ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Qatar എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹയാ കാര്‍ഡ് കാലാവധി നീട്ടി; 2024 ജനു.24 വരെ ഖത്തര്‍ സന്ദര്‍ശിക്കാം

 കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിനായി ടിക്കറ്റുകളെടുത്ത ആളുകളെ ഹയാ കാര്‍ഡുപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു. ലോകകപ്പ് ആസ്വാദകര്‍ക്കും സംഘാടകര്‍ക്കുമാണ് ഹയാ കാര്‍ഡ് പ്രയോജനപ്പെടുത്തി വീണ്ടും ഖത്തര്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്നത്. ഹയാ കാര്‍ഡുകള്‍ കൈവശമുള്ള ലോകകപ്പ് ആരാധകര്‍ക്കും സംഘാടകര്‍ക്കും കുടുംബമായോ സുഹൃത്തുക്കളുമായോ രാജ്യത്തേക്ക് പ്രവേശിക്കാം. ഇത്തരത്തില്‍ മൂന്ന് പേരെയാണ് പരമാവധി ഒപ്പം ചേര്‍ക്കാവുന്നത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്ന നിലയില്‍ ഹയാ കാര്‍ഡുകള്‍ ഉപയോഗിച്ച് 2024 ജനുവരി 24 വരെ ഒന്നിലധികം തവണ ഖത്തര്‍ സന്ദര്‍ശിക്കാം. ഇതിന് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് വാലിഡിറ്റി ഉള്ള പാസ്‌പോര്‍ട്ടായിരിക്കണം ഹയാ കാര്‍ഡ് ഉടമകളുടെ കൈവശമുള്ളത്. ഖത്തറിലെത്തി താമസിക്കുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. ഇതോടൊപ്പം റൗണ്ട് ട്രിപ് ടിക്കറ്റും കൈവശമുണ്ടായിരിക്കണം. മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റായ ഹയ കാര്‍ഡിന്, അധിക ഫീസൊന്നും നല്‍കേണ്ടതില്ല. ഹയാ കാര്‍ഡ് ഉടമകള്‍ക്ക് പ്രവേശന കവാടങ്ങളില്‍...

ഖത്തര്‍ ലോകകപ്പ് 'ബഹിഷ്‌കരിച്ച' ബിബിസിക്ക് അപ്രതീക്ഷിത തിരിച്ചടി

ലണ്ടന്‍: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയായതു മുതല്‍ യൂറോപ്പിലെ ചില മാധ്യമങ്ങള്‍ നിരന്തരം ഖത്തര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഖത്തറിലെ തൊഴില്‍ പീഡനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കികൊണ്ടിരുന്നു. ഒടുവില്‍ സ്‌റ്റേഡിയം നിര്‍മാണത്തിനിടെ മരിച്ച തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചും വാര്‍ത്തകള്‍ വന്നു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഉദ്ഘാടന പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യാതെ ബിബിസി വിട്ടുനിന്നതും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറിച്ചുള്ള വിവരമാണ് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഖത്തല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍. ആദ്യമല്‍സരത്തില്‍ അര്‍ജന്റീന സൗദിയോട് തോറ്റതും അതേ അര്‍ജന്റീന പിന്നീട് തുടര്‍ച്ചയായി ജയിച്ച് കപ്പ് ഉയര്‍ത്തുന്നതും ലോകം കണ്ടു. ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് മല്‍സരം എന്ന നിലയിലും ചര്‍ച്ചയായി ഖത്തറിലെ മല്‍സരങ്ങള്‍. ഖത്തറിന്റെ സംഘാടന മികവ് പലരും എടുത്തുപറഞ്ഞു. ഫിഫ പ്രസിഡന്റ് ഖത്തര്‍ ഭരണകൂടത്തെ വാനോളം പുകഴ്ത്തുന്നതിനും ലോകം സാക്ഷിയായി. ഇത്രയും ...

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ജയം

 ദോഹ ∙ കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ! ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം തൊട്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്‌ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ട്രോഫി നേടി 28 വർഷത്തെ കിരീടമില്ലായ്മ അവസാനിപ്പിച്ച അർജന്റീന, ഒരു വ...

