ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ന്യൂ ഇയർ 'സമ്മാനമെത്തി': വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില 25 രൂപ വർധിപ്പിച്ചു

  ദില്ലി: പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ തന്നെ എൽ പി ജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപ വർധിപ്പിച്ചാണ് ഗ്യാസ് വിപണന കമ്പനികള്‍ ഉപഭോക്താക്കള്‍ക്കായി 'ന്യൂഇയർ സമ്മാനം' ഒരുക്കിയത്. അതേസമയം ഗാർഹിക സിലിണ്ടറിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല, അവ നിലവിലുള്ള വിലയിൽ ലഭ്യമാവുമെങ്കിലും അടുത്ത് തന്നെ വർധനവ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 2023 ജനുവരി 1 മുതൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 25 രൂപ വരെ വർദ്ധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില വർധനവ് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ മുതലായവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഹോട്ടലുകള്‍ വിലവർധനവിലേക്ക് പോവാനും സാധ്യതയുണ്ട്. വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലെ വാണിജ്യ സിലിണ്ടറുകളുടെ പുതിയ നിരക്ക് ഡൽഹി - 1768 രൂപ / സിലിണ്ടർ മുംബൈ - 1721 രൂപ/ സിലിണ്ടർ കൊൽക്കത്ത - 1870 രൂപ/ സിലിണ്ടർ ചെന്നൈ - 1917 രൂപ/ സിലിണ്ടർ മെട്രോപൊളിറ്റൻ നഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടറിന്റെ നിലവിലെ നിരക്ക് ഡൽഹി - 1053 രൂപ മുംബൈ - 1052.5 രൂപ കൊൽക്കത്ത -

പുതുവത്സര രാത്രിയില്‍ മദ്യശാലകളുടെ സമയം നീട്ടിയെന്ന പ്രചരണം..എക്സൈസ് പറയുന്നതിങ്ങനെ

  തിരുവനന്തപുരം: പുതുവത്സര രാത്രിയിൽ ബാറുകളുടെയും ബെവ്കോ ഔട്ട്ലറ്റുകളുടെയും പ്രവർത്തന സമയം നീട്ടിയെന്ന പ്രചാരണം വ്യാജമാണെന്ന് എക്സൈസ് അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകൾ പ്രവർത്തിക്കുന്നത് രാവിലെ 10 മണി മുതൽ രാത്രി 9 വരെയാണ്. നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസൻസ് ഉള്ള സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു. പുതുവത്സര രാത്രിയില്‍ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. ബാറുകള്‍ ജനുവരി ഒന്ന് പുലർച്ചെ 5വരെ തുറക്കുമെന്നും ബെവ്കോ ഔട്ട്ലറ്റുകൾ പുലർച്ചെ ഒരു മണിവരെ തുറക്കുമെന്നും പ്രചാരണമുണ്ടായിരുന്നു നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. പരാതികൾ അറിയിക്കേണ്ട നമ്പർ. 9447178000 9061178000

ന്യൂ ഇയര്‍ പൊടി പൊടിക്കാന്‍ എംഡിഎംഎയും ചരസും; 6 കോടിയുടെ ലഹരി വേട്ട, 8 പേര്‍ അറസ്റ്റില്‍

  ബംഗളൂരു: പുതുവത്സര ആഘോഷത്തിനായി ബംഗളൂരുവില്‍ എത്തിച്ച കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകള്‍ പിടികൂടി. ആറ് കോടിയോളം വരുന്ന ലഹരി മരുന്നുകളാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. സംഭവത്തില്‍ രണ്ട് വിദേശികള്‍ അടക്കം എട്ട് പേരെ പിടികൂടി. രണ്ടരക്കിലോ എം ഡി എം എ, മയക്കുമരുന്ന് ഗുളികകള്‍, നാല് കിലോ ഗ്രാം ഹാഷിഷ് ഓയില്‍, 440 ഗ്രാം ചരസ്, ഏഴ് രിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. മൂന്ന് സ്ഥലത്ത് നടത്തിയ റെയിഡിൽ‍ നിന്നാണ് കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്ന് പിടികൂടിയത്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ ലഹരി വില്‍പന. ഇപ്പോള്‍ പിടിച്ചെടുത്ത ഈ ലഹരി മരുന്നിന് 6.3 കോടിയോളം രൂപ വിലവരുമെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചിരിക്കുന്നത് നൈജീരിയന്‍ സ്വദേശികളാണ് അറസ്റ്റിലായ വിദേശികള്‍. അന്താരാഷ്ട്ര മയക്കമരുന്ന് സംഘത്തില്‍പ്പെട്ട അഗ്ബു ചികെ ആന്റണി, ഐവറി കോസ്റ്റയില്‍ നിന്നുള്ള കാവോ എസെ എന്നിവരാണ് അറസ്റ്റിലായ വിദേശികള്‍. ലഹരി മരുന്നുമായി ബന്ധപ്പെട്ട് നൈജീരിയന്‍ സ്വദേശികളെ ഇതിന് മുമ്പും അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, അതിമാരക സിന്തറ്റിക് മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന നൈജീരിയന്‍ സ്

സിറ്റി ഗോൾഡിന് കാസറഗോഡിന്റെ ആദരവ്‌

    കാസറഗോഡ്: ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്ട്ര ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ കലാ-സാംസ്കാരിക-ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്ത വേദിയിൽ വച്ച് കഴിഞ്ഞ 23 വർഷക്കാലമായി കാസറഗോഡ് ജനതയ്ക്കായി മികച്ച ഷോപ്പിംഗ് അനുഭവം പങ്കുവയ്ക്കുകയും ജനപ്രിയ ബ്രാൻഡായി നിലനിൽകുകയും ചെയ്തതിന് സിറ്റിഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കെ. എ അബ്ദുൽ കരീമിനെ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉപഹാരം നൽകി ആദരിച്ചു.

റിസ്വാനും നവാസിനും കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം

  കാസറഗോഡ്: സംസ്ഥാന കേരളോത്സവം ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച റിസ്വാനെയും നവാസിനെയും  സ്വീകരിക്കാൻ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി.    കസരഗോഡ് ജില്ല ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡന്റ്‌ ഫൈസൽ ചട്ടൻചാൽ ബീട്ടൻ ഇൻഡോർ കോർട്ട് ചെയർമാൻ അഷ്‌റഫ്‌ പോസ്റ്റ് എന്നിവരുടെ നേത്രതത്തിൽ ഷട്ടിൽ ഫ്രണ്ട്‌സ് കൂട്ടായിമയാണ് താരങ്ങളെ പൂമാലയണിയിച് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം കൊല്ലത്തു വെച്ച് നടന്ന സംസ്ഥാന കേരളോത്സവം ഷട്ടിൽ ബാഡ്മിൻറൺ ( മെൻസ് ഡബിൾസ്) ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ല രണ്ടാം സ്ഥാനം കരസ്തമാക്കിയിരുന്നു. ഇരുവരും ചെമനാട് ബീട്ടൻ ഇൻഡോർ കോർട്ടിലാണ് പ്രാക്ടീസ് ചെയ്യുന്നത്

കേരളത്തില്‍ ബിജെപി കരകയറില്ല: സംസ്ഥാനത്ത് പാർട്ടിക്ക് ഒരു സാധ്യതയുമില്ലെന്ന് 67 ശതമാനം പേർ

2022 അവസാനിക്കാറാവുമ്പോള്‍ വിവിധ വിഷയങ്ങളില്‍ ചോദ്യം ഉയർത്തിക്കൊണ്ട് മാതൃഭൂമി ന്യൂസ് നടത്തിയ സർവ്വേയില്‍ ബി ജെ പിയുടെ സാധ്യതകള്‍ സംബന്ധിച്ച ചോദ്യവും ഉള്‍പ്പെടുത്തിയിരുന്നു. ബി ജെ പിക്ക് കേരളത്തില്‍ സാധ്യതയുണ്ടോ എന്നായിരുന്നു മാതൃഭൂമിയുടെ ചോദ്യം. സർവ്വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും ഇതിന് ഉത്തരമായി നല്‍കിയത് ബി ജെ പിക്ക് ഒരു സാധ്യതയും ഇല്ലെന്ന മറുപടിയായിരുന്നു നല്‍കിയത് 33 ശതമാനം പേർ മാത്രമാണ് കേരളത്തില്‍ ബി ജെ പിക്ക് സാധ്യതകളുണ്ടെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ മറുവശത്ത് 67 ശതമാനം പേർ ബി ജെപിക്ക് സാധ്യതയില്ലെന്ന നിലപാടുകാരായിരുന്നു. അതേസമയം, കെ റെയില്‍ കേരളത്തിന് വേണ്ടോയെന്ന് ചോദ്യത്തിന് സർക്കാറിന് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. 42 ശതമാനം പേർ വേണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ 58 ശതമാനമാണ് വേണ്ട എന്ന് അഭിപ്രായപ്പെട്ടത് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്നുള്ളതും സർവ്വേയില്‍ ചോദ്യമായി വന്നിരുന്നു. 54 ശതമാനം പേർ യാത്ര ദേശീയതലത്തില് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 46 ശതമാനമാണ് ഗുണം ചെയ്യി

