ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Delhi എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ഡോക്ടര്‍ വിമാനത്താവളത്തില്‍ പിടിയില്‍

  ബംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് 40 കാരനായ ഡോക്ടറി ദില്ലി പൊലീസ് പിടികൂടിയത്. യുകെയിലേക്ക് പോകാനായി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമാണ്. 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. പിന്നാലെ വീടുവിട്ട് പോവുകയായിരുന്നു. ഫെബ്രുവരി ഒന്നാം തീയതിയാണ് യുവതി ഭര്‍ത്താവിനെതിരെ ജില്ലി കല്യാന്‍പുരി പൊലീസില്‍ പരാതി നല്‍കുന്നത്. ഇതോടെ മുത്തലാഖ് ചൊല്ലിയതിനെതിരെ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഇതോടെ പ്രതി ദില്ലി വിട്ട് ബെംഗളൂരുവിലെത്തി. ഇവിടെ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡോക്ടര്‍ യുകെയിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നതറിഞ്ഞ ദില്ലി പൊലീസ് ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. 2018ലാണ് ഡോക്ടറും യുവതിയും തമ്മില്‍ അടുപ്പത്തിലായ...

ഇന്ത്യക്കാരുടെ പണി പോകും; ആമസോൺ

 ദില്ലി: ആമസോണിൽ പിരിച്ചുവിടൽ ബാധിക്കുന്നവരിൽ കൂടുതലും ഇന്ത്യക്കാർ. വരുന്ന ആഴ്ചകളിൽ തങ്ങളുടെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ ആമസോൺ പ്രഖ്യാപിച്ചിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ ബാധിച്ചേക്കും. ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.  ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് പ്ലേസ്, ഡിവൈസസ് ടീമുകളിലുടനീളമുള്ള ജീവനക്കാരെയാകും പിരിച്ചുവിടുക എന്നാണ് സൂചന.പിരിച്ചുവിടുന്നവർക്ക് പണവും, ആരോഗ്യ ഇൻഷുറൻസ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉൾപ്പടെയുള്ളവ കമ്പനി ചെയ്തു നല്കുമെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും ജനുവരി 18 മുതൽ അറിയിപ്പ് നൽകിത്തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ആഗോള തലത്തിൽ താൽകാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരുണ്ട് ആമസോണിന്. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. ആമസോണിന്റെ ഏകദേശം 1% ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വെട്ടിക്കുറവുകളെ കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി ബുധനാഴ്ച ജീവനക്കാർക്ക് അയച്ച...

മൂന്നാം വട്ടവും മോദി തന്നെ: '2024 ല്‍ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല'

ദില്ലി: കേന്ദ്രത്തില്‍ തുടർച്ചയായ മൂന്നാം തവണയും ബി ജെ പി അധികാരത്തില്‍ വരുമെന്ന് പാർട്ടി ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി ജെ പി വിജയിക്കുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബി ജെ പി നേതാവ് അവകാശപ്പെട്ടു. രാജ്യത്ത് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന പിന്തുണയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാകുമെന്നതിൽ സംശയമില്ലെന്നും അവകാശപ്പെട്ടു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനൊരു സാധ്യതയും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2024ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് രാജ്യം മുഴുവൻ തീരുമാനിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിക്കുകയും ചെയ്തു. ആർ എസ് എസ് പ്രചാരക് അടൽ ബിഹാരി വാജ്‌പേയിയാണ് നിതീഷ് കുമാറിനെ റെയിൽവേ മന്ത്രിയാക്കിയതെന്നും ആർ എസ് എസ് സ്വയംസേവകൻ അദ്ദേഹത്തെ 15 വർഷം മുഖ്യമന്ത്രിയാക്കി. അത് വ്യക്തമാക്കേണ്ടതും ആരോടും ഒന്നും തെളിയിക്കേണ്ടതുമില്ലെന്നും മുന്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. .

ന്യൂ ഇയർ 'സമ്മാനമെത്തി': വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില 25 രൂപ വർധിപ്പിച്ചു

  ദില്ലി: പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ തന്നെ എൽ പി ജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപ വർധിപ്പിച്ചാണ് ഗ്യാസ് വിപണന കമ്പനികള്‍ ഉപഭോക്താക്കള്‍ക്കായി 'ന്യൂഇയർ സമ്മാനം' ഒരുക്കിയത്. അതേസമയം ഗാർഹിക സിലിണ്ടറിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല, അവ നിലവിലുള്ള വിലയിൽ ലഭ്യമാവുമെങ്കിലും അടുത്ത് തന്നെ വർധനവ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 2023 ജനുവരി 1 മുതൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 25 രൂപ വരെ വർദ്ധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില വർധനവ് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ മുതലായവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഹോട്ടലുകള്‍ വിലവർധനവിലേക്ക് പോവാനും സാധ്യതയുണ്ട്. വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലെ വാണിജ്യ സിലിണ്ടറുകളുടെ പുതിയ നിരക്ക് ഡൽഹി - 1768 രൂപ / സിലിണ്ടർ മുംബൈ - 1721 രൂപ/ സിലിണ്ടർ കൊൽക്കത്ത - 1870 രൂപ/ സിലിണ്ടർ ചെന്നൈ - 1917 രൂപ/ സിലിണ്ടർ മെട്രോപൊളിറ്റൻ നഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടറിന്റെ നിലവിലെ നിരക്ക് ഡൽഹി - 1053 രൂപ മുംബൈ - 1052.5 രൂപ കൊൽക്കത്ത -...

തിരഞ്ഞെടുപ്പ് ഒരുക്കം; ഒരുമുഴം മുന്നേ എറിഞ്ഞ് കോൺഗ്രസ്..6 നിരീക്ഷകർക്ക് ചുമതല

  ദില്ലി: മേഘാലയ, ത്രിപുര, നാഗാലാന്റ് എന്നീ മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അടുത്ത വർഷം ആദ്യമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് ഒരുക്കൾക്ക് വേഗം കൂട്ടുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഈ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് നിരീക്ഷകരെ നിയോഗിച്ചു. ഒരു പൊതു നിരീക്ഷകനേയും നിയമിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന് കീഴിലാണ് നേതാക്കളെ നിയമിച്ചത്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവായ ബെന്നി ബെഹ്നാൻ,മുൻ എം പി ജെ ഡി സലീം എന്നിവർക്കാണ് മേഘാലയയുടെ ചുമതല നൽകിയിരിക്കുന്നത്. എം പിമാരായ ഫ്രാൻസിസ്കോ സർഡിൻഹയ്ക്കും കെ ജയകുമാറിനും നാഗാലാൻഡിന്റെ ചുമതലയും മുതിർന്ന നേതാവ് അരവിന്ദർ സിംഗ് ലൗലിയും എംപി അബ്ദുൾ ഖലീഖും ത്രിപുരയുടെ നിരീക്ഷകരും ആയിരിക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനം മേഘാലയയാണ്. 2018 ൽ കോൺഗ്രസ് ആയിരുന്നു സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷി . എന്നാൽ 2 സീറ്റുകൾ മാത്രം നേടിയ ബി ജെ പി നാഷണൽ പീപ്പിൾസ് പാർട്ടിയുമായി (എൻപിപി) ചേർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയായിരുന്നു. അതേസമയം ഇക്കഴിഞ്ഞ സപ്റ്റംബറിൽ കോൺഗ്രസിന് കൂട...

മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ തല്ലിക്കൊന്നു

 ദില്ലി: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി എസ് എഫ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു. ഗുജറാത്തിലെ നദിയാദിലാണ് നാടിനെ നടുക്കിയ സംഭവം. ,സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ചക്ലാസി ഗ്രാമത്തിലെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത 15 വയസ്സുകാരന്റെ വീട്ടിലേക്ക് പോയ ഇദ്ദേഹത്തെ കുടുംബം തല്ലിക്കൊല്ലുകയായിരുന്നു. പെണ്‍കുട്ടി പഠിച്ച സ്‌കൂളിലാണ് 15കാരന്‍ പഠിച്ചത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് ശേഷം ബി എസ് എഫ് ജവാന്‍ കുടുംബത്തോടൊപ്പം ആണ്‍കുട്ടിയുടെ കുടുംബത്തോട് സംസാരിക്കാന്‍ പോയതായി അതിര്‍ത്തി രക്ഷാ സേന വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച രാത്രി ജവാനും ഭാര്യയും രണ്ട് ആണ്‍മക്കള്‍, മരുമകന്‍ എന്നിവരോടൊപ്പമാണ് കൗമാരക്കാരന്റെ വീട്ടിലേക്ക് പോയതായി പോലീസ് നല്‍കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആണ്‍കുട്ടിയുടെ കുടുംബം സംഘം ചേര്‍ന്ന് ജവാനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. ജവാന്റെ മരണം ബി എസ് എഫ് സ്ഥിരീക...

ചൈനയിലെ അവസ്ഥ ഇന്ത്യയിലുണ്ടാവില്ല; പുതു തരംഗം ഉണ്ടാവില്ലെന്ന് വൈറോളജിസ്റ്റ്

 ദില്ലി: ചൈനയില്‍ കൊവിഡ് കേസുകളുടെ കുത്തൊഴുക്ക് കണ്ട് ഇന്ത്യ ഭയപ്പെടേണ്ടതില്ലെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഡോ ഗഗന്‍ദീപ് കാങ്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ കൊവിഡ് പ്രതിരോധം മികച്ചതാണ്. യാത്രാ നിയന്ത്രണങ്ങള്‍ നമ്മള്‍ കൊണ്ടുവരേണ്ടതില്ലെന്നും കാങ് പറയുന്നു. എന്നാല്‍ ചൈനയുടെ കാര്യം അങ്ങനെയല്ല. ഒരുപാട് കൊവിഡ് കേസുകള്‍ ഇനിയും അവിടെയുണ്ടാവും. ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്റെ സമയത്തുണ്ടായിരുന്നത് പോലും വര്‍ധനവാണ് ചൈനയില്‍ ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് കാങ് പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ സാഹചര്യം നല്ലതാണ്. വളരെ കുറച്ച് കേസുകളാണ് നമുക്ക് ഉള്ളതെന്നും കാങ് വ്യക്തമാക്കി. ചൈനയില്‍ കണ്ട വൈറസുകള്‍ നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ അതൊരു തരംഗത്തിന് കാരണമായിട്ടില്ല. തീര്‍ച്ചയായും അത്തരമൊരു തരംഗത്തിന് സാധ്യതയുണ്ടെന്ന് ഇപ്പോഴത്തെ സാഹചര്യം വെച്ച് പറയാനാവില്ലെന്നും ഗഗന്‍ദീപ് കാങ് പറഞ്ഞു. അതേസമയം ചൈനയിലെ ജനങ്ങള്‍ വളരെ കുറച്ച് മാത്രമായിരുന്ന രോഗം ബാധിച്ചവരായി ഉണ്ടായിരുന്നത്. ഇവര്‍ക്ക് മുമ്പ് രോഗമൊന്നും വരാതിരുന്നത് കൊണ്ട് സ്വാഭാവികമായുള്ള പ്രതിരോധ ശേഷി ലഭിക്കുമായിരുന്നു ഇവിടെ ചൈനയി...

കോവിഡിന്റെ പേരില്‍ പെട്ടെന്നുള്ള നടപടി ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താന്‍- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനുള്ള സാധ്യത സൂചിപ്പിച്ച് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നുള്ള ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കോണ്‍ഗ്രസിന്റെ പദയാത്ര പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ തന്ത്രമാണെന്ന് രാഹുല്‍ ഗാന്ധി. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കത്തയച്ചതിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു രാഹുല്‍. കോവിഡിനെതിരെ പൊടുന്നനെയുള്ള മുന്‍കരുതല്‍ നടപടികള്‍ ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. "ഈ യാത്ര കശ്മീര്‍ വരെ സഞ്ചരിക്കും. ഇപ്പോള്‍ അവര്‍ പുതിയ തന്ത്രവുമായി വന്നിരിക്കുകയാണ്. കോവിഡ് വരുന്നുണ്ട് അതിനാല്‍ യാത്ര നിര്‍ത്തണമെന്ന് പറഞ്ഞ് അവരെനിക്ക് കത്തയച്ചു. മാസ്‌ക് ധരിക്കൂ, യാത്ര നിര്‍ത്തൂ... ഇതൊക്കെ മുടന്തന്‍ ന്യായങ്ങളാണ്. ഈ രാജ്യത്തിന്റെ കരുത്തിലും ആര്‍ജ്ജവത്തിലും അവര്‍ ഭയചകിതരാണ്", ഹരിയാണയിലെ നൂഹില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു. ചൈന...

ഇന്ത്യയ്ക്കെതിരെ ‘അണ്വായുധ യുദ്ധം’ നടത്തും: ഭീഷണിയുമായി പാക്ക് നേതാവ്

 ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ അണ്വായുധ യുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാവ്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവായ ഷാസിയ മാരിയാണ് ഭീഷണിയുയർത്തിയത്. പാക്ക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയതിനെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു. ഇതിനു മറുപടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ഷാസിയ മാരിയുടെ ഭീഷണി. ‘‘പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാൽ അത് ഉപയോഗിക്കുന്നതിൽനിന്നു പിന്നാക്കം പോകില്ല’’ – മാരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.പാക്കിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രം എന്ന് യുഎന്നിൽ വച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഭൂട്ടോ യുഎന്നിൽ വച്ച് ‘‘ഉസാമ ബിൻലാദൻ മരിച്ചു. എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’’ എന്ന പരാമർശം നടത്തിയത്. ഭൂട്ടോയുടേത് ‘സംസ്കാരശൂന്യമായ പൊട്ടിത്തെറി’യാണെന്നും ഭീകരരെ ഉപയോഗിക്കാനുള്ള പാക്കിസ്ഥാന്റെ കഴിവില്ലായ്മയാണ് പുറത്തുവ...