ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോവിഡ് വകഭേദം അതിവേഗം പടരുന്നു;അമേരിക്കയടക്കം 23 രാജ്യങ്ങളില്‍ 'സിക്കാഡ' സ്ഥിരീകരിച്ചു, ഇന്ത്യയിലും ജാഗ്രത

  വാഷിങ്ടണ്‍: ആഗോളതലത്തിൽ വീണ്ടും ആശങ്ക പടർത്തി കൊറോണ വൈറസിന്റെ പുതിയ വകഭേദം 'സിക്കാഡ' (BA.3.2) അതിവേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുൾപ്പെടെ 23-ലധികം രാജ്യങ്ങളിൽ ഇതിനോടകം കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ വൈറസുകളിൽ നിന്ന് വ്യത്യസ്തമായി 70-ലധികം ജനിതക മാറ്റങ്ങൾ സംഭവിച്ച വകഭേദമാണിതെന്നതാണ് ആരോഗ്യവിദഗ്ധരെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. എന്താണ് സിക്കഡ? 2021ൽ പ്രത്യക്ഷപ്പെട്ട ഒമിക്രോൺ വകഭേദത്തിന്റെ പിൻഗാമിയാണ് BA.3.3. വർഷങ്ങളോളം മണ്ണടിയിൽ ഒളിച്ചിരുന്ന ശേഷം പുറത്തുവരുന്ന 'സിക്കഡ' എന്ന ഷഡ്പദത്തിന്റെ പേരാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്നത്. 2024 അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് BA.3.2 വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്, 2025 ൽ ഇത് കൂടുതൽ വ്യാപകമായി പടരാൻ തുടങ്ങി. ഇപ്പോൾ 20 ലധികം രാജ്യങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വൈറസിന്റെ സ്പൈക് പ്രോട്ടീനിൽ സംഭവിച്ചിട്ടുള്ള 70 മുതൽ 75 വരെയുള്ള മാറ്റങ്ങൾ കാരണം ഇതിന് രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ കെൽപ്പുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

പ്രീമിയം ഇന്ധനങ്ങള്‍ക്ക് വില വര്‍ധന

 " ന്യൂഡല്‍ഹി: പ്രീമിയം ഇന്ധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തി ഇന്ത്യന്‍ ഓയില്‍. എക്‌സ്പി 100 പെട്രോളിന്റെയും എക്‌സ്ട്രാ ഗ്രീന്‍ ഡീസലിന്റെയും വില ഡല്‍ഹിയില്‍ വര്‍ധിപ്പിച്ചതായി കമ്പനി അറിയിച്ചു. എക്‌സ്പി 100 പെട്രോളിന്റെ വില ലിറ്ററിന് 149 രൂപയില്‍ നിന്ന് 160 രൂപയായി ഉയര്‍ന്നു. ആഡംബര കാറുകളും സൂപ്പര്‍ബൈക്കുകളും ലക്ഷ്യമിട്ട് അവതരിപ്പിച്ച 100 ഒക്ടേന്‍ പ്രീമിയം ഇന്ധനമാണിത്. എക്‌സ്ട്രാ ഗ്രീന്‍ ഡീസലിന്റെ വില 91.49 രൂപയില്‍ നിന്ന് 92.99 രൂപയായും വര്‍ധിച്ചു. വിലവര്‍ധനയ്ക്ക് പിന്നിലെ കാരണം ഔദ്യോഗികമായി വ്യക്തമായിട്ടില്ലെങ്കിലും, ആഗോള ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയും പശ്ചിമേഷ്യന്‍ സംഘര്‍ഷവുമാണ് പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം, വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയും കുത്തനെ ഉയര്‍ന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വില മാര്‍ച്ച് ഒന്നിലെ 1,768.50 രൂപയില്‍ നിന്ന് 2,078.50 രൂപയായി. പശ്ചിമേഷ്യന്‍ യുദ്ധത്തിന് പിന്നാലെ 300 രൂപയിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജെറ്റ് ഇന്ധനമായ എടിഎഫിന്റെ വിലയും ഗണ്യമായി ഉയര്‍ന്നു. കിലോ ലിറ്ററിന് 96,638.14 രൂപയില്‍ നിന്ന് 2,07,341.22 രൂപയായി വില...

എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ നാളെ ലോക്സഭയിൽ ചർച്ച

ദില്ലി: വിവാദം കത്തുന്നതിനിടെ എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിന്മേൽ നാളെ ലോക്സഭയിൽ ചർച്ച. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ നിലപാട് കടുപ്പിച്ചു. ബിൽ ആർക്കും എതിരല്ലെന്നും വിദേശഫണ്ടുകൾ ദുരുപയോ​ഗം ചെയ്യാതിരിക്കാനുള്ള ലളിത നടപടിയാണെന്നുമുള്ള കേന്ദ്രസർക്കാർ വാദം സഭാ നേതൃത്വങ്ങൾ പൂർണമായും തള്ളി.

മഴ മുന്നറിയിപ്പ്; മൂന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് വിജയ്ക്കെതിരേ കേസ്

  ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴഗ വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്‌ക്കെതിരെ പെരവല്ലൂര്‍ പോലിസ് കേസെടുത്തു. ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഓഫിസര്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. പൊതുയോഗത്തിനിടെ 30 ഓളം ലൗഡ്സ്പീക്കറുകള്‍ ഉപയോഗിച്ച് വിജയ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും, അയ്യായിരത്തിലധികം ആളുകളുടെ സംഘടിപ്പിച്ചെന്നും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കിയെന്നും ആരോപിക്കുന്നു. പൊതുവഴി തടസ്സപ്പെടുത്തുന്നതിനും ആംബുലന്‍സിന്റെ ഗതാഗതം തടസ്സപ്പെടുത്തുന്നതിനും ഇത് കാരണമായെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, പെരവല്ലൂര്‍ പോലിസ് പൊതുശല്യം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുവഴി തടസ്സപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വിജയ്ക്കൊപ്പം 5,000 ത്തോളം പാര്‍ട്ടി പ്രവര്‍ത്തകരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 23 ന് ഒറ്റ ഘട്ടമായി തമിഴ്നാട് വോട്ടെടുപ്പ് നടക്കും. മെയ് നാലിനാണ് വോട്ട...