പത്തനംതിട്ടയില്‍ മോക്ക് ഡ്രില്ലിനിടെ പുഴയിൽ മുങ്ങി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ വെള്ളത്തില്‍ വീണ യുവാവ് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി പടുതോട് സ്വദേശി ബിനു സോമൻ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി എട്ടു മണിയോടെയാണ് അന്ത്യം. സംസ്ഥാന വ്യാപകമായി ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക് ഡ്രില്ലിനിടയിലായിരുന്നു ബിനു അപകടത്തില്‍പ്പെട്ടത്. പടുതോട് പാലത്തിന് മുകളില്‍ പുറമറ്റം പഞ്ചായത്തിലെ കടവില്‍ കുറച്ചുപേര്‍ ഒഴുക്കില്‍പ്പെടുന്ന രംഗമാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ബിനു ഉള്‍പ്പെടെ നാലുപേരെയാണ് ആറ്റിലേക്ക് ഇറക്കിയത്. ഇതിന് എതിര്‍വശത്ത് കല്ലൂപ്പാറ പഞ്ചായത്തിലെ കടവില്‍നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ യന്ത്രവത്കൃത ബോട്ടില്‍ എത്തി രക്ഷിക്കണം എന്നതായിരുന്നു ധാരണ. എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയ ബിനു സോമന്‍ യഥാര്‍ഥത്തില്‍ മുങ്ങിത്താണു. വെപ്രാളത്തില്‍ ഇയാള്‍ പലവട്ടം കൈകള്‍ ഉയര്‍ത്തിയെങ്കിലും അഭിനയമാണെന്നാണ് കരയില്‍ നിന്നവര്‍ കരുതിയത്. ലൈഫ് ബോയ് എറിഞ്ഞുകൊടുത്തെങ്കിലും പിടിക്കാനാവാതെ താഴുകയായിരുന്നു. മറ്റുള്ളവര്‍ ബോട്ടില്‍ പിടിച്ചുകിടക്ക

സംസ്ഥാന കേരളോത്സവം ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ (മെൻസ് ഡബിൾസ്) കാസർഗോഡ് ജില്ലക്ക് രണ്ടാം സ്ഥാനം

കാസർഗോഡ് : സംസ്ഥാന കേരളോത്സവം ഷട്ടിൽ ബാഡ്മിൻറൺ ( മെൻസ് ഡബിൾസ്) ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ല രണ്ടാം സ്ഥാനം നേടി. മികച്ച പ്രകടനം കാഴ്ചവച്ച റിസ്വാൻ നവാസ് സഖ്യം ഫൈനലിൽ പാലക്കാടിനോടാണ് പരാചയപ്പെട്ടത്. ആദ്യമായാണ് കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഒരു ബാഡ്മിന്റൻ ടീം സംസ്ഥാനതലത്തിൽ ഇത്രയും വലിയ നേട്ടം കൈവരിച്ചത്. ഈ വിജയം കാസർഗോഡ് ബാഡ്മിൻറൺ മേഖലയിൽ വലിയ പ്രതീക്ഷ നൽകുന്നതാണ്. താരങ്ങളെ ജില്ലാ ഷട്ടിൽ ബാഡ്മിന്റെൺ അസോസിയേഷനും കാസർഗോഡ് ഷട്ടിൽ ബാഡ്മിൻറൺ കൂട്ടായ്മയും അഭിനന്ദിക്കുന്നതിനോടൊപ്പം വമ്പിച്ച സ്വീകരണം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്. ചെമനാട് ബീട്ടൻ ഇൻഡോർ കോർട്ടിലാണ് ഇരുവരും പ്രാക്ടീസ് ചെയ്യുന്നത്

ദലൈലാമയെ പിന്തുടർന്ന ചൈനീസ് ചാരവനിതയെന്ന് സംശയം, പോലീസ് പിടികൂടിയ യുവതിയെ തിരിച്ചയക്കും

 ദില്ലി: ചാരവനിതയെന്ന് സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ചൈനീസ് യുവതിയെ വിട്ടയച്ചു. ദലൈാലാമയെ പിന്തുടര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് സംശയിച്ചായിരുന്നു ബീഹാറിലെ ഗയയില്‍ വെച്ച് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബീഹാറില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ചൈനയില്‍ നിന്നും എത്തിയ യുവതിയെ വിസ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയിലേക്ക് തിരിച്ചയക്കും. സോംഗ് ഷിയോലാന്‍ എന്ന യുവതിയെ ആണ് ചാരവനിതയായി പോലീസ് സംശയിച്ചത്. ദലൈലാമയെ കുറിച്ചുളള വിവരങ്ങള്‍ ചോര്‍ത്താന്‍ എത്തിയെന്ന് സംശയിക്കപ്പെട്ട യുവതിയുടെ രൂപരേഖ ഇന്ന് രാവിലെ പോലീസ് പുറത്ത് വിട്ടിരുന്നു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് സോഷ്യല്‍ മീഡിയ വഴി പ്രദേശവാസികളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് സോംഗ് ഷിയോലാനെ തിരിച്ചറിഞ്ഞത്. ഒരുവര്‍ഷത്തിലധികമായി സോംഗ് ഷിയോലാന്‍ ഇന്ത്യയിലുണ്ട്. ബോധ് ഗയ അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇവര്‍ താമസിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇവര്‍ ഇത്രയും നാളായി ഇന്ത്യയില്‍ തങ്ങുന്നത് സംബന്ധിച്ച് യാതൊരു രേഖയും വിദേശകാര്യ മന്ത

കാത്തിരിപ്പിന് വിരാമം; ചാത്തനൂർ സിന്തറ്റിക് ട്രാക്ക് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു

 പാലക്കാട്: ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകി ചാത്തനൂർ ഹയർ സെക്കന്ററി സ്കൂളിലെ സിന്തറ്റിക് ട്രാക് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. കിഫ്ബി ഫണ്ടില്‍ നിന്നും 8.87 കോടി രൂപ ചെലവഴിച്ചാണ് ട്രാക്ക് നിർമ്മിച്ചത്.രാജ്യാന്തര കായികതാരങ്ങളെ സൃഷ്ടിക്കാന്‍ ചാത്തനൂര്‍ സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന് കഴിയട്ടെയെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. സ്‌കൂള്‍തലത്തില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചാല്‍ അത് സംസ്ഥാനത്തിനും മുതല്‍കൂട്ടാകുമെന്നും ചാത്തനൂര്‍, തിരുമിറ്റക്കോട് അടക്കമുള്ള ചുറ്റുവട്ടത്തെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് കൂടി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ലോകത്ത് എവിടെച്ചെന്നാലും ഇതേ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ തന്നെയാണ് കായികതാരങ്ങള്‍ മത്സരിക്കുന്നത്. അതിനാല്‍ ഈ അവസരം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം. നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ എല്ലാ കായികമേളകളും നടത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ നിർമ്മിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബകിസ്താൻ

ഇന്ത്യൻ നിർമ്മിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബകിസ്താൻ. ഗാംബിയയിൽ കുട്ടികൾ മരിച്ച് മാസങ്ങൾക്ക് ശേഷമാണ് ഉസ്ബകിസ്താനിൽ നിന്നും സമാനമായ റിപ്പോർട്ട് വരുന്നത്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിച്ച മരുന്നുകൾ കുടിച്ച് 18 കുട്ടികൾ മരിച്ചു എന്നാണ് ഉസ്ബകിസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 2012ൽ ഉസ്ബകിസ്താനിൽ രജിസ്റ്റർ ചെയ്ത മരിയൺ ബയോടെക് എന്ന കമ്പനിയാണ് പ്രതിക്കൂട്ടിൽ. നോയ്ഡ ആസ്ഥാനമായ കമ്പനിയിൽ നിർമ്മിച്ച ഡോക്-1 മാക്സ് സിറപ്പ് കുടിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചുവെന്ന് വാർത്താ കുറിപ്പിലൂടെ ആരോഗ്യ വിവരം അറിയിച്ചു. ഈ കുട്ടികൾക്കെല്ലാം ശ്വാസകോശരോഗമായിരുന്നു എന്നാണ് വാർത്താ കുറിപ്പിലുള്ളത്. മരണപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ്, വീട്ടിൽ 2 മുതൽ 7 വരെ ദിവസം ഈ സിറപ്പ് ദിവസേന 3 മുതൽ 4 തവണ വരെ കുടിച്ചിരുന്നു എന്ന് വാർത്താകുറിപ്പിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പിരിച്ചുവിട്ടു. ഡോക്-1 മാക്സ് സിറപ്പും ഗുളികയുമെല്ലാം രാജ്യത്തെ വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ്.

