ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Washington എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

 വാഷിങ്ടന്‍: യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സൗത് ലേക് യൂനിയനിലെ നോര്‍ത് ഈസ്റ്റേണ്‍ യൂനിവേഴ്സിറ്റി കാംപസ് വിദ്യാര്‍ഥിനിയായ ജാന്‍വി കന്‍ഡൂല (23) ആണ് മരിച്ചത്. വാഷിങ്ടനിലെ സിയാറ്റിലിലാണ് അപകടം നടന്നത്.  സിയാറ്റില്‍ ഡെക്സ്റ്റര്‍ അവന്യൂ നോര്‍തിനും തോമസ് സ്ട്രീറ്റിനും ഇടയില്‍വച്ച് ജാന്‍വി റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ഡിപാര്‍ട്‌മെന്റിന്റെ പട്രോളിങ് വാഹനം ജാന്‍വിയെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രഥമശുശ്രൂഷകള്‍ നല്‍കിയശേഷം ഉടന്‍ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു സിയാറ്റില്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.  ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയായ ജാന്‍വി, ഡിസംബറിലാണ് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്.

മകൾക്ക് നേരെ സൈബർ ആക്രമണം നടത്തിയത് സ്വന്തം അമ്മ; തെളിവുകള്‍ നിരത്തി പൊലീസ്

 വാഷിങ്ടൺ: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ സ്വന്തം അമ്മയാണെന്ന് ഒടുവിൽ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. കേന്‍ഡ്ര ഗെയില്‍ ലിക്കാരി എന്ന യുവതിയാണ് തന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഏകദേശം ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ മെസേജുകളുടെ ഉറവിടം കണ്ടെത്താതിരിക്കാനായി വിപിഎന്‍ കണക്ഷന്‍ അവര്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കൗമാരക്കാരായ പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആണ് മെസേജ് അയക്കുന്നത് എന്ന് തോന്നിപ്പിക്കുന്നതിനായി ചെറുപ്പക്കാരുടെ ഭാഷയിലാണ് ഇവര്‍ മെസേജുകള്‍ അയച്ചിരുന്നത്. എന്നാല്‍ എഫ്ബിഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം പുറത്താകുകയായിരുന്നു. ഇത്തരം മെസേജുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പെണ്‍കുട്ടി ആദ്യം ഇക്കാര്യം പറഞ്ഞത് അമ്മ ലിക്കാരിയോടായിരുന്നു. അന്ന് മകളോടൊപ്പമാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. സ്‌കൂളിലെത്തി പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കുറ്റവാളിയെ കണ്ടെത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ...

ഭാര്യക്ക് വേണ്ടി കാറില്‍ ഇന്ധനം വാങ്ങാനെത്തി; ലോട്ടറിയെടുത്ത യുവാവിനെ തേടിയെത്തിയത് ബംപര്‍

 വാഷിംഗ്ടണ്‍: ജീവിതത്തില്‍ ഒരിക്കല്‍ പോലും ഭാഗ്യം എന്തെന്ന് അറിയാത്ത ഒരു യുവാവിന്റെ ജീവിതം അടിമുടി മാറിയിരിക്കുകയാണ്. ഭാര്യക്ക് വേണ്ടി ഒരുപകാരം ചെയ്യാന്‍ ഇറങ്ങിയ യുവാവിന് അടിച്ചിരിക്കുന്നത് കോടികളുടെ ജാക്‌പോട്ടാണ്. ഒരു ലോട്ടറിയെടുത്തതാണ് ഈ യുവാവിനെ ഭാഗ്യദേവത തേടിയെത്താന്‍ കാരണം. സ്വപ്‌നങ്ങളില്‍ പോലും ഇയാള്‍ ലോട്ടറി അടിക്കുന്ന കാര്യം ചിന്തിച്ചിരുന്നില്ല. അമേരിക്കയില്‍ നിന്നുള്ള ഈ യുവാവിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. ഒറ്റദിവസം കൊണ്ട് ജീവിതശൈലി തന്നെയാണ് മാറാന്‍ പോകുന്നത്. അതേസമയം യുഎസ്സില്‍ താരമാണ് ഈ യുവാവ്. ഇയാളുടെ ഭാഗ്യത്തിന്റെ കഥയും എല്ലാവരും അറിഞ്ഞിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്..... ഭാര്യയോടുള്ള ഈ യുവാവിന്റെ സ്‌നേഹപ്രകടനമാണ് അദ്ദേഹത്തെ കോടീശ്വരനാക്കിയത്. നോര്‍ത്ത് ആന്‍ഡോവര്‍ നിവാസിയായ ക്രിസ്റ്റിയന്‍ കാലീലിന് മസാചുസെറ്റ്‌സ് സ്‌റ്റേറ്റ് ലോട്ടറിയിലൂടെയാണ് സമമാനം അടിച്ചത്. 8 കോടി 27 ലക്ഷം രൂപയില്‍ അധികമാണ് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇന്‍സ്റ്റന്റ് ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ഭാര്യക്ക് വേണ്ടി കാറില്‍ ഇന്ധനം നിറയ്ക്കാന്‍ വേണ്ടി പുറത്തിറങ്ങിയതായിരുന്നു ക്രിസ...