ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാസർകോട് ജില്ലയില്‍ ടാങ്കര്‍, ടിപ്പര്‍ ലോറികളുടെ ഗതാഗതം ക്രമീകരിക്കും; ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

കാസർകോട് : ജില്ലയിലൂടെ കടന്നുപോകുന്ന ടാങ്കര്‍, ടിപ്പര്‍ ലോറികളുടെ ഗതാഗതം ക്രമീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. ടാങ്കര്‍ ലോറികള്‍ ദേശീയ പാതയിലൂടെ മാത്രം ഗതാഗതം നടത്തണം. സംസ്ഥാന പാതകളിലൂടെ ദീര്‍ഘദൂര ടാങ്കര്‍ ഓടിക്കരുത്. സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന രാവിലേയും വൈകീട്ടും സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ഗതാഗതം നടത്താന്‍ അനുവദിക്കില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്ന് ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ആര്‍.ടി.ഒ പരിശോധന ശക്തമാക്കും. ഇതിന്റെ ദൈന്യംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആര്‍.ടി.ഒ യോട് കളക്ടര്‍ നിര്‍ദേശിച്ചു.

ബാളിഗെ അസീസ് വധക്കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു

കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസില്‍ പ്രതികളെ കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (രണ്ട്)കോടതി വിട്ടയച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയുണ്ടായത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലാണ് പ്രതികളെ വിട്ടത്. കേസിലെ ഭൂരിഭാഗം സാക്ഷികളും കൂറുമാറുകയും ചെയ്തിരുന്നു. 2014 ജനുവരി 25ന് രാത്രിയാണ് പൈവളിഗെയില്‍ ബാളിഗെ അസീസിനെ വെട്ടിക്കൊലപ്പെടുത്തിയത്. പൈവളിഗെയിലെ അബ്ദുല്‍ ഹമീദ് എന്ന അമ്മി, ഷാഫി എന്ന ചോട്ട ഷാഫി, മടിക്കേരിയിലെ ഷൗക്കത്തലി, ബണ്ട്വാളിലെ മുഹമ്മദ് റഫീഖ്, കയര്‍കട്ടയിലെ കെ. അന്‍ഷാദ്, പൈവളിഗെ സ്വദേശികളായ മുഹമ്മദ് റഹീസ്, ജയറാംനോണ്ട, ഇസു കുസിയാദ്, നൂര്‍ഷ, കെ ഷാഫി, പി. അബ്ദുല്‍ ശിഹാബ് എന്നിവരാണ് പ്രതികള്‍. ഇവരില്‍ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. ഇവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മൂന്ന് പ്രതികള്‍ ഒഴികെയുള്ളവരെയാണ് കോടതി വെറുതെ വിട്ടത്.

കളക്ടര്‍ കണ്ണുരുട്ടിയിട്ടും രക്ഷയില്ല! ജില്ലയിലെ പ്രധാന റോഡുകളില്‍ ഇപ്പോഴും അപകട കുഴികള്‍

കാസര്‍കോട്: റോഡിലെ കുഴിയില്‍ വീണു സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തില്‍ കുഴികളടക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പായില്ലെന്നാരോപണം. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നുമണിക്കൂര്‍ കൊണ്ട് പേരിന് മാത്രം കുഴിയടക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാറുകാരും. കുഴിയടയ്ക്കല്‍ പരിപാടിയില്‍ ടാര്‍ ഉരുക്കി ഒഴിച്ച് ക്ലീനാക്കിയ മറ്റു കുഴികളില്‍ നിന്നും ടാറും, ജല്ലിയും കരാറുകാര്‍ക്കൊപ്പം പോയിയെന്നും ആരോപണമുണ്ട്. കരാറുകാരുടെ പണിയുടെ മികവും അതിന് അതിലും മികച്ച മേല്‍നോട്ടം നല്‍കുന്ന മരാമത്തുകാരുടെ മികവില്‍ മികവും അന്നു കുഴിയടച്ച പുലിക്കുന്ന് കെ എസ് ടി പി റോഡിലും നഗര ഹൃദയത്തിലെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലും ചന്ദ്രഗിരി ജംഗ്ഷനിലും സുല്‍ത്താന്‍ ഗോള്‍ഡിനു മുന്നിലും തെളിഞ്ഞു നില്‍ക്കുന്നു. തിരക്കേറിയ റോഡുകളിലെ അഗാധ കുഴികള്‍ വന്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. മാധ്യമങ്ങളില്‍ റോഡിലെ അപകടക്കുഴികള്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കളക്ടര്‍ കെ.ഇമ്പശേഖര്‍ റോഡുവിഭാഗം എന്‍ജിനിയര്‍മാരുടെ അടിയന്തരയോഗം വിളിക്കുകയായിരുന്നു. അപകടമരണം ഒഴിവാക്കാന്‍

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച: അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി

ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച ഉണ്ടായതിനെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കി. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പാലക്കാട്‌ സ്വദേശി മുഹമ്മദ് നിയാസാണ് ഹൈമാസ് ലൈറ്റുകളിൽ താഴിട്ട് പൂട്ടുകയും, ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തത്. സെപ്റ്റംബർ അഞ്ചിന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഇടുക്കി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇടുക്കി പോലീസിനായിരുന്നു നിലവിൽ അന്വേഷണ ചുമതല. കഴിഞ്ഞാഴ്ച ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ ജില്ല പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തിരുന്നു. അന്നത്തെ യോഗത്തിൽ ഇടുക്കി ഡാമിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. അണക്കെട്ടിൽ നിലവിലുള്ള പരിശോധനകളുടെ ന്യൂനതകളും യോഗത്തിൽ ചർച്ചയായി. ഡാമിന്റെ പരിസരത്ത് കൂടുതല്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും അണക്കെട്ട് പരിസരത്തുള്ള ഫെന്‍സിങ്ങിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും യോഗത്തിൽ

ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ല', ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്

തിരുവനന്തപുരം:ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെഡിഎസിന് സിപിഎം മുന്നറിയിപ്പ് നല്‍കി. കേരളം ഭരിക്കുന്നത് എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് സിപിഎം നിര്‍ദേശം നല്‍കി. ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പ്രശ്ന പരിഹാരത്തിന് ജെ.ഡി.എസ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരള ജെഡിഎസ് ഒരിക്കലും എൻഡിഎ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് വ്യക്തമാക്കി.നിര്‍ണായക തീരുമാനമെടുക്കാൻ കേരള ജെഡിഎസ് സംസ്ഥാന കമ്മിറ്റി യോഗം ഏഴിന് ചേരും. എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേശീയാധ്യക്ഷൻ എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്.. പാർട്ടി അധ്യക്ഷനെന്ന നിലയിൽ ഒരു തീരുമാനവും സംസ്ഥാനഘടകത്തിന് മേൽ അടിച്ചേൽപിക്കില്ല. കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചുവെന്നും തീരുമാനം അവർക്ക് വിട്ടുവെന്നും ദേവഗൗഡ അറിയിച്ചു. തനിക്ക് പ്രധാനം കർണാടകത്തിൽ ജെഡിഎസ്സിനെ രക്ഷിക്കുക എന്നതാണെന്ന് ദേവഗൗഡ വ്യക്തമാക്കുന്നു. വര

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നുണ്ട്. സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്.