യുദ്ധം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച; ഹോര്‍മുസില്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ച് ഇറാന്‍ സുരക്ഷ കൗണ്‍സില്‍

  തെഹ്‌റാന്‍: അമേരിക്കയുടെ നിര്‍ദേശങ്ങളില്‍ നിലപാട് വ്യക്തമാക്കി ഇറാന്‍. യുദ്ധം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ചയെന്ന് അമേരിക്കയോട് ഇറാന്‍. ഇറാന്‍ തുര്‍ക്കി വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങളുടെ മറവില്‍ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. അതേസമയം ഹോര്‍മുസില്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ച് ഇറാന്‍ സുരക്ഷ കൗണ്‍സില്‍. കപ്പലുകള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശം ഏര്‍പ്പെടുത്തി. നിയന്ത്രണത്തിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും. യുഎന്നുമായും തുര്‍ക്കി സംസാരിച്ചു. കടലിടുക്ക് കടന്ന 2 എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക് എത്തും. അതേസമയം 18 കപ്പലുകള്‍ക്ക് കൂടി ഉടന്‍ അനുമതി കിട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആഗോള മരുന്ന് വിതരണ ശൃംഖല തകര്‍ച്ചയില്‍

  ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള മരുന്ന് വിതരണത്തെ ഗുരുതരമായി ബാധിക്കുന്നതായി റിപോര്‍ട്ടുകള്‍. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സവും വ്യോമഗതാഗതത്തിലെ അട്ടിമറികളും ഔഷധ വിതരണ ശൃംഖലയെ തളര്‍ത്തിയിരിക്കുകയാണ്. വിതരണത്തിലെ കാലതാമസം, കയറ്റിറക്കുമതി ചെലവുകളുടെ വര്‍ധന, ഗതാഗത മാര്‍ഗങ്ങളിലെ തടസ്സങ്ങള്‍ എന്നിവ മരുന്ന് വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജീവന്‍ രക്ഷാമരുന്നുകളുടെ ലഭ്യതയില്‍ ഇതിനകം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാന്‍സര്‍ ചികില്‍സയ്ക്കുള്ള മരുന്നുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിതരണം ശക്തമായി ബാധിച്ചിരിക്കുകയാണ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലായി മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെടാനിടയുണ്ടെന്നാണ് പ്രവചനം. ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് നിര്‍ദേശമുണ്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയി

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് സ്റ്റാലിന്‍ വീണ്ടും ജനവിധി തേടുന്നത്. വിപുലമായ റോഡ് ഷോയുടെ അകമ്പടിയോടെ എത്തിയ സ്റ്റാലിന്‍, ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഡല്‍ഹിയും തമിഴ്‌നാടും തമ്മിലുള്ള പോരാട്ടമാണെന്ന് വ്യക്തമാക്കി. എതിരാളികള്‍ ആരായാലും ഡിഎംകെ വിജയം നേടുമെന്ന് ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു

രാജ്യത്ത് സെൻസസ് രണ്ട് ഘട്ടങ്ങളായി നടക്കും; ആദ്യ ഘട്ടം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ

  ന്യൂഡൽഹി: രാജ്യത്ത് സെൻസസ് രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യ ഘട്ടം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയായിരിക്കും. ജാതി സെൻസസ് രണ്ടാം ഘട്ടത്തിലായിരിക്കും നടക്കുക. കേരളത്തിൽ സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെ നടക്കും. വീടുകളിൽ എത്തിയുള്ള വിവരശേഖരണം ജൂലൈ 1 മുതൽ 30 വരെയായിരിക്കുമെന്നും സെൻസസ് ഓഫീസർ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു. സെൻസസ് സമയത്ത് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായിരിക്കും. വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. കോടതികൾക്ക് മുമ്പാകെ തെളിവായി ഹാജരാക്കാനും സാധിക്കില്ല. ആദ്യ ഘട്ടം വീടുകളുടെ എണ്ണം പട്ടികപ്പെടുത്തും. രണ്ടാം ഘട്ടം ജനങ്ങളുടെ എണ്ണവും രേഖപ്പെടുത്തും. സെൻസസിനായി കേന്ദ്രം 11718.24 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സെൻസസ് ഓഫീസർ അറിയിച്ചു. 19 ഭാഷകളിൽ രേഖകൾ തയാറാക്കും. മൊബൈൽ ആപ്പ് വഴിയും സെൻസസ് നടത്തും. പൗരന്മാർക്ക് സ്വയം എന്യൂമറേഷൻ നൽകാൻ സാധിക്കും."

