ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

crime എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

രണ്ടു വര്‍ഷം നീണ്ട പക തീർക്കാൻ 16 കാരൻ 58 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

  മധ്യപ്രദേശിൽ 58കാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ 16 കാരൻ അറസ്റ്റിൽ. റേവാ ജില്ലയിലെ കൈലാശ്പൂരിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടമ്മയെ പ്രതി അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ  സ്ഥിരമായി ടിവി കാണാൻ വന്നിരുന്നയാളാണ് ഇയാള്‍. രണ്ട് വർഷം മുമ്പ് ഇവരുടെ വീട്ടിൽ നിന്ന് ഫോൺ കാണാതാവുകയും ഇത് മോഷ്ടിച്ചത് പ്രതിയാണെന്നും വീട്ടുകാർ ആരോപിച്ചിരുന്നു. നാട്ടുകാരടക്കം സംഭവമറിഞ്ഞതോടെ 16 കാരന് സ്ത്രീയോടും കുടുംബത്തോടും പകതോന്നിയിരുന്നു. ഇവരോട് പ്രതികാരം ചെയ്യാൻ അവസരം നോക്കിയിരിക്കവെ ഒരു ദിവസം ഭർത്താവും മകനും വീടിനു പുറത്തുപോയെന്ന് മനസ്സിലാക്കിയ 16 കാരൻ അതിക്രമിച്ച് വീട്ടിൽ കയറുകയും മൽപിടുത്തത്തിലൂടെ വീട്ടമ്മയെ കീഴ്പ്പെടുത്തുകയുമായിരുന്നു. സ്ത്രീ ബഹളം വെച്ചപ്പോൾ വായിൽ പ്ലാസ്റ്റിക് കവറും തുണിയും തിരുകി മർദ്ദിച്ചു. പ്ലാസ്റ്റിക് കവർ കൊണ്ട് മുഖം മൂടുകയും കയറും ഇലക്‌ട്രിക് വയറുകളും ഉപയോഗിച്ച് വരിഞ്ഞ് മുറുക്കിക്കെട്ടിയ ശേഷം വലിച്ചിഴച്ച് കെട്ടിടത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഒരു വാതിലിൽ സ്ത്രീയെ കെട്ടിയിട്ട് ക്രൂ...

ബൈക്കപകടത്തില്‍പ്പെട്ടത് അന്വേഷിക്കാനെത്തിയ എസ്ഐയുടെ ചെവി യുവാവ് കടിച്ചുമുറിച്ചു

കാസർഗോഡ്: എസ്ഐയുടെ ചെവി കടിച്ചുമുറിച്ച് യുവാവ്. കാസർഗോഡ് സ്റ്റേഷനിലെ എസ് ഐ വിഷുണുപ്രസാദിന്‍റെ വലത് ചെവിയാണ് മധൂര്‍ സ്വദേശി സ്റ്റാനി റോഡിഗ്രസ് കടിച്ച് മുറിച്ചത്. സ്റ്റാനിയുടെ ബൈക്ക് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ചീത്ത വിളിച്ച് ഗതാഗത തടസം ഉണ്ടാക്കുന്നത് അന്വേഷിക്കാന്‍ എത്തിയതായിരുന്നു എസ്ഐയും സംഘവും. ഇവിടെ വച്ച് അന്വേഷിക്കാനെത്തിയ പൊലീസിനെ കൈയേറ്റം ചെയ്തു. തുടർന്ന് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി ജീപ്പില്‍ വച്ചാണ് ആക്രമിച്ചത്.  

തൃശ്ശൂർ കോടതിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു

  തൃശൂർ: കോടതിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞു. വനിത എസ്ഐ അടക്കമുള്ളവർക്ക് നേരെയായിരുന്നു സ്ത്രീയുടെ പരാക്രമം. വെളപ്പായ സ്വദേശിനി സൗദാമിനിയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞത്. തൃശൂർ വിജിലൻസ് കോടതിയിൽ ബഹളം വച്ചതിനെത്തുടർന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ മുളക് പൊടി എറിഞ്ഞത്. തൃശൂർ ഈസ്റ്റ് സ്‌റ്റേഷനിലെ വനിതാ എസ് ഐ ഗിതുമോൾ , എ എസ് ഐ സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്.

