ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

‘പഠനച്ചെലവിനായി ഇനി കടല വില്‍ക്കണ്ട’; പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യാസചെലവ് ഏറ്റെടുത്ത് കളക്ടര്‍ കൃഷ്ണ തേജ

  പഠന ചെലവ് കണ്ടെത്താന്‍ കടല കച്ചവടം നടത്തുന്ന വിനിഷയ്ക്ക് സഹായവുമായി ആളപ്പുഴ കളക്ടര്‍ കൃഷ്ണ തേജ. വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തത് കൂടാതെ വാടക വീട്ടില്‍ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ വിനിഷ സ്വന്തം സ്‌കൂളിന് മുന്നിലാണ് കടല കച്ചവടം നടത്തുന്നത്. പഠനത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടായതോടെയാണ് താന്‍ പഠിക്കുന്ന കണിച്ചുകുളങ്ങരയിലെ ഹയര്‍ സെക്കന്‍ററി സ്കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം തുടങ്ങിയത്. വൈകിട്ട് ക്ലാസ് വീട്ടാല്‍ യൂണിഫോമില്‍ തന്നെയായിരുന്നു വിനിഷയുടെ കടല വില്‍പ്പന. വിനിഷയെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കളക്ടര്‍ ഇടപെട്ടത്. വിനിഷയെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ കളക്ടര്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. പണമില്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും പഠനം മുടക്കരുതെന്ന് അറിയിക്കുകയും ചെയ്തു. വിനിഷയുടെ പഠനം മുടങ്ങില്ലെന്നും വിദ്യാഭ്യാസത്തിനായുള്ള എല്ലാ സഹായവും നല്‍കുമെന്നും കൃഷ്ണ തേജ പറഞ്ഞു.

ഭാരത് ജോഡോ യാത്രക്ക് പുറമെ ‘ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെ’ അടുത്ത യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

  ഭാരത് ജോഡോ യാത്രക്ക് പുറമെ ‘ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെ’ അടുത്ത യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അടുത്ത വർഷം ആദ്യം യാത്ര തുടങ്ങുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്ച തികയുമ്പോഴാണ് പുതിയ യാത്ര പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറ് ഗുജറാത്ത് മുതൽ കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര നടത്തുക. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ജയറാം രമേശ് പറഞ്ഞു. ഈ യാത്രയുടെ വിജയത്തോടെ അടുത്ത വർഷം മറ്റൊരു യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെന്നും 2023 ൽ ഗുജറാത്തിലെ പോർബന്തറിൽ നിന്ന് അരുണാചൽ പ്രദേശിലെ പരശുറാം കുണ്ഡിലേക്ക് യാത്ര നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ നീളം അനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്നും ജയറാം രമേശ് വിശദീകരിച്ചു. യാത്ര ഗുജറാത്തില്‍ എത്തണമെങ്കില്‍ 90 ദിവസമെടുക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയെ സന്ദർശിച്ചു

  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലു​വ ​ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ഉമ്മൻചാണ്ടിക്ക് ആശംസകൾ നേർന്നു. ആറരയോടെയാണ് മുഖ്യമന്ത്രി ആലുവ ​ഗസ്റ്റ് ഹൗസിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശംസകളറിയിച്ചത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസിലാണ് ഉമ്മൻചാണ്ടി വിശ്രമിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ എഴുപത്തിയൊൻപതാം പിറന്നാളാണ്. പല മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇന്ന് പകൽ പല സമയങ്ങളിലായി ആലുവ ഗസ്റ്റ് ഹൗസിൽ ഉമ്മൻചാണ്ടിക്ക് പിറന്നാൾ ആശംസകൾ  തുടർന്നാണ് വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുമെത്തിയത്. 06.15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രി ആലുവ പാലസിലെത്തിയത്. അതിനുശേഷം പതിനഞ്ച് മിനിറ്റ് നേരം ഉമ്മൻചാണ്ടിയുമായും കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി സംഭാഷണം നടത്തി. ഉമ്മൻചാണ്ടിയുടെ ചികിത്സാ കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. അടുത്ത ദിവസം ജർമ്മനിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി പോകാനിരിക്കെ അത്തരം കാര്യങ്ങളൊക്കെത്തന്നെ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. മുഖ്യമന്ത്രി ഇന്ന് തന്നെ തിരുവനന്

പൂർവ്വവിദ്യാർത്ഥി സംഗമം ഡിസംബർ 25'ന്

GHSS ചന്ദ്രഗിരി മേല്പറമ്പ് സ്കൂളിൽ 1995-96 കാലയളവിൽ പഠിച്ചിറങ്ങിയവർ 26 വർഷങ്ങൾക്കു ശേഷം വീണ്ടും അതെ സ്കൂൾ തിരുമുറ്റത് ഒത്തുചേയുകയാണ് ഹാജർ 96 ലുടെ      ജീവിതത്തിൽ  ഇനി ഒരിക്കലും തിരിച്ചു  കിട്ടില്ല എന്നത് കൊണ്ട് മാത്രം  ഏറ്റവും സുന്ദരവും അവിസ്മരണീയവു മായ നിമിഷങ്ങളെ   തഴുകിയുണർത്തിയ സ്കൂൾ ജീവിതകാലത്തിലെ പ്രിയ കൂട്ടുകാർ ജീവിതത്തിൻ്റെ നാനാതുറകളിൽ  നിന്നും കുടുംബത്തോടെ  വീണ്ടും ഒന്നിക്കുകയാണ്        നമുക്ക് നേർവഴി തെളിച്ച ഗുരുക്കന്മാരെ സ്‌മരിച്ചും ആദരിച്ചും   പഠിച്ച  വിദ്യാലയത്തിന്  നമ്മളാൽ കഴിയുന്ന  ഒരു കൈ സഹായം നൽകിയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നമ്മുടെ പ്രിയ കൂട്ടുകാർക്കൊരു  കൈത്താങ്ങായും  ചന്ദ്രഗിരി യുടെ വിരിമാറിൽ  ഡിസംബർ 25 ന്  ഹാജർ 96 ലൂടെ 95-96  കാലഘട്ടത്തിലെ പൂർവ്വ വിദ്യാർത്ഥികൾ 26 വർഷങ്ങൾക്കു ശേഷം സംഗമിക്കുന്നു.

ഷാരോൺ രാജ് കൊലപാതകം: പ്രതി ​ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; തെളിവെടുപ്പും തുടര്‍നടപടികളും പിന്നീട്

  തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ​ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവെടുപ്പും തുടര്‍നടപടികളും പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നമൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം. തെളിവെടുപ്പ് പിന്നീട് നടത്തുമെന്ന് പൊലീസ് അറിയിച്ചു.  വിഷക്കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് പരിശോധന നടത്താന്‍ ഇന്ന് തെളിവെടുപ്പിന് എത്തിക്കാനായിരുന്നു തീരുമാനം.  വിഷകുപ്പി എടുത്ത് പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവൻ ഇത് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഇട്ടുവെന്നുമാണ് ​ഗ്രീഷ്മ പൊലീസിന് നൽകിയ മൊഴി. പൊലിസ് ചോദ്യം ചെയ്യലിൽ നിന്നും എങ്ങനെ രക്ഷപ്പെടാൻ കഴിയുമെന് ഗൂഗിളിൽ പരതി. വൈരാഗ്യം കൂടാൻ കാരണം ഫോട്ടോയും വീഡിയോയും നൽകാത്തതെന്ന് ഗ്രീഷ്മയുടെ മൊഴിയിലുണ്ട്. ഷാരോണിനോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും നൽകിയില്ല. ഇതാണ് കൊലപാതകത്തെ കുറിച്ച് ചിന്തിക്കാൻ കാരണം. പ്രണയം ബന്ധുക്കൾ അറിഞ്ഞപ്പോൾ പിൻമാറാൻ ശ്രമിച്ചു. വിവാഹ നിശ്ചയത്തിന് മുമ്പേ തന്നെ പിൻ

