ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നു മുതൽ കർശന പരിശോധന

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കും. അതത് ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും അപ്രതീക്ഷിത പരിശോധനകള്‍ നടത്തും. പാഴ്സലുകളിൽ ഭക്ഷണം പാചകം ചെയ്ത സമയവും എത്ര സമയത്തിനിന്നുള്ളിൽ കഴിക്കണമെന്ന വിവരവും രേഖപ്പടുത്തിയിട്ടുണ്ടോ എന്ന പരിശോധനയും ഇന്നു മുതൽ നടക്കും. അതേസമയം ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ചു. എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു

യുഎഇ വിസ.. അറിയാൻ ഏഴു മാറ്റങ്ങള്‍

  ദുബൈ: കഴിഞ്ഞ ഒക്ടോബറിലാണ് യുഎഇയുടെ ഏറ്റവും വലിയ എന്‍ട്രി, റസിഡന്‍സി വിസ പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതിനുശേഷവും നിരവധി മാറ്റങ്ങള്‍ പിന്നെയും ഉണ്ടായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ പദ്ധതി വിപുലീകരിച്ചു. ഗ്രീന്‍ വിസകള്‍ എന്ന പേരില്‍ പുതിയ അഞ്ച് വര്‍ഷത്തെ റസിഡന്‍സി വിസകൾ അവതരിപ്പിക്കുകയും ചെയ്തു. വിസ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനയും വിസ തീയതി കഴിഞ്ഞാല്‍ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിനുള്ള ഗ്രേസ് പിരിഡും ഉള്‍പെടെ മറ്റ് പല മാറ്റങ്ങളും അടുത്തിടെ നടപ്പിലാക്കി. ഈ സന്ദർഭത്തിൽ അറിഞ്ഞിരിക്കേണ്ട ഏഴ് മാറ്റങ്ങള്‍ ഇതാ. 1. കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിച്ചു കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം. എല്ലാ റസിഡന്‍സി വിസകൾക്കും ഇത് ബാധകമാണ്. 25 വയസ് വരെ പ്രായമുള്ള ആണ്‍മക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ പ്രവാസികള്‍ക്ക് ഒപ്പം താമസിപ്പിക്കാനാകും. നേരത്തെ ഈ പ്രായപരിധി 18 വയസായിരുന്നു. അവിവാഹിതരായ പെണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പ്രായപരിധിയില്ല. 2. ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് 10 വര്‍ഷത്തെ വിസയില്‍ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാം ഗോള്‍ഡന്‍ വിസ ഉടമയാണെങ്കില്‍ 10 വര

കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് സ്വര്‍ണക്കവര്‍ച്ച; കര്‍ണാടക സ്വദേശികളായ പ്രതികളെ സാഹസികമായി പിടികൂടി

 കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് സ്വര്‍ണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. കാറിലും ബൈക്കിലുമായി രക്ഷപ്പെട്ട കര്‍ണാടകക്കാരായ മൂന്നു പ്രതികളെ അതിസാഹസികമായാണ് പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇവർ പൊലീസ് വേഷത്തിലെത്തി സ്വർണം കവർന്നത്. തുടര്‍ന്ന് തൃശൂരിലേക്കു കടന്ന ഇവർ അവിടെനിന്നും സ്വർണം മോഷ്ടിച്ച് എറണാകുളത്തേക്ക് തിരികെ വരുമ്പോള്‍ ദേശീയ പാതയിൽവച്ച് പൊലീസ് പിടികൂടുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാഹനം മരത്തിലിടിച്ച് നിന്നതോടെ ഇവര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. വാഹനത്തിൽനിന്ന് മോഷ്ടിച്ച സ്വർണം കണ്ടെടുത്തിട്ടുണ്ട്

കോഴിക്കോട് നിന്നും കാണാതായി എട്ടു മാസം മുമ്പ് മരിച്ചെന്നു കരുതിയ ദീപകിനെ ഗോവയിൽ കണ്ടെത്തി

  കോഴിക്കോട്: മേപ്പയ്യൂരിൽ നിന്നും കാണാതായ ദീപകിനെ ഗോവയിലെ പനാജിയിൽ നിന്നും കണ്ടെത്തി. ദീപക് ഇപ്പോൾ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ വെച്ച് ഇയാളെ കണ്ടെത്തിയത്. ഗോവയിലെ മലയാളി സമാജം പ്രവർത്തകരാണ് ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ദീപകിനെ തിരിച്ചറിഞ്ഞത്. ദീപക് മരിച്ചെന്ന് നേരത്തെ സംശയം ഉയർന്നിരുന്നു.  ഇതേ തുടർന്ന് സ്വർണ്ണകടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം ദീപകിന്റേതെന്ന സംശയത്തിൽ സംസ്കരിച്ചിരുന്നു.  ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതായത്. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹത്തിന് ദീപകിന്റേതെന്ന് കരുതി സംസ്കരിക്കുകയും ചെയ്തു. ദീപകുമായി രൂപസാദൃശ്യം ഉണ്ടായതിനാലാണ് ബന്ധുക്കള്‍ മൃതദേഹം സംസ്കരിച്ചത്. എങ്കിലും പൊലീസ് ഡിഎന്‍എ പരിശോധനക്ക് വേണ്ടി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.  ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനാ

നാല് കോടി രൂപയോളം വില വരുന്ന കസ്തൂരിയുമായി രണ്ടു പേർ താമരശ്ശേരിയിൽ പിടിയിൽ

  താമരശ്ശേരി: കസ്തൂരി മാനിന്റെ കസ്തൂരിയുമായി രണ്ട് പേർ താമരശ്ശേരിയിൽ വണം വകുപ്പിന്റെ പിടിയിലായി. താമരശ്ശേരി സ്വദേശി മുഹമ്മദ്, കോട്ടയം സ്വദേശി പ്രസാദ് എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് കൺസർവേറ്റർക്ക് ലഭിച്ച രഹസ്യത്തെ തുടർന്ന് ഫോറസ്റ്റ് വിജിലൻസും ഫ്ലയിംസ് കോളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്. വിപണിയിൽ നാല് കോടിയോളം വിലവരുന്ന 200 ഗ്രാമോളം കസ്തൂരിയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. സുഗന്ധദ്രവ്യമായി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഉപയോഗിച്ച് വരുന്നതാണ് കസ്തൂരി. പ്രതികളെയും തൊണ്ടിമുതലും താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കൈമാറും.

വിമാനത്തിന്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ

  ദുബൈയിൽ നിന്നും നെടുമ്പാശേരിയിലേക്കുളള സ്പൈസ് ജെറ്റ് വിമാനം പറക്കുന്നതിനിടെയാണ് സുകുമാരൻ ശുചി മുറിയിൽ കയറി സിഗരറ്റ് വലിച്ചത്. പൊലീസിന് ലഭിച്ച വിവരം പ്രകാരം, ശുചിമുറിയിൽ നിന്ന് പുറത്തേക്ക് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട വിമാന അധികൃതരാണ് പുകവലിച്ച കാര്യം കണ്ടെത്തിയത്. തുടർന്ന് ഇക്കാര്യം വിമാനത്താവള സുരക്ഷാ ഓഫിസർമാരെ അറിയിക്കുകയും, വിമാനം ലാൻഡ് ചെയ്ത ഉടൻ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുകുമാരന്റെ പക്കൽ നിന്ന് സിഗരറ്റും പിടിച്ചെടുത്തിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്ട് സെക്ഷൻ 11എ, 5എ പ്രകാരവും കേരളാ പൊലീസ് ആക്ട് സെക്ഷൻ 118(ഇ) പ്രകാരവുമാണ് സുകുമാരനെതിരെ കേസെടുത്തിരിക്കുന്നത്. ഫ്‌ളൈറ്റിനകത്ത് പുകവലിക്കുന്നത് വലിയ അപകടം വിളിച്ച് വരുത്തുമെന്നും തീ പിടുത്തത്തിന് വരെ സാധ്യതയുണ്ടെന്ന് ഐയാട്ട ഏജന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ അധ്യക്ഷൻ ബിജി ഈപ്പൻ പറഞ്ഞു. അതുകൊണ്ട് തന്നെ ഫ്‌ളൈറ്റിൽ പുകവലിക്കുന്നത് രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ബിജി ഈപ്പൻ വ്യക്തമാക്കി.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജാതിവിവാദം; അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

 സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് ചേരുന്ന വാര്‍ത്താ സമ്മേളത്തിലാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന തരത്തില്‍ പ്രചരിച്ചതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങള്‍ പോലും കാണിച്ചതെന്നും അടൂര്‍ പറഞ്ഞു. ‘ഞാന്‍ ചെയര്‍മാനായിട്ടുള്ള സ്ഥാപനത്തെ പറ്റി അടുത്ത കാലത്ത് നിരവധി അപഖ്യാതികള്‍ പ്രചരിപ്പിക്കപ്പെട്ടു.ഐഎഫ്എഫ്‌കെ വേദിയിലാണ് ഈ പ്രചാരണങ്ങള്‍ ഉപയോഗിച്ചത്. വിഷയത്തില്‍ സത്യമെന്താണെന്നറിയാന്‍ മാധ്യമങ്ങളൊന്നും ശ്രമിച്ചില്ല. അതില്‍ ദുഖമുണ്ട്. കള്ളം കള്ളത്തെ പ്രസവിക്കുമെന്ന് ഒരു ചൊല്ലുണ്ട്. അതാണ് സംഭവിച്ചത്. ആടിനെ പട്ടിയാക്കുന്ന നടപടിയാണുണ്ടായത്. ഒരു വശത്തെ മാത്രം കേള്‍ക്കുകയാണ് എല്ലാവരും ചെയ്തത്. ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ദീര്‍ഘനേരം സംസാരിച്ചു. അദ്ദേഹത്തിന് നേരിട്ടാണ് രാജിക്കത്ത് കൈമാറിയത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദളിത് ജോലിക്കാരെ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചത് പച്ചക്കള്ളമാണെന്ന് എന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. അവരാരും പട്ടികജാതിയില്‍പ

എസ് വൈ എസ് പള്ളങ്കോട് സർക്കിൾ ആദർശ സമ്മേളനം സമാപിച്ചു

  പള്ളങ്കോട് : സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സർക്കിൾ ആദർശ സമ്മേളനം പള്ളങ്കോടിൽ സമാപിച്ചു.  റാഷിദ് ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ സാമൂഹികം പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകൻ ഹാരിസ് ഹിമമി സഖാഫി പരപ്പ ആദർശപ്രഭാഷണം നടത്തി.   എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി കരീം ദർബാർക്കട്ട സംഘാടനാ ക്ലാസ്സിൻ നേതൃത്വം നൽകി, സുപ്പി മദനി, റസാഖ് സഖാഫി പള്ളങ്കോട് അബ്ദുളള പരപ്പ, അബ്ദുറഹ്മാൻ സഖാഫി കൊമ്പോട് , അബ്ദുൽ നാസർ പി.എം, ജെ .പി മുഹമ്മദ് , പി.എസ് യൂസുഫ്, കരീം ജൗഹരി ഗാളിമുഖം, ഹനീഫ് കെ ടി , ശാഫി കൊട്ടിയാടി തുടങ്ങിയവർ സംസാരിച്ചു. റഷീദ് പള്ളങ്കോട് സ്വാഗതവും ഹസൈനാർ മിസ്ബാഹി നന്ദിയും പറഞ്ഞു

ഇ- സഞ്ജീവനി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ നഗ്നതാപ്രദര്‍ശനം; പരാതിയുമായി ഡോക്ടര്‍

 ഇ- സഞ്ജീവനി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ രോഗി ഡോക്ടര്‍ക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി. തൃശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദ് എന്ന യുവാവിനെതിരെയാണ് ഡോക്ടറുടെ പരാതി. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് പരാതിക്കാരി. വീട്ടിലിരുന്നുള്ള പരിശോധനയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തില്‍ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ഇ സഞ്ജീവനി ലോഗിന്‍ ചെയ്യാനുപയോഗിച്ച നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിശോധന തുടങ്ങിയ ഉടന്‍ മുഖം കാണിക്കാതെ രോഗി സ്വകാര്യഭാഗങ്ങള്‍ കാണിച്ചെന്നാണ് പരാതി. വ്യാജ ഐഡി ഉപയോഗിച്ചാണ് ഇയാള്‍ ലോഗിന്‍ ചെയ്തതെന്നാണ് പൊലീസിന് സംശയം.

പീഡനക്കേസ്; ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി

ലൈംഗിക പീഡനക്കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി. ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പത്തു വർഷം മുൻപുള്ള കേസിലാണ് വിധി.  അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തിൽ വെച്ച് തുടർച്ചയായി പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2013 ലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. സൂറത്ത് സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. 2001 മുതൽ 2006 വരെയുള്ള വർഷങ്ങളിൽ ആശ്രമത്തിൽ വച്ച് പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. സെക്ഷൻ 376 (സി), 377 എന്നീ വകുപ്പുകൾ പ്രകാരമാണ് ആശാറാം ബാപ്പുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നിലവിൽ മറ്റൊരു പീഡനക്കേസിൽ ജോധ്പൂർ ജയിലിൽ കഴിയുകയാണ് ആശാറാം ബാപ്പു.

ഹയാ കാര്‍ഡ് കാലാവധി നീട്ടി; 2024 ജനു.24 വരെ ഖത്തര്‍ സന്ദര്‍ശിക്കാം

 കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിനായി ടിക്കറ്റുകളെടുത്ത ആളുകളെ ഹയാ കാര്‍ഡുപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു. ലോകകപ്പ് ആസ്വാദകര്‍ക്കും സംഘാടകര്‍ക്കുമാണ് ഹയാ കാര്‍ഡ് പ്രയോജനപ്പെടുത്തി വീണ്ടും ഖത്തര്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്നത്. ഹയാ കാര്‍ഡുകള്‍ കൈവശമുള്ള ലോകകപ്പ് ആരാധകര്‍ക്കും സംഘാടകര്‍ക്കും കുടുംബമായോ സുഹൃത്തുക്കളുമായോ രാജ്യത്തേക്ക് പ്രവേശിക്കാം. ഇത്തരത്തില്‍ മൂന്ന് പേരെയാണ് പരമാവധി ഒപ്പം ചേര്‍ക്കാവുന്നത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്ന നിലയില്‍ ഹയാ കാര്‍ഡുകള്‍ ഉപയോഗിച്ച് 2024 ജനുവരി 24 വരെ ഒന്നിലധികം തവണ ഖത്തര്‍ സന്ദര്‍ശിക്കാം. ഇതിന് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് വാലിഡിറ്റി ഉള്ള പാസ്‌പോര്‍ട്ടായിരിക്കണം ഹയാ കാര്‍ഡ് ഉടമകളുടെ കൈവശമുള്ളത്. ഖത്തറിലെത്തി താമസിക്കുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. ഇതോടൊപ്പം റൗണ്ട് ട്രിപ് ടിക്കറ്റും കൈവശമുണ്ടായിരിക്കണം. മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റായ ഹയ കാര്‍ഡിന്, അധിക ഫീസൊന്നും നല്‍കേണ്ടതില്ല. ഹയാ കാര്‍ഡ് ഉടമകള്‍ക്ക് പ്രവേശന കവാടങ്ങളില്‍ ഇ-ഗ

തൃശൂരിൽ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്

  തൃശൂർ: വടക്കാഞ്ചേരി കുമ്പളങ്ങാട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം. വെടിക്കെട്ട് പുര കത്തിനശിച്ചു. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്.  കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി. വെടിക്കെട്ട് പുരയിൽ ജീവനക്കാർ ഉള്ളതായി സംശയം.  ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ ശക്തമായ സമ്മർദത്തിൽ അടഞ്ഞു. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.

വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു, അന്ത്യം ഭുവനേശ്വറിലെ ആശുപത്രിയിൽ

  ഭുവനേശ്വർ :  വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ്  സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു. മന്ത്രിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ്ഗധ ചികിത്സക്ക് വേണ്ടി ഭുവനേശ്വറിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന നവ ബാബു 2019 ലാണ് ബിജെഡിയിലെത്തിയത്. മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂർ ക്ഷേത്രത്തില്‍ ഒരു കോടി രൂപയുടെ കലശം നല്‍കിയത് നേരത്തെ വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വർഷം പാചകക്കാരന്‍ ആത്മഹത്യ ചെയ്തത സംഭവത്തിലും പ്രതിപക്ഷം നവ ബാബുവിനെതിരെ ആരോപണം ഉന്നിയിച്ചിരുന്നു.  ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ച

കോളേജ് ഹോസ്റ്റലിന്‍റെ ടെറസില്‍ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  തിരുവനന്തപുരം: കളിയിക്കാവിള സ്വകാര്യ നഴ്സിംഗ് ഹോമിലെ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ സ്വദേശിയായ സുമിത്രൻ (20) ആണ് മരിച്ചത്. രണ്ടാംവർഷ നഴ്സിങ് വിദ്യാർത്ഥിയാണ് സുമിത്രൻ. ഹോസ്റ്റൽ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് ആരും ഉത്തരവാദികൾ അല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. സുമിത്രനെ ടെറസിൽ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടുർന്ന് കോളേജ് അധികൃതർ കളിയാക്കാവിള പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. ടെറസിലെ നിന്ന് കയറി കെട്ടി താഴേക്ക് തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം കോളേജ് വിട്ട് ഹോസ്റ്റലിൽ എത്തിയ സുമിത്രൻ വിഷമിച്ച് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് വിവരം തിരക്കിയിരുന്നുയെങ്കിലും മറുപടി നൽകിയില്ല എന്ന് സുഹൃത്തുകൾ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുഴിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

‘ഒരുകോടി മുടക്കി മകളുടെ വിവാഹം നടത്തണം’; ഭാര്യയെ കൊന്ന് ജീവനൊടുക്കി വ്യവസായി

   മുംബൈ∙ ‘അൻപത് ലക്ഷം മുതൽ ഒരുകോടി വരെ ചെലവിട്ട് എന്റെ മകളുടെ കല്യാണം നടത്തണം. എന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയവർ ദയവായി അത് തിരികെ തരണം..’ ഭാര്യയെ കൊന്നശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയ വ്യവസായിയുടെ അവസാനത്തെ ആഗ്രഹമാണിത്. മധ്യപ്രദേശ് പന്ന സ്വദേശിയായ തുണിവ്യാപാരി കൂടിയായ സഞ്ജയ് സേഠ് ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പിനൊപ്പം തന്റെ ആവശ്യങ്ങൾ വ്യക്തമാക്കി ഒരു വിഡിയോയും ഇയാൾ പങ്കിട്ടിരുന്നു. ഭാര്യ മീനുവിനെ വെടിവച്ച് കൊന്നശേഷമാണ് സഞ്ജയ് ജീവനൊടുക്കിയത്. 

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്ര സമാപിച്ചു; നാളെ ശ്രീനഗറിലെ സമാപന സമ്മേളനത്തിൽ 13 പാർട്ടികൾ പങ്കെടുക്കും

  ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്ര സമാപിച്ചു. ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇന്നു രാവിലെ ശ്രീനഗറിലെ പാന്ത ചൗക്കിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ശേഷം പ്രിയങ്കാ ഗാന്ധിക്കൊപ്പം ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തുകയായിരുന്നു. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം നാളെ ശ്രീനഗറിൽ നടക്കും. നാലര മാസം മുൻപ് കന്യാകുമാരിയിൽനിന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടത്. 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്.

'കുവൈതില്‍ കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ചു'; ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കുവൈത് സിറ്റി: കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ചെന്ന സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകാത്തതാണ് മര്‍ദനത്തിന് കാരണമെന്ന് റിപോര്‍ടുകള്‍ പറയുന്നു. മര്‍ദനമേറ്റ പ്രവാസി ബംഗ്ലാദേശ് പൗരനാണെന്നാണ് റിപോര്‍ട്. അതേസമയം മര്‍ദിച്ചയാളിനെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരാളും രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനല്ലെന്നും മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് യുവതിക്കും മകനും പരുക്ക്

  തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് യുവതിക്കും മകനും പരുക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി പ്രിന്‍സി, ഇവരുടെ മകന്‍ അഭിറാം (5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പ്രിന്‍സി തന്റെ അമ്മയ്ക്കും മകനുമൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക് നടന്ന് പോകവെയാണ് അപകടം.  ശനിയാഴ്ച രാവിലെ 11.30 മണിയോടെ കൈരളി ജൻക്ഷനിലാണ് അപകടമുണ്ടായത്. ബെംഗ്‌ളൂറില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയവരുടെ കാറാണ് ഇവരെ ഇടിച്ചിട്ടത്. ഈ കാറില്‍ തന്നെ പരുക്കേറ്റവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടതായാണ് വിവരം. 

ഹോണടിച്ചത് ഇഷ്ടമായില്ല;യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ

 കോട്ടയം: കിടങ്ങൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടപ്ലാമറ്റം ഇല്ലത്തു വീട്ടില്‍ ഷാജി മകന്‍ സ്റ്റെഫിന്‍ ഷാജി (19)യെ ആണ് കിടങ്ങൂര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്യത്‌. വെള്ളിയാഴ രാത്രി 11 മണിയോടെ ചേര്‍പ്പുങ്കല്‍ കെടിഡിസി ബിയര്‍ പാര്‍ലറിന്‌ സമീപത്തായിരുന്നു സംഭവം. പുലിയന്നൂര്‍ സ്വദേശിയായ യുവാവിനെയാണ്‌ സ്റ്റെഫിനും സുഹൃത്തും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന്‌ മാര്‍ഗതടസം സൃഷ്ടിക്കത്തക്ക രീതിയില്‍ പ്രതികള്‍ നില്‍ക്കുന്ന സമയം യുവാക്കള്‍ വണ്ടിയുടെ ഹോണ്‍ അടിച്ചു വഴിയില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രകോപിതരായ പ്രതികള്‍ യുവാവിനെയും സുഹൃത്തിനെയും കത്തികൊണ്ട്‌ ആക്രമിക്കുകയുമായിരുന്നു. സംഭവ ശേഷം ഇവര്‍ സ്ഥലത്തുനിന്ന്‌ കടന്നു കളയുകയും ചെയ്യു. പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ കിടങ്ങൂര്‍ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ്‌ മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സ്റ്റെഫിന്‍റെ

സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് യോ​ഗി ആദിത്യനാഥ്; വിമർശിച്ച് കോൺ​ഗ്രസ്

 ഭിന്‍മാല്‍: സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് എപ്പോഴെങ്കിലും ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോധ്യയിലെ രാമക്ഷേത്ര മാതൃകയിൽ അവ പുനഃസ്ഥാപിക്കാൻ പ്രചാരണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  "സനാതന ധർമ്മം ഇന്ത്യയുടെ 'രാഷ്ട്രീയ ധർമ്മം' ആണ്. നമ്മൾ സ്വാർത്ഥത ഉപേക്ഷിച്ച് ഉയർച്ചയിലേക്ക് വളരുമ്പോൾ 'രാഷ്ട്രീയ ധർമ്മ'വുമായി ബന്ധത്തിലാവുന്നു. ദേശീയ മതവുമായി യോജിക്കുന്നതോടെ നമ്മുടെ രാജ്യം സുരക്ഷിതമാണ്" യോ​ഗി ആദിത്യനാഥ് പറഞ്ഞു. രാജസ്ഥാനിലെ ഭിൻമാലിൽ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രപരിസരത്ത് യോ​ഗി ആദിത്യനാഥും കേന്ദ്ര ജലവൈദ്യുതി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ചേർന്ന് രുദ്രാക്ഷം നട്ടു. 'ഏതെങ്കിലും കാലത്ത് നമ്മുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയുടെ മാതൃകയിൽ അവ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രചാരണം ആരംഭിക്കണം. ദേശീയ വികാരത്തെ പ്ര

കോഴിക്കോടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്നശേഷം തിരിച്ചിറക്കി

