ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

new york എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേതനവര്‍ധന; ന്യൂയോര്‍ക്കില്‍ സമരം തുടര്‍ന്ന് 7,100 നഴ്സുമാര്‍

 വേതനവര്‍ധന ആവശ്യപ്പെട്ട് ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളിലെ 7,100 നഴ്സുമാര്‍ നടത്തുന്ന സമരം രണ്ടാ ദിവസവും തുടരുന്നു. മോണ്ടെഫിയോര്‍ മെഡിക്കല്‍ സെന്‍ററിലെയും മൗണ്ട് സിനായ് ആശുപത്രിയിലെയും നഴ്സുമാരാണ് ഇന്നലെ പണിമുടക്ക് തുടങ്ങിയത്. യൂണിയന്‍ നേതാക്കളുമായി ആശുപത്രി അധികൃതര്‍ ചര്‍ച്ച നടത്തുകയാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം തുടരാനാണ് നഴ്സുമാരുടെ തീരുമാനം. നൂറുകണക്കിന് മലയാളി നഴ്സുമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.