വീനസ് ഐവിഎഫ് സെന്ററിൽ സൗജന്യ വന്ധ്യതാ ചികിത്സ ക്യാമ്പ് ആരംഭിച്ചു

 കാസർഗോഡ് : കാസറഗോഡ് അശ്വിനി നഗറിലുള്ള  വീനസ്  ഐവിഎഫ് സെന്ററിൽ സൗജന്യ വന്ധ്യതാ ചികിത്സ ക്യാമ്പ് ആരംഭിച്ചു.പ്രമുഖ ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോക്ടർ ഉഷാമേനോന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. ഒക്ടോബർ 30 മുതൽ  ആരംഭിച്ച ക്യാമ്പ് നവംബർ അഞ്ചിന് സമാപിക്കും  ക്യാമ്പിൽ പങ്കെടുക്കുന്നവർ 83018 80534 എന്ന നമ്പറിൽ ബന്ധപ്പെടുക

മുനമ്പത്തെ രക്ഷാപ്രവർത്തകർക്ക് മേൽപറമ്പ ജനമൈത്രി പോലീസിന്റെ ആദരവ്

ചട്ടഞ്ചാൽ : മുനമ്പം പുഴയിൽ അപകടത്തിൽപ്പെട്ടവരുടെ  രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത മുനമ്പത്തെ ബഷീർ എം എ ഇബ്രാഹിം എം കെ, മുനീർ മൊട്ടയിൽ, ഫിർദൗസ് മൊട്ടയിൽ , മുനീർ എം എം എന്നിവരെ മേല്പറമ്പ ജനമൈത്രി പോലീസ് ആദരിച്ചു. സ്റ്റേഷൻ റിക്രിയേഷൻ ഹാളിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ മേല്പറമ്പ സ്റ്റേഷൻ ഹൗസ് ഓഫീസർ സി ഐ ടി ഉത്തംദാസ് രക്ഷാപ്രവർത്തകർക്ക് മൊമെന്റോ നൽകി  ആദരിച്ചു. സെപ്റ്റംബർ 28ന് നാലുമണിയോടെയാണ്  മുനമ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേരിൽ കൊല്ലം സ്വദേശി വിജിത്ത് (23) തിരുവനന്തപുരം കടക്കാവൂർ സ്വദേശി രഞ്ജു (24), എന്നിവർ മുങ്ങി മുങ്ങി മരിച്ചത്. സ്വന്തം ജീവൻ പണയം വെച്ച് വെള്ളത്തിൽ മുങ്ങി രാത്രി 12 മണി വരെ കഠിനപ്രയത്നം ചെയ്തു  മൃതദേഹം കരക്കെടുത്ത ഇവരെ പോലെയുള്ള രക്ഷാപ്രവർത്തകർ നമ്മുടെ നാടിന് അഭിമാനമാണെന്ന്  ഉദ്ഘാടന പ്രസംഗത്തിൽ സി ഐ ടി ഉത്തംദാസ് പറഞ്ഞു. എസ് ഐ രാമചന്ദ്രൻ പാടിച്ചാൽ അധ്യക്ഷത വഹിച്ചു. എസ് ഐ ശശിധരൻ പിള്ള ആശംസ പ്രസംഗം നടത്തി. മേല്പറമ്പ പോലീസ്  സിനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രാമചന്ദ്രൻ നായർ സ്വാഗതവും സുജീഷ് പി നന്ദിയും പറഞ്ഞു

സ്വര്‍ണക്കടത്ത് കേസില്‍ ഒറ്റത്തവണ ഹാജരാകാന്‍ കപില്‍ സിബലിന് കേരളം നല്‍കുന്നത് 15.5 ലക്ഷം രൂപ

  ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന് ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപ. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കപില്‍ സിബലിന് നല്‍കുന്ന ഫീസാണിത്. ഇഡിയുടെ ഹര്‍ജി പരിഗണിച്ച ഒക്ടോബര്‍ പത്തിന് സുപ്രീംകോടതിയില്‍ ഹാജരായ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായര്‍ പുറത്തിറക്കി. 1978 ലെ കെജിഎല്‍ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നല്‍കാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി പുറത്തിറക്കിയത്. ഈ തുക സിബലിന് കൈമാറാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവില്‍ നിര്‍ദേശിച്ചു. നവംബര്‍ മൂന്നിനാണ് ഇഡിയുടെ ഹര്‍ജി സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്   . അന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത് സീനിയര്‍ അഭിഭാഷകനായ കപില്‍ സിബലാണ്.

'ചിരിക്കുന്ന സൂര്യന്‍': വിസ്മയിപ്പിക്കുന്ന ചിത്രം പുറത്തുവിട്ട് നാസ

  ന്യൂയോര്‍ക്ക്:  ചിലപ്പോൾ അപ്രതീക്ഷിതമായ ഒരു പുഞ്ചിരി മാത്രം മതി നിങ്ങളുടെ ദിവസം മാറ്റാൻ. അത്തരത്തിലുള്ള ഒരു ചിരി കാണുന്നത് ഉണ്ടാക്കുന്ന സന്തോഷം വലുതായിരിക്കാം. നാസയിലെ 'ചിരിക്കുന്ന സൂര്യന്‍റെ' ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. ശാസ്ത്രലോകത്ത് കൌതുകമാകുകയാണ് ഈ ചിത്രം.  നാസയുടെ സൺ ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ടതാണ് അവിശ്വസനീയമായ ചിത്രം. ഇവിടെ നാം കാണുന്ന 'പുഞ്ചിരി' യഥാർത്ഥത്തിൽ ഒരു പുഞ്ചിരിയല്ല. നാസ വിശദീകരിക്കുന്നതുപോലെ, സൗരവാതത്തിന്റെ അതിവേഗ സ്ഫോടനങ്ങൾ ബഹിരാകാശത്തേക്ക് ഒഴുകുന്ന കൊറോണൽ ദ്വാരങ്ങളാണ് (ഇരുണ്ട പാടുകൾ) സൂര്യന്‍ ചിരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നത്.  https://twitter.com/NASASun/status/1585401697819656193?s=20&t=q_plErhEhY_e6RFkDJFiAg സൂര്യൻ പ്രകടിപ്പിക്കുന്ന  സൗരവാതത്തിന്‍റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് ഈ രണ്ട് കൊറോണൽ ദ്വാരങ്ങൾ മിന്നുന്ന കണ്ണുകൾ പോലെ കാണപ്പെടുന്നു, മൂന്നാമത്തേത് അതിശയകരമായ ഒരു പുഞ്ചിരിയുമായി സാമ്യം ഉണ്ടാക്കുന്നു. എല്ലാം ചേര്‍ന്നാല്‍ സൂര്യന്‍ ചിരിക്കുന്ന പ്രതീതി ഉണ്ടാക്കുന്നു. ഇവിടെ യഥാർത്ഥത്തിൽ നടക്കുന്നത് പാരിഡോളിയ എന്ന പ്രതിഭാസമാണ്. അവ

ഷാരോൺ രാജിന്റെ മരണത്തിൽ ഒഴിയാതെ ദുരൂഹത, അന്വേഷണം ക്രൈംബ്രാഞ്ചിന്, മെഡിക്കൽ ബോർഡ് രൂപീകരിക്കും

