ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കശ്മീരിൽ ഒരു വര്‍ഷത്തിനിടെ ഭീകരര്‍ നടത്തിയത് 16 ആസൂത്രിത കൊലപാതകങ്ങൾ

  ശ്രീനഗര്‍: കശ്മീർ താഴ്‌വരയിൽ (Kashmir Valley) ഒരു വർഷത്തിനിടെ നടന്നത് 16 ആസൂത്രിത കൊലപാതകമെന്ന് കണക്കുകൾ. പൊലീസ് രേഖകൾ അനുസരിച്ച് കുറഞ്ഞത് 16 കൊലപാതകങ്ങൾ (16 Murders) എങ്കിലും കശ്മീരിൽ നടന്നിട്ടുണ്ട്. അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, ഗ്രാമത്തലവന്മാർ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഭീകരർ അവരുടെ സാന്നിധ്യം അറിയിക്കാൻ ജനങ്ങളെ അപായപ്പെടുത്തുന്നുവെന്ന് ജമ്മു കശ്മീര്‍ ഡിജിപി (Jammu Kashmir DGP) പറഞ്ഞു.  ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നു. സാംബ സ്വദേശിയും കുല്‍ഗാം ഹൈസ്കൂൾ അധ്യാപികയുമായ രജനിബാലയാണ് കൊല്ലപ്പെട്ടത്. സ്കൂളിലെത്തി ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിനുത്തരവാദികളായ ഭീകരർക്കായി തെരച്ചില്‍ തുടരുകയാണെന്ന്  ജമ്മുകാശ്മീർ പോലീസ് അറിയിച്ചു. കൊലപാതകം നടന്ന ഗോപാല്‍പുര മേഖല സൈന്യം വളഞ്ഞിട്ടുണ്ട്. ഈ മാസം മാത്രം ഭീകരരുടെ വെടിയേറ്റ് മൂന്ന് സർക്കാർ ഉദ്യോഗസ്ഥരാണ് ജമ്മു കാശ്മമീരില്‍ കൊല്ലപ്പെട്ടത്. ഇന്നലെ അവന്തിപുരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു.

ഇസ്രഈല്‍ സന്ദര്‍ശനം; മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍ ചാനല്‍

  ഇസ്‌ലാമാബാദ്: ഇസ്രഈല്‍ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെതിരെ നടപടിയുമായി പാകിസ്ഥാന്‍ ചാനല്‍. പാകിസ്ഥാന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകന്‍ അഹ്മദ് ഖുറേഷിയെ പിരിച്ചുവിട്ടത്. പാകിസ്ഥാന്‍ ടെലിവിഷനില്‍ (PTV) നിന്നും അഹ്മദ് ഖുറേഷിയെ പിരിച്ചുവിട്ടതായി പാകിസ്ഥാനി ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗം മന്ത്രി മറിയം ഔറംഗസേബ് തിങ്കളാഴ്ച വ്യക്തമാക്കി. പി.ടി.വിയുടെ കറസ്‌പോണ്ടന്റായായിരുന്നു അഹ്മദ് ഖുറേഷി പ്രവര്‍ത്തിച്ചു പോന്നത്. ഇസ്രഈലുമായുള്ള ബന്ധം സംബന്ധിച്ച പാകിസ്ഥാന്‍ പോളിസിയാണ് ഇത് വ്യക്തമാക്കുന്നതെന്നും മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു. https://twitter.com/WorldPTV/status/1531219834544988160?s=20&t=QBGhqzYftmNAtaJVf2B7-w അഹ്മദ് ഖുറേഷി ഇസ്രഈല്‍ സന്ദര്‍ശിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളാലാണെന്നും അതിന് പാകിസ്ഥാന്‍ സര്‍ക്കാരുമായോ സര്‍ക്കാരിന്റെ പോളിസികളുമായോ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തന്നെ പിരിച്ചുവിട്ട കാര്യം അഹ്മദ് ഖുറേഷിയും സ്ഥിരീകരിച്ചിട്ടുണ്ട്. ”പാകിസ്ഥാനോ ആ രാജ്യത്തിന്റെ മിഡില്‍ ഈസ്റ്റ് പോളിസിയോ ആയി ബന്ധപ്പ

ഗായകന്‍ കെകെയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

  അന്തരിച്ച ബോളിവുഡ് ഗായകന്‍ കെകെ (Singer KK )(കൃഷ്ണകുമാര്‍ കുന്നത്ത്) യുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് (Unnatural Death) കേസെടുത്ത് കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പോലീസ്. കെകെയുടെ ശരീരത്തില്‍ തലയിലും മുഖത്തും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും പോലിസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മരണകാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.  ഇന്നലെ രാത്രി കൊൽക്കത്തയി‍ലെ പരിപാടിയിൽ ഒരു മണിക്കൂറോളം പാടിയ ശേഷം ഗ്രാന്‍ഡ് ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന്  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ആൽബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും ഹിന്ദി സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങൾക്കൊപ്പം ഇൻഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്‌തിമുദ്ര പതിപ്പിച്ചു. കെകെയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖർ തുടങ്ങിയവർ

വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും; ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും

  കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിന് പിന്നാലെ വിദേശത്തേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും. രാവിലെ ഒമ്പതരയോടെ കൊച്ചിയില്‍ തിരിച്ചെത്തുമെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്. വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി അന്വേഷണ സംഘത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തുകയാണ് നിലവില്‍ പ്രധാനപ്പെട്ട കാര്യം. വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാന്‍ ആണോ എന്നായിരുന്നു കോടതി ചോദ്യം. പ്രതിയെ ഒരു മാസമായിട്ടും പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വിജയ് ബാബു നാട്ടിലെത്തേണ്ടതുണ്ട്, പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പ്രധാനം. ഇവിടുത്തെ നിയമ സംവിധാനത്തിന് വിജയ് ബാബു വിധേയമാകട്ടെ. പൊലീസിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ ഉള്ളതല്ല കോടതി

ആസ്റ്റർ മിംസ്, പുഞ്ചിരി മെഡിക്കൽ ക്യാമ്പ് നൂറ് കണക്കിന് രോഗികൾക്ക് ആശ്വാസമായി

ബോവിക്കാനം:പുഞ്ചിരി മുളിയാർ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി,അകാഫ് സൽസർ സഹകരണ ത്തോടെ മുതലപ്പാറ  എസ്.സി. കോളനിയിൽ നടത്തിയ സൗജന്യ മൊബൈൽ മെഡിക്കൽ ക്യാമ്പ് എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെ നൂറ് കണക്കിന് രോഗി കൾക്ക് ആശ്വസ കരമായി.  പുഞ്ചിരി പ്രസിഡണ്ട് പ്രസിഡണ്ട് ബി.സി കുമാരൻ്റെ അദ്ധ്യക്ഷത യിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി ഉദ്ഘാടനം ചെയ്തു. പ്രഗൽഭ ഡോക്ടർ മാരുടെ നേതൃത്വത്തിൽ പരിശോധനയും, ലാബ് സംവിധാനവും, നേഴ്സിംഗ് സേവനവും നിരവധി രോഗികൾ പ്രയോജനപ്പെടുത്തി. ജനറൽ സെക്രട്ടറി ഹസൈന വാസ് സ്വാഗതം പറഞ്ഞു. കെ.ബി.മുഹമ്മദ് കുഞ്ഞി,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മല്ലത്ത്, ആസ്റ്റർ മിംസ് സി.എസ്.ആർ. ഹെഡ് പിഎ.ജലീൽ, സീനിയർ മാനേജർ ലത്തീഫ് കാസിം, മാനേജർ മുഹമ്മദ് അസിം, മസൂദ് ബോവിക്കാനം, പഞ്ചായത്ത് അംഗങ്ങളായ രമേശൻ മുതലപ്പാറ, അബ്ബാസ് കൊൾച്ചപ്,സിദ്ധീഖ് ബോവിക്കാനം,മൻസൂർ മല്ലത്ത്, മാധവൻ നമ്പ്യാർ,നാസർ  ബാലനടുക്കം,അഷ്റഫ് ദാവൂദിയ,മൊയ്തീൻ, ഏനപ്പൊയ,ഉസ്മാൻ, ആസിഫ് ബാല നടുക്കം, അബ്ദുല്ല ഹാജി മുതലപ്പാറ, പുരുഷോത്തമൻ മുതലപ്പാറ പ്രസംഗിച്ചു.

കൊവിഡിന് വിട, കുരുന്നുകള്‍ ഇനി സ്‌കൂളിലേക്ക്; ഒന്നാം ക്ലാസിലേക്ക് നാല് ലക്ഷം കുട്ടികള്‍

  തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങള്‍ പൂര്‍ണ അധ്യയനവര്‍ഷത്തിലേക്ക്. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങള്‍ പൂര്‍ണ അധ്യയനത്തിലേക്ക് കടക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളാണ് ഇന്ന് തുറക്കുന്നത്. ഇത്തവണ നാല് ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരിക്കുന്നത്. 43 ലക്ഷം കുട്ടികള്‍ ജൂണ്‍ ഒന്നിന് സ്‌കൂളിലെത്തും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടക്കാതിരുന്ന കായിക മേളകളും, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഈ വര്‍ഷം ഉണ്ടാകും. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പ്രവേശനോത്സവം. കൊവിഡ് കാലത്തുണ്ടായിരുന്ന എല്ലാ മുന്‍കരുതലുകളും പിന്തുടരണം. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കുട്ടികള്‍ ഭക്ഷണം പരസ്പരം പങ്കുവെക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതല്‍ 17 വയസ്സ് വരെയുള്ള 54.12% കുട്ടികള്‍ക്കും, 12നും 14നും ഇടിയിലുള്ള 14.43% കുട്ടികള്‍ക്കുമാണ് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. അതേസമയം, പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണം 90 ശതമാനത്തിലധികം പൂര