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി. ഇന്നലെ രാത്രി 11.45ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എഐ 998 വിമാനമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി ടെര്‍മിനലിലേക്ക് മാറ്റി. വിമാനം പുറപ്പെടുമ്പോള്‍ തന്നെ അസാധാരണമായ ശബ്‍ദമുണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്ര പുറപ്പെട്ട് ഏതാണ്ട് ഒരു മണിക്കൂറോളം ആയപ്പോഴാണ് വിമാനത്തിന് സാങ്കേതിക തകരാറുള്ള വിവരം പൈലറ്റ് യാത്രക്കാരെ അറിയിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം ലാന്റ് ചെയ്യുകയും ചെയ്‍തു. അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പുറപ്പെട്ടവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ യാത്രക്കാരിലുണ്ടായിരുന്നു. ഏതാനും ദിവസത്തെ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോയി ഉടനെ തിരികെ വരാന്‍ പദ്ധതിയിട്ടിരുന്നവരും വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. നാട്ടിലേക്ക് കൊണ്ടുപോയ ഒരു മൃതദേഹവും മരിച്ചയാളുടെ ബന്ധുക്കളും ഈ വിമാനത്തിലുണ്ടായിരുന്നു. യാത്ര മുടങ്ങി ദുരിതത്തിലായ യാത്രക്കാര്‍ക്ക് രാവിലെ വരെ ഭക്ഷണം നല്‍കാന്‍ പോലും അധികൃതര

താമരശ്ശേരി ചുരത്തിൽ കുരങ്ങ് കാറിന്റെ താക്കോൽ തട്ടിയെടുത്തു; പിന്തുടർന്ന് പോയ ആൾ കൊക്കയിൽ വീണു

 താമരശ്ശേരി ചുരത്തിൽ നിന്ന് യാത്രക്കാരൻ കൊക്കയിലേക്ക് വീണു. ചുരം വ്യൂ പോയിന്റില്‍ നിന്നുമാണ് മലപ്പുറം പൊന്‍മുള സ്വദേശി അയമു(33)വാണ് അപകടത്തിൽപെട്ടത്. കുരങ്ങ് കാറിന്റെ താക്കോൽ കൈവശപ്പെടുത്തിയപ്പോൾ പിന്തുടർന്ന് പോയതായിരുന്നു. കൊക്കയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതനിടെ പിടിവിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. സാരമായി പരിക്കേറ്റ അയമുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ കാലിനാണ് പരിക്ക്.

യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി മര്‍ദിച്ചെന്ന കേസ് ;നാല്‌ പേര്‍ കൂടി അറസ്റ്റില്‍

ചങ്ങരംകുളം: യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി മര്‍ദിച്ചെന്ന കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. യാദവ് (22), കിരണ്‍ (21), അനൂപ് (22), തുഫൈല്‍ (23) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബശീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ടുപേര്‍ നേരത്തേ പിടിയിലായിരുന്നു. ഡിസംബര്‍ 24നായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കോലളമ്പ് സ്വദേശി അസീസിനെയാണ് (23) വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി രാവും പകലും ക്രൂരമായി മര്‍ദിച്ചത്. പണവും യുഎഇ ഐഡി അടക്കമുള്ള രേഖകളും മൊബൈലും കവര്‍ന്ന സംഘം നഗ്‌നനാക്കി വിഡിയോ ചിത്രീകരിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. അവധിക്ക് നാട്ടില്‍ വന്ന ഫര്‍ഹല്‍ അസീസിന് മര്‍ദനത്തെത്തുടര്‍ന്ന് ശരീരമാസകലം ക്ഷതമേല്‍ക്കുകയും കൈയില്‍ മൂന്നിടങ്ങളില്‍ എല്ല് പൊട്ടുകയും ചെയ്തിരുന്നു. ശരീരത്തിന്റെ പല സ്ഥലത്തും ബ്ലേഡുപയോഗിച്ച് മുറിവേല്‍പിക്കുകയും ചെയ്തു. കേസില്‍ രണ്ടുപേര്‍ നേരത്തേ പിടിയിലായിരുന്നു. പിടിയിലായവര്‍ ലഹരി ഉപഭോക്താക്കളും നിരവധി കേസുകളില്‍ പ്രതികളുമാണ്.  

മകൻ മരിച്ച ശേഷം 28 കാരിയായ മരുമകളെ 70കാരന്‍ ആരെയും ക്ഷണിക്കാതെ വിവാഹം ചെയ്തു;

  ഉത്തര്‍പ്രദേശിൽ എഴുപതുകാരന്‍ തന്‍റെ മകന്റെ ഭാര്യയായിരുന്ന 28കാരിയെ വിവാഹം ചെയ്തു. ഗൊരഖ്പൂരില്‍ ഛാപിയ ഉമാരോ ഗ്രാമത്തിലെ കൈലാഷ് യാദവാണ് മരുമകളായ പൂജയെ വിവാഹം ചെയ്തത്. ബര്‍ഹല്‍ഗഞ്ച് പോലീസ് സ്റ്റേഷനിലെ വാച്ച്മാനാണ് ഇയാള്‍. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് കൈലാഷ് യാദവിന്‍റെ ഭാര്യ മരിച്ചത്. അധികം വൈകാതെ മകനെയും ഇയാള്‍ക്ക് നഷ്ടമായി. ഇതിനു പിന്നാലെ മരുമകള്‍ മറ്റൊരു വിഹാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. തുടര്‍ന്ന് മരുമകള്‍ കൈലാഷ് യാദവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് ഗ്രാമവാസികളെയും അയല്‍ക്കാരെയും അറിയിക്കാതെ പൂജയെ തന്‍റെ വീട്ടില്‍ വെച്ച് കൈലാഷ് യാദവ് രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്  റിപ്പോര്‍ട്ട് ചെയ്യുന്നു. വധുവരന്മാരുടെ ചിത്രം പുറത്തുവന്നതോടെയാണ് നാട്ടുകാര്‍ വിവാഹക്കാര്യം അറിയുന്നത്. ദമ്പതികളുടെ വിവാഹചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇപ്പോൾ വിവാഹത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബർഹൽഗഞ്ച് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജെഎൻ ശുക്ല പറഞ്ഞു.

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്ന് സുപ്രീംകോടതി

 ദില്ലി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം. മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിൽ നിർദ്ദേശം. മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി വധശ്രമക്കേസിൽ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ മേൽക്കോടതിയില്‍ അപ്പീലടക്കം ഇരിക്കെ ധൃതിപ്പിടിച്ചാണ് കമ്മീഷൻ തീരുമാനമെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഫൈസലിന്‍റെ ഹർജിയിലാണ് സുപ്രീം കോടതി തീരുമാനം. ഹൈക്കോടതി ഫൈസലിന്‍റെ ശിക്ഷവിധി മരവിപ്പിച്ച സാഹചര്യത്തിൽ ഇക്കാര്യം കണക്കിലെടുക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയത്. നിയമാനുസൃതമായി നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വളരെ വേഗത്തിലുള്ള തീരുമാനമായിരുന്നു കമ്മീഷന്‍റേതെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വാദത്തിനിടെ നീരീക്ഷിച്ചു. ഹൈക്കോടതി തീരുമാനത്തോടെ ഫൈസലിന്‍റെ അയോഗ്യത നീങ്ങിയ സാഹചര്യമാണ്. അതിനാൽ കമ്മീഷന് തുടർ വിജ്ഞാപനം തെരഞ്ഞെടുപ്പിനായി ഇറക്കാനാകില്ല.  ഇതി

നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന് കരുതി സർകാർ തോന്നിവാസം തുടർന്നാൽ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ

 കാസർകോട്: നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന് കരുതി സർകാർ തോന്നിവാസം തുടർന്നാൽ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ. തിരുവനന്തപുരത്ത് നടന്ന സേവ് കേരള മാർചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത് ലീഗ് ജില്ലാ കമിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു.  മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് ഇടനീർ, ടിഡി കബീർ, യൂസഫ് ഉളുവാർ, എംബി ശാനവാസ്, എംസി ശിഹാബ് മാസ്റ്റർ, എംഎ നജീബ്, എ മുഖ്താർ, ശംസുദ്ദീൻ ആവിയിൽ, ബാതിശ പൊവ്വൽ, നൂറുദ്ദീർ ബെളിഞ്ചം, റഊഫ് ബാവിക്കര, നദീർ കൊത്തിക്കാൽ, ഹാരിസ് ബെദിര, ഖാദർ ആലൂർ, അനസ് എതിർത്തോട്, ടിഎം ഇഖ്ബാൽ, കെഎം ബശീർ, ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി ഹിദായത് നഗർ, മുത്വലിബ് പാറക്കട്ട, മുജീബ് കമ്പാർ, അജ്മൽ തളങ്കര, ഖലീൽ സിലോൺ, സലാം ചെർക്കള, ശരീഫ് മല്ലത്ത്, അബൂബകർ കടാങ്കോട് എന്നിവർ സംബന്ധിച്ചു.