  തിരുവനന്തപുരം :   പാറശ്ശാലയിലെ ഷാരോൺ രാജിന്റെ മരണത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ് പി ഡി ശിൽപ്പ അറിയിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡും രൂപീകരിക്കും.  പാറശാലയിൽ ജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്. പുറത്ത് വരുന്ന ദൃശ്യങ്ങളിലും രക്ത പരിശോധന ഫലത്തിലും വരെ ദുരൂഹതയുണ്ട്. ചലഞ്ച് എന്ന പേരിൽ ഇരുവരും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയുടെ വീട്ടിലിൽ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോൺ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചെന്ന് വാട്സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം പെൺകുട്ടി നിഷേധിച്ചു.  കാമുകിയുമായി ഷാരോൺ രാജ് നടത്തിയ വാട്സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്ത് വന്നു. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോൺ പുറയുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് ക

കാസർഗോഡ് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോമറിന് മുകളിൽ കയറി; വന്‍ ദുരന്തം ഒഴിവായി

  കാസർഗോഡ്, കാഞ്ഞങ്ങാട് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോമറിന് മുകളിൽ കയറി. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയപ്പോൾ നാട്ടുകാർ പിന്തുടർന്നതോടെയാണ് പ്രതി ട്രാൻസ്ഫോമറിന് മുകളിലേക്ക് കയറിയത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ട്രാൻസ്ഫോമറിന് മുകളില്‍ കയറിയ ഉടനെ തന്നെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും സാന്നിധ്യത്തില്‍ പ്രതിയെ ട്രാന്‍സ്ഫോമറില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ട്’; കങ്കണാ റണാവത്ത്

  2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ടെന്ന് ബോളിവുഡ് നടി കങ്കണാ റണാവത്ത്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ആ​ഗ്രഹം. ബിജെപി ടിക്കറ്റ് നൽകുകയും ജനം ആ​ഗ്രഹിക്കുകയും ചെയ്താൽ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു. ആജ് തക് ചാനലില്‍ നടന്ന പരിപാടിയിലാണ് കങ്കണ ആ​ഗ്രഹം തുറന്നുപറഞ്ഞത്. പ്രധാനമന്ത്രി മോദിയെയും കങ്കണ പുകഴ്ത്തി. മോദി രാജ്യത്തിന്റെ മഹാപുരുഷനാണെന്നും 2024ൽ മോദിയും രാഹുൽ ​ഗാന്ധിയുമായിരിക്കും മത്സരമെന്നും കങ്കണ പറഞ്ഞു. ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ലെന്നും അവർ വ്യക്തമാക്കി. ആം ആദ്മി പാർട്ടിയുടെ വ്യാജ വാഗ്ദാനങ്ങളിൽ ഹിമാചൽ പ്രദേശിലെ ജനം വീഴില്ലെന്നും ഹിമാചലിലെ ജനങ്ങൾക്ക് സൗരോർജ്ജമുണ്ടെന്നും ആളുകൾ അവർക്കുവേണ്ട പച്ചക്കറികൾ സ്വയം വിളയിക്കുന്നവരാണെന്നും കങ്കണ പറഞ്ഞു. ഹിമാചൽ പ്രദേശിലെ ആളുകൾ അവരെ സേവിക്കാൻ തനിക്ക് അവസരം നൽകിയാൽ മികച്ചതായിരിക്കും. അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും കങ്കണ പറഞ്ഞു.

കാസർകോട് പെരിയയിൽ ദേശീയ പാതയുടെ അടിപ്പാത തകര്‍ന്നു; തൂണുകൾക്ക് ബലമില്ലാത്തതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

  കാസർകോട്:  കാസർകോട് പെരിയയിൽ ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണു. നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്. ഇന്ന് പുലർച്ചെ മൂന്നിനാണ് അപകടം. ആർക്കും പരിക്കില്ല.  അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറു തൂണുകൾക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ കൂണുകൾ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള തീരത്ത് നാളെ തുലാവർഷം എത്തും; കനത്ത മഴയ്ക്ക് സാധ്യത

  തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്ത് എത്തും. തമിഴ്‌നാട്ടിലാണ് ആദ്യം തുലാവർഷം എത്തുക. കേരള തീരത്ത് നാളെ തുലാവർഷം എത്തും. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. കിഴക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കെഎം മാണി ഊർജിത കാർഷിക ജലസേചന പദ്ധതി പ്രകാരം ജില്ലയിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കും. റോഷി അഗസ്റ്റിൻ

   മാണി സാറിന്റെ പേരിൽ കാർഷിക മേഖലയിൽ ചെറുകിട മൈക്രോ ഇറിഗേഷൻ പ്രോജക്ട് കൊടുക്കുമ്പോൾ കർഷകരിൽ ഒരു ആവേശം സന്നിവേശിക്കും എന്ന് അദ്ദേഹം പറഞ്ഞു. നാണ്യ  വിളകൾക്ക് കുടിവെള്ളം കൊടുക്കുന്ന ഈ പദ്ധതി ജില്ലയിൽ കർഷകർക്ക് ഉണർവേകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് എം നേതൃയോഗം കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ അധ്യക്ഷനായിരുന്നു. ഓഫീസ് ചാർജ് സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു തൂളിശ്ശേരി,ഷിനോജ് ചാക്കോ, അഡ്വക്കേറ്റ് സുധീർ മേലേടത്ത്, സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം സജി സെബാസ്റ്റ്യൻ, രാഘവ ചേരാൽ, ചാക്കോ ആനക്കല്ലിൽ, ജോസ് ജോസഫ് ചെന്നക്കാട്ട് കുന്നേൽ, ബാബു നെടിയകാല, ജോസഫ് മൈക്കിൾ, ഐടി സെക്രട്ടറി അഭിലാഷ് മാത്യു, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് കാക്കക്കൂട്ടുങ്കൽ, കെ ടി യു സി ജില്ലാ പ്രസിഡണ്ട് ടോമി ഈഴേ റേറ്റ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ട്, ജോയ് മൈക്കിൾ, സേവിയർ കളരിമുറി, ജെയിംസ് മാരൂർ, അൻവർ മുനമ്പം, യൂസഫ്

സീ വേവ് ബ്രെക്കർസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ എം മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ്‌ സിദ്ദിഖ് ചേരങ്കൈ മന്ത്രിക്ക് നിവേദനം നൽകി

ചേരങ്കൈ : പ്രമുഖ വ്യവസാഹി യു കെ യുസുഫ് നിർമ്മിക്കുന്ന സീ വേവ് ബ്രെക്കെർസ് ചേരങ്കൈ വരെ നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി നെല്ലിക്കുന്ന് കടപ്പുറത്ത് നടന്ന സീ വേവ് ബ്രെക്കെർസ് പരിപാടി ഉൽഘാടനം ചെയ്ത മന്ത്രിയോടാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത് കാലവർഷം കനത്താൽ കടലാക്രമണവും പ്രകൃതി ദുരന്തവും മൂലം വളരെ പ്രയാസമാനുഭവിക്കുന്നപ്രദേശമാണ് ചേരങ്കൈ ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്നയിടം ഈ ദുരവസ്ഥയിൽ നിന്ന് ശാശ്വതമായ പരിഹാരം ഉണ്ടാക്കി സ്വസ്ഥമായി താമസിക്കാൻ വേണ്ട മുൻകരുതലോ സുരക്ഷ ഭിത്തിയോയില്ല  സീ വേവ് ബ്രെക്കർ  ഏറെ ഉപകാരവും കടലക്രമണം തടയാൻ പ്രാപ്തിയുള്ളതുമാണെന്ന് തെളിഞ്ഞു ശക്തമായ തിരമാലയെ തടഞ്ഞു നിർത്താൻ സീ വേവ് ബ്രെക്കറിന് സാദിക്കും ആയതിനാൽ നിലവിലെ പ്രസ്തുത സ്ഥലത്ത് നിന്ന് ചേരങ്കൈ അവസാനം വരെ സീ വേവ് ബ്രെക്കർ അനുവദിക്കാൻ സർക്കാരിൽ നിന്ന് വേണ്ട ഇടപെടലുകൾ ഉണ്ടാവണമെന്ന് കേരള കോൺഗ്രസ്‌ എം മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ്‌ സിദ്ദിഖ് ചേരങ്കൈ നിവേദനത്തിൽ ആവശ്യപ്പെട്ടു