കർണാടകയിലെ കാർ അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി;

 ഹനഗൽ: കർണാടകയിലെ ഹാവേരി ഹനഗലിൽ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച തളങ്കര നുസ്രത് നഗർ സ്വദേശികളായ മുഹമ്മദ് (65), ആഇശ (62), കൊച്ചുമകൻ മുഹമ്മദ് (മൂന്ന്) എന്നിവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഹനഗൽ സർകാർ ആശുപത്രിയിലെ ​ പോസ്​റ്റ്​മോർട നടപടികൾക്ക് ശേഷം രാവിലെ എട്ടര മണിയോടെയാണ് മൃതദേഹങ്ങളുമായി ആംബുലൻസ് പുറപ്പെട്ടത്. വൈകീട്ട് അഞ്ച് മണിയോടെ തളങ്കരയിലെ വീട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും. ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ദുഃഖസാന്ദ്രമായ അവസ്ഥയിലാണ് നാട്. അപകടത്തിൽ പരുക്കേറ്റ സിയാദ്, സജ്‌ന, മകൾ ആഇശ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സിയാദും ആഇശയും അതീവ ഗുരുതരാവസ്ഥയിലാണ്. ആഇശയെ ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. കാലിന് പരുക്കേറ്റ സജ്‌ന അപകനില തരണം ചെയ്തിട്ടുണ്ട്.ഗദകിലെ ദർഗയിലേക്ക് പുറപ്പെട്ടതായിരുന്നു ആറംഗ സംഘം. ചൊവ്വാഴ്​ച ഉച്ചക്ക്​ 1.30ഓടെ ഹുബ്ബള്ളി- ഹനഗൽ പാതയിൽ മസക്കട്ടി ​ക്രോസിലാണ്​ അപകടം സംഭവിച്ചത്. നോർത്​ വെസ്​റ്റ്​ കർണാടക ആർടിസി ബസും കാറും

സ്വർണവില കുതിച്ചുയർന്നു; വീണ്ടും 40000 കടന്നു

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും 40000 കടന്നു. പവന് 160 രൂപ വർദ്ധിച്ചതോടെ 40120 രൂപയാണ് ഇന്ന് സ്വർണത്തിന്‍റെ വില. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർദ്ധിച്ച് 5015 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ക്രിസ്മസ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കായ 40,240 രൂപയിലെത്തിയത് ഡിസംബർ 14ന് ആയിരുന്നു. പിന്നെയുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞ് 40,000ത്തിൽ താഴെ എത്തുകയായിരുന്നു. അതിനിടെ ഡിസംബർ 21, 22 ദിവസങ്ങളിൽ സ്വർണവില വീണ്ടും 40,000 കടന്നു. ഡിസംബർ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 39,000 രൂപയായിരുന്നു. ഈ മാസത്തെ സ്വർണവില പവന് ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില) ഡിസംബർ 2- 39400 ഡിസംബർ 3- 39560 ഡിസംബർ 4- 39560 ഡിസംബർ 5- 39,680 ഡിസംബർ 6- 39,440 ഡിസംബർ 7- 39,600 ഡിസംബർ 8- 39,600 ഡിസംബർ 9- 39,800 ഡിസംബർ 10- 39,920 ഡിസംബർ 11- 39,920 ഡിസംബർ 12- 39,840 ഡിസംബർ 13- 39,840 ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില) ഡിസംബർ 15- 39,920 ഡിസംബർ 16- 39,760 ഡിസംബർ 17- 39,960 ഡിസംബർ 18- 39,960

ഭാര്യക്ക് വേണ്ടി കാറില്‍ ഇന്ധനം വാങ്ങാനെത്തി; ലോട്ടറിയെടുത്ത യുവാവിനെ തേടിയെത്തിയത് ബംപര്‍

 വാഷിംഗ്ടണ്‍: ജീവിതത്തില്‍ ഒരിക്കല്‍ പോലും ഭാഗ്യം എന്തെന്ന് അറിയാത്ത ഒരു യുവാവിന്റെ ജീവിതം അടിമുടി മാറിയിരിക്കുകയാണ്. ഭാര്യക്ക് വേണ്ടി ഒരുപകാരം ചെയ്യാന്‍ ഇറങ്ങിയ യുവാവിന് അടിച്ചിരിക്കുന്നത് കോടികളുടെ ജാക്‌പോട്ടാണ്. ഒരു ലോട്ടറിയെടുത്തതാണ് ഈ യുവാവിനെ ഭാഗ്യദേവത തേടിയെത്താന്‍ കാരണം. സ്വപ്‌നങ്ങളില്‍ പോലും ഇയാള്‍ ലോട്ടറി അടിക്കുന്ന കാര്യം ചിന്തിച്ചിരുന്നില്ല. അമേരിക്കയില്‍ നിന്നുള്ള ഈ യുവാവിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. ഒറ്റദിവസം കൊണ്ട് ജീവിതശൈലി തന്നെയാണ് മാറാന്‍ പോകുന്നത്. അതേസമയം യുഎസ്സില്‍ താരമാണ് ഈ യുവാവ്. ഇയാളുടെ ഭാഗ്യത്തിന്റെ കഥയും എല്ലാവരും അറിഞ്ഞിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്..... ഭാര്യയോടുള്ള ഈ യുവാവിന്റെ സ്‌നേഹപ്രകടനമാണ് അദ്ദേഹത്തെ കോടീശ്വരനാക്കിയത്. നോര്‍ത്ത് ആന്‍ഡോവര്‍ നിവാസിയായ ക്രിസ്റ്റിയന്‍ കാലീലിന് മസാചുസെറ്റ്‌സ് സ്‌റ്റേറ്റ് ലോട്ടറിയിലൂടെയാണ് സമമാനം അടിച്ചത്. 8 കോടി 27 ലക്ഷം രൂപയില്‍ അധികമാണ് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇന്‍സ്റ്റന്റ് ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ഭാര്യക്ക് വേണ്ടി കാറില്‍ ഇന്ധനം നിറയ്ക്കാന്‍ വേണ്ടി പുറത്തിറങ്ങിയതായിരുന്നു ക്രിസ്റ്റ

തിരുവനന്തപുരത്ത് പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

 തിരുവനന്തപുരം: വർക്കലയിൽ 17കാരിയെ ആൺ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ഏതാനും നാളുകളായി ഗോപുവുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ പെൺകുട്ടിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരിൽ മറ്റൊരു ഫോൺ നമ്പറിൽ നിന്നും പെൺകുട്ടിയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ നേരിട്ട് കാണണെമെന്ന് അഖിലെന്ന പേരിൽ ഗോപു ആവശ്യപ്പെട്ടു. ഇത് പ്രകാരം രാത്രി രണ്ട് മണിക്ക് പെൺകുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചെത്തിയ ഗോപുവിനെ പെൺകുട്ടി തിരിച്ചറിഞ്ഞതോടെയാണ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോപു പെൺകുട്ടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരും വീട്ടുകാരും പെട്ടെന്ന തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി സൂചന.

പ്രളയ സാധ്യത: തൃശൂര്‍ ജില്ലയില്‍ അഞ്ച് ഇടങ്ങളില്‍ മോക്ക് ഡ്രില്‍

 തൃശൂര്‍: കേരളത്തിലെ പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മോക്ക്ഡ്രില്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ നടക്കും. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ ഡിസംബര്‍ 29 നാണു മോക്ക് ഡ്രില്ലുകള്‍ നടക്കുക. ജില്ലയില്‍ പ്രളയ സാധ്യത മോക്ക് ഡ്രില്ലാണ് നടത്തുന്നത്. മുകുന്ദപുരം താലൂക്കില്‍ പടിയൂര്‍ പഞ്ചായത്തിലെ ചുള്ളിപ്പാലം, തൃശൂര്‍ താലൂക്കിലെ കോര്‍പ്പറേഷന്‍ കീഴിലുള്ള പള്ളിക്കുളം, ചാവക്കാട് താലൂക്കില്‍ ചാവക്കാട് മുന്‍സിപ്പല്‍ ഗ്രൗണ്ടിന് സമീപമുള്ള കനോലി കനാല്‍, ചാലക്കുടി താലൂക്കില്‍ മുന്‍സിപ്പാലിറ്റി പരിധിയിലെ ആറാട്ടുകടവ്, കുന്നംകുളം താലൂക്കില്‍ മുന്‍സിപ്പാലിറ്റി പരിധിയിലെ ചട്ടുകുളം എന്നിവിടങ്ങളിലായാണ് മോക്ക് ഡ്രില്‍ നടത്തുക. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളു

സിറ്റി ഗ്യാസ് വിതരണം ജനുവരിയിൽ; എൽ.പി.ജി.യെക്കാൾ വിലക്കുറവ്, അപകട സാധ്യതയില്ല

 ആലപ്പുഴ: ജില്ലയിലെ വീടുകളിൽ ജനുവരിയോടെ പൈപ്പുകളിലൂടെ പാചകവാതകം എത്തും. വീടുകളിൽ പാചകവാതകം എത്തിക്കുന്ന 'സിറ്റി ഗ്യാസ്' പദ്ധതിയിലൂടെ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി.) ആണ് വീടുകളിലെത്തുക. വിതരണത്തിനായി തങ്കിയിൽ സ്ഥാപിച്ചിരിക്കുന്ന പാചകവാതക സംഭരണ വിതരണ പ്ലാന്റ് കമ്മിഷൻ ചെയ്തതോടെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി.) നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എ.ജി. ആൻഡ് പി.) പദ്ധതിയുടെ നിർവഹണ ചുമതല. ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെയാണ് വീടുകളിൽ പൈപ്പ്ഡ് നാച്ച്വറൽ ഗ്യാസ് നൽകുന്ന പദ്ധതിക്ക് വേഗം കൈവരിച്ചത്. ഗെയിൽ പൈപ്പ് ലൈൻ വഴിയുള്ള കണക്ടിവിറ്റികൂടി സിറ്റി ഗ്യാസ് പദ്ധതിക്ക് ലഭിക്കുന്നതോടെ കുടുതൽ ഭാഗങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കപ്പെടും. ആദ്യഘട്ടത്തിൽ രജിസ്‌ട്രേഷൻ ആരംഭിച്ച വയലാർ പഞ്ചായത്തിലും ചേർത്തല നഗരസഭയിലുമായിരിക്കും പാചകവാതകം ആദ്യം ലഭിക്കുക. വയലാർ പഞ്ചായത്തിലെ 16 വാർഡുകളിലായി 5792 രജിസ്ട്രേഷനും 3970 വീടുകളിൽ പ്ലമ്പിങ്, മീറ്റർ സ്ഥാപിക്കൽ ജോലികൾ എന്ന

യുഎഇയിൽ രണ്ടാം ദിവസവും മഴ ശക്തം; പലയിടത്തും വെള്ളക്കെട്ട്, ഗതാഗത തടസ്സം

 ദുബായ്: തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. പുലര്‍ച്ചെ ആരംഭിച്ച മഴ മിക്കയിടങ്ങളിലെ രാവിലെയും തുടര്‍ന്നു. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ദുബായ് എന്നിടങ്ങളിലെല്ലാം കനത്ത മഴയില്‍ വെള്ളെക്കെട്ടുണ്ടായി. ഷാര്‍ജയില്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക ദൗത്യ സേന രംഗത്ത് ഇറങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഷാര്‍ജ സുപ്രീം എമര്‍ജന്‍സി കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് സൈദ് അല്‍ തനാജി അറിയിച്ചു. റോഡിലെ വെള്ളം പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സംഘം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഷാര്‍ജയില്‍ എല്ലാ പാര്‍ക്കുകളും അടച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നവര്‍ക്കും നിയന്ത്രണം ഉണ്ട്. ദുബായില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. തലസ്ഥാനമായ അബുദാബിയിലും മഴ തുടരുന്നുണ്ട്. ബുധനാഴ്ചയും മഴ തുടരും എന്നാണ് പ്രവചനം. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, അല്‍ ദഫ്‌റ എന്നിവിടങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ ബര്‍ഷ, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ജബല്‍ അലി, അബുദാബി-ദുബായ് റോഡ് എന്നിവിടങ്ങളില്

ശബരിമല മറ്റു ക്ഷേത്രങ്ങൾ പോലെയല്ല; വിശ്വാസിയ്ക്കും അവിശ്വാസിയ്ക്കും ഒരുപോലെ വരാം'; മന്ത്രി കെ. രാധാകൃഷ്ണൻ

 ‘ശബരിമല മറ്റു ക്ഷേത്രങ്ങൾ പോലെയല്ല; വിശ്വാസിയ്ക്കും അവിശ്വാസിയ്ക്കും ഒരുപോലെ വരാം’; മന്ത്രി കെ. രാധാകൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു. മണ്ഡലകാല തീർത്ഥാടനം എങ്ങനെ വിലയിരുത്തുന്നു ? ഇത്തവണ വലിയ തിരക്ക് ഉണ്ടാകുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. ചില ഘട്ടങ്ങളിൽ പ്രതീക്ഷിച്ചതിനേക്കാൾ ആളുകൾ വന്നപ്പോൾ അല്പം ബുദ്ധിമുട്ടുണ്ടായി എന്നത് ശരിയാണ്. എന്നാൽ അത് പെട്ടെന്ന് തന്നെ പരിഹരിച്ചു. ഇപ്പോൾ മകരവിളക്ക് ഉത്സവത്തിന്റെ ഒരുക്കങ്ങളാണ്. മുൻപ് എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കിൽ അത് ഇത്തവണ പരിഹരിക്കും.ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി അടുത്ത ദിവസങ്ങളിൽ യോഗം ചേരുന്നുണ്ട്. ‌ ക്യൂ കോംപ്ലക്സ് അടക്കമുള്ള സംവിധാനങ്ങൾ ഇപ്പോഴും പൂർണമായിട്ടും ഫലപ്രദമായിട്ടില്ല , അടിസ്ഥാന സൗകര്യ വികസനം കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതല്ലെ ? ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിൽ സംശയമൊന്നുമില്ല. തടസ്സം ഇത് ടൈഗർ റിസർവ് ഫോറസ്റ്റിന്റ് ഉള്ളിലാണ് എന്നുള്ളതാണ്. വനം മേഖലയായതുകൊണ്ട് സ്ഥിര നിർമ്മാണത്തിന് സ്ഥലം ലഭിക്കാൻ പ്രയാസമാണ്. കേന്ദ്രസർക്കാരിനോട് കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം ഒരു

ഫോണിൽ മുപ്പതിലേറെ സ്ത്രീകളുടെ നഗ്നവീഡിയോകൾ; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം

 ആലപ്പുഴ: അശ്ലീല വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം തുടങ്ങി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമാണ് ആരോപണ വിധേയൻ. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ മഹീന്ദ്രൻ, ജി രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഈ ഏരിയാ കമ്മിറ്റി അംഗത്തിന് മർദനമേറ്റിരുന്നു. അതിനിടയിൽ മൊബൈൽ ഫോൺ തെറിച്ചുപോയി. പെണ്‍കുട്ടിയുടെ ചിത്രം പകർത്തിയോ എന്നറിയാൻ പിടികൂടിയവർ ഫോൺ പരിശോധിച്ചപ്പോഴാണ് അശ്ലീല വീഡിയോകൾ കണ്ടത്. 34ഓളം സ്ത്രീകളുടെ വീഡിയോകൾ ഇതിലുണ്ടായിരുന്നതായി പിടികൂടിയവർ പറഞ്ഞു. പൊലീസിൽ പരാതി നൽകാതെ സിപിഎമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാനെ വിവരം ധരിപ്പിച്ചു. അദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഏരിയാ കമ്മിറ്റി അംഗത്തിന്റെ ലൈംഗിക പരാക്രമത്തിനെതിരെ നേരത്തെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ വിമർശനമുയർന്നെങ്കിലും അതെല്ലാം മറികടന്നാണ് ഏരിയാ കമ്മിറ്റിയിലെത്തിയത്.