അൽ നാസര്‍ സൗദി സൂപ്പർ കപ്പ് ഫൈനലിൽ നിന്ന് പുറത്തായി റൊണാൾഡോ

 സൗദി സൂപ്പർ കപ്പിൽ നിന്ന് അൽ നാസർ പുറത്ത്. അൽ ഇതിഹാദിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം മത്സരത്തിലും അൽ നാസറിനായി ഗോൾ നേടാനായില്ല. 67–ാം മിനിറ്റിൽ ബ്രസീൽ താരം ടലിസ്കയാണ് അൽ‌ നസറിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. അൽ ഇതിഹാദിനായി റൊമാരിഞ്ഞോ (15–ാം മിനിറ്റ്), അബ്ദെറസാഖ് ഹംദല്ല (43), മുഹമ്മദ് അൽ ഷൻകീറ്റി (93) എന്നിവരാണാണ് ഗോള്‍‌ നേടിയത്. 15-ാം മിനിറ്റിൽ‌ മുന്നിലെത്തിയ ഇതിഹാദിനെ സമനിലയിൽ പിടിക്കാനുള്ള സുവർണാവസരം റൊണാള്‍ഡോ പാഴാക്കി. പിന്നീട് അവസരങ്ങൾ‌ സൃഷ്ടിച്ചപ്പോൾ അൽ ഇതിഹാദ് പ്രതിരോധം കടുപ്പിച്ചതോടെ ലക്ഷ്യം കണാനായില്ല. ഫെബ്രുവരി മൂന്നിന് അൽ ഫത്തെയ്ക്കെതിരെ സൗദി പ്രോ ലീഗിലാണ് അൽ നാസറിന്റെ അടുത്ത പോരാട്ടം. കഴി‍ഞ്ഞ ദിവസം പിഎസ്ജിക്കെതിരെ റിയാദ് ഓൾ സ്റ്റാർസ് ടീമിനായി കളിക്കാനിറങ്ങിയ റൊണാൾഡോ ഇരട്ട ഗോൾ നേടിയിരുന്നു. മത്സരം 5-4ന് അൽ നാസർ പരാജയപ്പെട്ടെങ്കിലും മെസി-റൊണാൾഡോ പോരാട്ടത്തിന് വീണ്ടും സാക്ഷിയാകാൻ കഴിഞ്ഞ ആഘോഷത്തിലായിരുന്നു ആരാധകർ

ക്ലാസ് കട്ട് ചെയ്ത് ഔട്ടിംഗിന് പോയാലോയെന്ന് സ്കൂളിലെ 29കാരിയായ പുതിയ വിദ്യാര്‍ത്ഥി'; അവസാനം കുടുങ്ങി

 ന്യൂജേഴ്സി: 29ാം വയസില്‍ ഹൈസ്കൂളില്‍ പഠിക്കാനെത്തിയ യുവതി അറസ്റ്റില്‍. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് ന്യൂജഴ്സിയില്‍ യുവതി തട്ടിപ്പ് നടത്തിയത്. ഹീജിയോഗ് ഷിന്‍ എന്ന 29കാരിയാണ് പിടിയിലായത്. വ്യാജ രേഖ ചമച്ചുവെന്ന കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേപ്പോലെ ആള്‍മാറാട്ടം നടത്തിയ യുവതി വ്യാജ രേഖ നല്‍കിയാണ് വിദ്യാഭ്യാസ വകുപ്പിനെ പറ്റിച്ചത്. രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ജനന സര്‍ട്ടിഫിക്കറ്റുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന ചട്ടമനുസരിച്ചാണ് യുവതി ക്ലാസില് കയറിക്കൂടിയത്. എന്നാല്‍ ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള പുതിയ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയാണ് അധ്യാപകര്‍ക്ക് സംശയം തോന്നാന്‍ കാരണമായത്. നാല് ദിവസമാണ് ക്ലാസിലിരുന്നതെങ്കിലും ക്ലാസ് കട്ട് ചെയ്ത് പുറത്ത് പോകാന്‍ താല്‍പര്യമുണ്ടോയെന്ന് യുവതി സഹപാഠികള്‍ക്ക് ടെക്സ്റ്റ് മെസേജ് അയച്ചിരുന്നു. പുറത്തുപോകാന്‍ ആവശ്യപ്പെട്ടിട്ട് ഒപ്പം ചെല്ലാത്ത കുട്ടികളോട് പുതിയ വിദ്യാര്‍ത്ഥി അസാധരണമായ രീതിയിലാണ് പെരുമാറിയിരുന്നത്. ഇതിന് പിന്നാലെ പുതിയ വിദ്യാര്‍ത്ഥിയുടെ കുട

പ്രധാനമന്ത്രി വിദ്യാർത്ഥികളോട് സംവ​ദിക്കും; രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് കേന്ദ്രം

 ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയ്ക്ക് ഇന്ന് (ജനുവരി 27) തുടക്കമാകും. ഇന്ന് 11 മണിക്കാണ് പരിപാടി ആരംഭിക്കുക. ഏകദേശം 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചത്. 15 ലക്ഷം പേരാണ് ഇത്തവണ പുതുതായി രജിസ്റ്റര്‍ ചെയ്തത്. 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 30 വരെയായിരുന്നു രജിസ്‌ട്രേഷന്‍. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ചര്‍ച്ചകളാണ് പരീക്ഷ പേ ചര്‍ച്ചയിലുടെ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞത്. അതേസമയം, പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് എന്നിവയിലൂടെ പരീക്ഷ പേ ചര്‍ച്ച തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

 വാഷിങ്ടന്‍: യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സൗത് ലേക് യൂനിയനിലെ നോര്‍ത് ഈസ്റ്റേണ്‍ യൂനിവേഴ്സിറ്റി കാംപസ് വിദ്യാര്‍ഥിനിയായ ജാന്‍വി കന്‍ഡൂല (23) ആണ് മരിച്ചത്. വാഷിങ്ടനിലെ സിയാറ്റിലിലാണ് അപകടം നടന്നത്.  സിയാറ്റില്‍ ഡെക്സ്റ്റര്‍ അവന്യൂ നോര്‍തിനും തോമസ് സ്ട്രീറ്റിനും ഇടയില്‍വച്ച് ജാന്‍വി റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ഡിപാര്‍ട്‌മെന്റിന്റെ പട്രോളിങ് വാഹനം ജാന്‍വിയെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രഥമശുശ്രൂഷകള്‍ നല്‍കിയശേഷം ഉടന്‍ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു സിയാറ്റില്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.  ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയായ ജാന്‍വി, ഡിസംബറിലാണ് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്.