കോൺഗ്രസ് പ്രവർത്തകൻ്റെ ഹർജിയിൽ സോണിയ ഗാന്ധി ഹാജരാകണം; കൊല്ലം മുൻസിഫ് കോടതി

  സോണിയ ഗാന്ധി ഇന്ന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി. പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകൻ സമർപ്പിച്ച ഹർജിയിലാണ് സമൻസ്. സോണിയ ഗാന്ധിക്ക് വേണ്ടി ഇന്ന് അഭിഭാഷകൻ ഹാജരാകും. കൊല്ലം കോടതിയിലെ ഹർജിയുടെ പകർപ്പ് 24 ന്. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ സഹപ്രവർത്തകൻ നൽകിയ ഹർജിയിലാണ് സമൻസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരാതിക്കാരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രാജ്‌മോഹൻ ഉണ്ണിത്താനുമായുള്ള തർക്കത്തിന്റെ ഫലമായിരുന്നു പുറത്താക്കൽ. ഇതിന് പിന്നാലെ ഇയാൾ കോടതിയെ സമീപിച്ചു. പുറത്താക്കൽ നടപടി നിയമ വിരുദ്ധമാണെന്ന് പരാതിക്കാരൻ ആരോപിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗമായ തന്നെ ജില്ലാ കമ്മിറ്റിയ്ക്ക് പുറത്താക്കാൻ കഴിയില്ല. അധ്യക്ഷ തെരഞ്ഞെടുപ്പിൽ അടക്കം വോട്ട് രേഖപ്പെടുത്താനുള്ള അവകാശം തിരിച്ച് നൽകണമെന്നും ഹർജിയിൽ ഉന്നയിക്കുന്നു. വിഷയത്തിലെ നിയമ പ്രശ്നങ്ങൾ മനസിലാക്കിയാണ് കോൺഗ്രസ് ഹൈകമാൻഡ് നിലപട് സ്വീകരിച്ചിരിക്കുന്നത്. കേസിൽ കെപിസിസിയും കക്ഷിയാണ്.

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതില്‍ മലക്കംമറിഞ്ഞ് സര്‍ക്കാര്‍; പതിച്ചുനല്‍കിയ ഭൂമിയില്‍ നിര്‍മാണം വിലക്കി

  ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്നതില്‍ മലക്കംമറിഞ്ഞ് സര്‍ക്കാര്‍. ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ സര്‍ക്കാര്‍ നിര്‍മാണം വിലക്കി. മണ്ണെടുപ്പ്, ഖനനം, നിര്‍മാണം എന്നിവ പാടില്ലെന്ന് റവന്യുവകുപ്പിന്റെ ഉത്തരവിറക്കി. പതിച്ചുനല്‍കിയ ഭൂമി കൃഷി, വീട്, വഴി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാനാകൂ. നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടാല്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ എന്നിവര്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റവന്യു ഉത്തരവ്. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ ആലോചന. എല്ലാവര്‍ക്കും പട്ടയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതിയെന്നായിരുന്നു റവന്യു മന്ത്രി കെ രാജന്റെ നിലപാട്. 1964ലെ പട്ടയങ്ങളില്‍ വാണിജ്യാടിസ്ഥാത്തിലുള്ള നിര്‍മാണ നിരോധനം ഇടുക്കിയില്‍ മാത്രമാണുണ്ടായിരുന്നത്. സുപ്രിംകോടതി വിധിയോടെ നിരോധനം സംസ്ഥാന വ്യാപകമാക്കുകയായിരുന്നു. 64ലെ ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചുനല്‍കുന്ന ഭൂമിയില്‍ വീട് നിര്‍മിക്കാനോ കൃഷി ചെയ്യാനോ ഉപയോഗിക്കാനാണ് വ്യവസ്ഥ. എന്നാല്‍ ഇത് മറികടന്ന് ചില കെട്ടിടങ്ങള്‍ പട്ടയഭൂമിയില്‍ നിര്‍മിക്കുന്നത

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോർട്ട് തള്ളുമോ? ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്

  കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി  ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഉച്ചയ്ക്ക്  വിധി പ്രസ്താവിക്കുക. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാ‌ഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയതിനാണ് പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബിൽ വച്ചും  സ്വകാര്യ  ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ  തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം.  നടിയെ ആക്രമിച്ച്  പകത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തിൽ ചുമത്തിയിട്ടുള്ളത്.

കാനഡയിലെ ബ്രാംപ്ടണ്‍ സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ

  കാനഡയിലെ ബ്രാംപ്ടണ്‍ സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ നവജിത് കൗര്‍ ബ്രാര്‍. ഇന്‍ഡോ കനേഡിയന്‍ ആരോഗ്യപ്രവര്‍ത്തകയായ നവജിത് സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുന്ന സിഖ് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വനിതയാണ്. 2,6 വാര്‍ഡുകളില്‍ വിജയം കൊയ്താണ് തിങ്കളാഴ്ച നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലൂടെ നവജിത് സിറ്റി കൗണ്‍സിലറാകുന്നത്.   ബ്രാംപ്ടണ്‍ വെസ്റ്റിലെ മുന്‍ കണ്‍സര്‍വേറ്റീവ് എംപി സ്ഥാനാര്‍ത്ഥിയായ ജെര്‍മെയ്ന്‍ ചേമ്പേഴ്സിനെ തോല്‍പ്പിച്ചാണ് നവജിത് സിറ്റി കൗണ്‍സിലറായത്. 28.85 ശതമാനം വോട്ടുകളാണ് നവജിത് നേടിയത്. ജെര്‍മെയ്ന്‍ ചേമ്പേഴ്സ് 22.59 ശതമാനം വോട്ടുകളാണ് നേടിയത്. 15.41 ശതമാനം വോട്ടുകള്‍ നേടിയ വില്‍സന്‍ കാര്‍മെന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 40,000 വീടുകളില്‍ നേരിട്ടെത്തി 22,500ലധികം വോട്ടര്‍മാരോട് സംസാരിച്ചാണ് നവജിത് വിജയം ഉറപ്പാക്കിയത്. റെസ്പിറേറ്ററി തെറാപിസ്റ്റായ നവജിത്തിന്റെ കൊവിഡ് സമയത്തെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതും ഇവരുടെ വിജയത്തിന് കാരണമായി. തന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും വോട്ടര്‍മാരോട് നന്ദി പറയുന്നതായും നവജിത്

വിവാഹിതയായ സ്ത്രീയോട് വീട്ടുജോലികള്‍ ചെയ്യാന്‍ പറയുന്നത് ക്രൂരതയല്ല: ബോംബെ ഹൈക്കോടതി