തിരഞ്ഞെടുപ്പ് ഒരുക്കം; ഒരുമുഴം മുന്നേ എറിഞ്ഞ് കോൺഗ്രസ്..6 നിരീക്ഷകർക്ക് ചുമതല

  ദില്ലി: മേഘാലയ, ത്രിപുര, നാഗാലാന്റ് എന്നീ മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അടുത്ത വർഷം ആദ്യമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് ഒരുക്കൾക്ക് വേഗം കൂട്ടുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഈ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് നിരീക്ഷകരെ നിയോഗിച്ചു. ഒരു പൊതു നിരീക്ഷകനേയും നിയമിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന് കീഴിലാണ് നേതാക്കളെ നിയമിച്ചത്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവായ ബെന്നി ബെഹ്നാൻ,മുൻ എം പി ജെ ഡി സലീം എന്നിവർക്കാണ് മേഘാലയയുടെ ചുമതല നൽകിയിരിക്കുന്നത്. എം പിമാരായ ഫ്രാൻസിസ്കോ സർഡിൻഹയ്ക്കും കെ ജയകുമാറിനും നാഗാലാൻഡിന്റെ ചുമതലയും മുതിർന്ന നേതാവ് അരവിന്ദർ സിംഗ് ലൗലിയും എംപി അബ്ദുൾ ഖലീഖും ത്രിപുരയുടെ നിരീക്ഷകരും ആയിരിക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനം മേഘാലയയാണ്. 2018 ൽ കോൺഗ്രസ് ആയിരുന്നു സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷി . എന്നാൽ 2 സീറ്റുകൾ മാത്രം നേടിയ ബി ജെ പി നാഷണൽ പീപ്പിൾസ് പാർട്ടിയുമായി (എൻപിപി) ചേർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയായിരുന്നു. അതേസമയം ഇക്കഴിഞ്ഞ സപ്റ്റംബറിൽ കോൺഗ്രസിന് കൂടുതൽ

മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ തല്ലിക്കൊന്നു

 ദില്ലി: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി എസ് എഫ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു. ഗുജറാത്തിലെ നദിയാദിലാണ് നാടിനെ നടുക്കിയ സംഭവം. ,സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ചക്ലാസി ഗ്രാമത്തിലെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത 15 വയസ്സുകാരന്റെ വീട്ടിലേക്ക് പോയ ഇദ്ദേഹത്തെ കുടുംബം തല്ലിക്കൊല്ലുകയായിരുന്നു. പെണ്‍കുട്ടി പഠിച്ച സ്‌കൂളിലാണ് 15കാരന്‍ പഠിച്ചത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് ശേഷം ബി എസ് എഫ് ജവാന്‍ കുടുംബത്തോടൊപ്പം ആണ്‍കുട്ടിയുടെ കുടുംബത്തോട് സംസാരിക്കാന്‍ പോയതായി അതിര്‍ത്തി രക്ഷാ സേന വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച രാത്രി ജവാനും ഭാര്യയും രണ്ട് ആണ്‍മക്കള്‍, മരുമകന്‍ എന്നിവരോടൊപ്പമാണ് കൗമാരക്കാരന്റെ വീട്ടിലേക്ക് പോയതായി പോലീസ് നല്‍കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആണ്‍കുട്ടിയുടെ കുടുംബം സംഘം ചേര്‍ന്ന് ജവാനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. ജവാന്റെ മരണം ബി എസ് എഫ് സ്ഥിരീകരിച്

ഖത്തര്‍ ലോകകപ്പ് 'ബഹിഷ്‌കരിച്ച' ബിബിസിക്ക് അപ്രതീക്ഷിത തിരിച്ചടി

ലണ്ടന്‍: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയായതു മുതല്‍ യൂറോപ്പിലെ ചില മാധ്യമങ്ങള്‍ നിരന്തരം ഖത്തര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഖത്തറിലെ തൊഴില്‍ പീഡനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കികൊണ്ടിരുന്നു. ഒടുവില്‍ സ്‌റ്റേഡിയം നിര്‍മാണത്തിനിടെ മരിച്ച തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചും വാര്‍ത്തകള്‍ വന്നു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഉദ്ഘാടന പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യാതെ ബിബിസി വിട്ടുനിന്നതും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറിച്ചുള്ള വിവരമാണ് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഖത്തല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍. ആദ്യമല്‍സരത്തില്‍ അര്‍ജന്റീന സൗദിയോട് തോറ്റതും അതേ അര്‍ജന്റീന പിന്നീട് തുടര്‍ച്ചയായി ജയിച്ച് കപ്പ് ഉയര്‍ത്തുന്നതും ലോകം കണ്ടു. ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് മല്‍സരം എന്ന നിലയിലും ചര്‍ച്ചയായി ഖത്തറിലെ മല്‍സരങ്ങള്‍. ഖത്തറിന്റെ സംഘാടന മികവ് പലരും എടുത്തുപറഞ്ഞു. ഫിഫ പ്രസിഡന്റ് ഖത്തര്‍ ഭരണകൂടത്തെ വാനോളം പുകഴ്ത്തുന്നതിനും ലോകം സാക്ഷിയായി. ഇത്രയും

ലഹരി ബോധവൽക്കരണ സെമിനാർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.

 കാസർകോട് : കേരള ഷോപ്പ്സ് & കൊമ്മേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡും കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയും സംയുക്തമായി ലാബ് ഉടമകൾക്കും ടെക്‌നീഷ്യന്മാർക്കും പാരാമെഡിക്കൽ വിദ്യാർത്ഥികൾക്കുമായി കാസറഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ചു നടത്തിയ ലഹരി ബോധവൽക്കരണം, പരിശോധന സംവിധാനം, സർക്കാർ ക്ഷേമ പദ്ധതികൾ എന്ന വിഷയത്തെ പറ്റിയുള്ള സെമിനാർ ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ വി അബ്ദുൽ സലാം ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബൂ യാസർ കെ പി അദ്യക്ഷത വഹിച്ച പരിപാടിയിൽ കാസറഗോഡ് നാർക്കോട്ടിക് സെൽ ഡി വൈ എസ് പി , എം എ മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു. ലഹരി ഉപയോഗിക്കുന്നവരിലെ ഭവിഷ്യത്തുകളെ കുറിച്ച് ഹെൽത്ത് മാളിലെ പ്രശസ്ത സൈക്യാട്രിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായ ഡോ.പി എം നിഷാദ് , പ്രശസ്ത മോട്ടിവേഷ ണൽ ട്രൈനർ പി രമേഷ് മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. ക്ലാസിൽ പങ്കെടുത്തവർക്ക് കേരള ഷോപ്പ്സ് & കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു. ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ പി വി സ്വാഗത

ബഫർ സോണും കെ റെയിലും, പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ

 തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍സോണ്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാനൊരുങ്ങുന്നത്. ബഫര്‍ സോണ്‍ വിഷയം കൂടാതെ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ചും വായ്പാ പരിധി ഉയര്‍ത്തല്‍ സംബന്ധിച്ചും പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയേക്കും. മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഡിസംബര്‍ 27, 28 തിയ്യതികളില്‍ മുഖ്യമന്ത്രി ദില്ലിയിലുണ്ട്. സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി രാജ്യതലസ്ഥാനത്ത് എത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായിട്ടുളള കൂടിക്കാഴ്ചയ്ക്കും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ചീഫ് സെക്രട്ടറി വിപി ജോയിയും മുഖ്യമന്ത്രിയെ അനുഗമിക്കും. ബഫര്‍ സോണ്‍ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. വിഷയത്തില്‍ കേന്ദ്രം ഇടപെടണം എന്നുളള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് വിഷയം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുളള മുഖ്യമന്ത്രിയുടെ നീക്കം. പിണറായി വിജയന്‍ സര്‍ക

ചെറുവത്തൂർ നഗരം പാൽക്കടലായി; എസ്.എസ്.എഫ് ജില്ലാ റാലിക്ക് പ്രൗഢ്വോജ്വല സമാപനം

ചെറുവത്തൂർ: നമ്മൾ  ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  ഗോൾഡൻ ഫിഫ്റ്റി ജില്ലാ റാലി സമാപിച്ചു. സെക്ടറുകളിൽ നിന്ന് തെരഞ്ഞടുത്ത കേഡർ അംഗങ്ങളായ ആയിരത്തോളം പേർ പങ്കെടുത്ത റാലി ചെറുവത്തൂർ നഗരിയെ പാൽക്കടലാക്കി. പ്രത്യേക യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി വ്യൂഹത്തിൻ്റെ അച്ചടക്കത്തോടെയുള്ള ചുവടുകൾ നഗരിക്ക് പുതു കാഴ്ച സമ്മാനിച്ചു. നഗരം ചുറ്റി ചെറുവത്തൂർ ടൗണിൽ റാലി സമാപിച്ചു.  ചെറുവത്തൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു.  സി കെ റാശിദ് ബുഖാരി, കെ ബി ബഷീർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. ബശീർ പുളിക്കൂർ, മൂസ സഖാഫി കളത്തൂർ, താജുദ്ധീൻ മാസ്റ്റർ, ഹാരിസ് ഹിമമി സഖാഫി പരപ്പ, വിസി അബ്ദു റഹ്മാൻ സഅദി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, സാദിഖ് ആവള, യൂസുഫ് മദനി ചെറുവത്തൂർ, ഇബ്രാഹിം സഖാഫി പയോട്ട,സലാം ഹാജി ചെറുവത്തൂർ,സലാം ഹാജി പോത്താംകണ്ടം, റശീദ് ഹാജി,സയ്യിദ് സൈഫുള്ള തങ്ങൾ,പി കെ അബ്ദുല്ല മൗലവി, ജബ്ബാർ മിസ്ബാഹി, കെ സി മുഹ