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയും 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ ബുധനാഴ്ച്ച വരെ മഴയും ഇടിമിന്നലും തുടരുമെന്ന സൂചനയും ഉണ്ട്. ഇടിമിന്നല്‍ അതീവ അപകടകാരിയായതിനാല്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കാര്‍മേഘം കാണുന്ന ഘട്ടം മുതല്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക നിര്‍ബന്ധമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയങ്ങളില്‍ വീടുകളുടെ ജനല്‍വാതിലുകള്‍ അടച്ചിടുകയും വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും വേണം. ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരച്ചുവട്ടില്‍ നില്‍ക്കല്‍, ടെറസിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ തുടരല്‍, ജലാശയങ്ങളില്‍ ഇറങ്ങല്‍ തുടങ്ങിയവ അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും. ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചിനാണ് ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മഴ ലഭിക്കുന്നതോടെ കാര്‍ഷിക മേഖലയ്ക്കും കുടിവെള്ള ലഭ്യതയ്ക്കും ഇത് വലിയ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടിമിന്നലുള്ള സമയത്ത് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു."

പണികൾ ഇനിയും പൂർത്തിയായില്ല; ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്

  വയനാട്: ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്. ആദ്യഘട്ടത്തിൽ കൈമാറിയ 178 വീടുകളിൽ ഇനിയും പണികൾ പൂർത്തീകരിക്കാനുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും എങ്ങും എത്തിയിട്ടില്ല. യുദ്ധ കാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും പണികൾ ആരംഭിക്കാത്തത് പുതിയ വിവാദത്തിന് വഴി തുറന്നിട്ടിരിക്കുകയാണ്. മാർച്ച് മാസം ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. 178 വീടുകളുടെ താക്കോലാണ് അന്ന് കൈമാറിയത്. എന്നാൽ വീടുകളിലേക്ക് ആളുകൾക്ക് താമസം മാറാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രിൽ അവസാനത്തോടുകൂടിയോ മെയ് ആദ്യവാരത്തോടുകൂടിയോ വീടുകളിലേക്ക് താമസം മാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു."

സംസ്ഥാനത്ത് ചൂട് കനക്കും; ജാഗ്രത നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

  തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന താപനില സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കാനിടയുള്ളതിനാല്‍ എല്ലാവരും പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

"സഹകരണ വകുപ്പിലെ അഴിമതി; സഹകരണ മന്ത്രിയുടെ വാദം കള്ളമാണെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണമേഖലയില്‍ അഴിമതി ആവര്‍ത്തിക്കുന്നുവെന്നും സഹകരണ മന്ത്രിയുടെ വാദം കള്ളമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കണമെന്ന് മന്ത്രി ഉള്‍പ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നു. ടെന്‍ഡര്‍ ക്ഷണിച്ചത് എത്ര ശാഖകള്‍ക്കാണെന്ന് വ്യക്തമാക്കാന്‍ പോലും തയ്യാറാകുന്നില്ല. പദ്ധതിയിലെ ക്രമക്കേടുകളാണ് താന്‍ പറഞ്ഞത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നത്. ദിനേശ് ബീഡി സഹകരണ സംഘം സമര്‍പ്പിച്ചതിനേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. ദിനേശ് ബീഡി സംഘം വ്യക്തതയില്ലാത്ത ക്വാട്ടാണ് നല്കിയത്. പുറത്ത് വന്നത് 700 കോടി രൂപയുടെ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റില്‍

  കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റില്‍. കഴിഞ്ഞവര്‍ഷം നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെന്‍സി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയില്‍നിന്നാണ് ഒലിയെ പോലിസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പ്രേരിതമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും കെ പി ശര്‍മ ഒലി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അഴിമതിക്കെതിരെ യുവാക്കള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ 19 യുവാക്കളുള്‍പ്പെടെ എഴുപതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ നിരോധനത്തെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള ജനരോഷമായി മാറുകയും ഒലി സര്‍ക്കാരിന്റെ പതനത്തിന് വഴിവെക്കുകയും ചെയ്തു.

മൊബൈൽ റീചാർജ് ; 30 ദിവസത്തെ പ്ലാൻ നിർബന്ധം, ട്രായ് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാ‍ർ

  ന്യൂഡൽഹി: മൊബൈൽ റിചാർജിൽ 30 ദിവസത്തെ പ്ലാൻ നിർബന്ധമാണെന്ന് കേന്ദ്ര വാർത്തവിനിമയ മന്ത്രാലയം. ടെലികോം റെ​ഗലുലേറ്ററി അതോറിറ്റി ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പാർലമെന്റിൽ അറിയിച്ചു. ടെലികോം കമ്പനികൾ 28 ദിവസത്തെ സൈക്കിളിൽ ബില്ലിംഗ് നടത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് വർഷത്തിൽ ഒരു മാസത്തെ അധിക തുക നൽകേണ്ടി വരുന്ന കാര്യം ഉയർത്തി കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രുചിയുടെ രാജാക്കന്മാർ ഇനി പടന്നയിലും മാളിയേക്കൽ മിൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു

  മെഷിനറി സെക്ഷൻ ഉദ്ഘാടനം ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ പി. കെ. ഫൈസൽ നിർവഹിച്ചു. ആദ്യവിൽപ്പന ഐയൂഎംഎൽ പടന്ന പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി. കെ. സി. മുഹമ്മദലി ഹാജി നിർവഹിച്ചു. ശുദ്ധവും ഗുണമേന്മയുള്ള മസാലപ്പൊടികൾ, ധാന്യപ്പൊടികൾ, ബേബി ഫുഡ് ഉൽപ്പന്നങ്ങൾ, വിവിധ തരത്തിലുള്ള എണ്ണകൾ എന്നിവ ലഭ്യമാക്കുന്ന കേന്ദ്രമായി മാളിയേക്കൽ മിൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ നാട്ടുകാർക്കും വ്യാപാര മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

  ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13ല്‍ നിന്ന് മൂന്നു രൂപയായും, ഡീസലിന് ലീറ്ററിന് പത്തില്‍ നിന്ന് പൂജ്യമായും തീരുവ കുറച്ചു. ഇതോടെ ഡീസലിന് നികുതി ഇല്ല. എന്നാല്‍, ചില്ലറ വില്‍പനയില്‍ വില കുറയാന്‍ സാധ്യതയില്ല. പശ്ചിമേഷ്യന്‍ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ കമ്പനികള്‍ക്ക് ആശ്വാസമാണ് നടപടി. കൂടുതല്‍ സ്വകാര്യ എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അധിക എക്‌സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടി. കഴിഞ്ഞ ദിവസമാണ് നയാര കമ്പനി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്. പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. മറ്റ് കമ്പനികള്‍ ഇന്ധന വില കൂട്ടിയിട്ടില്ല. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധവും തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ തെഹ്റാന്‍ ഏര്‍പ്പെടുത്തിയ ഉപരോധവും മൂലം ഉണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി ഇന്ധനവില ...

