അച്ഛന്റേയും അമ്മയുടേയും സാന്നിധ്യത്തിൽ സ്വീകരിച്ച സല്യൂട്ട് ; മനസിൽ കൊണ്ടു നടന്ന ആഗ്രഹം നിറവേറ്റിയെന്ന് ആലപ്പുഴ കലക്ടർ കൃഷ്ണതേജ
ഐഎഎസ്സുകാരനാകണമെന്ന് ആഗ്രഹിച്ച നാൾ മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം നിറവേറിയ സന്തോഷത്തിൽ ആലപ്പുഴ കലക്ടർ വിആർ കൃഷ്ണതേജ. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് കലക്ടർ തന്റെ സ്വകാര്യ സന്തോഷം പങ്കുവെച്ചത്. ഏറെ കാലമായുള്ള സ്വപ്നം സാക്ഷാത്കരിക്കാനായതിനെ കുറിച്ചും പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിലേക്ക് മുന്നേറാനുള്ള സന്ദേശവുമാണ് സ്വന്തം അനുഭവം പങ്കുവെച്ച് കലക്ടർ പറഞ്ഞത്. റിപബ്ലിക് ദിനത്തിൽ അച്ഛന്റേയും അമ്മയുടേയും സാന്നിധ്യത്തിൽ സല്യൂട്ട് സ്വീകരിക്കണമെന്നതായിരുന്നു വിആർ കൃഷ്ണതേജയുടെ ആഗ്രഹം. ഐഎഎസ് സ്വപ്നം മനസ്സിൽ കൊണ്ടുനടന്ന കാലം മുതലുള്ള ആഗ്രഹം ഇന്ന് റിപ്പബ്ലിക് ദിനത്തിൽ സഫലമായതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. സല്യൂട്ട് സ്വീകരിച്ചതിന് ശേഷം അച്ഛന്റേയും അമ്മയുടേയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കണ്ടുവെന്നും ഒരുപാട് വർഷത്തെ പരിശ്രമത്തിന് പുറമേ നിരവധി പ്രതിസന്ധികളെയും തരണം ചെയ്താണ് തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതെന്നും അദ്ദേഹം പറയുന്നു. ജീവിത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ ആഗ്രഹിച്ച വിജയം നേടാനാകാതെ തളരുന്നു എന്ന് തോന്നുമ്പോൾ നമ്മുടെ അച്ഛൻറേയും അമ്മയുടേയും മുഖം ഓർക്കണമെന്നാണ് യുവതലമുറയ്ക്കു...