ബി.ജെ.പിയില്‍ ചേരില്ല; വാര്‍ത്ത രാഷ്ട്രീയ ദുഷ്പ്രചരണം: ആനന്ദ് ശര്‍മ്മ

  ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത രാഷ്ട്രീയ ദുഷ്പ്രചരണമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എന്‍.ഡി.ടി.വിയോടായിരുന്നു ആനന്ദ് ശര്‍മ്മയുടെ പ്രതികരണം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ആനന്ദ് ശര്‍മ്മ കൂടിക്കാഴ്ച്ചക്ക് നടത്താന്‍ ഉദ്ദേശിക്കുന്നതായായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. രാജ്യസഭാ സീറ്റ് ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് വിശദീകരണവുമായി ആനന്ദ് ശര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആനന്ദ് ശര്‍മ്മ കടുത്ത നിലപാട് എടുത്തേക്കുമെന്ന സൂചന ഇപ്പോഴുമുണ്ട്. ഇതേപ്പറ്റി അദ്ദേഹം നിലവില്‍ പ്രതികരിച്ചില്ല. സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആനന്ദ് ശര്‍മ്മയും ഗുലാം നബി ആസാദും പൂര്‍ത്തിയാക്കിയതായി പോലും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജമ്മുകശ്മീര്‍ തെരഞ്ഞെുപ്പിന് മുന്‍പ് ആസാദ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ആനന്ദ് ശര്‍മ്

ജീവിതപങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി

  കൊച്ചി:  ജീവിതപങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പങ്കാളികളില്‍ ഒരാള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് വിധി. കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇവര്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളാണെന്നും ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ നിലവിലെ നിയമം അനുസരിച്ച് തടയാന്‍ സാധിക്കില്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതിയുടെ ഇടപെടല്‍. പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ചാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്‌റിനാണ് നിയമസഹായം തേടി കോടതിയെ സമീപിച്ചത്. തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ ആറ് ദിവസം മുമ്പ് പങ്കാളിയുടെ അമ്മയും ബന്ധുക്കളും ആലുവയിലെ വീട്ടിലെത്തി ബലംപ്രയോഗിച്ച് തട്ടിക്കൊണ്ട് പോയെന്ന് ആദില പറയുന്നു. ഇതിന് തന്റെ ബന്ധുക്കളും കൂട്ടുനിന്നുവെന്നും പെണ്‍കുട്ടി ആരോ

സിദ്ദിഖിന്റെ അത്ര തരംതാഴാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല; അതിജീവിതക്കെതിരായ പരാമര്‍ശത്തില്‍ റിമ കല്ലിങ്കല്‍

  കൊച്ചി: അതിജീവിതയ്‌ക്കെതിരായ നടന്‍ സിദ്ദിഖിന്റെ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. സിദ്ദിഖിനെപ്പോലെ തരം താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു റിമ കല്ലിങ്കലിന്റെ മറുപടി. ‘ഉപതെരഞ്ഞെടുപ്പില്‍ അതിജീവിതയുടെ വിഷയം ചര്‍ച്ചയായല്ലോ’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അത്തരത്തില്‍ ചര്‍ച്ചയാകാന്‍ അതിജീവിത ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന സിദ്ദിഖിന്റെ മറുപടി. ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു റിമ. ‘ഞാന്‍ അത്രയ്‌ക്കൊന്നും തരംതാഴാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ സര്‍വൈവറിന്റെ കൂടെയാണ്. അവര്‍ക്ക് വ്യാകുലതകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കണ്‍സേണ്‍സ് ഉണ്ടെങ്കില്‍ അത് ഉന്നയിക്കാനുള്ള എല്ലാ  രീതിയിലുമുള്ള അവകാശവും അവര്‍ക്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, റിമ പറഞ്ഞു. അതിജീവിത മുഖ്യമന്ത്രിയെ കാണാനിടയായ സാഹചര്യത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അനാവശ്യമായ ചര്‍ച്ചയിലേക്കും പൊളിറ്റിക്കല്‍ കണ്‍സേണ്‍സ്‌ലേക്കും ഈ വിഷയം പോയപ്പോള്‍ അതില്‍ വ്യക്തത വരുത്തേണ്ട ആവശ്യം കൂടി അവര്‍ക്കുണ്ടല്ലോ എന്നും റിമ പറഞ്ഞു. ഇത്രയും കാലമായിട്ട് സര്‍വൈവറുടെ കൂടെ നിന്ന സര്