സ്കൂളിൽ വേനലവധി വെട്ടിച്ചുരുക്കിയെന്ന് വ്യാജ പ്രചാരണം; നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

  തിരുവനന്തപുരം: വേനലവധി വെട്ടിക്കുറച്ചെന്ന വ്യാജ പ്രചാരണത്തിൽ നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു മാസമായി കുറച്ചുകൊണ്ട് ഉത്തരവിറങ്ങിയെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ അനാവശ്യമായ പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. നിലവിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിയതായും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ‌ വാസുകി ഐഎഎസ് പറഞ്ഞു.

ശബരിമല സ്വര്‍ണ്ണമോഷണക്കേസ്; അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിച്ച് ഹൈക്കോടതി

  കൊച്ചി: ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ എസ്ഐടി ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിച്ചു. എസ്പി, എസ് ശശിധരന്‍ നേരിട്ട് ഹാജരായാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. അടച്ചിട്ട കോടതി മുറിയ്ക്കുള്ളിലായിരുന്നു നടപടിക്രമങ്ങള്‍. ദ്വാരപാലക ശില്‍പ്പ പാളിയില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും ശേഖരിച്ച സ്വര്‍ണ്ണസാമ്പിളുകള്‍ ജാംഷഡ്പൂരിലെ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചുവെന്നും ശാസ്ത്രീയ പരിശോധന നടത്താമെന്ന് ദേശീയ ലബോറട്ടറി അറിയിച്ചതായും എസ്‌ഐടി നേരത്ത കോടതിയെ ബോധിപ്പിച്ചിരുന്നു. അതേസമയം, ശബരിമല കൊടിമര പുനപ്രതിഷ്ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലന്‍സ് റിപോര്‍ട്ട് പരിഗണിച്ചാണ് നടപടി. കൊടിമര നിര്‍മാണത്തിനായി ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിച്ച സ്വര്‍ണം പൂര്‍ണമായും ഇതിനായിത്തന്നെ ഉപയോഗിച്ചുവെന്നും രേഖകളില്ലാതെ സ്വര്‍ണം കൈപ്പറ്റിയതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും വിജിലന്‍സ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷം നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു

  കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെഎം അഷ്‌റഫ് നാമനിർദ്ദേശപത്രിക പിന്‍വലിച്ചു. വ്യാഴാഴ്ച രാവിലെ ഉപ്പളയില്‍ സംസ്ഥാന പ്രസിഡണ്ട് ലത്തീഫിന്റെ സാന്നിധ്യത്തില്‍ നടന്ന എസ്ഡിപിഐ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയ ശേഷം ഉച്ചയോടെ കലക്ടറേറ്റിലെത്തി പത്രിക പിന്‍വലിച്ചത്. മഞ്ചേശ്വരത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതിനെ ചൊല്ലി ഉപ്പളയില്‍ ചേര്‍ന്ന യോഗത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നതെന്നാണ് പുറത്തു വരുന്ന വിവരം. പാര്‍ട്ടി പറഞ്ഞിട്ടാണ് മത്സരിക്കാന്‍ പത്രിക നല്‍കിയത്. ഇതേ നേതൃത്വം തന്നെ പിന്‍വലിക്കാന്‍ പറയുന്നു. ഇതു ശരിയായ രീതിയല്ലെന്നു പറഞ്ഞ് യോഗത്തില്‍ നിന്നു ഇറങ്ങിയ ശേഷമാണ് അഷ്റഫ് പത്രിക പിന്‍വലിച്ചത്. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളിലും രാജിവയ്ക്കുന്നതായും അഷ്‌റഫ് വാര്‍ത്താ ലേഖകരോട് പറഞ്ഞു

ആലൂർ യുഎഇ നുസ്രത്തുൽ ഇസ്ലാം സംഘത്തിന് പുതിയ ഭാരവാഹികൾ

  അജ്മാൻ:- ആലൂർ പ്രവാസി കൂട്ടായ്മയായ സംഘം വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു. യോഗം പ്രസിഡൻറ് സൈഫുദ്ദീൻ എം കെ അധ്യക്ഷത വഹിച്ചു, ടി കെ മൊയ്തീൻ കബീർ എ എം തുടങ്ങിയവർ സംസാരിച്ചു, കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു, വിവാഹ ധനസഹായം,പള്ളി പുരോഗമതിക്ക് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. പുതിയ കമ്മിറ്റി ഭാരവാഹികളായി  പ്രസിഡൻറ് അഷറഫ് കോളോട്ട്, ജനറൽ സെക്രട്ടറി ജാബിർ ടി എ, ട്രഷറർ ഇർഷാദ് ടി കെ, വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ എം കെ, ജോയിൻ സെക്രട്ടറി ലത്തീഫ് തലപ്പാടി എന്നിവരെയും തിരഞ്ഞെടുത്തു.