  വിവാഹിതയായ ഒരു സ്ത്രീയോട് കുടുംബത്തിനുവേണ്ടി വീട്ടിലെ ജോലികള്‍ ചെയ്യാന്‍ പറയുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ഇപ്രകാരം ഭാര്യ ചെയ്യുന്ന വീട്ടുജോലികള്‍ ഭൃത്യയുടെ ജോലിയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. തന്റെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനും ക്രൂരതയ്ക്കും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയിലെ ഔറംഗബാദ് ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍. ഗാര്‍ഹിക പീഡന പരാതിയില്‍ രജിസറ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന യുവതിയുടെ ഭര്‍ത്താവിന്റെ ഹര്‍ജി കോടതി അനുവദിച്ചു. ജസ്റ്റിസുമാരായ വിഭ കങ്കണ്‍വാടി, രാജേഷ് പാട്ടീല്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ഈ മാസം 21നാണ് യുവാവിനും മാതാപിതാക്കള്‍ക്കുമെതിരെ എഫ്‌ഐആര്‍ തയാറാക്കിയത്. ഇത് കോടതി റദ്ദാക്കി. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഭര്‍ത്താവും വീട്ടുകാരും തന്നോട് നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്ന് കോടതിയില്‍ യുവതി സമ്മതിച്ചു. എന്നാല്‍ അതിനുശേഷം വീട്ടിജോലിക്കാരിയെപ്പോലെയാണ് തന്നോട് എല്ലാവരും പെരുമാറിയതെന്നായിരുന്നു പരാതി. പണം ആവശ്യപ്പെട്ടും ഭര്‍ത്താവും വീട്ടുക

പക്ഷിപ്പനി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഏഴംഗ കേന്ദ്രസംഘം കേരളത്തിലേക്ക്

  ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉന്നതതല കേന്ദ്ര സംഘം കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഏഴംഗ സംഘത്തെയാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേരളത്തിലേക്ക് അയക്കുക. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് സംഘം. ബാംഗ്ലൂരിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ റീജിയണല്‍ ഓഫീസിലെ സീനിയര്‍ ആര്‍ഡി ഡോ. രാജേഷ് കെദാമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥിതിഗതികള്‍ വിലയിരുത്തുക.   ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. രോഗബാധിത മേഖലയിലെ 20,471 താറാവുകളെയാണ് കൊല്ലുക. 15 തദ്ദേശ സ്ഥാപനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി പ്രതിരോധ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗ ബാധിത മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 20000 ത്ത

സർക്കാറിന്റെ വഞ്ചനാപരമായ മദ്യനയത്തിനെതിരെ വിശാല ഐക്യം രൂപീകരിക്കും: ലഹരി നിർമാർജന സമിതി

മലപ്പുറം: സമാനമനസ്ക്കരായ മുഴുവൻ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കളെയും പ്രവർത്തകരെയും സംഘടിപ്പിച്ചുകൊണ്ട് സർക്കാരിന്റെ വികലമായ മദ്യനയം തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് വിശാല ഐക്യം രൂപീകരിക്കാൻ ലഹരി നിർമാർജന സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. നാട് ലഹരിക്കടിമപ്പെട്ട് വിറങ്ങലിച്ചു നിൽക്കുമ്പോൾ വീര്യം കുറഞ്ഞ ലഹരി പദാർത്ഥങ്ങൾ സർക്കാർ ചിലവിൽ തന്നെ നിർമ്മിച്ചു കൊണ്ട് യുവതലമുറയെ ലഹരിയിലേക്ക് ആകർഷിപ്പിക്കാനുള്ള സർക്കാരിന്റെ ഗൂഢനീക്കം തടയാൻ ഏതറ്റംവരെയും പോകാൻ നാടിന്റെ നന്മ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും ഒന്നിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് പി എം കെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ഒ കെ കുഞ്ഞിക്കോമു മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സി എം യൂസഫ്. പി പി എ അസീസ്, എ എം അബൂബക്കർ, ഷാജു തോപ്പിൽ, അഷ്റഫ് കോടിയിൽ, പി പി അലവിക്കുട്ടി, ജമാൽ കൂടല്ലൂർ സംസാരിച്ചു.

അഭിഭാഷകന് വെടിയേറ്റസംഭവം:പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു,കൊല്ലുമെന്ന് പറഞ്ഞിരുന്നു- അഭിഭാഷകന്റെ കുടുംബം

  കൊല്ലം: കൊട്ടാരക്കരയിൽ അഭിഭാഷകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പിടിയിലായ പ്രൈം അലക്‌സ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നു പരിക്കേറ്റ മുകേഷിന്റെ അമ്മ കനകമ്മ. മുകേഷിന്റെ അച്ഛനെ നേരത്തെ ഇയാൾ ഹെൽമറ്റ് കൊണ്ട് തലക്ക് അടിച്ചു പരിക്കേല്പിച്ചിരുന്നു. തർക്കത്തിന്റെ പേരിൽ മാസങ്ങൾക്ക് മുമ്പ് പ്രൈം മുകേഷിന്റെ വീട് അടിച്ചു തകർത്തു. മുകേഷിനെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി മുകേഷിന്റെ അമ്മ പറഞ്ഞു ഇന്നലെ രാത്രിയാണ് പ്രൈം അലക്സ് അഭിഭാഷകനായ മുകേഷിനെ പ്രൈം അലക്സ് വെടിവെച്ചത് . തോളിന് പരിക്കേറ്റ മുകേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.പ്രൈം അലക്സ് പൊലീസ് കസ്റ്റഡിയിലുണ്ട് . 

അരിവില കുത്തനെ ഉയരുന്നു; വില നിയന്ത്രണത്തില്‍ ഇടപെടുന്നെന്ന് ഭക്ഷ്യമന്ത്രി

  സംസ്ഥാനത്ത് അരിവില വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അരി വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും വരുന്ന ആഴ്ചയോടെ ഉത്പന്നങ്ങളുടെ വില കുറയുമെന്നും മന്ത്രി പറഞ്ഞു. ഗുഡ് മോണിങ് വിത് ആര്‍.ശ്രീകണ്ഠന്‍ നായര്‍ ഷോയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വില നിയന്ത്രണത്തിന്റെ ഭാഗമായി ആയിരത്തിലധികമുള്ള സ്‌പ്ലൈകോ ഔട്‌ലെറ്റുകളില്‍ ന്യായമായ വിലയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. സബ്‌സിഡിയോടെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത് കിട്ടുന്നുണ്ട്. വില നിയന്ത്രണം കൊണ്ടുവരുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ‘കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആണ്. എല്ലാ ഉത്പന്നങ്ങളും പല സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്നതാണ്. നാം ഉപയോഗിക്കുന്നതിന്റെ 18 ശതമാനം മാത്രം അരിയാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിലവര്‍ധനവ് പിടിച്ചുനര്‍ത്താന്‍ മാര്‍ക്കറ്റുകളില്‍ ഇടപെടുന്നുണ്ട്. കൂടാതെ സപ്ലൈകോയുടെ ആയിരത്തി എണ്ണൂറോളമുള്ള ഔട്ട്‌ലെറ്റുകളിലൂടെ അരിയടക്കം 13 ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് നല്‍കുന്നുണ്ട്. സബ്‌സിഡിയോടെ എല്ലാ റേഷന്‍ കാര്‍ഡ

സ്വര്‍ണ്ണക്കടത്ത് കേസ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഹർജിയുമായി എം.ശിവശങ്കര്‍

  സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവിനെതിരെയാണ് ഹര്‍ജി താന്‍ 2020 ജൂലൈ 7-ന് അവധിക്ക് അപേക്ഷിച്ചതാണെന്നും ഒരു വർഷത്തേക്ക് അവധിയിൽ പോകാൻ സർക്കാർ അനുവദിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ അവധി റദ്ദാക്കി സര്‍ക്കാര്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ അനുവദിച്ച അവധി റദ്ദാക്കിയതിനു പിന്നിലും തന്നെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലും ബാഹ്യമായ ഇടപെടലും രാഷ്ട്രീയ കാരണങ്ങളുമാണ് ഉണ്ടായത്. മാധ്യമങ്ങളുടെ കോലാഹലങ്ങളെ തൃപ്തിപ്പെടുത്താൻ നിരപരാധിയായ തന്നെ സസ്‌പെൻഡ് ചെയ്യാന്‍ സർക്കാര്‍ നിർബന്ധിതരായെന്നും ഹർജിയിൽ എം.ശിവശങ്കർ ആരോപിക്കുന്നു.