നാരമ്പാടി സ്വദേശിനിയെയും മകനെയും തോക്ക് ചൂണ്ടി കൊള്ളയടിച്ച കേസ്‌; പ്രതികളില്‍ പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയും

കാസർകോട്: നാരമ്പാടി സ്വദേശിനിയെയും മകനെയും കെട്ടിയിട്ട ശേഷം തോക്കു ചൂണ്ടി സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച സംഘത്തില്‍ പരോളിൽ ഇറങ്ങിയ കൊലക്കേസ്‌ പ്രതിയും. കഴിഞ്ഞ ദിവസം കര്‍ണ്ണാടക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം സീതാംഗോളി, ബാഡൂരില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഒരു യുവാവിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ്‌ ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്‌. ഇതേ തുടര്‍ന്ന്‌ കേസ് അന്വേഷണം കര്‍ണ്ണാടക പൊലീസ്‌ ജയിലിലേയ്‌ക്ക്‌ കൂടി വ്യാപിപ്പിച്ചു. ഈ മാസം ആദ്യ വാരത്തിലാണ്‌ ബദിയഡുക്ക, നാരമ്പാടിയിലെ കസ്‌തൂരി റൈ, കര്‍ണ്ണാടക, സുള്ള്യപദവ്‌ പുതുക്കാടി തോട്ടതുമൂലയിലെ താമസക്കാരനുമായ മകന്‍ ഗുരുപ്രസാദ്‌ റൈ എന്നിവര്‍ ആക്രമിക്കപ്പെട്ടത്‌. പാതിരാത്രിയില്‍ മുഖംമൂടി ധരിച്ചെത്തിയ ശേഷമാണ്‌ അക്രമം നടത്തിയത്‌. കമ്പിപ്പാര ഉപയോഗിച്ച്‌ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത്‌ അകത്തു കടന്ന സംഘം കസ്‌തൂരിറൈയെയും മകനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കെട്ടിയിട്ടു. അലമാരയുടെ താക്കോല്‍ കൈക്കലാക്കി 15 പവന്‍ സ്വര്‍ണ്ണം, അരലക്ഷത്തോളം രൂപ, ടോര്‍ച്ച്‌, ബൈക്കിന്റെ താക്കോല്‍ എന്നിവ കൈക്കലാക്കി പുലര്‍ച്ചെയോടെയാണ്‌ സംഘം മടങ്ങിയത്‌. ഗുരുപ്രസാദ്‌ റൈയുടെ മൊബൈ

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴ തുടരും

തിരുവനന്തപുരം: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂന മര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപത്തായാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്കാവും കാറ്റ് സഞ്ചരിക്കുക. വടക്ക് – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് വടക്ക് – പടിഞ്ഞാറ് ദിശയില്‍ കാറ്റ് സഞ്ചരിക്കും. പിന്നീട് വീണ്ടും ശക്തിപ്രാപിച്ച് ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നല്‍ എന്നിവ തുടരാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മാന്യ ഗ്ലോബല്‍ സ്‌ക്കൂള്‍ ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു

ബദിയഡുക്ക: അഞ്ചുപേരുടെ മരണത്തിന് ഇടയാക്കി മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ മറ്റൊരു ബസും അപകടത്തില്‍പ്പെട്ടു. കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കുട്ടികളെ കയറ്റാനായി പോകുന്നതിനിടെ നെല്ലിക്കട്ട ഗുരുമന്ദിരത്തിന് സമീപത്ത് വെച്ച് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നെങ്കിലും അകത്തുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പള്ളത്തടുക്കയില്‍ വെച്ച് ഇതേ സ്‌കൂളിന്റെ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചത്. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇന്നു നടന്ന അപകടത്തിലെ ഇരുവാഹനങ്ങളെയും ബദിയഡുക്ക പൊലിസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തു.

കോഴിക്കോട് നിപ ഭീതി ഒഴിയുന്നു: വെന്റിലേറ്ററിലായിരുന്ന 9 വയസുകാരനടക്കം 4 പേരും രോഗമുക്തി നേടി

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒന്‍പത് വയസുകാരന്‍ ഉള്‍പ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. നാല് പേരും ഡബിള്‍ നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചുകോഴിക്കോട് നിപ ഭീതി ഒഴിയുന്നു: വെന്റിലേറ്ററിലായിരുന്ന 9 വയസുകാരനടക്കം 4 പേരും രോഗമുക്തി നേടി. ഇടവേളയില്‍ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. നെഗറ്റീവായ നാല് രോഗികളെയും മിംസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും ഭാര്യാസഹോദരനുമടക്കമുള്ളവരാണ് രോഗമുക്തരായത്. 9 വയസുള്ള കുട്ടി 6 ദിവസം വെന്റിലേറ്ററിലായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത് വലിയ നേട്ടമാണെന്ന് നിംസ് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററില്‍ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ട് രോഗികളുടെയും ഇതുവരെയുള്ള ചികിത്സ ചെലവ് ആശുപത്രി ഏറ്റെടുത്തതായും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തെ പിടിച്ചുലച്ച നിപബാധയുടെ ആശങ്കയില്‍ നിന്ന് കോഴിക്കോട് മുക്തമാകുകയാണ്. ജില്

എതിർപ്പുമായി ജീവനക്കാർ; സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍

സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം പ‍ഞ്ചിങ്ങുമായി ബന്ധിപ്പിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശം പിൻവലിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പദ്ധതി നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് നേരത്തെയും പദ്ധതി നീട്ടിവെച്ചിരുന്നു. ആറ് മാസം മുൻപ് നടപ്പാക്കാൻ ഉത്തരവിട്ട പദ്ധതിയാണ് സർവ്വീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്ന് വീണ്ടും നീട്ടിവെച്ചത്. ഈ മാസം അഞ്ചിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഒക്ടോബർ ഒന്ന് മുതൽ അക്സ്സ് കൺട്രോൾ സിസ്റ്റം ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എതിർപ്പറിയിച്ച സർവ്വീസ് സംഘടനകൾ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. മുഖ്യമന്ത്രിയെയും സംഘടനാ നേതാക്കൾ സമീപിച്ചു. അക്സസ് കൺട്രോൾ, ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നായിരുന്നു വാദം. കഴിഞ്ഞ തിങ്കളാഴ്ച്ച നിർദേശം നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ പദ്ധതി വേണ്ടെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാർ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാനും പ്രവർത്തനം കാര്യക്ഷ

വമ്പന്‍ ഇടിവില്‍ സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 840 രൂപയാണ് പവന് കുറഞ്ഞത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്ക് 43,120 രൂപയാണ്. മാര്‍ച്ച് 17 ന് ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന വിലയിലേക്ക് എത്തുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5390 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4458 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞ് 77 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

കേരളത്തിൽ ഇന്ന് മഴ ശക്തമായേക്കും, 9 ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലയിൽ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതൽ നാല് നാൾ സംസ്ഥാനത്ത് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം (യെല്ലോ അലർട്ട്) 28.09.2023: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 29.09.2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം (85) അന്തരിച്ചു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ശ്രദ്ധ നേടിയിരുന്നു. ആ​ല​പ്പു​ഴ സ​ക്ക​റി​യ ബ​സാ​റി​ല്‍ ഹു​സൈ​ന്‍ യൂ​സ​ഫ് യ​മാ​ന- മ​റി​യം ബീ​വി (ഫ​റോ​ക്ക് പേ​ട്ട) ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാണ്. ഏ​ഴാം വ​യസ് മു​ത​ല്‍ ആ​ല​പ്പു​ഴ ആ​സാ​ദ് മ്യൂ​സി​ക് ട്രൂ​പ്പി​ല്‍ റംല ബീഗം ഹി​ന്ദി ഗാ​ന​ങ്ങ​ള്‍ പാ​ടി​യി​രു​ന്നു. ഇ​സ്​​ലാ​മി​ക ക​ഥ​ക​ള്‍ക്ക് പു​റ​മെ ഓ​ട​യി​ല്‍നി​ന്ന്, ശാ​കു​ന്ത​ളം, ന​ളി​നി എ​ന്നീ ക​ഥ​ക​ളും ക​ഥാ​പ്ര​സം​ഗ രൂ​പ​ത്തി​ല്‍ റംല ബീഗം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