യു.പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; ലീഗ് നേതാവിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

  തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്‌ക്കെതിരായ ലീഗ് നേതാവിന്റെ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. ഒരു മണിക്ക് മുന്‍പ് നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.ഖേല്‍ക്കറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. കായംകുളം യുഡിഎഫ് കണ്‍വീനര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ പരാതി നല്‍കിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷനാണ് പരാതി നല്‍കിയത്. അധിക്ഷേപ പരാമര്‍ശം നടത്തിയ ഇര്‍ഷാദിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.

കേരള നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

  നുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. ആകെ 1,254 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ 269 പേരുടെ പത്രികകള്‍ തള്ളിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്.

കാസര്‍കോട്ട് പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം

കാസര്‍കോട്: ചെറുവത്തൂരില്‍ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം. കൈതക്കാട് സ്വദേശി യു കെ കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.15ഓടെയാണ് സംഭവം. പ്ലാന്റില്‍ നിന്നും വന്‍തോതില്‍ തീയും കറുത്ത പുകയും ഉയരുന്നുണ്ട്. പുനരുപയോഗത്തിനായി പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്, പേപ്പര്‍, തുണികള്‍, ചെരിപ്പുകള്‍ എന്നിവയിലേക്കാണ് തീ പടര്‍ന്നത്. ഇവയിലേക്ക് വളരെ പെട്ടന്ന് തീ വ്യാപിക്കുകയായിരുന്നു. തൃക്കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്നായി അഞ്ച് യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും സംയുക്തമായാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. നിലവില്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ മറ്റ് നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; പോസ്റ്റിട്ട സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് കൂട്ടത്തോടെ നോട്ടീസ്

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്ക് കേരള പൊലീസ് കൂട്ടത്തോടെ നോട്ടീസ് അയച്ചു. ഈ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശപ്രകാരമാണെന്ന് പൊലീസ് വ്യക്തമാക്കി. ഔദ്യോഗിക വിശദീകരണം വന്നിട്ടും തുടരുന്ന ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നാണ് കമ്മീഷന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെക്കൊണ്ട് നോട്ടീസ് അയപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്. വിഷയത്തിൽ ഇതുവരെ 270 എക്സ് (ട്വിറ്റർ) ഹാൻഡിലുകൾക്കാണ് പൊലീസ് നോട്ടീസ് അയച്ചിട്ടുള്ളത്. ഇതിനുപുറമെ 200 ഫെയ്സ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ പോസ്റ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും, ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്

താപനില വര്‍ധിക്കുന്നു; കാസര്‍കോട് ഉള്‍പ്പെടെ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: വേനല്‍ച്ചൂടി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 12 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനും ഇടയുണ്ടെന്ന് മുന്നറിയിപ്പ് പറയുന്നു. രാവിലെ 10 മണി മുതല്‍ മൂന്നു മണി വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക പ്രകടമാകുന്നത്. ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കാന്‍ മുന്നറിയിപ്പില്‍ പറയുന്നു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്...

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടിസ്

  ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും ഡല്‍ഹിയിലെ ഓഫീസുകള്‍ ഒഴിയാന്‍ നോട്ടിസ്. ഡല്‍ഹിയില്‍ എഐസിസിയുടെ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ കെട്ടിടവും യൂത്ത് കോണ്‍ഗ്രസിന്റെ റെയ്‌സിന റോഡില്‍ അഞ്ചാം നമ്പര്‍ കെട്ടിടവും ഒഴിയണമെന്നാണ് ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ച്ച് 28നുള്ളില്‍ ഒഴിയണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. 1978 മുതല്‍ എഐസിസിയുടെ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരികയാണ് ഈ കെട്ടിടം.

സോണിയാ ഗാന്ധി ആശുപത്രിയിൽ; കോഴിക്കോട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

  കോഴിക്കോട്: കോഴിക്കോട് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഹുല്‍ ഗാന്ധി എത്തില്ല. സോണിയാ ഗാന്ധി ആശുപത്രിയിൽ ആയതിനാലാണ് രാഹുൽ പങ്കെടുക്കാത്തത്. പകരം മല്ലികാർജുൻ ഖാർഗെ ഗ്യാരണ്ടി ബസ് ഫ്ലാഗ് ഓഫ് ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. നെഞ്ചുവേദനയെ തുടർന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയ. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രിംകോടതി

  ഡൽഹി: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രിംകോടതി. ജാമ്യം റദ്ദാക്കണമെന്ന അതിജീവതയുടെ ഹരജിയിലാണ് കോടതി നടപടി. എന്നാൽ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിതക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രിംകോടതി ഒഴിവാക്കി. വിധിയിലെ നാല് ഖണ്ഡികയാണ് ഒഴിവാക്കിയത്. ബലാത്സംഗക്കേസിൽ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം. എന്നാൽ, ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല.ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ തങ്ങൾ താൽപര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങ്ങുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സര്‍വകക്ഷി യോഗം ഇന്ന് ഡല്‍ഹിയില്‍

  ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം നീണ്ട് പോകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് ഡല്‍ഹിയിലാണ് യോഗം. യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സംസാരിച്ചിരുന്നു. പശ്ചിമേഷന്‍ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് സംസാരം നടന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചത് ഉള്‍പ്പടെ ചര്‍ച്ച ചെയ്തു.

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

  സംസ്ഥാനത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) ...

