ന്യൂഡല്‍ഹി: ഈ വർഷം രാജ്യത്ത് നിന്ന് ഹജ്ജിന് പോകുന്നവർക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. അപേക്ഷ എങ്ങനെ നല്‍കണം? എത്രയാണ് അപേക്ഷ ഫീസ്, എന്താണ് മറ്റ് നടപടിക്രമങ്ങൾ എന്ന് നോക്കാം. ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് അപേക്ഷ ഫോമുകള്‍ ഇത്തവണ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും മുംബൈയിലെ ബാക്ല ഇന്റര്‍നാഷണല്‍ ട്രാവല്‍സിന്റെ മാനേജരായ മോവാസ് ബാക്ല മറുപടി നൽകുന്നു തീര്‍ത്ഥാടകര്‍ക്ക് സന്തോഷവാര്‍ത്ത ഇത്തവണ ഹജ്ജ് അപേക്ഷകള്‍ സൗജന്യമായി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബാക്ല പറയുന്നു. കഴിഞ്ഞ വര്‍ഷം ഓരോ അപേക്ഷയ്ക്കും 400 രൂപ വീതമാണ് ഈടാക്കിയിരുന്നത്. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൊറോണ വ്യാപനം കണക്കിലെടുത്ത് ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. ഭിന...