അബ്ദുള്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിപക്ഷ നേതാവ് അസ്വസ്ഥനാണ്: ഇ.പി. ജയരാജന്‍

  കൊച്ചി: തൃക്കാക്കര ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. അബ്ദുള്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തതോടുകൂടി വി.ഡി. സതീശന്‍ വല്ലാതെ ഭയപ്പെടുകയാണെന്ന് ജയരാജന്‍ പറഞ്ഞു. ‘പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞത് അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് എല്‍.ഡി.എഫ് ആണെന്നാണ്, ഇപ്പോള്‍ കേസിലെ മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്തുകഴിഞ്ഞു. അബ്ദുള്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തതോടുകൂടി അദ്ദേഹം വല്ലാതെ അസ്വസ്ഥനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയില്‍ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ ആത്മവിശ്വാസവും കരുത്തും ഇപ്പോള്‍ ഉണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി വി.ഡി. സതീശനും രംഗത്തെത്തി. വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട അറസ്റ്റുണ്ടായതും പ്രതിക്ക് യു.ഡി.എഫ് ബന്ധമെന്ന ആരോപണവും പൊലീസും സി.പി.ഐ.എമ്മും ചേര്‍ന്നുള്ള നാടകമാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫുമായി ബന്ധപ്പെട്ട വ്യാജ നിര്‍മിതിക്ക് പിന്നില്‍ സി.പി.ഐ.എം ആണെന്നും അദ്ദേഹം

തൃക്കാക്കരയിൽ പകുതിയിലധികംപേർ വോട്ട് രേഖപ്പെടുത്തി; ഉച്ചവരെ 50.21% പോളിംഗ്

  കൊച്ചി: ‌തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു. ഉച്ചവരെ 50.21 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂ ദൃശ്യമായി. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 1,96,805 വോട്ടർമാരാണ് തൃക്കാക്കരയിൽ വിധിയെഴുതുന്നത്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംഗ്ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി, രഞ്ജി പണിക്കർ, ലാൽ എന്നിവരും രാവിലെ വോട്ട് ചെയ്തു. 239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക്; വ്യാഴാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന് സ്ഥിരീകരണം

  ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സ്ഥിരീകരിച്ചു. ജൂണ്‍ രണ്ടാം തീയതി, വ്യാഴാഴ്ചയായിരിക്കും ഹര്‍ദിക്കിന്റെ ഔദ്യോഗിക ബി.ജെ.പി പ്രവേശനം. അല്‍പസമയം മുമ്പ് ഹാര്‍ദിക് പട്ടേല്‍ തന്നെയാണ് വിഷയത്തില്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഹാര്‍ദിക്കിന്റെ പാര്‍ട്ടിമാറ്റം ബി.ജെ.പിക്ക് അനുകൂലമായും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായും മാറുമെന്നാണ് വിലയിരുത്തലുകള്‍. കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച സമയത്ത് തന്നെ ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന സംശയങ്ങളും നിലനിന്നിരുന്നു. എന്നാല്‍ തന്റെ പ്രസ്താവനകളിലൂടെ ബി.ജെ.പിയില്‍ ചേരുമെന്ന സൂചനകളും ഹാര്‍ദിക് നല്‍കിയിരുന്നു. ആര്‍.എസ്.എസിന്റെ കൂടി ഇടപെടലാണ് ഹാര്‍ദിക്കിന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദു വിശ്വാസത്തെ തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് എന്നുള്ള വിമര്‍ശനങ്ങളും ഹാര്‍ദിക് കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു ഗുജറാത്തിലെ കോണ്‍ഗ്രസിന്

ജോ ജോസഫിനെതിരായ വ്യാജ വീഡിയോക്ക് പിന്നില്‍ യു.ഡി.എഫ്: കോടിയേരി ബാലകൃഷ്ണന്‍

  കൊച്ചി: തൃക്കാക്കര ഇടതുമുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിലുള്ള അശ്ലീല വീഡിയോക്ക് പിന്നില്‍ യു.ഡി.എഫ് എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയഭീതി കാരണം നികൃഷ്ടമായ രീതിയില്‍ യു.ഡി.എഫ് ആസൂത്രണം ചെയ്തതാണ് ഈ വീഡിയോ എന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ‘വ്യാജ അശ്ലീല വീഡിയോ പ്രചാരണം തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. കനത്ത പോളിങ് എല്‍.ഡി.എഫിന് അനുകൂലമാണ്. എല്‍.ഡി.എഫ് മികച്ച വിജയം നേടും. ബി.ജെ.പി വോട്ട് യു.ഡി.എഫിന് അനുകൂലമായി മാറുമോയെന്ന് കണ്ടറിയാം,’ കോടിയേരി കൂട്ടിച്ചേര്‍ത്തു. അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാളെ പിടികൂടിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. യു.ഡി.എഫ് കേന്ദ്രത്തില്‍ നിന്നാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിരിക്കുകയാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയാണ് ചെയ്യേണ്ടതെന്നും എം. സ്വരാജ് പ്രതികരിച്ചു. എല്‍.ഡി.എഫ് സ്ഥാര്‍നാര്‍ഥിയെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നും സ്വരാജ് പറഞ്ഞു. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത കേസില്