നിയമസഭ തെരഞ്ഞെടുപ്പ്; വിധി നിർണയിക്കുന്നത് 2.71 കോടി വോട്ടർമാർ

  തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. മൊത്തം വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് വോട്ടർപട്ടികയിലുള്ളത്. പട്ടികയിൽ 2,42,093 പ്രവാസി വോട്ടർമാരുണ്ട്. അതിൽ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളും 8 ട്രാൻസ്‌ജെൻഡർമാരുമുണ്ട്. 53,984 സർവീസ് വോട്ടർമാരാണ് ഉള്ളത്. 51,330 പുരുഷന്മാരും 2654 സ്ത്രീകളുമാണ് സർവീസ് വോട്ടർമാരായി ഉള്ളത്. മാർച്ച് 15 വരെ ലഭിച്ച അപേക്ഷ പ്രകാരമുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയേക്കൾ 2 ലക്ഷത്തോളം വോട്ടർമാർ അധികമുണ്ട്. 2.69 കൊടി വോട്ടർമാരായിരുന്നു എസ്‌ഐആർ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്

ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്ന് യുഡിഎഫിൻ്റെ പരാതി; രാജീവ് ചന്ദ്രശേഖറിൻ്റെ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു

  തിരുവനന്തപുരം: ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്ന യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേമത്തെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു. അവസാനം പരിഗണിക്കാമെന്നാണ് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് പരാതി.

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും

  തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവിയില്‍ തുടരും. പേരാവൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുമ്പോഴും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് അറിയിച്ചതോടെ, അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരട്ടെ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സണ്ണി ജോസഫിനെ മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി. കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, എം എ വാഹിദ്, മര്യാപുരം ശ്രീകുമാര്‍ എന്നിവര്‍ അടങ്ങിയ നാലംഗ സമിതിക്കാണ് രൂപം നല്‍കിയത്

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്

  തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1,252 പേരാണ് പത്രിക നല്‍കിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി ഇന്നലെയാണ് അവസാനിച്ചത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കള്‍. സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടര്‍മാരാണ് കേരളത്തില്‍ വിധിയെഴുതുന്നത

ഗാര്‍ഹികസിലിണ്ടറുകളിലെ എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ നീക്കം

  ന്യൂഡല്‍ഹി: പാചകവാതക ക്ഷാമം തടുക്കാനായി ഗാര്‍ഹികസിലിണ്ടറുകളിലെ എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ നീക്കം. സാധാരണയായി 14.2 കിലോ എല്‍പിജിയാണ് ഒരു ഗാര്‍ഹികസിലിണ്ടറിനുള്ളില്‍ നിറയ്ക്കുന്നത്. ഇത് 10 കിലോയായി കുറയ്ക്കാനാണ് ആലോചിക്കുന്നത്.കൂടുതല്‍ ആളുകളിലേക്ക് എല്‍പിജി എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ നടപടി പ്രാബല്യത്തിലാക

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

  കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ നിയമിക്കണമെന്ന കോടതി നിര്‍ദേശം നടപ്പിലാക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് അധികാര പരിധി വിട്ടെന്നാണ് വെള്ളാപ്പള്ളിയുടെ വാദം. തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിച്ചില്ല എന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തലില്‍ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനില്‍ക്കില്ലെന്നും ഹരജിയില്‍ ചൂണ്ടികാട്ടി.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്. 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. പാലക്കാട് ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ചൂട് കൂടുന്നത് കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

എൽപിജി പ്രതിസന്ധി: അടിയന്തര നടപടികളുമായി കേന്ദ്രം

 എൽപിജി പ്രതിസന്ധി: അടിയന്തര നടപടികളുമായി കേന്ദ്രം ന്യൂഡൽഹി: എൽപിജി പ്രതിസന്ധിയിൽ അടിയന്തര നടപടികളുമായി കേന്ദ്രം. ഹ്രസ്വകാല ദീർഘകാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അവശ്യവസ്തു ക്ഷാമം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.അമേരിക്കയിലെ ടെക്സസിൽ നിന്നും ഇന്നലെ മംഗലാപുരം തുറമുഖത്തെത്തിയ എൽപിജി നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് യോഗം ചേർന്നത്. മന്ത്രിതല സെക്രട്ടറിതല സമിതികൾ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. സംസ്കൃത വസ്തുക്കൾക്ക് ബദൽ വഴി തേടും, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയും, രാസവള ലഭ്യത ഉറപ്പാക്കുന്നതും യോഗത്തിൽ ചർച്ച ചെയ്തു.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒമ്പത് ജില്ലകളിൽ ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഗ്രീൻ അലേർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഗ്രീൻ അലർട്ടാണ്. ചൊവ്വാഴ്‌ച ആലപ്പുഴ, കോട്ടയം, തൃശൂർ. വയനാട്, കണ്ണൂർ ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്‌ച വയനാട്, കണ്ണൂർ ജില്ലകളിൽ ഗ്രീൻ അലേർട്ടാണ്.

കാസര്‍കോട് ഷാനവാസ് പാദൂര്‍, വള്ളിക്കുന്ന് സി.പി മുസ്തഫ, താനൂര്‍ മുഹമ്മദ് സമീര്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി

  തിരുവനന്തപുരം: അവശേഷിച്ച മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. കാസര്‍കോട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഷാനവാസ് പാദൂര്‍, താനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുഹമ്മദ് സമീര്‍, വള്ളിക്കുന്നില്‍ ഐഎന്‍എല്‍ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഡ്വ. സി.പി മുസ്തഫ എന്നിവരെയാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. ഇതോടെ 140 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. തിരുവനന്തപുരത്ത് നടന്‍ സുധീര്‍ കരമനയെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും.

