഗരം ചുറ്റി ചെറുവത്തൂർ ടൗണിൽ റാലി സമാപിക്കും.ചെറുവത്തൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനത്തിൽ സി. കെ. റാശിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പുതുതായി തെരഞ്ഞെടുത്ത എസ്എസ്എഫ് ഭാരവാഹികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പള്ളങ്കോട്, അബ്ദുൽ ഖാദിർ മദനി, സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി, സയ്യിദ് മുനീറുൽ അഹ്ദൽ, സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, സി.എൻ. ജാഫർ സ്വാദിഖ്, മൂസ സഖാഫി കളത്തൂർ, സ്വാദിഖ് ആവള, ഡോ.സ്വലാഹുദ്ദീൻ അയ്യൂബി, സ്വലാ കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, വൈ.എം. അബ്ദു റഹ്മാൻ അഹ്സനി, ജമാലുദ്ദീൻ സഖാഫി ആദൂർ, ഇല്യാസ് കൊറ്റുമ്പ,യൂസഫ് മദനി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്,  സലാം ഹാജി ചെറുവത്തൂർ, സലാം ഹാജി പോത്താംകണ്ടം, റശീദ് ഹാജി,സയ്യിദ് സൈഫുള്ള തങ്ങൾ,പി കെ അബ്ദുല്ല മൗലവി, ജബ്ബാർ മിസ...

എസ്.എസ്.എഫ്. ജില്ലാ റാലി; വ്യാപകമായ പ്രചരണങ്ങൾ

ജില്ലാ റാലിയുടെ അവലോകന യോഗം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്യുന്നു ചെറുവത്തൂർ: എസ്.എസ്.എഫ് ജില്ലാ കമ്മറ്റി 24 ന് ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി ജില്ലയിൽ വ്യാപകമായി പ്രചരണങ്ങൾ നടന്നുവരുന്നു.സെക്ടർ ഭാരവാഹി പ്രകടനം, റാന്തൽ പ്രകടനം, ഐൻ ടീം സംഗമം തുടങ്ങിയ വിത്യസ്മായ പരിപാടികൾ ഇതിനകം നടന്ന് കഴിഞ്ഞു. റാലിയുടെ അവലോകന യോഗം ജില്ലാ സ്റ്റുഡൻ്റ്സ് സെൻ്ററിൽ നടന്നു.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു. അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, റഷീദ് സഅദി പൂങ്ങോട്, ബാദുഷ ഹാദി, റഈസ് മുഈനി, ഫാറൂഖ് സഖാഫി എരോൽ, നംഷാദ് ബേക്കൂർ, സിദ്ധീഖ് സഖാഫി, മൻസൂർ കൈനോത്ത്, കരീം ജൗഹരി, തസ്ലീം കുന്നിൽ സംബന്ധിച്ചു.

എസ്.എസ്.എഫ്. ജില്ലാ റാലി; ബഹു ജന സംഗമം സമാപിച്ചു

ജില്ലാ റാലിയുടെ ഭാഗമായി ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ നടന്ന ബഹുജന സംഗമം, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യുന്നു . ചെറുവത്തൂർ:എസ്.എസ്.എഫ് ജില്ലാ കമ്മറ്റി 24 ന് ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ നടന്ന ബഹുജന സംഗമം സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ യൂസുഫ് മദനി ചെറുവത്തൂർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈഫുള്ള തങ്ങൾ അത്തൂട്ടി, സയ്യിദ് ഹൈദർ അലി തങ്ങൾ അൽ ഹാദി, ശരീഫ് മൗലവി കുഴിഞ്ഞടി, ഷക്കീർ എം ടി പി,  ഹൈദർ ഹാജി, ഖാലിദ് ഹാജി, ഹംസ ബാഖവി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, റഈസ് മുഈനി, കെസി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.