കൊച്ചി കുണ്ടന്നൂർ ബാറിൽ വെടിവെപ്പ്;പ്രതികള്‍ക്കായി തിരച്ചില്‍

  കൊച്ചി കുണ്ടന്നൂർ ബാറിൽ വെടിവെപ്പ്. കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയവർ തമ്മിൽ വെടിവെക്കുകയായിരുന്നു. മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ഭിത്തിയിലേക്കാണ് വെടിവച്ചത്. വെടിവെപ്പില്‍ ആർക്കും പരിക്കില്ല.

കാളി വിഗ്രഹം തകർത്തെന്ന് ശില്പിയുടെ പരാതി; അന്വേഷണത്തിൽ ട്വിസ്റ്റ്

  കാളി വിഗ്രഹം തകർത്തെന്ന പരാതിയിൽ പ്രതി പരാതിക്കാരൻ തന്നെയെന്ന് പൊലീസ്. ഈ മാസം 24ന് തൻ്റെ വർക്ക്ഷോപ്പിലെ വിവിധ കാളീരൂപങ്ങൾ തകർക്കപ്പെട്ടെന്ന് കാട്ടി പ്രഭാത് സർദാർ എന്ന ശില്പി പൊലീസിൽ പരാതിപ്പെട്ടിരുന്നു. പരാതി അന്വേഷിച്ച പൊലീസ്, വിഗ്രഹങ്ങൾ തകർത്തത് ശില്പി തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബറിലാണ് സംഭവം. രാത്രിയിൽ ആരൊക്കെയോ തൻ്റെ വർക്ക്ഷോപ്പിൽ അതിക്രമിച്ചുകയറി വിഗ്രഹങ്ങൾ തകർത്തു എന്നായിരുന്നു ഇയാളുടെ പരാതി. വാർത്ത അറിഞ്ഞ ജനക്കൂട്ടം രോഷാകുലരായി പരിസരത്ത് ഒത്തുകൂടി. തുടർന്ന് ഇവിടെ പൊലീസ് സന്നാഹവുമെത്തി. പിന്നാലെ, കേസിൽ അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസങ്ങൾക്കു ശേഷം വിഗ്രഹങ്ങൾ തകർത്തത് ഇയാൾ തന്നെയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. ആരും വാങ്ങാത്തതിനാലാണ് താൻ വിഗ്രഹങ്ങൾ തകർത്തതെന്ന് ശില്പി മൊഴിനൽകി. കാളീപൂജയ്ക്ക് മുൻപ് ആരും വിഗ്രഹങ്ങൾ വാങ്ങിയില്ലെങ്കിൽ അത് തൻ്റെ യശസിന് കളങ്കമാവുമെന്നും ഭാവിയിൽ കച്ചവടം കുറയുമെന്ന് കരുതിയെന്നും ഇയാൾ പറഞ്ഞു.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചു: വി ശിവൻകുട്ടി

  സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി നടപ്പ് അധ്യയന വർഷത്തിലേക്കായി 262.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി. പാചകത്തൊഴിലാളികൾക്കുള്ള ശമ്പളവും പാചക ചെലവും ഉൾപ്പെടുന്നതാണ് ഈ സംഖ്യ. കേന്ദ്ര വിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാന വിഹിതമായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു. കേന്ദ്ര വിഹിതം ലഭിക്കാതിരുന്ന സാഹചര്യത്തിൽ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചാണ് ഈ വർഷം ജൂൺ ജൂലൈ മാസങ്ങളിൽ പാചക തൊഴിലാളികൾക്കുള്ള കൂലിയുടെ വിഹിതം നൽകിയത്. ഈ അധ്യയന വർഷത്തിൽ 278 കോടി രൂപയാണ് കേന്ദ്ര വിഹിതമായി മൊത്തം ലഭിക്കേണ്ടത്. അതിൽ 110.38 കോടി രൂപ കൂടി ഇനി ലഭ്യമാകാനുണ്ട്.

കോണ്‍ഗ്രസിൽ പുതിയ സ്റ്റിയറിംഗ് കമ്മിറ്റി: തരൂരില്ല, ആൻ്റണിയും ഉമ്മൻ ചാണ്ടിയും കെ.സിയും സമിതിയിൽ

  ദില്ലി: പ്രവര്‍ത്തകസമിതി പുനസംഘടനയ്ക്കുള്ള നടപടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പുതിയ പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജ്ജുൻ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങൾ രാജിസമര്‍പ്പിച്ചിരുന്നു. പുതിയ പ്രവര്‍ത്തകസമിതി ചുമതലയേൽക്കും വരെയുള്ള പകരം സംവിധാനമായിട്ടാണ് സ്റ്റിയറിംഗ് കമ്മിറ്റി നിലവിൽ വരുന്നത്. പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്താൻ രാഹുൽ ഗാന്ധി നേരത്തെ സമ്മതമറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ വ്യക്തത വരും.  പുതുതായി നിയമിക്കപ്പെട്ട സ്റ്റിയറിംഗ് കമ്മിറ്റിയിൽ നെഹ്റു കുടുംബത്തിൽ നിന്നുള്ള എല്ലാവരും അംഗങ്ങളാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയിലുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും സമിതിയിൽ ഇടം നേടി. കേരളത്തിൽ നിന്നും മുതിര്‍ന്ന നേതാവ് എകെ ആൻ്റണിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമിതിയിലെത്തി. അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ വലിയ തരംഗം സൃഷ്ടിച

'ആശുപത്രി വീഴ്ച വരുത്തി'; നയന്‍താരയും വിഗ്നേഷ് ശിവനും കുറ്റക്കാരല്ലെന്നും തമിഴ്നാട് ആരോഗ്യ വകുപ്പ്

  നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ അത് നടത്തിക്കൊടുത്ത ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. ചികിത്സാ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആര്‍ ചട്ടങ്ങള്‍ സംഘിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. അടച്ചുപൂട്ടാതിരിക്കാന്‍ ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അതേസമയം നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും ഭാഗത്ത് വീഴ്ചകളില്ലെന്നും ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ട്. വാടക ഗര്‍ഭം ധരിച്ച സ്ത്രീയുടെ വിവരങ്ങള്‍ ആശുപത്രി സൂക്ഷിച്ചിട്ടില്ല. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയ ഡോക്ടര്‍ വിദേശത്തേക്ക് കടന്നതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. നയന്‍താരയും വിഗ്നേഷ് ശിവനും നേരത്തെ വിവാഹിതരായതിന്‍റെ രേഖകള്‍ പരിശോധിച്ച അധികൃതര്‍ ഇരുവരും വിഷയത്തില്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിയമപരമായ വാടക ഗർഭധാരണത്തിനുള്ള കാലയളവ് ദമ്പതികൾ പിന്നിട്ടതായാണ് കണ്ടെത്തല്‍. ഒക്ടോബര്‍ ഒന്‍പതിനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം നയന്‍താരയും വിഗ്നേഷും അറിയിച്ചത്. പിന്നാലെ നിരവധി പേര്‍ ഇരുവർക്കും ആശം

