ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Chemnad park എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചെമനാട് ഗ്രാമ പഞ്ചായത്ത്‌ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം നാളെ

 കോളിയടുക്കം : ചെമനാട് ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബെണ്ടിച്ചാൽ ഗ്രേസിങ് ലാൻഡിൽ (ലൈഫ് ഭവന പദ്ധതിക്ക് മുൻവശം ) ഒരുക്കിയ ചിൽഡ്രൻസ് പാർക്ക് നാളെ ശനിയാഴ്ച വൈകുന്നേരം 3.30 ന് മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സി ടി അഹമ്മദലി നാടിന് സമർപ്പിക്കുന്നു. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ അധ്യക്ഷത വഹിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് ബാലസഭ കലാമേളയും നടക്കുന്നു. പരിപാടിയിൽ എ ഡി എം സി പ്രകാശൻ പാലായി മുഖ്യയഥിതിയായിരിക്കും. ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ മൻസൂർ കുരിക്കൾ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ആയിഷ കെ എ, ശംസുദ്ധീൻ തെക്കിൽ, രമ ഗംഗാദരൻ, ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി എം സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.