ബാവിക്കര, നുസ്രത്ത് നഗർ അംഗനവാടി കളിൽ പ്രവേശനോത്സവം നടത്തി

മുളിയാർ: മുളിയാർ പഞ്ചായത്ത് ബോവിക്കാനം വാർഡിലെ നുസ്രത്ത് നഗർ,ബാവിക്കര അംഗനവാടികളിൽ പ്രവേശനോൽസവം നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.ബാവിക്കര യിൽ വർക്കർ കാർത്തിക സ്വാഗതം പറഞ്ഞു.വെൽഫെയർ കമ്മിറ്റി അംഗങ്ങളായ വൈ.അബ്ദുല്ല കുഞ്ഞി, ഉമ്മർ മണിയംങ്കോട് പ്രസംഗിച്ചു. ഹെൽപ്പർ മൈമൂനനന്ദി പറഞ്ഞു. നുസ്രത്ത് നഗർ അംഗനവാടിയിൽ വർക്കർ ശാലിനി സ്വാഗതം പറഞ്ഞു. ഹെൽപ്പർ ഭാർഗവി നന്ദി പറഞ്ഞു.

എന്റെ പി.ടിയുടെ അടുത്ത് പോയാണ് ആദ്യം പ്രാര്‍ഥിച്ചത്; തൃക്കാക്കര ജനത അംഗീകരിക്കും: വോട്ടിംഗ് ദിനത്തില്‍ ഉമാ തോമസ്

  കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശുഭ പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും ഉമാ തോമസ് പോളിങ് ദിനത്തില്‍ പ്രതികരിച്ചു. എന്നത്തേയുംപോലെ എന്റെ പി.ടിയുടെ അടുത്ത് പോയാണ് ആദ്യം പ്രാര്‍ഥിച്ചത്. പി.ടി. തോമസിന് വേണ്ടി കൂടിയാണ് ഞാന്‍ മത്സര രംഗത്തിറങ്ങിയത്. മണ്ഡലത്തില്‍ എനിക്ക് വേണ്ടി കൂടെ പ്രവര്‍ത്തിച്ചവരാണ് എന്റെ ശക്തിയും ഊര്‍ജവും. പോളിങ് ദിവസം മഴ മാറി നില്‍ക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു. അതേസമയം രാവിലെ കൃത്യം 7 മണിയ്ക്ക് തന്നെ തൃക്കാക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 6 മണിമുതല്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. 239 ബൂത്തുകളിലാണ് പോളിങ് നടക്കുന്നത്. 1,96,805 വോട്ടര്‍മാരാണ് ഇത്തവണ വിധി നിര്‍ണയിക്കുക. ഇതില്‍ 3633 കന്നിവോട്ടര്‍മാരാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരുണ്ട്. മണ്ഡലത്തില്‍ പ്രശ്ന ബാധിത ബൂത്തുകളോ, പ്രശ്ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ

യാതൊരു സംശയവുമില്ല തൃക്കാക്കരയില്‍ എല്‍.ഡി.എഫ് വമ്പിച്ച വിജയം നേടും: ജോ ജോസഫ്

  കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നൂറ് ശതമാനം ആത്മവിശ്വാസമാണ് ഉള്ളതെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. വളരെ ചിട്ടയായ പ്രവര്‍ത്തങ്ങളാണ് ഇത്തവണ നടന്നത്. അതുകൊണ്ട് തന്നെ എല്‍.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്നും ജോ ജോസഫ് പറഞ്ഞു. പടമുകള്‍ സ്‌കൂളിലെ 140ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നൂറ് ശതമാനത്തോളം ആന്മവിശ്വാസത്തോടെയാണ് വോട്ട് ചെയ്യാനെത്തിയത്. പോളിങ് ശതമാനം ഉയരുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും. എല്ലാ ജനവിഭാഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയാവുന്നവരാണ് തൃക്കാക്കരക്കാര്‍. കേരളത്തില്‍ നടക്കുന്ന വികസനകുതിപ്പിനൊപ്പം പോകാന്‍ തൃക്കാക്കരയ്ക്കും ആകണം എന്നവര്‍ നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുകയാണ്. യാതൊരു സംശയവുമില്ല ഇത്തവണ തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സെഞ്ച്വറി വിജയം നേടും,’ ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശുഭ പ്രതീക്ഷയെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ പ്രതികരണം. എന്നത്തേയുംപോലെ എന്റെ പി.ടിയുടെ അടുത്ത് പോയാണ് ആദ്യം പ്രാര്‍ഥിച്ചത്. പി.ടി. ത