കാസർകോട്ട് പുഴയിൽ അവശനിലയിൽ കണ്ടെത്തിയ ബിഎൽഒ മരിച്ചു

  കാസർകോട്: കാസർകോട് മൊഗ്രാൽ കടവത്ത് പുഴയിൽ അവശനിലയിൽ കണ്ടെത്തിയ ബിഎൽഒ മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശിയും ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്. മൊഗ്രാൽ പുത്തൂർ ഒന്നാം ബൂത്ത് ബിഎൽഒ ആണ്. രാവിലെ ഏഴ് മണിയോടെയാണ് സവാദ് വീട്ടിൽ നിന്ന് ഇറങ്ങിയത്. നാട്ടുകാരും അയൽക്കാരും നടത്തിയ തെരച്ചിൽ കടവത്ത് പുഴയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

  കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. കേസിൻ്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയിൽ വാദം നടന്നത്. കേസ് അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യം ആയി കണക്കാക്കി വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കുറ്റം ചെയ്‌തത് കരുതികൂട്ടി അല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണം എന്നും പ്രതിഭാഗവും വാദിച്ചു. സെഷൻസ് ജഡ്ജ് പി. എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കൾ ഉൾപ്പെടെ കോടതിയിൽ എത്തി."

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനും ജാമ്യം

  തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനും ജാമ്യം. ഇരുവരുടെയും റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനാല്‍ സ്വഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്‌ഐടി ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും ജാമ്യം ലഭിക്കാന്‍ കാരണമായി. ഇരു കേസുകളിലും ജാമ്യം ലഭിച്ച ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ പത്തായി. ഇതില്‍ എട്ടുപേര്‍ക്കും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതുടര്‍ന്നുള്ള സ്വഭാവിക ജാമ്യമാണ് ലഭിച്ചത്.

ഡോ. വന്ദനദാസ് കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച

  കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ്സര്‍ജന്‍ ഡോ. വന്ദനദാസിനെ(25)കുത്തിക്കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ശനിയാഴ്ച. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പ്രായശ്ചിത്തം ചെയ്യാന്‍ പറ്റുമോ എന്ന് കോടതിയോട് സന്ദീപ് ചോദിച്ചു. അമ്മക്ക് താന്‍ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു. പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ അമ്മയെ കാണാന്‍ അവസരം നല്‍കണമെന്ന് പ്രതി സന്ദീപ് ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; അയോഗ്യത തുടരും

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അയോഗ്യതയിൽ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. നിലവിലുള്ള സ്ഥിതി തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം അനുവദിച്ചില്ല. അപ്പീൽ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വെള്ളാപ്പള്ളിയെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം.എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങി മുഴുവൻ ബോർഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കി. 2024 നൽകിയ ഹരജിയിൽ കമ്പനി ആക്ട് പ്രകാരമാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഉത്തരവ്."

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാഹചര്യത്തെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കാര്‍മേഘങ്ങള്‍ ദൃശ്യമാകുന്ന ഘട്ടത്തില്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ എല്ലായ്‌പ്പോഴും കാഴ്ചയില്‍പ്പെടണമെന്നില്ലാത്തതിനാല്‍ ജാഗ്രതയില്‍ ഇളവ് വരുത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുകയും തുറസായ ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം.

ഹൈക്കമാന്‍ഡ് തീരുമാനം; കണ്ണൂരില്‍ കെ സുധാകരന്‍ മല്‍സരിക്കും

കണ്ണൂര്‍: കണ്ണൂരില്‍ കെ സുധാകരന്‍ മല്‍സരിക്കാന്‍ തീരുമാനം. എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ സുധാകരന്‍ സ്വതന്ത്രനായി മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. അങ്ങനെ കെ സുധാകരന് പാര്‍ട്ടി വഴങ്ങുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച സുധാകരന്‍, 'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം', എന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മല്‍സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.

ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

  കൊല്ലം: ഡോക്ടര്‍ വന്ദനദാസ് കൊലക്കേസില്‍ കോടതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം എന്നതാണ് പ്രോസിക്യൂഷന്‍ വാദം. വിധി കേള്‍ക്കാന്‍ വന്ദനയുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തും. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ഡോക്ടര്‍ വന്ദന ദാസിനെ കൊലപെടുത്തിയ കേസില്‍ പ്രതി കുടവട്ടൂര്‍ സ്വദേശി സന്ദീപ് കുറ്റക്കാരന്‍ ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, വധശ്രമം, സ്ത്രീകള്‍ക്ക് എതിരെ ഉള്ള അതിക്രമം ഉള്‍പ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളില്‍ എല്ലാം പ്രതി കുറ്റക്കാരന്‍ എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും വാദങ്ങള്‍ അവതരിപ്പിക്കും.

മാസപ്പിറ കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

അബുദാബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ വെള്ളിയാഴ്ച. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാൾ. വിവിധ രാജ്യങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ശവ്വാൽ പിറവി ദൃശ്യമായില്ലെന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

 " തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

വടകരയില്‍ കെ.കെ രമ ആര്‍എംപി സ്ഥാനാര്‍ഥി; എല്ലാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും

  കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കെ.കെ രമ യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥിയാകും. എല്ലാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. തിരുവനന്തപുരം കോവളത്ത് എല്‍ഡിഎഫ് പൊതുസ്വതന്ത്രനാണ് സ്ഥാനാര്‍ഥി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഭഗത് റൂഫസ് സ്ഥാനാര്‍ഥിയാകും.

