ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

UAE എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

യുഎഇയില്‍ വമ്പന്‍ പ്രഖ്യാപനം; മദ്യത്തിന് വില കുത്തനെ കുറയും!

ദുബായ്: ലോക രാജ്യങ്ങള്‍ പുതുവര്‍ഷ പ്രഖ്യാപനത്തിന്റെ ആഹ്ലാദത്തിലാണ്. പല സര്‍ക്കാരുകളും സുപ്രധാന പ്രഖ്യാപനങ്ങളാണ് ജനങ്ങള്‍ക്ക് അനുകൂലമായി നടത്തുന്നത്. യുഎഇയില്‍ രണ്ട് തീരുമാനങ്ങളാണ് വ്യത്യസ്തമായത്. ഒന്ന് ജനുവരി മുതല്‍ പെട്രോള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചു എന്നതാണ്. രാജ്യത്തുള്ളവര്‍ക്ക് ഏറെ ആഹ്ലാദമുണ്ടാക്കുന്ന പ്രഖ്യാപനമാണിത്. മദ്യത്തിന് വില കുറയുമെന്നതാണ് ദുബായില്‍ നിന്നുള്ള വാര്‍ത്ത. മദ്യത്തിന് ലൈസന്‍സ് അനുവദിക്കുന്നതിലും പുതിയ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ. ദുബായില്‍ മദ്യത്തിന് വലിയ നികുതി ഏര്‍പ്പെടുത്തിയിരുന്നു. 30 ശതമാനം മുന്‍സിപ്പാലിറ്റി നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ജനുവരി ഒന്ന് മുതല്‍ ഇത് നിര്‍ത്തിവച്ചു. ഇതോടെ മദ്യത്തിന് വില കുറയും. മദ്യവില്‍പ്പന കമ്പനി വിലയില്‍ കുറവ് വരുന്ന കാര്യം ജനങ്ങളെ അറിയിക്കുകയും ചെയ്തു. കൂടാതെ മദ്യ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള ഫീസും ഒഴിവാക്കി. വ്യക്തികള്‍ക്ക് മദ്യം വാങ്ങുന്നതിനും കഴിക്കുന്നതിനുമുള്ള ലൈസന്‍സ് അനുവദിക്കുന്നത് ഇനി മുതല്‍ സൗജന്യമായിരിക്കും. ലൈസന്‍സ് ഉള്ളവര്‍ക്ക് ദുബായിലെ ബീവറേജുകളില്‍ നിന്ന് മദ്യം വാങ്ങാം. ലൈസന്...

യുഎഇയിൽ രണ്ടാം ദിവസവും മഴ ശക്തം; പലയിടത്തും വെള്ളക്കെട്ട്, ഗതാഗത തടസ്സം

 ദുബായ്: തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. പുലര്‍ച്ചെ ആരംഭിച്ച മഴ മിക്കയിടങ്ങളിലെ രാവിലെയും തുടര്‍ന്നു. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ദുബായ് എന്നിടങ്ങളിലെല്ലാം കനത്ത മഴയില്‍ വെള്ളെക്കെട്ടുണ്ടായി. ഷാര്‍ജയില്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക ദൗത്യ സേന രംഗത്ത് ഇറങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഷാര്‍ജ സുപ്രീം എമര്‍ജന്‍സി കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് സൈദ് അല്‍ തനാജി അറിയിച്ചു. റോഡിലെ വെള്ളം പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സംഘം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഷാര്‍ജയില്‍ എല്ലാ പാര്‍ക്കുകളും അടച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നവര്‍ക്കും നിയന്ത്രണം ഉണ്ട്. ദുബായില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. തലസ്ഥാനമായ അബുദാബിയിലും മഴ തുടരുന്നുണ്ട്. ബുധനാഴ്ചയും മഴ തുടരും എന്നാണ് പ്രവചനം. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, അല്‍ ദഫ്‌റ എന്നിവിടങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ ബര്‍ഷ, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ജബല്‍ അലി, അബുദാബി-ദുബായ് റോഡ് എന്നിവിടങ്ങ...

അമേരിക്കയില്‍ ഇറക്കേണ്ട നായയെ സൗദിയില്‍ കൊണ്ടാക്കി വിമാനക്കമ്പനി; ആദ്യം ഞെട്ടല്‍, ഒടുവില്‍ ആശ്വാസം

 വിമാനക്കമ്പനികളുടെ ഷിപ്പ്മെന്റുകള്‍ തെറ്റായ വിലാസത്തില്‍ അയയ്ക്കുന്ന സംഭവം പുതുമയുള്ളതല്ല. പലപ്പോഴും ഇത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്ന് വരാറുണ്ട്. സമാനമായി ഞെട്ടിക്കുന്ന പരാതി ആണ് കഴിഞ്ഞ ദിവസം ഒരു വിമാനക്കമ്പനിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയിലേക്ക് അയക്കേണ്ട വളര്‍ത്ത് നായയെ തെറ്റായി സൗദി അറേബ്യയില്‍ കൊണ്ടെത്തിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബ്ലൂബെല്‍ എന്ന വളര്‍ത്തുനായയെ ആണ് ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് ടെന്നസിയിലെ നാഷ്വില്ലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് അയയ്‌ക്കേണ്ടതിന് പകരം സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുന്നത്. ബ്ലൂബെല്ലിന്റെ ഉടമയായ മാഡിസണ്‍ മില്ലര്‍ നായയെ വാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആണ് നായ എത്തിയിട്ടില്ല എന്ന് മനസിലാക്കുന്നത്. തന്റെ നായയെ സൗദി അറേബ്യയിലേക്ക് അയച്ചു എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് മാഡിസണ്‍ മില്ലര്‍ പറഞ്ഞത് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ നിന്ന് താമസം മാറിയതിനാല്‍ ആണ് ബ്ലൂബെല്ലിനെ ലണ്ടനില്‍ നിന്ന് നാഷ്വില്ലെയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം ക്രമീകരണങ്ങള്‍ നട...