മകൻ പെൺകുട്ടിയുമായി ഒളിച്ചോടി; പൊലീസ് റെയ്ഡും അറസ്റ്റും ഭയന്ന് അമ്മയും സഹോദരിമാരും ആത്മഹത്യ ചെയ്തു

  ബാഗ്പത്:  പൊലീസ് റെയ്ഡും അറസ്റ്റും ഭയന്ന് ഉത്തർപ്രദേശിലെ ബാഗ്പത്തിൽ സ്ത്രീയും അവരുടെ രണ്ട് പെൺമക്കളും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സ്ത്രീയുടെ മകൻ ഒരു പെൺകുട്ടിയുമായി ഒളിച്ചോടി‌തിനെ തുടർന്ന് വീട്ടിൽ പൊലീസ് റെയ്ഡും അറസ്റ്റും ഭയന്നാണ് കുടുംബം കൂട്ടആത്മഹത്യ ചെയ്തത്. അനുരാധയുടെ മകൻ പ്രിൻസ് പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് മെയ് 25 ന് ഭാഗ്പത് ജില്ലയിലെ ബച്ചോദ് ഗ്രാമത്തിലെത്തിയ പൊലീസ് അനുരാധയുടെ വീട് റെയ്ഡ് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മകനെയും പെൺകുട്ടിയെയും കണ്ടെത്തിയില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമെന്ന് ഭയന്നാണ് അനുരാധയും പെൺമക്കളായ പ്രീതിയും സ്വാതിയും ജീവിതം അവസാനിപ്പിച്ചത്.  പൊലീസെത്തിയാണ് സ്ത്രീകളെ ഛപ്രൗളിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ ഇവരെ പിന്നീട് മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ മൂന്ന് പേരും മരിച്ചു.

ഭര്‍തൃ ഗൃഹത്തിലെ പീഡനം, റിസ്വാനയുടെ ദുരൂഹ മരണത്തിൽ ഭര്‍ത്താവും ഭര്‍തൃ പിതാവും അറസ്റ്റിൽ

  കോഴിക്കോട്:  ഭര്‍ത്യഗൃഹത്തിലെ അലമാരയിൽ തൂങ്ങിയ നിലയിൽ  കണ്ടെത്തിയ വടകര അഴിയൂർ സ്വദേശി റിസ്വാനയുടെ ദുരൂഹ മരണത്തിൽ രണ്ടു പേര്‍ അറസ്റ്റിൽ. ഭർത്താവ് ഷംനാസ്, ഭർതൃ പിതാവ് അഹമ്മദ് എന്നിവരെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് റിസ്വാനയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിൽ നിരന്തരമായി മാനസിക-ശാരീരിക പീഡനത്തിന് റിസ്വാന ഇരയായിരുന്നതായി കുടുംബം പരാതി നൽകിയിരുന്നു. കുടുംബത്തിന്റ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതും രണ്ട് പേരുടെ അറസ്റ്റിലേക്കെത്തിയതും. ആത്മഹത്യാ പ്രേരണ, സ്ത്രീകൾക്കെതിരായ ക്രൂരത തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നേരത്തെ ഭര്‍ത്താവിനും പിതാവിനുമൊപ്പം ഭര്‍ത്താവിന്റെ സഹോദരിയേയും അമ്മയെയും പ്രതി ചേര്‍ത്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.  റിസ്‌വാന കൂട്ടുകാരുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച്  പെൺകുട്ടി കൂട്ടുകാരുമായുള്ള ചാറ്റുകളിൽ വ്യക്തമാക്കിയിരുന്നു. 'ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാന്‍, സഹിച്

തിരുവനന്തപുരത്ത് വാളുമായി നടത്തിയ 'ദുര്‍ഗാവാഹിനി' റാലിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  തിരുവനന്തപുരം: വാളുകളുമേന്തി നെയ്യാറ്റിന്‍കരയില്‍ കുട്ടികള്‍ നടത്തിയ ‘ദുര്‍ഗാവാഹിനി’ റാലിക്കെതിരെ പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും പൊലീസ് വ്യക്തമാക്കുന്നു. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന ക്യാമ്പിന് ശേഷമാണ് പ്രധാന റോഡില്‍ ആയുധമേന്തി പ്രകടനം നടത്തിയത്. കുട്ടികള്‍ ആയുധമേന്തി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നെയ്യാറ്റിന്‍കര കീഴാറൂരിലാണ് കഴിഞ്ഞ ദിവസം വാളുകളുമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മെയ് 22നായിരുന്നു സംഭവം നടന്നത്. മുദ്രാവാക്യം വിളിച്ച് വാളുകളുമായി നടത്തിയ മാര്‍ച്ചിനെതിരെ പരാതി നല്‍കിയിട്ടും പൊലിസ് ഇതുവരെ യാതൊരു നടപടിയും സ്വീകിരിച്ചിട്ടില്ലെന്ന ആരോപണമുണ്ടായിരുന്നു.

സിനിമാ ചിത്രീകരണത്തിനിടെ ആസിഫ് അലിക്ക് പരിക്ക്; താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റ നടന്‍ ആസിഫ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിന് ഇടയിലാണ് ആസിഫ് അലിക്ക് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ താരത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് കൂടുതല്‍ ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സിനിമയിലെ ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത വിധം പരിക്ക് ഗുരുതരമായതോടെയാണ് ആസിഫ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. അതേസമയം നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന എ രഞ്ജിത്ത് സിനിമയുടെ അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. റൊമാന്റിക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആസിഫ് അലിക്ക് ഒപ്പം സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ജുവല്‍ മേരി, അജു വര്‍ഗീസ്, രഞജി പണിക്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാന

എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് സര്‍ക്കാരിന്റെ ആലോചനയിലില്ല: വി. ശിവന്‍കുട്ടി

  തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എ.സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. താല്‍കാലിക അധ്യാപകരുടെ നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളില്‍ പി.ടി.എ നടത്തുന്ന താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണം. യോഗ്യതയുള്ളവരെ എംപ്ലോയ്‌മെന്റുകള്‍ വഴി നിയമിക്കുമ്പോള്‍ പി.ടി.എ നിയമിച്ചവരെ ഒഴിവാക്കുമെന്നും ശിവന്‍കുട്ടി വിശദീകരിച്ചു. എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് എ.കെ. ബാലന്‍ നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നുമായിരുന്നു എ.കെ. ബാലന്റെ പ്രസ്താവന. വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും സി.പി.ഐ.എമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും കോടിയേരി ബാലകകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എയ്ഡഡ് സ്‌കൂള്‍ നിമയനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തെ എതിര്‍ത്ത്

ഗ്യാന്‍വാപി വിഷയത്തില്‍ വാരണാസി കോടതി വിഭജന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു: ജമിയത്ത് ഉലമ-ഇ-ഹിന്ദ്

  ന്യൂദല്‍ഹി: ഗ്യാന്‍വാപി വിഷയത്തില്‍ വാരണാസി സിവില്‍ കോടതി വിഭജന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നുവെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ്. വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്തിന്റെ സമാധാനത്തിനും അഖണ്ഡതയ്ക്കും ഭംഗം വരുത്തുമെന്നും ജമിയത്ത് ഉലമ-ഇ-ഹിന്ദ് പറഞ്ഞു. ‘1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങള്‍ അതേപടി നിലനില്‍ക്കുമെന്ന് അനുശാസിക്കുന്ന ആരാധനാ നിയമത്തെ വാരാണസി സിവില്‍ കോടതി അവഗണിച്ചു. ബാബരി മസ്ജിദ് സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിയും അവര്‍ പാടേ അവഗണിച്ചു,’ ജമിയത്ത് ആരോപിച്ചു. അയോദ്ധ്യാ പ്രശ്‌നം ഇതിനകം തന്നെ രാജ്യത്തിന്റെ സാമൂഹിക സൗഹാര്‍ദത്തെയും സമാധാനപരമായ സാമുദായിക ഘടനയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഈ സംഘര്‍ഷങ്ങള്‍ കൂടുതല്‍ ഏറ്റുമുട്ടലിനും ഭൂരിപക്ഷ ആധിപത്യത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിനും വഴിവെച്ചുവെന്നും ജമിയത്ത് പ്രമേയത്തില്‍ വ്യക്തമാക്കി. ‘പഴയ വിവാദങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നതും ചരിത്രപരമായ തെറ്റുകള്‍ എന്ന് വിളിക്കപ്പെടുന്നവ തിരുത്താന്‍ ശ്രമിക്കുന്നതും രാജ്യത്തിന് അപമാനമാണ്. ബാ

പഞ്ചാബ് കോൺഗ്രസ് നേതാവ് സിദ്ദു മൂസൈവാലയുടെ കൊലപാതകം; 6 പേർ കസ്റ്റഡിയിൽ

  ദില്ലി:  പഞ്ചാബി ഗായകനും (punjabi singer) കോൺഗ്രസ് നേതാവുമായ (congress leader) സിദ്ദു മൂസൈവാലയുടെ (sidhu moose wala) കൊലപാതകത്തിൽ ആറുപേർ കസ്റ്റഡിയിൽ. പഞ്ചാബ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് മൂസൈവാലയുടെ കൊലപതകവുമായി ഏത് രീതിയിലുള്ള ബന്ധമാണുള്ളതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഇതിനിടെ, മൂസൈവാലയുടെ പോസ്റ്റുമോർട്ടം നടപടികൾ വൈകുകയാണ്. നടപടികൾക്ക് ബന്ധുക്കൾ അനുവാദം നൽകതാത്തതാണ് കാരണം. കൊലപാതകത്തിൽ എൻഐഎ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം .  ഇതേതുടർന്ന് മൂസൈവാലയുടെ കുടുംബവുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തുകയാണ്. കൊലപാതകത്തെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാൻസയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.  കൊലപാതകത്തിൽ പഞ്ചാബ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് പൊലീസ് വ

യൂദാസുകളായ പിണറായി വിജയനും സതീശനും ചേര്‍ന്നാണ് പി.സി. ജോര്‍ജിനെ ക്രൂശിച്ചത്: എ.എന്‍. രാധാകൃഷ്ണന്‍

  കൊച്ചി: പി.സി. ജോര്‍ജ് യൂദാസന്‍മാരുടെ പീഡനമേറ്റുവാങ്ങിയ ആളെന്ന് തൃക്കാക്കര എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍. യൂദാസുകളായ പിണറായി വിജയനും വി.ഡി. സതീശനും ചേര്‍ന്നാണ് പി.സി. ജോര്‍ജിനെ ക്രൂശിച്ചതെന്നും എ.എന്‍. രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘പി.സി. ജോര്‍ജ് തൃക്കാക്കരയില്‍ എത്താതിരിക്കാന്‍ മൂന്നും നാലും തവണയാണ് പിണറായി വിജയനും വി.ഡി. സതീശനും നോട്ടീസ് കൊടുത്തത്. ഇത് എന്ത് ജനാധിപത്യമാണ്,’ അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരെയും, ഹിന്ദുക്കള്‍ക്കെതിരെയും പറയുമ്പോള്‍ വി.ഡി. സതീശന്റെ കോണ്‍ഗ്രസും പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ച് നില്‍ക്കുന്നുവെന്നും എ.എന്‍. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പി.സി. ജോര്‍ജ് ഇന്നലെ എത്തിയിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ഇടതുപക്ഷവും താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യസ്നേഹമുള്ളവര്‍ മോദിജി

'അറബികള്‍ മരിക്കട്ടെ'; അല്‍ അഖ്‌സ പള്ളിയിലേക്ക് അതിക്രമിച്ചെത്തി തീവ്ര വലതുപക്ഷ ഇസ്രഈലികള്‍; പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റ്, അറസ്റ്റ്

  ജെറുസലേം: അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലേക്ക് തീവ്ര ജൂത ദേശീയവാദികളായ ഇസ്രഈലികള്‍ നടത്തിയ ഫ്‌ളാഗ് മാര്‍ച്ചിന് മുന്നോടിയായി നൂറുകണക്കിന് ഇസ്രഈലികള്‍ പള്ളിയില്‍ അതിക്രമിച്ച് പ്രവേശിച്ചത് സംഘര്‍ഷത്തിനിടയാക്കി. പള്ളിയില്‍ പ്രവേശിച്ച തീവ്ര വലതുപക്ഷ ഇസ്രഈലികള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ ഫലസ്തീന്‍ പൗരന്മാരെ ഇസ്രഈല്‍ സൈന്യം ആക്രമിക്കുകയും കുറഞ്ഞത് 18 ഫലസ്തീനികളെയെങ്കിലും അറസ്റ്റ് ചെയ്തതായുമാണ് റിപ്പോര്‍ട്ട്. ഇസ്രഈല്‍ പൊലീസ് തന്നെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. ഇസ്രഈല്‍ പാര്‍ലമെന്റിലെ നേതാവായ ഇറ്റാമര്‍ ബെന്‍ ഗ്‌വിറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അല്‍ അഖ്‌സ പള്ളിയിലേക്ക് അതിക്രമിച്ച് പ്രവേശിച്ചത്. പള്ളിക്കുള്ളില്‍ കടന്ന സംഘം അവിടെ വെച്ച് ഇസ്രഈല്‍ പതാക വീശുകയും ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഫ്‌ളാഗ് മാര്‍ച്ച് സംഘടിപ്പിച്ചവര്‍ക്ക് വഴിയൊരുക്കുന്നതിനായി പള്ളിയിലെ അല്‍ ഖിബ്‌ലി പ്രാര്‍ത്ഥനാ ഹാളിലുണ്ടായിരുന്ന മുസ്‌ലിം വിശ്വാസികളെ ബലം പ്രയോഗിച്ച് മാറ്റിയതായും അറബികള്‍ മരിക്കട്ടെ (Death to Arabs) എന്നതുള്‍പ്പെടെയുള്ള വംശീയ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും അല്‍ ജസീ