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യപ്രകാശത്തിന്റെ തീവ്രത വര്‍ധിച്ചതിനെ തുടര്‍ന്ന് അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യുവി നിരക്ക് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക എട്ടു മുതല്‍ പത്തു വരെയാണ് ഓറഞ്ച് അലേര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്. അതേസമയം കൊട്ടാരക്കര, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. സൂര്യന്റെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ക്ക് ദീര്‍ഘസമയം നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്ര പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മത്സരിക്കാനുറച്ച് കെ.സുധാകരൻ; കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങാന്‍ സ്റ്റാഫംഗങ്ങൾക്ക് നിര്‍ദേശം നല്‍കി

  ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന കെപിസിസി-ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കിടെ കെ.സുധാകരന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഡല്‍ഹി കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങാന്‍ കെ.സുധാകരന്‍ നിര്‍ദേശം നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്‍ഒസി വാങ്ങുന്നത്. സുധാകരന്റെ സ്റ്റാഫംഗങ്ങള്‍ കേരള ഹൗസിലെത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമുടി കയറവേയാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തരത്തില്‍ സുധാകരന്റെ പുതിയ നീക്കം. സീറ്റ് നല്‍കിയാലല്ലാതെ സുധാകരനെ അനുനയിപ്പിക്കാനാവില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നതായാണ് പുറത്തുവരുന്ന വിവരം. സ്വതന്ത്രനായി കെ.സുധാകരന്‍ മത്സരിക്കുകയാണെങ്കില്‍ എംപി സുധാകരന്‍ രാജിവെക്കേണ്ടി വരുമെന്നും ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ക്ഷീണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് നേതൃത്വം. ഇളവ് നല്‍കിയാലും ഇല്ലെങ്കിലും കണ്ണൂരില്‍ നിയമസഭാ അങ്കത്തിന് ഇറങ്ങാന്‍ സുധാകരന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം."

കാസര്‍കോട്ട് കല്ലട്ര മാഹിന്‍; ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

      കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിനു വാശിയേറിയ മത്സരം നടന്ന കാസര്‍കോട്ട് കല്ലട്ര മാഹിനെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നു വൈകിട്ടു പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫാണ് സ്ഥാനാര്‍ത്ഥി. പുതുതായി മത്സരിക്കുന്ന കൊല്ലം ജില്ലയിലെ പുനലൂര്‍, ചേലക്കര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീടു തീരുമാനിക്കും. 27 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് മത്സരിക്കുക. അതില്‍ 25 എണ്ണത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ലീഗിന്റെ പ്രമുഖ നേതാക്കന്മാര്‍ സ്ഥാനാര്‍ത്ഥികളാണ്. കാസര്‍കോട്ട് സ്ഥാനാര്‍ത്ഥി പ്രശ്‌നം പാര്‍ട്ടിക്കു കീറാമുട്ടിയായതിനെ തുടര്‍ന്ന് പാണക്കാട് തങ്ങള്‍ ഇന്ന് എന്‍എ നെല്ലിക്കുന്നിനെയും മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെയും പാണക്കാട്ടേക്ക് വിളിച്ചിരുന്നു.

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീൽ ഹൈക്കോടതി തള്ളി

  കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ആന്‍റണി രാജുവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. വിചാരണക്കോടതി വിധിച്ച മൂന്നുവര്‍ഷം തടവ് നിലനില്‍ക്കും.ഹൈക്കോടതി സിംഗിൾ നെഞ്ചിന്റെതാണ് ഉത്തരവ്.അപ്പീലിലെ ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എംപി,എംഎൽഎമാർക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ജഡ്ജ് ജസ്റ്റീസ് സി. ജയചന്ദ്രൻ ആണ് ഹരജി തള്ളിയത്. ആന്റണി രാജുവിന്റെ ശിക്ഷ വിധി നടപ്പാക്കുന്നത് സേഷൻസ് കോടതി തടഞ്ഞെങ്കിലും കേസിൽ കുറ്റകാരൻ ആണെന്ന കണ്ടെത്തൽ സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.

ടി.കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

  കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തില്‍ പാര്‍ട്ടിക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് നടന്ന വിശദീകരണ വാര്‍ത്താസമ്മേളനത്തിലാണ് ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജന്‍ അറിയിച്ചത്. എതിരാളുകളുമായി ഒത്തുകളിക്കുന്ന ടി.കെ ഗോവിന്ദന്‍ രാഷ്ട്രീയ വഞ്ചന കാണിച്ചെന്ന് ജയരാജന്‍ പറഞ്ഞു. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ അങ്ങേയറ്റം നീചമായാണ് ടി.കെ ഗോവിന്ദന്‍ അവതരിപ്പിച്ചതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി രാഗേഷ് പറഞ്ഞ

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്ക് തിരിച്ചടി, കേസില്‍ പങ്കില്ലെന്ന വിചാരണക്കോടതി പരാമര്‍ശം റദ്ദാക്കി ഹൈക്കോടതി

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് തിരിച്ചടി. തന്ത്രിക്ക് കേസില്‍ പങ്കില്ലെന്ന വിചാരണക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍ തന്ത്രിക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ തന്ത്രിക്ക് അനുവദിച്ച സ്വാഭാവിക ജാമ്യം റദ്ദാക്കണമെന്നും എസ്‌ഐടി അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു. കട്ടിളപാളികള്‍ കൊടുത്തുവിട്ടതില്‍ തന്ത്രിക്ക് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നും തന്ത്രി ദേവസ്വം മാന്വല്‍ ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസില്‍ തന്ത്രിയുടെ സാമ്പത്തിക സ്ഥിതി ഒരു തെളിവല്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്നുമായിരുന്നു കൊല്ലം വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. ഈ പരാമര്‍ശങ്ങളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍

 കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാൾ വിധിക്കും. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു. 2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരകൃത്യം അരങ്ങേറിയത്. ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ അടക്കം ആക്രമിച്ചു. ഡോക്ടർ വന്ദനാ ദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രിയിൽ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്കൂൾ അധ്യാപകനായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവ...