ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

malappuram എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കരിപ്പൂരിൽ കസ്റ്റംസ് മൂന്നുപേരിൽനിന്നായി രണ്ടുകോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി

  മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണവേട്ട. മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. രണ്ടു യാത്രക്കാരിൽ നിന്നും 2358 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ കൊണ്ടുവന്നത് കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 398 ഇൽ എത്തിച്ചേർന്ന മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക് മുപ്പിനിക്കാടൻ (31), കുവൈറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 894 ഇൽ എത്തിച്ചേർന്ന കോഴിക്കോട് അടിവാരം സ്വദേശി നൗഷാദ് അലി എന്നിവർ ആണ് പിടിയിലായത്. ഇവർ സ്വർണ്ണം മിശ്രിത രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. യഥാക്രമം 1272 ഗ്രാം, 1086 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം നാലു വീതം ക്യാപ്സ്യൂളുകൾ ആണ് കസ്റ്റംസ് ഇവരിൽ നിന്ന് പിടികൂടിയത്. മലപ്പുറം പൂന്താനം സ്വദേശി ചോലക്കൽ ഷഫീക് പിടിയിലായ മൂന്നാമത്തെ യാത്രക്കാരൻ. എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 398 ഇൽ ജിദ്ദയിൽ നിന്നും എത്തിച്ചേർന്ന ഇയാളെ കസ്റ്റംസ് സംശയത്തെ തുടർന്ന് ചോദ്യം ചെയ്തു. അയാൾ കൊണ്ടുവന്ന ബാഗ് പരിശോധിച്ചപ്പോൾ ആണ് എമർജൻസി ലാമ്പിൽ ഒളിപ്പിച്ച...

വിദേശത്ത് പോയിട്ടില്ലാത്ത മാതാപിതാക്കളുടെ മകൻ ജനിച്ചത് ലണ്ടനിൽ!ജനനസർട്ടിഫിക്കറ്റ് അത്രവേഗം തിരുത്താനാകില്ലത്രെ

മലപ്പുറം : ഇതു വരെ വിദേശത്തു പോകാത്ത മാതാപിതാക്കളുടെ മകന്റെ ബർത്ത് സർട്ടിഫിക്കറ്റിൽ ജനനസ്ഥലം ലണ്ടൻ.മലപ്പുറം പെരിന്തൽമണ്ണയിലെ വാടക വീട്ടിലാണ് 38 വർഷം മുമ്പ് മകൻ ജനിച്ചതെന്ന് അമ്മ നെഞ്ചിൽ കൈവെച്ച് പറയുമ്പോൾ വലിയ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ തിരുത്താൻ തടസങ്ങളുണ്ടെന്നാണ് മുനിസിപ്പാലിറ്റി അധികൃതർ പറയുന്നത്. രമാദേവി എന്ന സോണി ഡാനിയേലിനാണ് ദുരിതം. ഇവരുടെ ഏക മകന്‍ റോണി എം.ഡി കുറച്ചു വര്‍ഷങ്ങളായി ഖത്തറിലാണ്.മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ ജനിച്ച വര്‍ഷം1-1-1985 എന്നാണ്. ജനനസ്ഥലമാകട്ടെ ലണ്ടന്‍.മാതാപിതാക്കളുടെ മേല്‍വിലാസം കൊടുത്തിട്ടില്ല. 1988 ലാണ് ഈ രജിസ്ട്രേഷന്‍ നടന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നു. 2023 ജനുവരിയിലാണ് അമ്മ സോണി ഡാനിയല്‍ പാസ്പോര്‍ട്ട് എടുത്തത്. ഭര്‍ത്താവ് പാസ്പോര്‍ട്ട് എടുത്തത് 2008 ലാണെന്നും പിന്നെ എങ്ങനെയാണ് മകന്‍ വിദേശത്ത് ജനിക്കുമെന്നും അമ്മ ചോദിക്കുന്നു. എന്നാല്‍ ജനന രജിസ്റ്ററിലെ വിവരങ്ങളും അപേക്ഷകരുടെ വിവരങ്ങളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയു...

മലപ്പുറത്ത് ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ 65 കാരൻ ശ്വാസംമുട്ടി മരിച്ചു

  മലപ്പുറം: വളാഞ്ചേരിയില്‍ ആടിനെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയയാള്‍ ശ്വാസംമുട്ടി മരിച്ചു. ആതവനാട് സ്വദേശി 65കാരനായ രാജനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ആതവനാട് തെക്കേകുളമ്പ് സൈനുല്‍ ആബിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റിലാണ് രാജന്‍ ഇറങ്ങിയത്. കിണറ്റില്‍ ആട് വീണത് ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷിക്കാനായി രാജന്‍ കിണറ്റില്‍ ഇറങ്ങുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂരില്‍നിന്നും ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കിണറ്റില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ രാജന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മലപ്പുറത്ത് വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു

  മലപ്പുറം പെരിന്തല്‍മണ്ണയില്‍ വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാരിക്കെയാണ് വധുവിന്റെ മരണം. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. മൃതദേഹം ഇഎംഎസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.