ഖത്തർ ലോകകപ്പില്‍ നിർണായക ചുമതല പൂർത്തിയാക്കി ഫൈനല്‍ നേരില്‍ കാണാന്‍ എം എ യൂസഫലി

ദോഹ: ലോക ഫുട്ബോളിന്‍റെ അടുത്ത രാജാക്കന്‍മാർ ആരായിരിക്കും. വിധിയെഴുത്തിന് ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലിയോണല്‍ മെസിയുടെ ചുമലിലേറി അർജന്‍റീനയും എംബാപ്പെയുടെ ശരവേഗത്തില്‍ പ്രതീക്ഷയർപ്പിച്ച് ഫ്രാന്‍സും നേർക്കുനേർ വരുമ്പോള്‍ ലുസൈലില്‍ ഇന്ന് തീപാറും പോരാട്ടം നടക്കും.ഖത്തർ ലോകകപ്പിന്‍റെ കലാശപ്പോരിന് മലയാളി ആരാധകരുടെ ഒഴുക്കുതന്നെയുണ്ടാകും. ഇവരില്‍ പ്രവാസ ലോകത്ത് കേരളത്തിന്‍റെ അഭിമാനമായ സംരംഭകന്‍ എം എ യൂസഫലിയുമുണ്ടാകും. ലോകകപ്പ് സംഘാടനത്തിൽ തൻ്റെ നിർണായക റോൾ പൂർത്തിയാക്കിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഫൈനൽ കാണാൻ എത്തുന്നത്.  ലുസൈലിലെ ഫൈനല്‍ കാണാന്‍ എം എ യൂസഫലിയെത്തും. ഫൈനലില്‍ താന്‍ ആർക്കൊപ്പമെന്ന് ചോദിച്ചാല്‍ താന്‍ 32 ടീമുകള്‍ക്കുമൊപ്പവുമുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. '32 ടീമും നമ്മുടെ ടീമാണ്. എല്ലാ ടീമുകള്‍ക്കും നല്ല ഭക്ഷണം ഒരുക്കാന്‍ ശ്രദ്ധിച്ചു. ഇന്നത്തെ കളി വളരെ മികച്ചതായിരിക്കും. ആര് ജയിക്കും എന്നതല്ല, ഇന്നത്തെ കളിയുടെ ആവേശം ഒന്ന് വേറെതന്നെയായിരിക്കും. നമുക്കെല്ലാവർക്കും ഒരുമിച്ച് ലോകകപ്പ് ഫൈനല്‍ ആസ്വദിക്കാം. ഫൈനല്‍ പോരാട്ടം പൂ...

പൊരുതി വീണ് മൊറോക്കോ; രണ്ടുഗോൾ ജയത്തോടെ ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിന്

  ദോഹ: ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഉജ്ജ്വല കളി കെട്ടഴിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മയിൽ തോൽവി സമ്മതിച്ച് മൊറോക്കോ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച് ഫ്രാൻസ് തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ കടന്നു. അഞ്ചാം മിനിട്ടിൽ തിയോ ഹെർണാണ്ടസും 79-ാം മിനിട്ടിൽ കോലോ മൂവാനിയുമാണ് ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടിയത്. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമിയിലെത്തിയ ആഫ്രിക്കൻ സംഘമെന്ന പെരുമയോടെ മൊറോക്കോയ്ക്ക് തലയുയർത്തി നാട്ടിലേക്ക് മടങ്ങാം. മത്സരത്തിന്‍റെ തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തത്. മൊറോക്കൻ പ്രതിരോധം പിളർത്തിയാണ് ഫ്രാൻസ് അഞ്ചാം മിനിട്ടിൽ ആദ്യ ഗോൾ നേടിയത്. തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനുവേണ്ടി ലക്ഷ്യം കണ്ടത്. വരാനെ ഒരുക്കിയ ത്രൂബോളിൽനിന്ന് അന്‍റോയിൻ ഗ്രീസ്മാൻ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഹെർണാണ്ടസിന്‍റെ ഗോൾ. ഈ ലോകകപ്പിൽ മൊറോക്കോയുടെ ഗോൾവല കുലുക്കുന്ന ആദ്യ എതിർ ടീം കളിക്കാരനാണ് തിയോ ഹെർണാണ്ടസ്.