വാട്ട്‌സ്ആപ്പ് പ്രവർത്തനം നിലച്ചത് രണ്ട് മണിക്കൂർ; കാരണം…

  ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി ഇന്നലെ വാട്ട്‌സ്ആപ്പിന്റെ പ്രവർത്തനം നിലച്ചു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് രണ്ട് മണിക്കൂറോളം ആപ്പും വെബ് ക്ലയന്റുകളും പ്രവർത്തനരഹിതമായിരുന്നു. തകരാർ കാരണം, ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനോ വാട്ട്‌സ്ആപ്പ് ഓഡിയോ, വീഡിയോ കോൾ പോലുള്ള സേവനങ്ങൾ ഉപയോഗിക്കാനോ കഴിഞ്ഞില്ല. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് അതിന്റെ സേവനങ്ങൾ ലോകമെമ്പാടും നിലച്ചത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ്. “ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിഴവിന്റെ ഫലമാണ് ഹ്രസ്വമായ തടസ്സം നേരിട്ടത്. പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ ടെക്കിന് നൽകിയ പ്രസ്താവനയിലാണ് കമ്പനി വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ വിശദാംശങ്ങൾ കമ്പനി ഇതേകുറിച്ച് നൽകിയിട്ടില്ല. എന്താണ് “സാങ്കേതിക പിശക്” എന്നതിനും കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. ആറുവർഷം മുമ്പ് ഒരു ഒക്ടോബറിലാണ് ഇതുപോലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വാട്സാപ്പ് നിലച്ചത്. ഡിഎൻഎസ് (ഡൊമെയ്‌ൻ നെയിം സിസ്റ്റം) സംബന്ധമായ പ്രശ്‌നം കാരണം തങ്ങളുടെ സേവനങ്ങൾ മുടങ്ങിയതെന്ന് ആ സമയത്ത് കമ്പനി വ്യക്തമാക്കിയിരുന്നു. മെറ്റാ ഒരു ബ്ലോഗ് ഇതേകുറിച്ച് പോസ

എഐസിസി അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റു

  കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റു. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖര്‍ഗെ ഔദ്യോഗികമായി സോണിയാ ഗാന്ധിയില്‍ നിന്ന് ചുമതല ഏറ്റെടുത്തു. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തി. പിയങ്ക ഗാന്ധി, സോണിയ ഗാന്ധി, കെ സി വേണുഗോപാല്‍, തുടങ്ങിയ നേതാക്കളെല്ലാം അധ്യക്ഷ സ്ഥാനം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ ചടങ്ങിന്റെ ഭാഗമാകാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് ഖര്‍ഗെ ഉടന്‍ കടക്കും. ആദ്യം 11 അംഗ ദേശീയ സമിതിയാകും ഖാര്‍ഗെയെ പ്രഖ്യാപിക്കുക. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാകും ദേശീയ സമിതി പുനഃസംഘടന. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും പിന്നാലെ ഉണ്ടാകും.

പെരുമ്പാവൂരിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; നാല് പേർ പിടിയിൽ

  പെരുമ്പാവൂരിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ. മാറംപള്ളി പള്ളിക്കവല സ്വദേശി മനാഫ് (32), രാജൻ (49), മുടിക്കൽ സ്വദേശി സൂൽഫിക്കർ (28), വെങ്ങോല സ്വദേശി അൻസാർ (49) എന്നിവരാണ് പിടിയിലായത്. അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും , പണമടങ്ങുന്ന പഴ്സും ഇവർ തട്ടിയെടുക്കുകയായിരുന്നു. പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്ത് വൈകീട്ടായിരുന്നു സംഭവം.

ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായു മലിനീകരണതോത് കൂടി

  ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലീനീകരണ തോത് ഉയർന്നു. വായുഗുണനിലവാര സൂചിക ഇന്ന് 323ലെത്തി. ദീപാവലിയുടെ തലേന്ന് 270 ആയിരുന്നു എക്യുഐ.തിങ്കളാഴ്ച ആഘോഷങ്ങള്‍ക്ക് ശേഷം 312ലായിരുന്നു സൂചിക. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം കഴിഞ്ഞ നാല് വർഷത്തെ ദീപാവലി ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും നഗരത്തില്‍ വിവിധയിടങ്ങളില്‍ വിലക്ക് ലംഘിക്കപ്പെട്ടു. ഡല്‍ഹിക്ക് പുറമേ ഫരീദാബാദ്, ഗാസിയാബാദ്, നോയ്ഡ എന്നിവിടങ്ങളിലും വായുനിലവാരം മോശമായി. പലയിടങ്ങളിലും ദൂരക്കാഴ്ച്ച മങ്ങി. മലിനീകരണം കുറയ്ക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് പടക്കം പൊട്ടിക്കരുതെന്നും നിയന്ത്രണം ലംഘിച്ചാല്‍ ആറ് മാസം തടവും 200 രൂപ പിഴയും ലഭിക്കുമെന്നും, നഗരത്തില്‍ പടക്കങ്ങളുടെ ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവയ്ക്ക് 5000 രൂപ വരെ പിഴയും സ്ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 9 ബി പ്രകാരം മൂന്ന് വര്‍ഷം തടവും ശിക്ഷ ലഭിക്കുമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. അനധികൃതമായ പടക്കം പൊട്ടിക്കൽ വർധി

വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ മർദിച്ചു; എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്

  എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്. വഞ്ചിയൂർ പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ എൽദോസ് മർദ്ദിച്ചെന്ന മൊഴിയിലാണ് കേസെടുത്തത്. എൽദോസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഇതിനിടെ എല്‍ദോസ് കുന്നപ്പിള്ളിൽ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടി. ബലാത്സംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. അതുകൊണ്ട് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. തെളിവ് ശേഖരണത്തിന് എല്‍ദോസിന്റെ കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. കഴിഞ്ഞദിവസങ്ങളിലെ ചോദ്യംചെയ്യലുകളില്‍ പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും അവര്‍ക്കൊപ്പമുള്ള യാത്രകളെ കുറിച്ചും എല്‍ദോസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരങ്ങള്‍. 11 ഉപാധികളുടേയും അഞ്ചു ലക്ഷം രൂപയുടേയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി എല്‍ദ

ഭീമനടി -ചിറ്റാരിക്കൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം കെ.എച്ച്.ആർ.എ

കാഞ്ഞങ്ങാട് : ഭീമനടി -ചിറ്റാരിക്കൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഈസ്റ്റേൺ യൂണിറ്റ് രൂപീകരണയോഗം ആവശ്യപ്പെട്ടു . നിർമ്മാണത്തിനായി  റോഡ് ഏറെക്കാലമായി പൊളിച്ചിട്ട് ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലയോര പ്രദേശങ്ങളായ ഭീമനടി, ചിറ്റാരിക്കൽ , മാലോം, പരപ്പ വെള്ളരിക്കുണ്ട് തുടങ്ങിയ മേഖലകളിലെ ഹോട്ടൽ വ്യാപാരികളെ ഒന്നിപ്പിച്ചുകൊണ്ടാണ് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഈസ്റ്റേൺ യൂണിറ്റ് രൂപീകരിച്ചത്. രൂപീകരണയോഗം ജില്ലാ സെക്രട്ടറി നാരായണ പൂജാരി ഉദ്ഘാടനം ചെയ്തു രാജൻ കളക്കര , ഷംസുദ്ദീൻ കാഞ്ഞങ്ങാട്, സജി വർഗീസ്, എബ്രഹാം, ബിജു മുണ്ടപ്പുഴ എന്നിവർ സംസാരിച്ചു.  യോഗത്തിൽ പ്രദീപ് ചെറുവാറ്റിനെ പ്രസിഡണ്ടായും , ഷാജി ഇറ്റില്ലത്തെ സെക്രട്ടറിയായും യൂസഫ് ചുങ്കത്തിനെ ട്രഷററായും തെരഞ്ഞെടുത്തു.

