മുത്തങ്ങ ഭൂസമരം: അബ്ദുല്‍ സലാം വധശ്രമക്കേസ്; എം ഗീതാനന്ദന്‍ ഉള്‍പ്പടെ നാലുപേരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലിസ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ സലാമിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എം ഗീതാന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ഗീതാനന്ദനടക്കം മറ്റ് നാല് പ്രതികളുടെയും ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍, ബിനു, രമേശന്‍ കോയാലിപ്പുര, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. താല്‍ക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. 46,000 രൂപ വീതം പിഴത്തുക കെട്ടിവയ്ക്കണം, ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ആള്‍ജാമ്യം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