വർക്കലയിൽ മൂന്നുവയസുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മർദനം

  മൂന്നുവയസുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മർദനം. വർക്കല വെട്ടൂരിലാണ് സംഭവം. കുട്ടി നഴ്സറിയിൽ പോകുന്നില്ലെന്ന് പറഞ്ഞാണ് ക്രൂരമായി മർദിച്ചത്. വെട്ടൂർ സ്വദേശി സരസമ്മയാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് സ്ഥലത്ത് എത്തി. കുട്ടിയെ സ്ഥിരമായി അമ്മുമ്മയും പിതാവും മർദിക്കാറുണ്ടെന് നാട്ടുകാർ ആരോപിച്ചു.

ഹോണടിച്ചത് ഇഷ്ടമായില്ല;യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ

 കോട്ടയം: കിടങ്ങൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടപ്ലാമറ്റം ഇല്ലത്തു വീട്ടില്‍ ഷാജി മകന്‍ സ്റ്റെഫിന്‍ ഷാജി (19)യെ ആണ് കിടങ്ങൂര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്യത്‌. വെള്ളിയാഴ രാത്രി 11 മണിയോടെ ചേര്‍പ്പുങ്കല്‍ കെടിഡിസി ബിയര്‍ പാര്‍ലറിന്‌ സമീപത്തായിരുന്നു സംഭവം. പുലിയന്നൂര്‍ സ്വദേശിയായ യുവാവിനെയാണ്‌ സ്റ്റെഫിനും സുഹൃത്തും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന്‌ മാര്‍ഗതടസം സൃഷ്ടിക്കത്തക്ക രീതിയില്‍ പ്രതികള്‍ നില്‍ക്കുന്ന സമയം യുവാക്കള്‍ വണ്ടിയുടെ ഹോണ്‍ അടിച്ചു വഴിയില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രകോപിതരായ പ്രതികള്‍ യുവാവിനെയും സുഹൃത്തിനെയും കത്തികൊണ്ട്‌ ആക്രമിക്കുകയുമായിരുന്നു. സംഭവ ശേഷം ഇവര്‍ സ്ഥലത്തുനിന്ന്‌ കടന്നു കളയുകയും ചെയ്യു. പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ കിടങ്ങൂര്‍ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ്‌ മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സ്റ്റെഫിന...

യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി മര്‍ദിച്ചെന്ന കേസ് ;നാല്‌ പേര്‍ കൂടി അറസ്റ്റില്‍

ചങ്ങരംകുളം: യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി മര്‍ദിച്ചെന്ന കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. യാദവ് (22), കിരണ്‍ (21), അനൂപ് (22), തുഫൈല്‍ (23) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബശീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ടുപേര്‍ നേരത്തേ പിടിയിലായിരുന്നു. ഡിസംബര്‍ 24നായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കോലളമ്പ് സ്വദേശി അസീസിനെയാണ് (23) വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി രാവും പകലും ക്രൂരമായി മര്‍ദിച്ചത്. പണവും യുഎഇ ഐഡി അടക്കമുള്ള രേഖകളും മൊബൈലും കവര്‍ന്ന സംഘം നഗ്‌നനാക്കി വിഡിയോ ചിത്രീകരിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. അവധിക്ക് നാട്ടില്‍ വന്ന ഫര്‍ഹല്‍ അസീസിന് മര്‍ദനത്തെത്തുടര്‍ന്ന് ശരീരമാസകലം ക്ഷതമേല്‍ക്കുകയും കൈയില്‍ മൂന്നിടങ്ങളില്‍ എല്ല് പൊട്ടുകയും ചെയ്തിരുന്നു. ശരീരത്തിന്റെ പല സ്ഥലത്തും ബ്ലേഡുപയോഗിച്ച് മുറിവേല്‍പിക്കുകയും ചെയ്തു. കേസില്‍ രണ്ടുപേര്‍ നേരത്തേ പിടിയിലായിരുന്നു. പിടിയിലായവര്‍ ലഹരി ഉപഭോക്താക്കളും നിരവധി കേസുകളില്‍ പ്രതികളുമാണ്.  

