പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ സത്യാഗ്രഹ സമരം. തിരുവോണ ദിനത്തിൽ നടക്കുന്ന സമരം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കം കേരളത്തിന്റെ റെയിൽവേ വികസനത്തെ അട്ടിമറിക്കുന്നതാണെന്ന് സമരക്കാർ ആരോപിച്ചു. ഇരുട്ടിന്റെ മറവിലാണ് പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കം നടക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും സമരത്തിന് പിന്തുണയുമായെത്തും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