അ‍ച്ഛന്റേയും അമ്മയുടേയും സാന്നിധ്യത്തിൽ സ്വീകരിച്ച സല്യൂട്ട് ; മനസിൽ കൊണ്ടു നടന്ന ആഗ്രഹം നിറവേറ്റിയെന്ന് ആലപ്പുഴ കലക്ടർ കൃഷ്ണതേജ

 ഐഎഎസ്സുകാരനാകണമെന്ന് ആഗ്രഹിച്ച നാൾ മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം നിറവേറിയ സന്തോഷത്തിൽ ആലപ്പുഴ കലക്ടർ വിആർ കൃഷ്ണതേജ. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് കലക്ടർ തന്റെ സ്വകാര്യ സന്തോഷം പങ്കുവെച്ചത്. ഏറെ കാലമായുള്ള സ്വപ്നം സാക്ഷാത്കരിക്കാനായതിനെ കുറിച്ചും പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിലേക്ക് മുന്നേറാനുള്ള സന്ദേശവുമാണ് സ്വന്തം അനുഭവം പങ്കുവെച്ച് കലക്ടർ പറഞ്ഞത്. റിപബ്ലിക് ദിനത്തിൽ അച്ഛന്റേയും അമ്മയുടേയും സാന്നിധ്യത്തിൽ സല്യൂട്ട് സ്വീകരിക്കണമെന്നതായിരുന്നു വിആർ കൃഷ്ണതേജയുടെ ആഗ്രഹം. ഐഎഎസ് സ്വപ്നം മനസ്സിൽ കൊണ്ടുനടന്ന കാലം മുതലുള്ള ആഗ്രഹം ഇന്ന് റിപ്പബ്ലിക് ദിനത്തിൽ സഫലമായതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. സല്യൂട്ട് സ്വീകരിച്ചതിന് ശേഷം അച്ഛന്റേയും അമ്മയുടേയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കണ്ടുവെന്നും ഒരുപാട് വർഷത്തെ പരിശ്രമത്തിന് പുറമേ നിരവധി പ്രതിസന്ധികളെയും തരണം ചെയ്താണ് തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതെന്നും അദ്ദേഹം പറയുന്നു. ജീവിത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ ആഗ്രഹിച്ച വിജയം നേടാനാകാതെ തളരുന്നു എന്ന് തോന്നുമ്പോൾ നമ്മുടെ അച്ഛൻറേയും അമ്മയുടേയും മുഖം ഓർക്കണമെന്നാണ് യുവതലമുറയ്ക്കുള്ള

'വന്യമ്യഗങ്ങളെ പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കും'; വനം മന്ത്രി എ.കെ ശശീന്ദ്രന്‍

 പാലക്കാട്: ധോണിയില്‍ നിന്നും പിടികൂടിയ കാട്ടാന ധോണി(പി.ടി.7)-യുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹായം തേടി ആരു വിളിച്ചാലും ഫോണ്‍ എടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ‘ആനയായാലും കടുവയായാലും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക എന്നാണ് പ്രധാനം. പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കും. അത്തരംശ്രമങ്ങളില്‍നിന്ന് എല്ലാ കര്‍ഷകരും പിന്‍വാങ്ങണമെന്നാണ് പറയാനുള്ളത്. പി ടി 7 ഇപ്പോഴും ഡോക്ടര്‍മാരുടെ കര്‍ശനമായ നിരീക്ഷണത്തിലാണ്. എല്ലാവിധ പരിചരണങ്ങളും ആനയ്ക്ക് നല്‍കുന്നുണ്ട്. പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്’- മന്ത്രി പറഞ്ഞു. ‘ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന്, ആരു വിളിച്ചാലും ഫോണ്‍ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. റേഞ്ച് ഓഫീസര്‍മാര്‍ മാത്രമല്ല, മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എമാരും ജനപ്രതിനിധികളും വിളിക്കുമ്പോള്‍ വന

കോട്ടയത്ത് വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ

  കോട്ടയം : കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് പാമ്പാടി പൊലീസിൻ്റെ പിടിയിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ സ്ഥിരമായി മാതാവിനെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും ഇയാൾ മർദ്ദനം തുടർന്നുകൊണ്ടിരുന്നു. ഇന്നലെ വീണ്ടും മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ പുറത്തിറക്കി ഇന്ത്യ; മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ് ആയി നൽകും

 റിപ്പബ്ലിക് ദിനത്തിൽ മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ അവതരിപ്പിച്ച് ഇന്ത്യ. ഭാരത് ബയോട്ടെക്കിന്റെ iNCOVACC വാക്സിനാണ് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും സയൻസ് ടെക്നോളജി മന്ത്രി ജിതേന്ദ്ര സിംഗും പുറത്തിറക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇൻട്രാനാസൽ വാക്സിൻ സർക്കാരിന് ഒരു ഷോട്ടിന് 325 രൂപയ്ക്കും സ്വകാര്യ വാക്‌സിനേഷൻ സെന്ററുകൾക്ക് 800 രൂപയ്ക്കും വിൽക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാം. കോവിഡ് രോഗം തടയാൻ നാസൽ വാക്സിൻ കൂടുതൽ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് സമ്പർക്കം പുലർത്തുന്ന ഇടമായ മൂക്കിന്റെ ആന്തരിക ഉപരിതലം വഴി മരുന്ന് ആഗീരണം ചെയ്യപ്പെട്ട് പ്രതിരോധശേഷി ഉണ്ടാക്കുന്നു. ആദ്യ ബൂസ്റ്റർ ഷോട്ടായാണ് INCOVACC നൽകുക. 28 ദിവസത്തെ ഇടവേളയിൽ രണ്ട് തവണ വാക്സിൻ നൽകും. കോവാക്സിൻ, കോവിഷീൽഡ് രണ്ട് ഡോസുകൾ എടുത്ത 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് നാസൽ വാക്സിൻ നൽകുക. കോവാക്സിൻ അല്ലെങ്കിൽ കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ള മുതിർ

അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയ്ക്ക് നേരെ തെരുവുനായ ആക്രമണം

 കോഴിക്കോട്: അംഗൻവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയടക്കം നാല് പേരെ തെരുവുനായ ആക്രമിച്ചു. കോഴിക്കോട് പയ്യാനക്കലിലാണ് സംഭവം. അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരെയും നായ കടിച്ചുകീറി. അംഗൻവാടിയിൽ നിന്ന് രണ്ട് വയസ്സുളള മകൻ ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് ജുബാരിയ. വഴിമധ്യേ ഇവരെ തെരുവ് നായ ആക്രമിച്ചു. കടിയേറ്റ കുട്ടിയുടെ കാലിൽ ഗുരുതരമായി മുറിവേറ്റു. ജുബാരിയയ്ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്. അമ്മയെയും കുഞ്ഞിനെയും നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചതാണ് അബ്ദുൾ ഖയൂമും സുഹ്റയും. ഇവരെയും നായ കടിച്ചുകീറി. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പൊലീസിനെക്കണ്ട് മദ്യമാഫിയ സംഘത്തലവന്‍ മുങ്ങി; വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പോലീസ്

 പട്ന: പൊലീസിനെക്കണ്ട് മദ്യമാഫിയ സംഘത്തലവൻ മുങ്ങിയതോടെ വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പൊലീസ്. ബിഹാറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. അമിത് മല്ല എന്ന മദ്യമാഫിയ സംഘത്തലവനെ തേടിയായിരുന്നു ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തിയത്. എന്നാല്‍ പൊലീസെത്തുന്നതിന് മുൻപ് തന്നെ കുടുംബവുമായി അമിത് മല്ല സ്ഥലംവിട്ടിരുന്നു. വീട്ടിൽ ഒരു തത്തമാത്രം കൂട്ടിൽ ഉണ്ടായിരുന്നു. ആരേയും കണ്ടെത്താൻ പറ്റാതെ തിരിഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് പൊലീസുകാർ തത്തയെ ശ്രദ്ധിക്കുന്നത്.മനുഷ്യരുടേത് സമാനമായുള്ള ശബ്ദമായിരുന്നു തത്ത പുറപ്പെടുവിച്ചിരുന്നത്. തുടർന്ന് പൊലീസ് തത്തയോട് അമിത് മുല്ലയെക്കുറിച്ച് ചോദിക്കുകയായിരുന്നു. ‘തത്തേ, നിന്റെ ഉടമ എവിടെ പോയി? മല്ല എവിടെ പോയി? നിന്നെ ഒറ്റക്ക് നിർത്തി പോയോ?’ എന്നിങ്ങനെയായിരുന്നു തത്തയോടുള്ള പൊലീസ് ചോദ്യങ്ങള്‍‌. തത്തയുടെ സംസാരം തിരിച്ചറിയാൻ സാധിക്കുമെന്നും ഇതുവഴി ഒളിവിൽ കഴിയുന്ന സംഘത്തലവനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് എസ്.ഐ. കനയ്യ കുമാർ പറഞ്ഞു.

'മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യണം'; മുഖ്യമന്ത്രി

  തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകളില്‍ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും നിശ്ചിത കാലയളവുകളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, കമ്മീഷണര്‍ എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് തുടക്കം കുറിച്ചു

  കാസര്‍കോട്:രണ്ട് വര്‍ഷത്തിലൊരിക്കല്‍ കഴിച്ച് വരാറുള്ള നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് രാവിലെ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. ഉറൂസ് കമിറ്റി പ്രസിഡന്റ് ടി എ മഹ് മൂദ് കല്‍ക്കണ്ടി പതാക ഉയര്‍ത്തി. നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് ഖത്തീബ ജി എസ് അബ്ദുര്‍ റഹ്മാന്‍ മദനി, മുദരീസ് റഫീഖ് അഹ്സനി ചേളാരി എന്നിവര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ഉറൂസ് കമിറ്റി ജെനറല്‍ സെക്രടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സി എച് കുഞ്ഞമ്പു എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, എ അബ്ദുര്‍ റഹ്മാന്‍, പി കെ ഫൈസല്‍, യഹ്യ തളങ്കര, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, എ എം കടവത്ത് കരുണ്‍ താപ്പ, കടപ്പുറം ക്ഷേത്ര -ഭജന കമിറ്റി ഭാരവാഹികളായ കണ്ണന്‍ കാരണവര്‍, മുത്തോ ദി അയത്താര്‍, കെ എ മാധവന്‍, മഹേഷന്‍, ഗോപാലന്‍, ചന്ദ്രബാബു, മാധവന്‍ കാവു ഗോളി, എന്‍ അനില്‍കുമാര്‍, കുമാരന്‍ കാവു ഗോളി തുടങ്ങിയവരും എന്‍ കെ അബ്ദുര്‍ റഹ്മാന്‍, ഹനീഫ നെല്ലിക്കുന്ന്, എന്‍ എ ഹമീദ്, കട്ടപ്പണി കുഞ്ഞി മുഹ്മദ്, പൂരണം മുഹമ്മദലി, സി എം അശ്റഫ്, കരീം സിറ്റി ഗോള്‍ഡ്, അബ്ബാസ് ബീഗം, ബി കെ ഖാദര്‍, ബി എം അശ്റഫ്, എം എ ലത്വീഫ്, അസീസ് കടപ്പുറം,

ഡോക്യുമെന്ററി: സംഘർഷത്തിൽ നീറിപ്പുകഞ്ഞ് ജെഎൻയു

 ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്നലെ രാത്രി ഒൻപതിനു പ്രദർശിപ്പിക്കുമെന്ന ഇടതു വിദ്യാർഥി യൂണിയൻ പ്രഖ്യാപിച്ചതിന്റെ പേരിൽ അധികൃതർ വൈദ്യുതിയും വൈഫൈയും വിഛേദിച്ചതോടെയാണ് ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) സ്ഥിതി സംഘർഷാത്മകമായത്. ബദൽനീക്കമായി ലാപ്ടോപ്പുകളിലും മൊബൈൽ ഫോണുകളിലും ഡോക്യുമെന്ററി കാണാനായി ക്യുആർ കോ‍ഡ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. യൂണിയൻ ഓഫിസിനു സമീപം ഇത്തരത്തിൽ ഡോക്യുമെന്റി കണ്ടുകൊണ്ടിരുന്നവർക്കു നേരെയാണ് കല്ലേറുണ്ടായത്.  ഹൈദരാബാദ് സർവകലാശാലാ ക്യാംപസിൽ ഞായറാഴ്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ച സംഭവത്തിൽ അധികൃ‍തർ ക്യാംപസ് സുരക്ഷാവിഭാഗത്തോടു റിപ്പോർട്ട് തേടി. എബിവിപി ഭാരവാഹികൾ റജിസ്ട്രാർക്കു പരാതി നൽകിയതിനു പിന്നാലെയാണു നടപടി. കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലാ ക്യാംപസിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ നടപടിയുണ്ടാകുമെന്ന് വൈസ് ചാൻസലർ മുന്നറിയിപ്പു നൽകി. പ്രദർശനം ഇന്നു വൈകിട്ടു ക്യാംപസിനു സമീപം നടത്താനാണ് എസ്എഫ്ഐ തീരുമാനം. ലോകത്ത് ഓൺലൈൻ സംവിധാനങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ‍ ശേഖരിച്ചുസൂക്ഷിക്കുന്ന യുഎസിലെ ഇന്റർനെറ്റ് ആർക്കൈവ് കഴിഞ്ഞദിവസ

ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും

 ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആവശ്യമായ പരിശോധനകൾ പൂർത്തിയായതിനു ശേഷമാണ് ഗൂഗിള്‍ പേ സേവനം രാജ്യത്ത് തുടങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ വേഗത്തിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പേയ്മെന്റ് സൗകര്യം ഒരുക്കുന്നത്. കുവൈത്തില്‍ ഗൂഗിൾ പേ മാർച്ചോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോർട്ട് ചെയ്തത്. തുടക്കത്തില്‍ മൂന്ന് ബാങ്കുകളാണ് ഗൂഗിള്‍ പേ സേവനം ലഭ്യമാവുകയെന്നാണ് സൂചനകള്‍. നിലവിൽ അന്താരാഷ്ട്ര പേയ്മെന്റ് സംവിധാനങ്ങളായ ആപ്പിൾ പേയും സാംസങ് പേയും കുവൈത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഉപഭോക്താക്കൾക്കായി ബാങ്കിങ് സേവനങ്ങൾ വേഗത്തിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പേയ്മെന്റ് സൗകര്യം ഒരുക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ വാലറ്റ് ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ അപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‍തോ ഗൂഗിള്‍ പേ സേവനം ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിന് മുമ്പ് ബാങ്ക് കാര്‍ഡുകള്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ഗൂഗിള്‍ പേ സ്വീകരിക്കുന്ന എല്ലായ

പറഞ്ഞ പരീക്ഷ എഴുതാതിരുന്നാൽ പിന്നീട് ഒരു പരീക്ഷയും എഴുതാനാവില്ല -പി.എസ്.സി

തിരുവനന്തപുരം: പരീക്ഷ എഴുതാമെന്ന് സമ്മതിച്ചിട്ട് എഴുതാതിരിക്കുന്നവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന് കേരള പി.എസ്.സി അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷ എഴുതാമെന്ന് കൺഫർമേഷൻ നൽകിയ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത് ഉൾപ്പടെയുള്ള കർശന നടപടിയിലേക്കാണ് പി.എസ്.സി കടക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പി.എസ്.സി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവരിൽ 60–70% പേർ മാത്രമാണ് ഇപ്പോൾ എത്തുന്നത്. ഇത് പി.എസ്.സിക്ക് വലിയ ബാധ്യത വരുത്തിവെക്കുന്നുവെന്നാണ് യോഗം വിലയിരുത്തിയത്. ഇതോടെയാണ് കർശന നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്. പരീക്ഷ എഴുതുന്നവരുടെ എണ്ണം മുൻകൂട്ടിയറിഞ്ഞു തയാറെടുപ്പു നടത്താനാണ് ഉദ്യോഗാർഥികൾ അക്കാര്യം നേരത്തേ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. എത്തുമെന്ന് അറിയിച്ചിട്ടും പരീക്ഷയ്ക്ക് എത്താത്തവരുടെ എണ്ണം എന്നിട്ടും വർധിച്ചു വരുന്നതായി കമ്മിഷൻ വിലയിരുത്തി. ഐടിഐ പരീക്ഷ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് കഴിഞ്ഞ 17ന് മുൻപുള്ള വിജ്ഞാപനങ്ങൾക്കു ബാധകമാക്കേണ്ടതില്ലെന്നും കമ്മിഷൻ തീരുമാനിച്ചു

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു; പിതാവിനെ 15 ദിവസത്തെ തടവിന് ശിക്ഷിച്ച് കോടതി