രാജ്യത്ത് പൗരസമൂഹത്തിന്റെ പരമാധികാരം നഷ്ടപ്പെടുന്ന സാഹചര്യം : എസ് എസ് എഫ്

എസ് എസ് എഫ് കാസർഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല റാലിയുടെ സമാപനത്തിൽ നമ്മൾ ഇന്ത്യൻ ജനത എന്ന വിഷയത്തിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ തൃശുർ പ്രമേയ പ്രഭാഷണം നടത്തുന്നു. കാസർഗോഡ് : ജനങ്ങൾക്ക് പരമാധികാരമുള്ള രാജ്യമായാണ് ഇന്ത്യയെ ഭരണഘടന വിഭാവനം ചെയ്തിട്ടുളളത് പക്ഷെ പൗര സമൂഹത്തിന്റെ പരമാധികാരം പതിയെ നഷ്ടപ്പെടുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. സങ്കീർണമായ സമകാലിക സാഹചര്യത്തിൽ ഭരണഘടനയെ ഉയർത്തി പിടിച്ച് പുതിയ ജനാധിപത്യ പോരാട്ടങ്ങൾക്ക് പൗര സമൂഹം മുന്നിട്ടിറങ്ങണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ പറഞ്ഞു. എസ് എസ് എഫ് കാസർഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല റാലിയിൽ നമ്മൾ ഇന്ത്യൻ ജനത എന്ന വിഷയത്തിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ഭരണകൂട തീരുമാനങ്ങൾ അടിച്ചേൽപ്പിക്കപ്പെടുകയും , ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂടം ഏകാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.  ന്യൂനപക്ഷങ്ങൾക്കുളള വിദ്യാഭ്യാസ സഹായങ്ങൾ പൊടുന്നനെ നിർത്തലാക്കിയതും , ഏക സിവിൽ കോഡിനുള്ള നീക്കവുമെല്ലാം അതിന്റെ ഭാഗമാണ്. പ്രസ്തുത വിഷയങ്ങളിൽ പൊതു സമൂഹത്തിന്റെ പ്രത

സന്തുഷ്ടകേരളമെന്ന ലക്ഷ്യം നേടരുതെന്ന് ആഗ്രഹിക്കുന്ന ചിലർ വളർച്ചയ്ക്ക് തടസ്സം: പിണറായി

 തിരുവനന്തപുരം: സന്തുഷ്ടകേരളമെന്ന ലക്ഷ്യം നേടരുതെന്ന് ആഗ്രഹിക്കുന്ന ചിലർ നാടിന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന സന്തുഷ്ടകേരളം യാഥാർഥ്യമാകാതിരിക്കാൻ ഈ വിഭാഗം പ്രവർത്തിക്കുകയാണ്. ഏതു നല്ലകാര്യം വരുമ്പോഴും എതിർക്കുകയെന്നത് ചിലർ സ്വന്തം ദൗത്യമായി കരുതുന്നു. ഇത്തരം ചെറുവിഭാഗങ്ങൾ സംഘടിച്ചാണ് ജനങ്ങൾക്കിടയിൽ അനാവശ്യ ആശങ്കകൾ സൃഷ്ടിക്കുന്നത്. നാടിന് ഗുണകരമാവുന്ന കാര്യത്തെയും എതിർക്കുന്ന സമീപനം ശരിയല്ല. വിഴിഞ്ഞത്ത് സംഭവിച്ചത് അതാണ്. തുറമുഖ നിർമാണ ത്തിന്റെ ഭാഗമായി റിങ് റോഡ് പ്രവൃത്തി തുടങ്ങി. റോഡ് വന്നാൽ ഇരുവശവും സംരംഭങ്ങൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണത്തിലേക്ക് വന്നാൽ സർക്കാർ ജനങ്ങളുടേതാണ്. ജനങ്ങൾക്ക് ദോഷം വരുന്ന ഒരു കാര്യവും ചെയ്യുന്നില്ലെന്ന് സർക്കാരിന്റെ വക്താവെന്ന നിലയിൽ ഞാൻ പറഞ്ഞാൽ ആത്മനിഷ്ഠമാണെന്ന് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ എതിർക്കുന്നവർക്ക് വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കാനാവുന്നില്ലെന്നതാണ് സത്യം. സർക്കാർ നിഷ്പക്ഷമായി കാര്യങ്ങൾ നീക്കുന്നതിന്റെ ഗുണഫലം കേരള ജനതക്ക് അനുഭവിക്ക

എസ് എസ് എഫ് ജില്ലാ കൗൺസിൽ സമാപിച്ചു; ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

  കാസർകോട്: ഒറ്റയാവരുത് ഒരാശയമാവുക എന്ന ശീർഷകത്തിൽ നടക്കുന്ന എസ് എസ് എഫ് അംഗത്വ കാമ്പയിനിൻ്റെ ഭാഗമായി എസ് എസ് എഫ് ജില്ലാ കൗൺസിൽ സമാപിച്ചു.കൗൺസിൽ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ നടന്ന ജില്ലാ കൗൺസിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു. പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി, ജലീൽ സഖാഫി മാവിലാടം എന്നിവർ സംബന്ധിച്ചു. അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം അദ്ധ്യക്ഷത വഹിച്ചു.കെ ബി ബഷീർ തൃശൂർ കൗൺസിൽ നിയന്ത്രിച്ചു.സി എൻ ജാഫർ സാദിഖ്, സമീർ സൈദാർ പള്ളി ചർച്ചകൾക്ക് നേതൃത്വം നൽകി. സെക്രട്ടറിമാർ സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ചു.ഫാറൂഖ് പൊസോട്ട് സ്വാഗതവും നംഷാദ് ബെജ്ജ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: റഷീദ് സഅദി പൂങ്ങോട് (പ്രസിഡൻ്റ്) മുഹമ്മദ് നംഷാദ് ബേകൂർ ( ജനറൽ സെക്രട്ടറി) റഈസ് മുഈനി അത്തൂട്ടി (ഫിനാൻസ് സെക്രട്ടറി) ബാദുഷ സഖാഫി മൊഗർ, സിദ്ധീഖ് ഹിമമി കളത്തൂർ, മൻസൂർ കൈനോത്ത്, ഇർഷാദ് കളത്തൂർ, മൻഷാദ് അഹ്സനി, അബ്ദുൽ ഖാദർ സഖാഫി നാരംമ്പാടി, അബൂ സാലി പെർമുദ, പി.ബി മുർഷിദ് പുളിക്കൂർ, റസ്സാഖ് സഅദി വിദ്യാനഗർ(സെക്രട്ടറിമാർ) ഫൈസൽ സൈനി പ

അമേരിക്കയില്‍ ഇറക്കേണ്ട നായയെ സൗദിയില്‍ കൊണ്ടാക്കി വിമാനക്കമ്പനി; ആദ്യം ഞെട്ടല്‍, ഒടുവില്‍ ആശ്വാസം

 വിമാനക്കമ്പനികളുടെ ഷിപ്പ്മെന്റുകള്‍ തെറ്റായ വിലാസത്തില്‍ അയയ്ക്കുന്ന സംഭവം പുതുമയുള്ളതല്ല. പലപ്പോഴും ഇത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്ന് വരാറുണ്ട്. സമാനമായി ഞെട്ടിക്കുന്ന പരാതി ആണ് കഴിഞ്ഞ ദിവസം ഒരു വിമാനക്കമ്പനിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയിലേക്ക് അയക്കേണ്ട വളര്‍ത്ത് നായയെ തെറ്റായി സൗദി അറേബ്യയില്‍ കൊണ്ടെത്തിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബ്ലൂബെല്‍ എന്ന വളര്‍ത്തുനായയെ ആണ് ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് ടെന്നസിയിലെ നാഷ്വില്ലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് അയയ്‌ക്കേണ്ടതിന് പകരം സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുന്നത്. ബ്ലൂബെല്ലിന്റെ ഉടമയായ മാഡിസണ്‍ മില്ലര്‍ നായയെ വാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആണ് നായ എത്തിയിട്ടില്ല എന്ന് മനസിലാക്കുന്നത്. തന്റെ നായയെ സൗദി അറേബ്യയിലേക്ക് അയച്ചു എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് മാഡിസണ്‍ മില്ലര്‍ പറഞ്ഞത് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ നിന്ന് താമസം മാറിയതിനാല്‍ ആണ് ബ്ലൂബെല്ലിനെ ലണ്ടനില്‍ നിന്ന് നാഷ്വില്ലെയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം ക്രമീകരണങ്ങള്‍ നടത്തി

'ഒറ്റയാവരുത്; ഒരാശയമാവുക' എസ് എസ് എഫ് ജില്ലാ കൗൺസിൽ ചെറുവത്തൂർ മർകസിൽ ആരംഭിച്ചു

കാസർകോട്: ഒറ്റയാവരുത്; ഒരാശയ മാവുക എന്ന ശീർഷകത്തിൽ നടന്ന് വരുന്ന എസ്എസ്എഫ് മെമ്പർഷിപ്പ് കാലയളവിന്റെ ഭാഗമായി  യൂണിറ്റ്, സെക്ടർ, ഡിവിഷൻ പുനസംഘടനകൾ പൂർത്തികരിച്ച് കാസർകോട് ജില്ലാ കൗൺസിലിന് ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ തുടക്കമായി. രാവിലെ ഏഴ് മണിക്ക് കേരള മുസ്ലിം ജമാഅത്ത്  ജില്ലാ സെക്രട്ടറി യൂസുഫ് മദനി ചെറുവത്തൂർ പതാക ഉയർത്തി.അബ്ദുറഹ്മാൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു.പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി, ജലീൽ സഖാഫി മാവിലാടം എന്നിവർ സംബന്ധിച്ചു. വിവിധ റിപ്പോർട്ടുകളുടെ മേൽ ചർച്ച നടക്കും. എസ്.എസ്.എഫ്. സംസ്ഥാന ജന.സെക്രട്ടറി സി.എൻ.ജാഫർ സ്വാദിഖ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് മുനീറുൽ അഹ്ദൽ, ശമീർ സൈദാർപ്പള്ളി ചർച്ചകൾക്ക് നേതൃത്വം നൽകും. കൗൺസിൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടറി  കെ ബി ബശീർ തൃശൂർ നേതൃത്വം നൽകും. കൗൺസിലിൽ വച്ച് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കും.

ചൈനയിലെ അവസ്ഥ ഇന്ത്യയിലുണ്ടാവില്ല; പുതു തരംഗം ഉണ്ടാവില്ലെന്ന് വൈറോളജിസ്റ്റ്

 ദില്ലി: ചൈനയില്‍ കൊവിഡ് കേസുകളുടെ കുത്തൊഴുക്ക് കണ്ട് ഇന്ത്യ ഭയപ്പെടേണ്ടതില്ലെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഡോ ഗഗന്‍ദീപ് കാങ്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ കൊവിഡ് പ്രതിരോധം മികച്ചതാണ്. യാത്രാ നിയന്ത്രണങ്ങള്‍ നമ്മള്‍ കൊണ്ടുവരേണ്ടതില്ലെന്നും കാങ് പറയുന്നു. എന്നാല്‍ ചൈനയുടെ കാര്യം അങ്ങനെയല്ല. ഒരുപാട് കൊവിഡ് കേസുകള്‍ ഇനിയും അവിടെയുണ്ടാവും. ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്റെ സമയത്തുണ്ടായിരുന്നത് പോലും വര്‍ധനവാണ് ചൈനയില്‍ ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് കാങ് പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ സാഹചര്യം നല്ലതാണ്. വളരെ കുറച്ച് കേസുകളാണ് നമുക്ക് ഉള്ളതെന്നും കാങ് വ്യക്തമാക്കി. ചൈനയില്‍ കണ്ട വൈറസുകള്‍ നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ അതൊരു തരംഗത്തിന് കാരണമായിട്ടില്ല. തീര്‍ച്ചയായും അത്തരമൊരു തരംഗത്തിന് സാധ്യതയുണ്ടെന്ന് ഇപ്പോഴത്തെ സാഹചര്യം വെച്ച് പറയാനാവില്ലെന്നും ഗഗന്‍ദീപ് കാങ് പറഞ്ഞു. അതേസമയം ചൈനയിലെ ജനങ്ങള്‍ വളരെ കുറച്ച് മാത്രമായിരുന്ന രോഗം ബാധിച്ചവരായി ഉണ്ടായിരുന്നത്. ഇവര്‍ക്ക് മുമ്പ് രോഗമൊന്നും വരാതിരുന്നത് കൊണ്ട് സ്വാഭാവികമായുള്ള പ്രതിരോധ ശേഷി ലഭിക്കുമായിരുന്നു ഇവിടെ ചൈനയിലെ ജ

ജൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണം

 കൊച്ചി : ബേക്കറിയിൽനിന്നു ജൂസ് കുടിച്ചതിനു പിന്നാലെ വിദ്യാർഥി മരിച്ചെന്ന കേസിൽ 11 വർഷത്തിനു ശേഷം സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ്. കൊല്ലം വെട്ടിപ്പുഴ മേലേപ്പറമ്പിൽ വീട്ടിൽ സുധീന്ദ്രപ്രസാദിന്റെ മകനും ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയും ആയിരുന്ന റാണാ പ്രതാപ് സിങ്ങാണ് മരിച്ചത്. സിബിഐ കേസ് അന്വേഷിക്കേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നിരവധി തവണ സംശയകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തുടർച്ചയായി പരാതി സമർപ്പിച്ച സാഹചര്യത്തിലാണ് കോടതി സിബിഐ അന്വേഷണത്തിനു നിർദേശിച്ചത്. 2011 മാർച്ച് 26നാണ് കേസിനാസ്പദമായ സംഭവം. എസ്‌എസ്‌എൽസി പരീക്ഷയുടെ അവസാന ദിവസം സുഹൃത്തുക്കളുമായി കൊല്ലം പുനലൂരിലെ ബേക്കറിയിൽനിന്നു ജൂസ് കുടിച്ച് ഇറങ്ങിയ റാണാ പ്രതാപ്, വൈകിട്ട് നാലരയോടെ മരിക്കുകയായിരുന്നു. ഒപ്പം ജൂസ് കുടിച്ച സഹപാഠികൾക്ക് ആർക്കും കുഴപ്പം ഉണ്ടായില്ല. എന്നാൽ പോസ്റ്റുമോർട്ടത്തിൽ റാണാ പ്രതാപിന്റെ ആമാശയത്തിൽ ഫോർമിക് ആസിഡിന്റെ അംശം കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ കുട്ടിയുടെ ശരീരത്തിൽ എങ്ങനെ ആസിഡ് അംശം എത്തിയെന്നു കണ്ടുപിടിക്കാൻ സാധിക്കാതെ

മുനമ്പം - മച്ചിപ്പുറം പാലം ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.ബേഡകം ഏരിയാ സെക്രട്ടറി എം. അനന്തൻ ഉദ്ഘാടനം ചെയ്തു.

ചെമ്മനാട് ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് ചന്ദ്രഗിരിപ്പുഴയിൽ മുനമ്പം - മച്ചിപ്പുറം പാലം നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ദീർഘ നാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഇടപെടൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ജനകീയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. മുനമ്പം മദ്രസ പരിസരത്ത് ചേർന്ന യോഗം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബി.കെ. നാരായണന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ.(എം) ബേഡകം ഏരിയാ സെക്രട്ടറി എം. അനന്തൻ ഉദ്ഘാടനം ചെയ്തു. അമ്പു മാസ്റ്റർ, സി.രാധാകൃഷ്ണൻ ചാളക്കാട്, സി.കുഞ്ഞിക്കണ്ണൻ ചാളക്കാട്, ഇ. കുഞ്ഞിക്കണ്ണൻ മാച്ചിപ്പുറം, ബാലഗോപാലൻ ബിട്ടിക്കൽ, എ. ഗോപിനാഥൻ നായർ പന്നിക്കൽ, ഇ കുഞ്ഞമ്പു മാസ്റ്റർ മാച്ചിപ്പുറം, ഇബ്രാഹിം മുനമ്പം വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു. എം.ചന്ദ്രൻ സ്വാഗതവും വി.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. ആക്ഷൻ കമ്മറ്റി ഭാരവാഹികൾ : ചെയർമാൻ - സി. കുത്തിക്കണ്ണൻ ചാളക്കാട്, വൈസ് ചെയർമാൻ  ബി.മുഹമ്മദ് കുഞ്ഞി എയ്യള, ശ്രീധരൻ മാസ്റ്റർ കല്ലളി, കൺവീനർ : ഇ.കുഞ്ഞിക്കണ്ണൻ മാച്ചിപ്പുറം, ജോ. കൺവീനർമാർ: എം.ചന്ദ്രൻ കോളോട്ട്, ബാലഗോപാലൻ ബിട്ടിക്കൽ, ട്രഷറർ - ബഷീർ മുനമ്പം എന്നിവരെ തെരെ

'നാം ഇന്ത്യൻ ജനത' എസ്.എസ്.എഫ്. ജില്ലാ റാലി നാളെ ചെറുവത്തൂരിൽ;ആയിരത്തോളം കേഡർ അംഗങ്ങൾ അണിനിരക്കും