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ

  കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. പതിനായിരം രൂപ വാങ്ങുന്നതിനിടെ ആണ് വിജിലൻസ് ഇയാളെ പിടികൂടിയത്.   കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന്‍ കൈക്കൂലി ആവശ്യപ്പെടുന്നുണ്ട് എന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. കൈക്കൂലി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ആരുടെ പരാതിയിലാണ് അറസ്റ്റ് നടന്നത് എന്ന വിവരം വിജിലന്‍സ് പുറത്ത് വിട്ടിട്ടില്ല.

സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തി

  സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയാണ് കൊവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം ഏതാനും പോസ്റ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിക്കുന്ന 75 ശതമാനവും ഒമിക്രോണ്‍ ബിഎ5, ബിഎ2 തുടങ്ങിയ വകഭേദങ്ങളാണ് കണ്ടുവരുന്നത്. ശ്വാസകോശ അസുഖമുളളവര്‍ ജാഗ്രത പാലിക്കണം. രാജ്യത്ത് പലയിടങ്ങളിലും ജലദോഷം, പകര്‍ച്ചപ്പനി എന്നിവ കൂടുതലായി കണ്ടുവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലം തുടങ്ങുന്നതുമാണ് ഇതിന് കാരണം. രോഗലക്ഷണങ്ങളുടെ തീവ്രതയും പ്രതിരോധശേഷിയും അടിസ്ഥാനമാക്കി പകര്‍ച്ചപ്പനി മറ്റൊരാളിലേക്ക് പടരുന്നതിന്റെ തോത് വ്യത്യസ്ഥമാണെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ അത്യാഹിത വിഭാഗങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പകര്‍ച്ചപ്പനി ചികിത്സതേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. കൊവിഡ് വാക്‌സിന്‍, സീസണല്‍ ഇന്‍ഫ്ലൂവൻസ വാക്‌സിന്‍ എന്നിവ സ്വീകരിക്കാത്തവര്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്ര

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി; ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധം

  ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി. ഇന്നും നാളെയും വലിയ പ്രതിഷേധ പരിപാടികളാണ് എൽഡിഎഫ് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ നേതൃത്വം നൽകും. വി​ദ്യാർത്ഥി, യുവജന സംഘടനകളും ​ഗവർണർക്കെതിരായ പരസ്യ പ്രതിഷേധത്തിൽ പങ്കെടുക്കും.   കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടൻ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചാൻസലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങൾ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെ ഒൻപത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തിൽ നിന്ന് ഗവർണർ അയഞ്ഞിരുന്നു. അഭ്യ

എ.ജി തെറ്റിദ്ധരിപ്പിച്ചു, കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ​ഗവർണർ

  വി.സി നിയമന വിവാദത്തിൽ പ്രതികരണവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും നടപടി ക്രമം അട്ടിമറിക്കരുത് എന്ന് താൻ ആവശ്യപ്പെട്ടതാണെന്നും ​ഗവർണർ അവകാശപ്പെടുന്നു. സർക്കാരാണ് തന്നിൽ അനാവശ്യമായ സമർദം ചെലുത്തിയത്. എ.ജി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കണ്ണൂർ വി.സി നിയമനം സാധുവാകുമെന്ന് എ.ജി തന്നോട് പറഞ്ഞു. ചോദിക്കാതെ തന്നെ എ.ജിയുടെ നിയമോപദേശം വിദ്യാഭ്യാസമന്ത്രി അയക്കുകയായിരുന്നു. ഗവർണറും സർക്കാരുമായി ഒരു പോരുമില്ല. ഈ പോര് താൻ ആരംഭിച്ചതല്ല. സുപ്രീം കോടതി വിധി അതിലേക്ക് വഴിതെളിച്ചതാണ്. ഇർഫാൻ ഹബീബിനെതിരെയും ഗവർണർ രം​ഗത്തെത്തി. കണ്ണൂരിൽ തനിക്കെതിരെ സുരക്ഷാ ലംഘനമുണ്ടായെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം. കണ്ണൂർ വിസിക്ക് എതിരെയും വിമർശനമുണ്ടായി. ഒരു കുറ്റകൃത്യം ചെയ്തയാളെ ക്രിമിനൽ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. വി.സിമാരോട് രാജി വയ്ക്കരുതെന്ന് ആവശ്യപ്പെട്ടത് എൽ.ഡി.എഫാണ്. ഇതോടെ വി.സിമാർക്ക് പിന്നിൽ ആരെന്ന് തെളിഞ്ഞു. വൈസ് ചാൻസിലർമാരെ നിയന്ത്രിക്കുന്നത് പൂർണമായും എൽ.ഡി.എഫാണ്. കേരളത്തിലെ സർവകലാശാലകളിൽ മികച്ച വി.സിമാരുണ്ട്.

ലുക്ക്-അസ് സീസൺ 3 ബാഡ്മിന്റൺ ലീഗ് സിറ്റിഗോൾഡ് സ്റ്റേഡിയത്തിൽ നടന്നു

ലുക്ക്-അസ് ബാഡ്മിന്റൺ സീസൺ 3 ലീഗ് മത്സരങ്ങൾ  കൊമ്പനടുക്കം ഇൻഡോർ സിറ്റിഗോൾഡ് സ്റ്റേഡിയത്തിൽ നടന്നു, ആവേശകരമായ ഫൈനൽ മത്സരത്തിൽ ഷമീം & തബ്ഷീര്‍ ടീം നേരിട്ടുള്ള 2 സെറ്റുകൾക്ക് തഹസീബ്‌ & ഇർഷാദ് ടീമിനെ പരാചയപ്പെടുത്തി. പ്ലേയർ ഓഫ് ദി ടൂർണമെന്റായി ഇർഷാദിനെ തെരഞ്ഞെടുത്തു, സിറ്റിഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് ടൂർണമെന്റ് ഉൽഗാടണം ചെയ്തു, യു.എ.ഇ മലക് ഫാർമസി എം ഡി നജീബ് ടി.എം വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. അബ്ദുൽ കാദർ.ടി, സുബൈർ സി എം, അസ്ലം ടി എം, അസ്ലം എ എ, മുനീർ എം എം, സിദ്ദീഖ്  എ എ, മുഹമ്മദലി എ ബി, സാഹിർ, അബ്ദുൽ ലത്തീഫ് സി എം, ഷാഹി, ഷഫീഖ്, തമീം, ഹാരിസ്, ശിഹാബ്, ആബിദ് തുടങ്ങിയവർ സംബന്ധിച്ചു.