  മേല്‍പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിന് പിഴയടക്കാന്‍ സാധിക്കാത്തതിനാല്‍ കോടതി 15 ദിവസത്തെ തടവിന് ശിക്ഷിച്ച് സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. മേല്‍പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പിതാവിനെ കാസര്‍കോട് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗറില്‍ 2022 ജൂണ്‍ മൂന്നിന് എസ്‌ഐ സിവി രാമചന്ദ്രനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി കെഎല്‍ 14 എല്‍ 310 നമ്പര്‍ സ്‌കൂടര്‍ ഓടിച്ച് വരുന്നതായി കണ്ട് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹന ഉടമയായ പിതാവിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ ജീവനും പൊതുജനങ്ങളുടെ ജീവനും അപകടം ഉണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കി എന്നതിന് വാഹന ഉടമയുടെ പേരില്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെയും മോടോര്‍ വാഹന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ ടി ഉത്തംദാസ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. ശനിയാഴ്ച കോടതിയില്‍ ഹാജ

ബെദിര-ചാല മുഹ്‌യദ്ദീൻ ജുമാ മസ്ജിദ് ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 ബഹ്‌റൈൻ : മനാമ ചാല ഹൗസിൽ 2023 ജനുവരി 20 വെള്ളിയാഴ്ച നടന്ന ബഹ്‌റൈൻ ജമാഹത്ത് കമ്മിറ്റി ജനറൽ ബോഡി യോഗത്തിലാണ് 2023-2024 ബെദിര -ചാല മുഹയ്ദ്ധീൻ ജുമാ മസ്ജിദ് ബഹ്‌റൈൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്.ഷൗകത്ത് ചാല പ്രാർത്ഥന നടത്തി. അബൂബക്കർ ചാലയുടെ അധ്യക്ഷതയിൽ ചേർന്ന യേഗം കുഞ്ഞഹമ്മദ് ബെദിര ഉൽഘാടനം നിർവഹിച്ചു. യോഗത്തിൽ ദീർഘകാലം ബെദിര ജമാഹത്ത് സെക്രട്ടറിയും മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ ജൊലിച്ചു നീന്ന പൊതു പ്രവർത്തകൻ ഇന്ന് നമ്മോട് വിട പറഞ്ഞ കുഞ്ഞാഹമ്മദ് ബി എം സിയുടെ പേരിൽ അനുശോചനം രേഖപ്പെടുത്തുകയും മയ്യത്ത് നിസ്കാരവും പ്രാർത്ഥനയും നടത്തി. ഭാര വാഹികൾ :സി. എം. അബൂബക്കറിനെ പ്രസിഡന്‍റായും അബൂബക്കർ ബെദിരയെ ജനറൽ സെക്രട്ടറിയായും ഷൗകത്ത് ചാലയെ ട്രഷറായും തിരഞ്ഞെടുത്തു  മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ മുനീർ ബി എ ബെദിര, ഉനൈസ് ചാല, സിക്കന്ദർ ബെദിര ജോയിൻ സെക്രട്ടറി റഷീദ് മുഹറഖ്, ഇബ്രാഹിം ചാല, സൈനുദ്ധീൻ പുതിയടുക്കം കോർഡിനേറ്ററായി കുഞ്ഞഹമ്മദ് ബെദിരയേയും യോഗം തിരഞ്ഞെടുത്തു.  യോഗത്തിൽ ജനറൽ സെക്രട്ടറി അബൂബക്കർ ബെദിര വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുനീർ ബെദിര, സിക്കന്ദർ ബെദിര

തിരുവനന്തപുരത്തുനിന്ന് കൊൽക്കത്തയിലേക്ക് ഇനി എല്ലാ ദിവസവും ഒറ്റ സ്റ്റോപ്പ് വിമാനം

 തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 01.40ന് പുറപ്പെട്ട് ചെന്നൈ വഴി വൈകുന്നേരം 6 മണിക്ക് കൊൽക്കത്തയിൽ (6E-6169) എത്തിച്ചേരും. മടക്ക വിമാനം (6E-563) കൊൽക്കത്തയിൽ നിന്ന് 08:15 AM-ന് പുറപ്പെട്ട് 01.05 PM-ന് തിരുവനന്തപുരത്തെത്തും. നേരത്തെ, തിരുവനന്തപുരം-കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് 2 വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം 7.30 മണിക്കൂറിൽ നിന്ന് ഏതാണ്ട് 4.30 മണിക്കൂറായി കുറയും. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ സേവനം പ്രയോജനകരമാകും. തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്നതും പരിഗണനയിലാണ്.

ടോയ്ലെറ്റ് സീറ്റിലിരിക്കുന്ന സ്ത്രീയുടെ ചിത്രമെടുത്ത് വാക്വം ക്ലീനര്‍; എഐ വീണ്ടും ചര്‍ച്ചയാവുന്നു

 വെനെസ്വല: റോബോട്ടിക് വാക്വം ക്ലീനർ ഇന്ന് മിക്ക വീടുകളുടെയും ഭാഗമായി കഴിഞ്ഞു. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഈ വീട്ടുപകരണത്തിന് ആവശ്യക്കാരുമേറെയാണ്. മെക്കാനിക്കൽ സെൻസറുകൾ, ഒപ്റ്റിക്കൽ സെൻസറുകൾ, പ്രത്യേക സോഫ്റ്റ്‌വെയർ എന്നിവ അടിസ്ഥാനമാക്കിയുള്ള റോബോട്ടിക് വാക്വം ക്ലീനറുകൾ ഏറെക്കുറെ തനിയെയാണ് പ്രവർത്തിക്കുന്നത്. വ്യത്തിയാക്കേണ്ട സ്ഥലം ഏതാണോ അത് മാപ്പ് ചെയ്ത് കൊടുക്കുന്ന പണി മാത്രമേയുള്ളൂ. നിശ്ചിത സമയത്തിനകം പണി തീർത്ത് തരും.  ഇത്തരം ഉപകരണങ്ങളെ കണ്ണടച്ച് വിശ്വസിക്കാൻ വരട്ടെ. തരം കിട്ടിയാൽ ഇവയെ സ്വകാര്യതയിലേക്ക് കൈ കടത്തും. അതിന് തെളിവാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ. ഒരു സ്ത്രീ ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ പകർത്തിയതാണ് ഏറെ ചർച്ചയായത്. ഇവ പിന്നീട് സോഷ്യൽ മീഡിയയിൽ വരികയും ചെയ്തു. 2020-ൽ വെനെസ്വലയിലാണ് സംഭവം. ഐ റോബോട്ടിന്റെ റൂംബാ ജെ7 വാക്വം ക്ലീനർ റോബോട്ടിലാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയുണ്ടായത്. എംഐടി ടെക്ക് റിവ്യൂ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എ.ഐ സേവനങ്ങൾ നൽകുന്ന കമ്പനിയിൽ നിന്നാണ് ചിത്രങ്ങൾ ചോർന്നിരിക്കുന്നത്. എഐ സേവനങ്ങൾ നൽകുന്ന കമ്പനിയ

ഇരട്ട സ്ഫോടനം രാഹുൽ ഗാന്ധിക്ക് കൂടുതൽ സുരക്ഷയുമായി ജമ്മു കാശ്മീർ

 ദില്ലി : ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ. സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. സ്ഫോടനത്തിന് പിന്നിൽ എന്തെങ്കിലും ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ സംഭവസ്ഥലത്ത് സൈന്യവും എൻഐഎയും പരിശോധന നടത്തിയിരുന്നു. എൻഐഎ പ്രാഥമിക വിവരശേഖരണവും നടത്തിയിട്ടുണ്ട്. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.  ഇന്നലെ രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. നര്‍വാളിലെ ട്രാൻസ്പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡിലാണ് സ്ഫോടനം. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വര്‍ക്ക് ഷോപ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷം മറ്റൊരു കാറിലും സ്ഫോടനം നടന്നു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ സഹായധനം ജമ്മു കശ്മീർ ലഫ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. ആസൂത്രിതമായ സ്ഫോടനമെന്നാണ് പൊലീസ് പറയുന്നത്. ഐഇഡി ഉപയോഗിച്ച