  ചെറുവത്തൂർ:നാം ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നാളെ (ശനി) വൈകുന്നേരം ചെറുവത്തൂരിൽ ജില്ലാ റാലി നടക്കും. ഗോൾഡൻ ഫിഫ്റ്റിയുടെ കേഡർ അംഗങ്ങളായ ആയിരത്തോളം പ്രവർത്തകർ റാലിയിൽ അണി നിരക്കും.നഗരം ചുറ്റി ചെറുവത്തൂർ ടൗണിൽ റാലി സമാപിക്കും.ചെറുവത്തൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനത്തിൽ സി. കെ. റാശിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പുതുതായി തെരഞ്ഞെടുത്ത എസ്എസ്എഫ് ഭാരവാഹികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പള്ളങ്കോട്, അബ്ദുൽ ഖാദിർ മദനി, സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി, സയ്യിദ് മുനീറുൽ അഹ്ദൽ, സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, സി.എൻ. ജാഫർ സ്വാദിഖ്, മൂസ സഖാഫി കളത്തൂർ, സ്വാദിഖ് ആവള, ഡോ.സ്വലാഹുദ്ദീൻ അയ്യൂബി, സ്വലാ കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, വൈ.എം. അബ്ദു റഹ്മാൻ അഹ്സനി, ജമാലുദ്ദീൻ സഖാഫി ആദൂർ, ഇല്യാസ് കൊറ്റുമ്പ,യൂസഫ് മദനി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്,  സലാം ഹാജി ചെറുവത്തൂർ, സലാം ഹാജി പോത്താംകണ്ടം, റശീദ് ഹാജി,സയ്യിദ് സൈഫുള്ള തങ്ങൾ,പി കെ അബ്ദുല്ല മൗലവി, ജബ്ബാർ മിസ്ബാഹി,കെ

കോവിഡിന്റെ പേരില്‍ പെട്ടെന്നുള്ള നടപടി ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താന്‍- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനുള്ള സാധ്യത സൂചിപ്പിച്ച് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നുള്ള ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കോണ്‍ഗ്രസിന്റെ പദയാത്ര പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ തന്ത്രമാണെന്ന് രാഹുല്‍ ഗാന്ധി. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കത്തയച്ചതിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു രാഹുല്‍. കോവിഡിനെതിരെ പൊടുന്നനെയുള്ള മുന്‍കരുതല്‍ നടപടികള്‍ ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. "ഈ യാത്ര കശ്മീര്‍ വരെ സഞ്ചരിക്കും. ഇപ്പോള്‍ അവര്‍ പുതിയ തന്ത്രവുമായി വന്നിരിക്കുകയാണ്. കോവിഡ് വരുന്നുണ്ട് അതിനാല്‍ യാത്ര നിര്‍ത്തണമെന്ന് പറഞ്ഞ് അവരെനിക്ക് കത്തയച്ചു. മാസ്‌ക് ധരിക്കൂ, യാത്ര നിര്‍ത്തൂ... ഇതൊക്കെ മുടന്തന്‍ ന്യായങ്ങളാണ്. ഈ രാജ്യത്തിന്റെ കരുത്തിലും ആര്‍ജ്ജവത്തിലും അവര്‍ ഭയചകിതരാണ്", ഹരിയാണയിലെ നൂഹില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു. ചൈന

എസ്.എസ്.എഫ്. ജില്ലാ റാലി; വ്യാപകമായ പ്രചരണങ്ങൾ

ജില്ലാ റാലിയുടെ അവലോകന യോഗം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്യുന്നു ചെറുവത്തൂർ: എസ്.എസ്.എഫ് ജില്ലാ കമ്മറ്റി 24 ന് ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി ജില്ലയിൽ വ്യാപകമായി പ്രചരണങ്ങൾ നടന്നുവരുന്നു.സെക്ടർ ഭാരവാഹി പ്രകടനം, റാന്തൽ പ്രകടനം, ഐൻ ടീം സംഗമം തുടങ്ങിയ വിത്യസ്മായ പരിപാടികൾ ഇതിനകം നടന്ന് കഴിഞ്ഞു. റാലിയുടെ അവലോകന യോഗം ജില്ലാ സ്റ്റുഡൻ്റ്സ് സെൻ്ററിൽ നടന്നു.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു. അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, റഷീദ് സഅദി പൂങ്ങോട്, ബാദുഷ ഹാദി, റഈസ് മുഈനി, ഫാറൂഖ് സഖാഫി എരോൽ, നംഷാദ് ബേക്കൂർ, സിദ്ധീഖ് സഖാഫി, മൻസൂർ കൈനോത്ത്, കരീം ജൗഹരി, തസ്ലീം കുന്നിൽ സംബന്ധിച്ചു.

വീണ്ടും കോവിഡ് മുന്‍കരുതല്‍: എല്ലാവരും മാസ്‌ക് ധരിക്കണം, പ്രായമായവരടക്കം ജാഗ്രത പാലിക്കണം

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്ബാധിതര്‍ കുറവാണെങ്കിലും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കോവിഡ് വര്‍ധന കണക്കിലെടുത്ത് ജില്ലകള്‍ക്ക് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രതവേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം നിര്‍ദേശം നല്‍കി. എല്ലാവരും വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കണം. പ്രായമായവരുടെയും അനുബന്ധ രോഗമുള്ളവരുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേകം കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണമെന്ന മുന്‍നിര്‍ദേശം യോഗം ആവര്‍ത്തിച്ചു. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ എടുക്കാത്ത എല്ലാവരും വാക്‌സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്താന്‍ യോഗം നിര്‍ദേശം നല്‍കി. പനി, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവര്‍ ചികിത്സതേടണം. രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങാതെ വിശ്രമിക്കുകയും ചികിത്സതേടുകയും വേണം.

ബോവിക്കാനത്തിന്റെ മണ്ണിൽ ആത്മ ഹർഷത്തിന്റെ രണ്ട് ദിവസം; ഒരുക്കങ്ങൾ പൂർത്തിയായി

 ബോവിക്കാനം: മത സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന മേഘലകളിൽ അരുണകിരണങ്ങൾ ഉതിർത്ത് നിരാലംബ ഹൃദയങ്ങൾക്ക് ആശ്വാസത്തിന്റെ തൂവൽസ്പർശമേകുന്ന ബോവിക്കാനം ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ ഇരുപത്തി ഏഴാം വാർഷിക പൊതു സമ്മേളനവും മതപ്രഭാഷണവും മദനീയം സ്വലാത്ത് മജ്ലിസും ഡിസംബർ 24,25 തീയ്യതികളിലായി ബോവിക്കാനം വാരിയൻ കുന്നത്ത് അഹ്മ്മദ് ഹാജി നഗറിൽ നടത്തപ്പെടുന്നു.  24 ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സംസ്ക്കരിക സമ്മേളനം കർണാടക മുൻ മന്ത്രി യു ടി ഖാദർ എം എൽ എ ഉൽഘാടനം ചെയ്യുന്നു.രാത്രി 8 മണിക്ക് ഡോക്ടർ ഹാഫിള് ജുനൈദ് ജൗഹരി അൽ അസ്ഹരി പ്രഭാഷണം നടത്തും. 25ന് രാത്രി 7 മണിക്ക് മദനീയം സ്വലാത്ത് മജ്ലിസിന് അബ്ദുൽ ലത്വീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകുന്നു. ആയിരങ്ങൾക്ക് അന്നദാനത്തോടെ പരിപാടിക്ക് പരിസമാപ്തി കുറിക്കുമെന്ന് സംഘാടകർ പ്രസ്താവനയിലൂടെ അറിയിച്ചു.

 ഐൻ ടീം: ഡിവിഷൻ അമീറുമാരുടെ യോഗം ഇന്ന്‌

കാസർകോട്:ജില്ലാ റാലിയിൽ സംബന്ധിക്കുന്ന ഐൻ ടീമിൻ്റെഡിവിഷൻ അമീറുമാരുടെയും വാഹന കോ- ഓഡിനേറ്ററുമാരുടെയും യോഗം ഇന്ന് വൈകുന്നേരം 4 മണിക്ക്               ജില്ലാ സ്റ്റുഡൻ്റ് സെൻ്ററിൽ നടക്കും.

എസ്.എസ്.എഫ്. ജില്ലാ റാലി; ബഹു ജന സംഗമം സമാപിച്ചു

ജില്ലാ റാലിയുടെ ഭാഗമായി ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ നടന്ന ബഹുജന സംഗമം, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യുന്നു . ചെറുവത്തൂർ:എസ്.എസ്.എഫ് ജില്ലാ കമ്മറ്റി 24 ന് ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി ചെറുവത്തൂർ കുഴിഞ്ഞടി മർകസിൽ നടന്ന ബഹുജന സംഗമം സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ യൂസുഫ് മദനി ചെറുവത്തൂർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈഫുള്ള തങ്ങൾ അത്തൂട്ടി, സയ്യിദ് ഹൈദർ അലി തങ്ങൾ അൽ ഹാദി, ശരീഫ് മൗലവി കുഴിഞ്ഞടി, ഷക്കീർ എം ടി പി,  ഹൈദർ ഹാജി, ഖാലിദ് ഹാജി, ഹംസ ബാഖവി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, റഈസ് മുഈനി, കെസി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.