പിക്കപ്പ് വാനില്‍ ബസിടിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവം; കര്‍ണാടക ആ.ര്‍.ടി.സി ബസ് ഡ്രൈവറെ അറസ്റ്റുചെയ്തു

  കാസര്‍കോട്: അടുക്കസ്ഥലയില്‍ കര്‍ണാടക ആ.ര്‍.ടി.സി ബസ് പിക്കപ്പ് വാനില്‍ ഇടിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി വിശ്വനാഥിനെ(50)യാണ് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് പെര്‍ള മണിയംപാറ സ്വദേശി മുസ്തഫ(43) അപകടത്തില്‍ മരിച്ചത്. എതിര്‍വശത്ത് നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയില്‍ ബസ് പിക്കപ്പ് വാനിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ കുടുങ്ങിക്കിടന്ന മുസ്തഫയെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രാമന്‍ എന്നയാളെ പരിക്കുകളോടെ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പള്ളത്തടുക്കയിലും അടുക്കസ്ഥലയിലും അടുത്തടുത്ത ദിവസങ്ങളിലുണ്ടായ രണ്ട് അപകടങ്ങളും ഗൗരവത്തോടെയാണ് ഗതാഗതവകുപ്പ് കാണുന്നത്. കര്‍ണാടക ആ.ര്‍ടി.സി ബസ് ഡ്രൈവര്‍ വിശ്വനാഥിന്റെയും പള്ളത്തടുക്കയിലെ അപകടത്തില്‍ പ്രതിയായ ജോണ്‍ ഡിസിയുടെയും ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഗൂഗിൾ മാപ്പിൽ റിവ്യൂ ജോലി വാഗ്ദാനം; മേൽപ്പറമ്പ് സ്വദേശിനിയുടെ അഞ്ചര ലക്ഷം തട്ടി

കാസർകോട്: ഗൂഗിൾ മാപ്പ് റിവ്യൂ ചെയ്യുന്ന ഓൺലൈൻ പാർടൈം ജോലിയുടെ പേരിൽ യുവതിയുടെ അഞ്ചര ലക്ഷം രൂപ അജ്ഞാത സംഘം തട്ടിയാതായി പരാതി. കളനാട് ചെമ്പരിക്ക സ്വദേശിനി കുഞ്ഞിവീട്ടിൽ പി. ശിവദർശന ( 25 ) യുടെ പണമാണ് നഷ്ടമായത്. ശിവദർശനയുടെ വാട്സ്ആപ്പ്, ടെലഗ്രാം എന്നിവയിലേക്ക് ബന്ധപ്പെട്ടാണ് ഗൂഗിൾ മാപ്പിന്റെ ആളുകൾ എന്ന് പറഞ്ഞ് പണം തട്ടിയത്. പാർടൈം ജോലിക്കുള്ള പ്രീപെയ്ഡ് ടാസ്ക് ആണെന്ന് പറഞ്ഞ് പ്രതികളുടെ അക്കൗണ്ടുകളിലേക്കും യുപിഐഐഡികളിലേക്കും 5,31,070 രൂപ അയക്കാൻ ആവശ്യപ്പെട്ടിരുന്നു. തിരികെ 1400 രൂപ അയച്ചു. അതിനുശേഷം ഒരു മറുപടിയും ലഭിച്ചില്ല. ഇതേ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. 5,29,670 രൂപയും പ്രതിഫലവും നൽകാതെ പണം തട്ടി എന്ന പരാതിയിൽ മേൽപ്പറമ്പ് പൊലീസാണ് കേസെടുത്തത്. ആഗസ്റ്റ് 16 നും 18 നും ഇടയിലുള്ള ദിവസങ്ങളിലാണ് പണം തട്ടിയത്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴ സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴ സാധ്യത. ഒന്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അതേസമയം, വെള്ളിയാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മറ്റന്നാളോടെ ആന്‍ഡമാന്‍ കടലില്‍ ഒരു ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ സ്വാധീനഫലമായാണ് മഴ സജീവമാകുന്നത്.

അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകും'; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ

 ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകുമെന്ന് കമ്മീഷൻ പറയുന്നു. ഇതിന്റെ ആദ്യ നടപടി 2024ൽ തുടങ്ങണമെന്നാണ് നിയമ കമ്മീഷൻ നിർദ്ദേശം. 2029ൽ ഇത് പൂർണ്ണമായി നടപ്പാക്കണമെന്ന് ശുപാർശ ചെയ്യും. റിപ്പോർട്ട് രാംനാഥ് കോവിന്ദ് സമിതി പഠിക്കും. നിയമ കമ്മീഷനോടും, രാഷ്ട്രീയ പാർട്ടികളോടും സമിതി റിപ്പോർട്ട് തേടിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി.  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമെന്ന്

കാസർഗോഡ് അസിസ്റ്റന്റ് കലക്ടർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; യുവ ഉദ്യോഗസ്ഥനും ഗൺമാനും പരുക്കേറ്റു

ചെമ്മനാട്: അസിസ്റ്റന്റ് കലക്ടർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ അസിസ്റ്റന്റ് കലക്ടർക്കും ഗൺമാനും പരുക്കേറ്റു. അസിസ്റ്റന്റ് കലക്ടർ കെ ദിലീപിനും കൂടെയുണ്ടായിരുന്ന ഗൺമാൻ രഞ്ജിത്തിനുമാണ് പരുക്കേറ്റത്.  ചൊവ്വാഴ്ച വൈകീട്ട് 4.15 മണിയോടെയായിരുന്നു അപകടം. ഔദ്യോഗിക പരിപാടി കഴിഞ്ഞ് മേൽപറമ്പ് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് ബൊലേറോ കാറിൽ വരികയായിരുന്നു അസിസ്റ്റന്റ് കലക്ടർ. ചെമ്മനാട് സ്‌കൂളിന് സമീപം കാർ എത്തിയപ്പോൾ പോകറ്റ് റോഡിൽ നിന്നും മറ്റൊരു വാഹനം കയറി വന്നപ്പോൾ കൂട്ടിയിടിക്കാതിരിക്കാൻ കാർ ഡ്രൈവർ ബ്രേകിട്ടപ്പോൾ കാർ തലകീഴായി ഒരു തവണ കരണം മറിഞ്ഞ് നിൽക്കുകയായിരുന്നു. അസിസ്റ്റന്റ് കലക്ടറുടെ നടുവിനാണ് പരുക്കേറ്റത്. ഗൺമാനും കാര്യമായ പരിക്കുണ്ട്. ഇവരെ ഉടൻ തന്നെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചു. നടുവിന് സി ടി സ്‌കാൻ എടുത്ത ശേഷം ആവശ്യമായ ചികിത്സകൾ നൽകിയിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റും. വിവരം അറിഞ്ഞ് കാസർകോട് കലക്ടർ കെ ഇമ്പശേഖർ, മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് കുതിച്ചെത്തി. കോട്ടയം സ്വദേശിയാണ് ദിലീപ്

ബദിയടുക്ക പള്ളത്തടുക്കയിലെ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിട; അഞ്ച് പേരുടെയും മയ്യത്ത് ഖബറടക്കി

കാസര്‍കോട്: ബദിയടുക്കക്ക് സമീപം പള്ളത്തടുക്കയില്‍ ഓട്ടോയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേര്‍ മരിച്ച ദാരുണ സംഭവം ജില്ലയുടെ കണ്ണീരായി. മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ചുപേരും. മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (48), സഹോദരിയും കടവത്ത് ദിഡുപ്പയിലെ ഇസ്മായില്‍ കൊപ്പളത്തിന്റെ ഭാര്യയുമായ ഉമ്മാലിയുമ്മ (55), മറ്റൊരു സഹോദരിയും നോര്‍ത്ത് ബെള്ളൂരിലെ അബ്ബാസിന്റെ ഭാര്യയുമായ നഫീസ (50), ഇവരുടെ പിതൃസഹോദരന്‍ കടവത്ത് ദിഡുപ്പയിലെ പരേതനായ ഷേക്കാലി ഹാജിയുടെ ഭാര്യ ബീഫാത്തിമ (65), ഓട്ടോ ഡ്രൈവറും തായലങ്ങാടി സ്വദേശിയും മൊഗ്രാല്‍പുത്തൂര്‍ മൊഗറില്‍ താമസക്കാരനുമായ എ.എസ് അബ്ദുല്‍റഊഫ് (58) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം. ബദിയടുക്ക നെക്രാജെയിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ബസും ഇവര്‍ സഞ്ചരിച്ച ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണും പൂര്‍ണ്ണമായും തകര്‍ന്ന ഓട്ടോയ്ക്കകത്ത് കുടുങ്ങിയുമാണ് മരണം സംഭവ

ചെർക്കള - അട്ക്ക സ്ഥല റൂടിൽ വീണ്ടും അപകടം; പികപ് വാനിൽ ബസിടിച്ച് ഒരാൾ മരിച്ചു

കാസർകോട്: പള്ളത്തടുക്കയിലെ അപകടത്തിന്‍റെ ഞെട്ടലിൽ നിന്ന് നാട് മുക്തമാകും മുൻപ് ബദിയടുക്കയിൽ വീണ്ടും വാഹനാപകടം. പെര്‍ള അടുക്കസ്ഥലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മണിയമ്പാറ സ്വദേശി പി.എ മുസ്‌തഫയാണ്‌ മരിച്ചത്‌. മുസ്തഫ ഓടിച്ചിരുന്ന പിക്കപ്പ് വാൻ എതിരെ വരികയായിരുന്ന കര്‍ണ്ണാടക കെ.എസ്‌.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പിക്കപ്പിനുള്ളിൽ കുടുങ്ങിയ മുസ്തഫയെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.പിക്കപ്പ് വാനിന്‍റെ പുറകിൽ ബസ്സിടിക്കുകയായിരുന്നു.രാവിലെ 11 മണിയോടെയാണ് അപകടം.മുസ്തഫ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പള്ളത്തടുക്കയിലെ അപകടത്തിൽ 5 പേർ മരിച്ചതിന് പിന്നാലെയാണ് ഇന്നും ഈ മേഖലയിൽ വാഹനാപകടം ഉണ്ടായിരിക്കുന്നത്.

ബങ്കര മഞ്ചേശ്വരം ദാറുസ്സലം ചാരിറ്റി വിങ്സ്ൻ്റെ ആഭിമുഖ്യത്തിൽ ഹുബ്ബുറസൂൽ സീസൺ 3ലോഗോ പ്രകാശനം നടത്തി

ലക്കി ബ്രദേഴ്സ് ക്ലബ്ബ് ബങ്കര മഞ്ചേശ്വരം ചാരിറ്റി സംഘടനയായ ദാറുസ്സലം ചാരിറ്റി വിങ്സ്ൻ്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലയിലെ പ്രമുഖ മദ്രസ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ഒക്ടോബർ 15 ന് *ഹുബ്ബുറസൂൽ മീലാദ് ഫെസ്റ്റ് സീസൺ 3* ലോഗോ പ്രകാശനം *സയ്യിദ് ഹാമിദ് തങ്ങൾ നിർവഹിച്ചു,* സംഘാടക സമിതി ചെയർമാൻ ഇബ്രാഹിം യൂസഫ് അധ്യക്ഷത വഹിച്ച പരിപാടി സിദ്ദിഖ് ഫൈസി ഉൽ ഘാടനം ചെയ്തു. ലത്തീഫ് ധാരിമി. എസ് കെ അബ്ദുല്ല, ആശംസ പ്രസംഗം നടത്തി ക്ലബ്ബ് പ്രസിഡൻ്റ് സിദ്ദിഖ് മഞ്ചേശ്വരം സ്വാഗതവും ചാരിറ്റി കൺവീനർ അഷ്റഫ് മൊഹമ്മദ് നന്ദിയും പറഞ്ഞു

തൃക്കരിപ്പൂരിൽ മധ്യവയസ്കനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കാസര്‍കോട് തൃക്കരിപ്പൂരിൽ മധ്യവയസ്കനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പേക്കടം പരത്തിച്ചാൽ സ്വദേശി എൻ വി ബാലകൃഷ്ണനെയാണ് (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ചു താമസിച്ചിരുന്ന ബാലകൃഷ്ണനെ മകളുടെ ഭർത്താവ് രാത്രിയിൽ വന്ന് ആക്രമിച്ചതാണെന്ന് പറയപ്പെടുന്നു. മർദ്ദനമേറ്റ ഉടനെ ബാലകൃഷ്ണൻ സമീപവാസിയെ വിളിച്ചു പറഞ്ഞതായും വിവരമുണ്ട്. എന്നാൽ സ്ഥിരമായി ആ വീട്ടിൽ കലഹം നടന്നുവരുന്നതിനാൽ കാര്യമായി എടുത്തില്ല. വീടിന്റെ സമീപത്തായി താമസിച്ചിരുന്ന സഹോദരൻ ഇന്ന് രാവിലെ വീടിന്റ പുറത്ത് രക്തം കണ്ടതോടെ വിവരം ചന്തേര പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നു നോക്കിയപ്പോഴാണ് വീടിനകത്ത് മരണപ്പെട്ടു കിടക്കുന്ന നിലയിൽ കണ്ടത്. തലയ്ക്കു പിറകിൽ ഏറ്റ മാരക മുറിവാണ് മരണ കാരണമെന്ന് പറയപ്പെടുന്നു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. വസ്തു വില്പനയുമായി ബന്ധപ്പെട്ട കലഹം നില നിൽക്കുന്നതായും ഇതിനെ തുടർന്ന് ഇടയ്ക്കിടെ കലഹം പതിവായിരുന്നു വെന്നും പരിസരവാസികൾ പറയുന്നു. സംഭവത്തിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കാസർഗോഡ് ബദിയഡുക്കയിൽ ഓടോറിക്ഷയും സ്‌കൂൾ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 സ്ത്രീകൾ ഉൾപെടെ 5 പേർ മരിച്ചു

ബദിയഡുക്ക:  ഓടോറിക്ഷയും സ്‌കൂൾ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് സ്ത്രീകൾ ഉൾപെടെ അഞ്ച് പേർ മരിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.20 മണിയോടെയാണ് ബദിയഡുക്ക പള്ളത്തടുക്കയിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തായലങ്ങാടി സ്വദേശിയും മൊഗ്രാൽ പുത്തൂർ മൊഗറിൽ താമസക്കാരനുമായ എ എച് അബ്ദുർ റഊഫ് (58), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ (50), ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്വിമ (60), ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്.

കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

തിരുവനന്തപുരം:കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.  തമിഴ്നാട് പാളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.  ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ

പൊലീസുകാരെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ വാഹന മോഷ്‌ടാവ്‌ ചട്ടഞ്ചാലിലെ റംസാനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌

  കാസർകോട്: മോഷ്‌ടിച്ച ടിപ്പർ ലോറി കയറ്റി പൊലീസുകാരെ കൊല്ലാൻ ശ്രമിച്ച കുപ്രസിദ്ധ വാഹന മോഷ്‌ടാവിനെതിരെ പൊലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കി. ചട്ടഞ്ചാല്‍ തെക്കില്‍ നമ്പിടിപ്പള്ളം ഹൗസില്‍ മുഹമ്മദ്‌ റംസാൻ എന്ന റംസാ(25)നെതിരെയാണ്‌ ചീമേനി പൊലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയത്‌. ഇയാള്‍ക്കെതിരെ കാസര്‍കോട്‌, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക, ബേക്കല്‍, ഹൊസ്‌ദുര്‍ഗ്ഗ്‌, കണ്ണപുരം, വടകര തുടങ്ങിയ പൊലീസ്‌ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉള്ളതായി ലുക്ക്‌ ഔട്ട്‌ നോട്ടീസില്‍ പറയുന്നു.ഇക്കഴിഞ്ഞ മെയ്‌ 24ന്‌ ആണ്‌ ചീമേനി പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസിനാസ്‌പദമായ സംഭവം. വടകരയില്‍ നിന്നു മോഷണം പോയ ടിപ്പര്‍ ലോറിയുമായി ചീമേനി വഴി പോവുകയാണെന്നു വടകര സൈബര്‍ സെല്‍ അറിയിച്ചതനുസരിച്ചാണ്‌ ചീമേനി എസ്‌ ഐ പി വി രാമചന്ദ്രനും പൊലീസുകാരും റോഡില്‍ പരിശോധനയ്‌ക്കെത്തിയത്‌. ചീമേനി- ചെറുവത്തൂര്‍ റോഡരുകില്‍ കാത്തു നില്‍ക്കുകയായിരുന്നു പൊലീസ്‌ സംഘം. ഇതിനിടയില്‍ ടിപ്പര്‍ ലോറി എത്തി കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. പൊലീസ്‌ പിന്തുടരുകയും നിടുമ്പ ചള്ളുവക്കോട്ട്‌ വച്ച്‌ ഓവര്‍ ടേക്ക്‌ ചെയ്‌ത്‌ പൊലീസ്‌ ജീപ്പ്‌ റോഡിനു

കുതിച്ചുചാട്ടത്തിനൊടുവിൽ വിശ്രമിച്ച് സ്വർണവില; ഒപ്പം കൂടാതെ വെള്ളിയുടെ വിലയും

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച്ചജ ഉയരുന്നതിന് ശേഷം ഇന്നലെയും ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,960 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5495 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയുമാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.  സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ  സെപ്റ്റംബർ 1- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ സെപ്റ്റംബർ 2- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,160 രൂപ സെപ്റ്റംബർ 3- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,160 രൂപ സെപ്റ്റംബർ 4- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു വിപണി വില 44,240 രൂപ   സെപ്റ്റംബർ 5- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,120 രൂപ സെപ്റ്റംബർ 6- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,000 രൂപ സെപ്റ്റംബർ 7- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 43,920 രൂപ സെപ്റ്റംബ

സംസ്ഥാനത്ത് 11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്; സുരക്ഷയൊരുക്കി 250 സിആർപിഎഫ് ജീവനക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ് പുരോഗമിക്കുന്നു. മലപ്പുറം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. 250 സിആർപിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് പരിശോധന തുടങ്ങിയത്. ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലും കൊച്ചി കുമ്പളത്ത് പിഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ജമാൽ മുഹമ്മദിന്റെ വീട്ടിലുമടക്കം 11 ഇടത്താണ് പരിശോധന പുരോഗമിക്കുന്നത്. മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് നൂറുൽ അമീൻ്റെ മൂർക്കനാട്ടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. മൂർക്കനാട്ടെ സ്വകാര്യ സ്കൂളിലെ അറബിക് അധ്യാപകനാണ് നൂറുൽ അമീൻ. മലപ്പുറം മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുൾ ജലീൽ, കാരാപ്പറമ്പ് സ്വദേശി ഹംസ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാ

നിപ ഒഴിയുന്ന ആശ്വാസത്തിൽ കോഴിക്കോട്: ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും

കോഴിക്കോട്: കോഴിക്കോട്ട് നിപ പോസിറ്റീവ് കേസുകളില്ലാത്ത പത്താം ദിവസം പിന്നിട്ടതോടെ ജില്ലയിലെ സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്.  സെപ്തംബർ 15ന് ചെറുവണ്ണൂർ സ്വദേശിയുടെ നിപ പരിശോധന ഫലമാണ് അവസാനമായി പോസിറ്റീവ് ആയത്. അതിനാൽ തന്നെ രോഗവ്യാപനം ഒഴിയുന്ന ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല. പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശത്തോടെയാണ് സ്കൂളുകൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.  വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വെക്കണമെന്നും നിർദേശമുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ പഠനം ഓൺലൈനായി തുടരണം. ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കോഴിക്കോട് കോർപറേഷനിലെ 7 വാർഡുകളുമാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നത്.  പുറത്തെ സ്കൂളുകളിൽ പഠിക്കുന്ന കണ്ടെയ്ൻമെ

വോട്ടർമാർക്ക് പാരിതോഷികം വിതരണം ചെയ്തു; സിദ്ധരാമയ്യയുടെ ജയം അസാധുവാക്കണമെന്നാവശ്യം

ബെംഗളൂരു∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വരുണ മണ്ഡലത്തിലെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബെളഗാവിയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തെഴുതി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാർക്ക് പാരിതോഷികം വിതരണം ചെയ്തെന്നു ചൂണ്ടിക്കാട്ടി ഭീമപ്പ ഗദാദാണു കത്തെഴുതിയത്. വരുണ മണ്ഡലത്തിലെ ഒരു വിഭാഗം വോട്ടർമാർക്ക് കുക്കറുകളും ഇസ്തിരിപ്പെട്ടികളും വിതരണം ചെയ്തെന്ന് സിദ്ധരാമയ്യയുടെ മകനും മുൻ എംഎൽഎയുമായ യതീന്ദ്ര പൊതുവേദിയിൽ അവകാശപ്പെടുന്നതിന്റെ വിഡിയോ കഴി‍ഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഭീമപ്പയുടെ കത്ത്. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തുണ്ട്.

സംവിധായകൻ കെ ജി ജോര്‍ജ് അന്തരിച്ചു, മരണം കൊച്ചി വയോജന കേന്ദ്രത്തില്‍

മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ചലച്ചിത്രകാരൻ കെ ജി ജോര്‍ജ് (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. കൊച്ചിയിൽ വയോജന കേന്ദ്രത്തിൽ ആയിരുന്നു കെ ജി ജോര്‍ജ് കുറച്ച് കാലമായി താമസിച്ചുവരുന്നത്. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. സ്വപ്‍നാടനത്തിലൂടെ കെ ജി ജോര്‍ജ് സംവിധായകനായി അരങ്ങേറി. സ്വപ്‍നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയ്‍ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. നാല്‍പത് വര്‍ഷത്തിനിടെ 19 സിനിമകള്‍ സംവിധാനം ചെയ്‍തിട്ടു. മലയാളത്തില്‍ ഒരു സ്‍ത്രീപക്ഷ സിനിമ ആദ്യമായി ഒരുക്കിയത് കെ ജി ജോര്‍ജാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആദാമിന്റെ വാരിയെല്ല് പുതു തലമുറ സംവിധായകരെയും വിസ്‍മയിപ്പിക്കുന്ന ആഖ്യാനത്തിലായിരുന്നു കെ ജി ജോര്‍ജ് ഒരുക്കിയത്. മിസ്റ്ററി ത്രില്ലറിലെ മലയാളത്തിന്റെ പാഠപുസ്‍തമായ സിനിമയായി കണക്കാക്കുന്ന യവനികയിലൂടെയാകും കെ ജി ജോര്‍ജ് പുതിയ കാലത്തെ പ്രേക്ഷകനോട് കൂടുതല്‍ അടുക്കുന്നത്. അക്കൊല്ലത്തെ മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത്, ചിത്രം,

നിപ ആശങ്ക ഒഴിയുന്നു; കോഴിക്കോട് സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ തുറക്കും

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക്. കണ്ടെയ്ൻമെന്റ് സോണിലെത് ഒഴികെയുള്ള സ്‌കൂളുകളാണ് തുറന്ന് പ്രവർത്തിക്കുക. കണ്ടൈൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ അവസാനിക്കുന്നതുവരെ ഓൺലൈൻ ക്ലാസ് തുടരും. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളും അധ്യാപകരും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ സ്ഥാപിക്കും. കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുകയാണ്. ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആണ്. നിലവിൽ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ ഐസൊലേഷനിൽ കഴിയുകയാണ്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടിയിൽനിന്ന് ഒഴിവാക്കി. ആകെ 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും മറ്റുള്ള 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഡോക്‌ടറെ ഭീഷണിപ്പെടുത്തിയതായി പരാതി; യൂത്ത് ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്‌ദുല്‍ റഹ്മാനെതിരെ വീണ്ടും കേസ്‌

കാസർകോട്: ഡോക്‌ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്തംഗവും മുസ്ലീംയൂത്ത്‌ലീഗ്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്‌ദുല്‍ റഹ്മാനെതിരെ മഞ്ചേശ്വരം പൊലീസ്‌ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. മംഗല്‍പ്പാടി താലൂക്ക്‌ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ.പ്രണവ്‌ലാലിന്റെ പരാതി പ്രകാരമാണ്‌ കേസ്‌.ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ കേസിനാസ്‌പദമായ സംഭവം.മകളെയും കൂട്ടി ആശുപത്രിയില്‍ എത്തിയതായിരുന്നു അബ്‌ദുല്‍ റഹ്മാന്‍. ഡോക്‌ടറെ കാണിച്ച്‌ ഫാര്‍മസിയില്‍ എത്തിയപ്പോള്‍ ഡോക്‌ടര്‍ എഴുതിയ മരുന്ന്‌ ഉണ്ടായിരുന്നില്ല. ഇതേ ചൊല്ലി ഫാര്‍മസി ജീവനക്കാരി അഫ്‌സീനയോട്‌ കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്‌തതായി പറയുന്നു. ബഹളം കേട്ട്‌ എത്തിയ ഡോ.പ്രണവ്‌ ലാലിനോട്‌ തട്ടിക്കയറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നു പരാതിയില്‍ പറഞ്ഞു. ഡോക്‌ടറില്‍ നിന്നു മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ പൊലീസ്‌ കേസെടുത്തത്‌.ആഴ്‌ചകള്‍ക്കു മുമ്പ്‌ രാത്രികാല പട്രോളിംഗിനിടയില്‍ മഞ്ചേശ്വരം എസ്‌.ഐ അനൂബിനെ അക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന ഗോള്‍ഡന്‍ അബ്‌ദുല്‍ റഹ്മാനു ഒരാഴ്‌ച മുമ്

 പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെൻ്റ് ; രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രിവേദി വിട്ടു

കാസർകോട്:പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് ചെയ്തതിൽ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ അയാൾക്ക് ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്. കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഉദ്ഘാടന പ്രസംഗം തീരുന്നതിന് മിനിട്ടുകൾ ബാക്കി ഉള്ളപ്പോഴാണ് കുപിതനായി വേദി വിട്ടത്. മൊമെൻ്റോ കൈമാറുന്നതിന് ആണ് അനൗൺസ്മെൻ്റ് നടത്തിയത്.സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. രാവിലെയാണ് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ജില്ലയിലെത്തിയത്. സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ ശ്രമിക്കുന്നുവെന്ന് പ്രസംഗം നിർത്തുന്നതിന് മുൻപ് മുഖ്യമന്ത്രി പറഞ്ഞു.ചില പുഴുക്കുത്തുകൾ ചിലയിടങ്ങളിൽ ഉണ്ടാവാം. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാക

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥന്‍ മംഗളൂരുവില്‍ മരിച്ചു

  മംഗളൂരു: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാസര്‍കോട് അടൂര്‍ സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥന്‍ മംഗളൂരുവില്‍ മരിച്ചു. മംഗളൂരു പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര അടൂര്‍ (49) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പ് അസുഖം ബാധിച്ച് കങ്കനാടി ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കരള്‍, കിഡ്നി സംബന്ധമായ രോഗങ്ങള്‍ ബാധിച്ച ചന്ദ്രയെ ചികില്‍സയ്ക്ക് ശേഷം പത്ത് ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. വ്യാഴാഴ്ച വീണ്ടും പനി പിടിപെട്ടതിനെ തുടര്‍ന്ന് ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് എ.ജെ ആശുപത്രിയിലും ഐ.സി.യു ഇല്ലാതിരുന്നതിനാല്‍ ദേരള്‍ക്കാട്ടെ കെ.എസ്.ഹെഗ്ഡെ ആശുപത്രിയില്‍ എത്തിച്ചു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. 1996 ല്‍ കര്‍ണാടക പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്ന അദ്ദേഹം ആദ്യം പനമ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ജോലി തുടങ്ങിയത്. പിന്നീട് ഉള്ളാള്‍, കങ്കനാടി സ്റ്റേഷനുകളില്‍ ജോലി ചെയ്യുകയും ജില്ലാ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയില്‍ (ഡിസിഐബി) ചേരുകയും ചെയ്തു. ഐജിപി, എഡിജിപി തലത്തില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുമായി നല്ല

കേരളാ പൊലീസ് നടപടി: ലോൺ ആപ്പുകളും 72 വെബ്സൈറ്റുകളും നീക്കണം, ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളിൽ പൊലീസിന്റെ കടുത്ത നടപടി. 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പൊലീസ് നോട്ടീസ് നൽകി. കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ എസ് പിയാണ് നോട്ടീസ് നൽകിയത്. തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കാസർകോട് സ്വദേശിനിയായ 17 കാരി ബംഗളൂരുവിൽ മരിച്ച നിലയിൽ; ദുരൂഹത സംശയിച്ച് ബന്ധുക്കളും നാട്ടുകാരും

  കാസർകോട്: കാസർകോട് ബദിയഡുക്ക സ്വദേശിനിയായ പതിനേഴുകാരി ബംഗുളൂരുവിലെ ബന്ധുവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. നെല്ലിക്കട്ട നൊക്രാജെ സാലത്തുക്കയിലെ അബ്ദുൾ മുത്തലിബിന്റെ മകൾ ആയിഷത്ത് സാനിയ ബാനു (17) വാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറിയ മൃതദേഹം നാട്ടിലെത്തിച്ച് എതിർത്തോട് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.ആയിഷത്ത് ഷാനിയ ബാനു കുറച്ചു കാലമായി ബാംഗ്ളൂരിലെ കമലനഗറിലെ ബന്ധുവീട്ടിലായിരുന്നു താമസം. അവിടെ നിന്ന് പഠിക്കുകയായിരുന്നുവെന്നാണ് കുടുംബം വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. അടുത്തിടെ നാട്ടിൽ വന്നപ്പോൾ ബാംഗ്ലൂരിലേക്കു പോകുന്നതിൽ വിഷമം പറഞ്ഞിരുന്നതായും പറയുന്നുണ്ട്. പത്താം ക്ലാസ് വരെ ചെർക്ക ള ഗവ.ഹയർ സെക്കന്ററി സ്കൂളിലായിരുന്നു പഠിച്ചത്. പെൺകുട്ടിയുടെ മരണം സംബന്ധിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാവ്: ഫൗസിയ : സഹോദരങ്ങൾ: സൽമാൻ ഫാരിസ്: : ഖദീജത്ത് ഇഹ്സാന, ഉമർഹാത്തിം, അഹ്സാബ് സുൽത്താൻ

കായിക മേളക്കിടെ വിദ്യാർത്ഥികളുടെ കയ്യാങ്കളി; കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി; പൊലീസ്‌ ലാത്തിവീശി

കാസർകോട് : സ്‌കൂള്‍ കായികമേള നടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ്‌ എത്തിയ പൊലീസ്‌ ലാത്തിവീശിയതോടെ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. കഴിഞ്ഞ ദിവസം കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്താണ്‌ സംഭവം. സ്‌കൂളില്‍ കായികമേള നടക്കുന്നതിനിടയില്‍ പുറമെ നിന്നും എത്തിയ വിദ്യാര്‍ത്ഥികളുമായി സ്കൂളിലെ വിദ്യാർത്ഥികളുടെ സംഘം വാക്കുതര്‍ക്കം ഉണ്ടായതോടെയാണ്‌ സംഘര്‍ഷം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തല്ലില്‍ ഏര്‍പ്പെട്ടതോടെ പൊലീസെത്തി ലാത്തിവീശി ഓടിക്കുകയായിരുന്നു. ഇതോടെ ചിതറിയോടിയ വിദ്യാര്‍ത്ഥികള്‍ കടകളിലും മറ്റും ഓടി കയറിയാണ്‌ രക്ഷപ്പെട്ടത്‌.

ഓണ്‍ലൈന്‍ തട്ടിപ്പ്; കാസർകോട് ജില്ലയില്‍ രണ്ടു ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് നാല് കേസുകള്‍

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയും പാര്‍ട്ട് ടൈം ജോലി എന്ന പേരിലും പണം തട്ടിയെടുക്കുന്ന പരാതികളില്‍ വിവിധ സ്റ്റേഷനുകളില്‍ രണ്ട് ദിവസത്തിനിടെ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ പക്കല്‍ നിന്നും തട്ടിയെടുത്തത്. തളങ്കര സ്വദേശിയുടെ 13 ലക്ഷം രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്. മൂവി പ്ലാറ്റ്‌ഫോം എന്ന കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ചാണ് രൂപ തട്ടിയെടുത്തത്. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിയുടെ 1.30 ലക്ഷം രൂപ നഷ്ടമായത് വാട്‌സാപ്പിലൂടെ നിക്ഷേപത്തില്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചാണ്. ഇത്തരത്തില്‍ തന്നെ ബോവിക്കാനം സ്വദേശിയുടെ 1.22 ലക്ഷം രൂപയും നഷ്ടമായി. വാട്‌സാപ്പിലൂടെയും ടെലഗ്രാമിലൂടെയും ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയാണ് ഈ നഷ്ടം. ലിങ്കില്‍ ക്ലിക്ക് ചെയ്തതിലൂടെ മാങ്ങാട് ഭാര്യ സ്വദേശിയുടെ 99,999 രൂപയാണ് നഷ്ടമായത്. തട്ടിപ്പുകാര്‍ അയാള്‍ക്ക് നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക വഴിയാണ് തട്ടിപ്പിനിരയായതെന്ന് കാസര്‍കോട് സൈബര്‍ സെല്‍ പൊലീസ് അറിയിച്ചു. പണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സമീപിക്കുന്നവരെ അകറ്റി നിര്‍ത്തുക, ആര്

കാസറഗോഡ് വീനസ് ഐവിഎഫ് സെന്ററിൽ ഫസ്റ്റ് മദർ ഫൗണ്ടേഷൻ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ ഉത്ഘാടനം ചെയ്തു

കാസറഗോഡ് : വന്ധ്യത, ലാപ്രോസ്‌കോപ്പി, കോസ്‌മെറ്റിക് ഗൈനക്കോളജി, സെക്ഷ്വൽ മെഡിസിൻ എന്നിവയിൽ സ്‌പെഷ്യലൈസ് ചെയ്‌ത സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ. ഉഷാ മേനോൻ ആരംഭിച്ച 'ഫസ്റ്റ് മദർ ഫൗണ്ടേഷൻ'മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ ഉത്ഘാടനം ചെയ്തു.  താൻ പ്രസവം നടത്തിയ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സമഗ്രമായ പരിചരണം നൽകാനുള്ള ഒരു ദൗത്യമാണ് ഫസ്റ്റ് മദർ ഫൗണ്ടേഷൻ എന്ന് ഡോ. ഉഷാ മേനോൻ പറഞ്ഞു. ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ഫൗണ്ടേഷൻ മാർഗ്ഗനിർദ്ദേശം നൽകുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി കഴിഞ്ഞ 2 മാസമായി വിജയകരമായി പ്രവർത്തിക്കുന്ന 'ഫസ്റ്റ് മദർ മീറ്റ്' എന്ന പേരിൽ ഞങ്ങൾ ഇതിനോടകം തന്നെ ഒരു പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്, ഇത് വരും മാസങ്ങളിലും തുടരും.ഈ പ്രോഗ്രാമിൽ വിദഗ്ധരായ ഡോക്ടർമാരുടെ വിജ്ഞാനപ്രദമായ സെഷനുകൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സംവേദനാത്മക സെഷനുകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും മാതാപിതാക്കളെയും കുട്ടികളെയും നന്നായി അറിയാൻ ഞങ്ങളെ സഹായിക്കുന്നുണ്ടെന്നും സെപ്തംബർ 24 ഞായറാഴ്ച മൂന്നാമത് ഫസ്റ്റ് മദർ മീറ്റ് സംഘടിപ്പിക്കുന്നുണ്ടെന്നും ഡോ. ഉഷാ മേനോൻ ട്രെൻഡ് ന്യൂസ്‌ 24നോട്‌ പറഞ

വിവിധയിടങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.മലയോര മേഖലകളില്‍ മഴ കനത്തേക്കും.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.തെക്ക്-കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെയും കോമോറിന്‍ മേഖലയ്ക്ക്മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാന്‍ കാരണം.

തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകം'; ഇന്ത്യ-കാനഡ പ്രതിസന്ധിയിൽ ഇടപെട്ട് അമേരിക്ക

ഇന്ത്യ കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ പറഞ്ഞു. അതിനിടെ ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇലക്ട്രോണിക തെളിവുകളുണ്ടെന്ന് കാനഡ അവകാശപ്പെട്ടു. ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന തെളിവുകൾ രഹസ്യാന്വേഷണ വിഭാഗം നൽകിയെന്ന് കനേഡിയൻ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. തെളിവ് ഇപ്പോൾ കൈമാറാനാവില്ലെന്നാണ് കാനഡയുടെ വാദം. അതേസമയം, കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവെച്ചതായി ഓട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുയർന്ന പശ്ചാത്തലത്തിലാണ് വിസ സർവ്വീസ് നിറുത്തി വയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. ലോകത്തെവിടെയും കനേഡിയൻ പൗരൻമാർക്ക് ഇന്ത്യ വിസ തൽക്കാലം നൽകില്ല. ഇ വിസ ഉൾപ്പടെ എല്ലാ തരം വിസകളും താൽകാലികമായി നിറുത്തിവച്ചു. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് രാജ്യം വിടാനുള്ള നിർദ്ദേശവും നൽകി.

ബദിയടുക്കയിൽ ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു

ബദിയടുക്ക: ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു. ബദിയടുക്ക വളമലയിലെ രാധാകൃഷ്ണന്റെ ഭാര്യ സുനിത(53)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. ഗണേശോത്സവത്തിന്റെ ഭാഗമായി ബദിയടുക്ക ടൗണില്‍ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയതായിരുന്നു സുനിത. വെള്ളം കുടിക്കാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സുനിതയെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സതീശന്‍ എന്ന സി. വാസു ഏകമകനാണ്. സഹോദരങ്ങള്‍: സുകുമാരന്‍, സുഗുണ, വസന്തി, ചന്ദ്രശേഖര. അപകടം വരുത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രൻ ഹാജരായില്ല

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്്്ക്ക് പണം നല്‍കിയെന്നതാണ് കേസ് കാസര്‍ഗോഡ് സെഷന്‍സ് കോടതിയില്‍ ഇന്ന് നിര്‍ബന്ധമായും ഹാജരാകണമന്നായിരുന്നു ഉത്തരവ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജി നല്‍കി

പുതിയ നിറം, ഡിസൈനിലും മാറ്റം; യാത്രക്കാർക്ക് ആവേശമായി രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീ‍ഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.  കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ആയിട്ടുണ്ട്. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തി

കാനഡക്കെതിരെ ഇന്ത്യൻ നീക്കം; ഭീകരവാദികളെ സംരക്ഷിക്കുന്നുവെന്ന് യുഎന്നിൽ ഉന്നയിക്കും, ആശങ്കയോടെ മലയാളികളും

ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു.  പൊതു തെരഞ്ഞെടുപ്പ് 2025 ൽ നടക്കാനിരിക്കെ ജസ്റ്റിൻ ട്രൂഡോ നിലപാട് തിരുത്തുമെന്ന് ഇന്ത്യ കരുതുന്നില്ല. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ അമേരിക്കയും ഫ്രാൻസും ഉൾപ്പടെ ജി7 രാജ്യങ്ങളെ കൂടെ നിർത്താനുള്ള നീക്കവും ട്രൂഡോ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭീകരവാദത്തെ അനുകൂലിക്കുന്ന ട്രൂഡോയുടെ നിലപാട് പ്രധാന രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തും. 20 ലക്ഷത്തോളം ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. മലയാളികൾ അടക്കം 75000 പേർ എല്ലാ വർഷവും കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കാനഡയിൽ പഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്. രണ്ടു രാജ്യങ്ങൾക്കുമിടയിലെ ഈ തർക്കം കാനഡയിലേക്ക് പോകുന്നവരെയും ബാധിച്ചേക്കാം. ട്രൂഡോയുടെ നിലപാട് നിരീക്ഷിച്ച ശേഷമാകും കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുക. 

ഓണം ബമ്പ‍ര്‍ ഒന്നാം സമ്മാനത്തിലും ട്വിസ്റ്റ്! ഒന്നാം സമ്മാനം കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബ എസ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ വിജയി കോഴിക്കോട് ജില്ലക്കാരനല്ലെന്നാണ് സൂചന. പാലക്കാട് ജില്ലക്കാരാണ് വിജയിയെന്ന് അഭ്യൂഹങ്ങളുണ്ട്. കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് വിവരം. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.  read more കാത്തിരിപ്പിന് അവസാനം, ഓണം ബമ്പ‍ര്‍ ലോട്ടറി ടിക്കറ്റ് ഏറ്റവും കൂടുതൽ വിറ്റത് പോയത് ഈ ജില്ലയിൽ കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമായിരുന്നു. അതിത്തവണ മാറ്റി. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. 

വെള്ളം കുടിക്കാന്‍ കടയിലെത്തി മാല പൊട്ടിച്ചു ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ അറസ്റ്റില്‍; പിടിയിലായവര്‍ നിരവധി സമാനകേസുകളിലെ പ്രതികള്‍

കാസര്‍കോട്: കടയില്‍ നിന്നും വെള്ളം ചോദിച്ചു വാങ്ങിയതിനു ശേഷം കടയുടമയുടെ ഭാര്യയായ സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ചു ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതികള്‍ പിടിയിലായി. കോട്ടിക്കുളം വെടിത്തറക്കാല്‍ ഫാത്തിമാ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന എം.കെ മുഹമ്മദ് ഇജാസ്(24), പനയാല്‍ ചേര്‍ക്കാപാറ സ്വദേശി ഹസ്‌ന മാന്‍സിലിലെ ഇബ്രാഹിം ബാദുഷ(24) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്നു പത്തു ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന് പൊന്‍ തൂവലായി മാറി. ഈമാസം 10നു രാവിലെ പതിനൊന്നു മണിയോടെ ചതുരക്കിണറിലെ സഹകരണ ബാങ്ക് ശാഖയ്ക്കു സമീപം അനാദിക്കട നടത്തുന്ന ബേബിയുടെ കഴുത്തില്‍ നിന്നാണ് മൂന്നു പവന്‍ സ്വര്‍ണം ഇരുവരും തട്ടിയെടുത്തത്. കള്ളന്മാരുമായി നടത്തിയ പിടിവലിക്കിടെ മാലയുടെ ഒരു കഷണം ബേബിക്കു തന്നെ കിട്ടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി. പി ബാലകൃഷ്ണന്‍ നായര്‍, ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രാവും പകലുമായി വീടുകളിലും

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശികൾ മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

മംഗളൂരു: ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശികൾ മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ.  രാവിലെ ബഹ്റൈനിൽ നിന്നുള്ള വിമാനത്തിൽ എത്തിയ കാസർകോട് ഉപ്പള സ്വദേശി അബ്ദുൾ ജലീലിൽ നിന്നും 698 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്, ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കടത്തിയത്. പിടികൂടിയ സ്വർണ്ണത്തിന് 41,94,980 രൂപ വിലമതിക്കും.  ദുബായിൽ നിന്നുള്ള വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അസറുദ്ദീനിൽ നിന്നും 230 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണമാണ് പിടികൂടിയത്, 13,82,300/- രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. ട്രോളി ബാഗിൽ ബാബ സ്യൂട്ടുകളുടെ പ്രസ് ബട്ടണുകൾക്കുള്ളിൽ ചെറിയ വളയങ്ങളുടെ രൂപത്തിലും , ബാഗിൻ്റെ ബീഡിംഗിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണ്ണം.  രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്ററെത്തി, മാസവാടക 80 ലക്ഷം രൂപ

 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റർ എത്തിച്ചത്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന. മുമ്പും ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര.  വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന് അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹെലികോപ്റ്റർ വാടകക്കെടുത്തത്. മൂന്നു വർഷത്തേക്കാണ് ചിപ്സൺ ഏവിയേഷനുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാർ ഒപ്പിട്ടത്. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാർ പ്രകാരം കമ്പനിക്ക് നൽകേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറും 90,000 രൂപ നൽകണം. രണ്ട് വർഷത്തേക്കു കൂടി കരാർ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്. നേരത്തെ, കോടിക്കണക്കിന് രൂപ ചിലവാക്കിയാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. എന്നാൽ എന്തിനാണ് ഹെലികോപ്റ്റർ എടുത്തത് എന്നതിൽ കാര്യമുണ്ടായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്റർ എടുത്തതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നതിന് തുടർന്ന് തീരുമാനം തല്ക്കാലം മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും കരാർ നൽകുകയായിരു