കോട്ടയത്ത് വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ

  കോട്ടയം : കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് പാമ്പാടി പൊലീസിൻ്റെ പിടിയിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ സ്ഥിരമായി മാതാവിനെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും ഇയാൾ മർദ്ദനം തുടർന്നുകൊണ്ടിരുന്നു. ഇന്നലെ വീണ്ടും മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഭാര്യവീട്ടിലെത്തിയ യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭാര്യ ഉൾപ്പെടെ മൂന്നുപേര്‍ കസ്റ്റഡിയിൽ

കൊച്ചി: യുവാവ് ഭാര്യവീട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബു (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിബിന്റെ ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്‍, ഭാര്യ സഹോദരന്‍ വിഷ്ണു (28), ഭാര്യ പിതാവ് സതീശന്‍ (60) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഭാര്യാപിതാവിന്റെയും സഹോദരന്റെയും മര്‍ദനമേറ്റാണ് യുവാവിന്റെ മരണം. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്നു. ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനിമോള്‍. ഇന്നലെ ഉച്ചയോടെ ബിബിന്‍ ഭാര്യ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് വിനിമോളുമായി വാക്കുതര്‍ക്കമായി. പിന്നാലെ ഭാര്യ വിനിമോള്‍, സഹോദരന്‍ വിഷ്ണു, അച്ഛന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് ബിബിനെ മര്‍ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് തലക്കും ശരീര ഭാഗങ്ങളിലും മാരകമായി അടിയേറ്റ ബിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മർദനത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ...

ദുരഭിമാനം; ഭർത്താവിനൊപ്പം പോയില്ല, മകളെ അടിച്ചുകൊന്ന് അച്ഛൻ

 ഭർത്താവിനൊപ്പം പോകാതിരുന്നതിന് അച്ഛൻ മകളെ അടിച്ചു കൊന്നു. ഗുർഗാവിലെ സിർസയിലാണ് ദാരുണ സംഭവം. മുപ്പത് വയസുകാരി മോണിക്കയാണ് അച്ഛൻ വേദ്പാലിന്റെ അടിയേറ്റ് മരിച്ചത്. 2008ലായിരുന്നു മോണിക്കയും സത്നംസിങ്ങുമായുള്ള വിവാഹം. എന്നാൽ കുടുംബപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞവർഷം മുതൽ മോണിക്ക മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. മോണിക്ക വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുതൽ വേദ്പാൽ തിരികെ പോകാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് സഹോദരൻ വെളിപ്പെടുത്തി. വിവാഹമോചിതയാകുന്നത് കുടുംബത്തിന്റെ അന്തസിന് ചേരുന്നതല്ലെന്നും മോണിക്ക കാരണം സമൂഹത്തിൽ നാണംക്കെട്ടെന്നും ആരോപിച്ച് മർദനം പതിവായിരുന്നു. ജനുവരി പതിനൊന്നാം തീയതി ഇതേ കാരണം പറഞ്ഞ് മോണിക്കയും അച്ഛനും തമ്മിൽ വഴക്കുണ്ടായി. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വഴക്കിനെത്തുടർന്ന് വേദ്പാൽ മോണിക്കയെ തടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.

മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ

ഇടുക്കി അടിമാലിയില്‍ വഴിയിൽ കിടന്നു കിട്ടിയതെന്നു പറ‍ഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല, ബന്ധു വാങ്ങി വിഷം ചേർത്തു നൽകിയതാണെന്ന് പൊലീസ് കണ്ടെത്തി. മദ്യത്തിൽ വിഷം കലർത്തിയ അടിമാലി കീരിത്തോട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോൻ (40) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. മദ്യം കഴിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. മരിച്ച കുഞ്ഞുമോന്റെ സഹോദരിയുടെ മകനാണ് അറസ്റ്റിലായ സുധീഷ്. മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, റം പൈന്റ് കുപ്പി വാങ്ങി അടപ്പിൽ ഓട്ടയിട്ട് വിഷകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കലർത്തുകയായിരുന്നു. തുടർന്ന് ഈ സുഷിരം മെഴുക് വച്ച് അടച്ചു. വഴിയിൽ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു. എന്നാൽ കൂടെയെത്തിയ അനുവും കുഞ്ഞുമോനും മദ്യം കഴിച്ചതോടെയാണ് പ്ലാൻ പാളിയത്. ഛർദ്ദിയും ക്ഷീണവും വന്നതോടെ മൂവരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതോടെ സുധീഷ് മദ്യക്കുപ്പി കത്തിച്ചുകളയാനും ശ്രമിച്ചു. ...

ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് യുവാവിനെ കെട്ടിയിട്ടു; ഇരുമ്പ് ദണ്ഡ് ചൂടാക്കി മര്‍ദിച്ചു

  ഉത്തരകാശി: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് യുവാവിനെ കെട്ടിയിട്ടു മര്‍ദിച്ചു. ഇരുമ്പ് ദണ്ഡ് ചൂടാക്കിയായിരുന്നു മര്‍ദനം. ഉത്തരകാശി ജില്ലയിലെ മോറി ഏരിയയിലെ സൽറ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ബൈനോൾ ഗ്രാമവാസിയായ 22 കാരനായ ആയുഷ് ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കായി പ്രവേശിച്ചതാണ് ഇതര ജാതിക്കാരെ ചൊടിപ്പിച്ചത്. മേൽജാതിക്കാരായ ചിലർ തന്നെ ക്ഷേത്രത്തിൽവച്ച് ആക്രമിക്കുകയും കെട്ടിയിട്ട് രാത്രി മുഴുവൻ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ടു മര്‍ദിച്ചതായും ആയുഷ് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ദലിതനായതുകൊണ്ടാണ് താന്‍ ക്ഷേത്രത്തില്‍ കയറിയത് മറ്റുള്ളവരെ പ്രകോപിപ്പിച്ചതെന്നും പരാതിയിലുണ്ട്. ജനുവരി 10ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ആയുഷിനെ മെച്ചപ്പെട്ട ചികിത്സക്കായി മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രാമവാസികൾക്കെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കേസെടുത്തതായി ഉത്തരകാശി പൊലീസ് സൂപ്രണ്ട് അർപൺ യദുവൻഷി പറഞ്ഞു.സർക്കിൾ ഓഫീസർ (ഓപ്പറേഷൻ) പ്രശാന്ത് കുമാറിനെ അന്വേഷണ ചുമതല ഏൽപ്പിച്ചതായി ഉത്തരകാശി പൊലീസ് സൂപ്രണ്ട് അർപൺ യദുവൻഷി പറഞ്ഞു.

തിരുവനന്തപുരത്ത് പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

 തിരുവനന്തപുരം: വർക്കലയിൽ 17കാരിയെ ആൺ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ഏതാനും നാളുകളായി ഗോപുവുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ പെൺകുട്ടിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരിൽ മറ്റൊരു ഫോൺ നമ്പറിൽ നിന്നും പെൺകുട്ടിയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ നേരിട്ട് കാണണെമെന്ന് അഖിലെന്ന പേരിൽ ഗോപു ആവശ്യപ്പെട്ടു. ഇത് പ്രകാരം രാത്രി രണ്ട് മണിക്ക് പെൺകുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചെത്തിയ ഗോപുവിനെ പെൺകുട്ടി തിരിച്ചറിഞ്ഞതോടെയാണ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോപു പെൺകുട്ടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരും വീട്ടുകാരും പെട്ടെന്ന തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി സൂചന.