ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജില്ല കടുത്ത വരള്‍ച്ചയിലേക്ക്; മഞ്ഞപ്പിത്തത്തിനെതിരെ മുന്‍കരുതല്‍ വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

കാസര്‍കോട്: കടുത്ത വേനലിനൊപ്പം കാസര്‍കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിച്ചു. വരള്‍ച്ച മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് യോഗം അറിയിച്ചു. കുടിവെള്ളം വിതരണം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് തനത് ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുവാന്‍ സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും എം.സി.എഫ്. ചെക്ക് ലിസ്റ്റ് ഉടന്‍ നല്‍കുവാനും എ.ഡി.എം നിര്‍ദ്ദേശിച്ചു. ജല സ്രോതസ്സുകളെ മലിനീകരിക്കുന്നത് തടയുന്നതിന് പഞ്ചായത്ത് തലത്തില്‍ ഒരു സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ പരീക്ഷാ ഹാളുകളില്‍ കുടിവെള്ളവും, വെന്റിലേഷനും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാണ്. ഉയര്‍ന്ന താപനില അനുഭവപ്പെടുന്നതിനാല്‍ തൊഴില്‍ സമയങ്ങള്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ ഇടവേള നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സ്‌ക്വാഡ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. മൃഗങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതിന് വേണ്ടി 22 വാട്ടര്‍ പൂള്‍സ് സ

സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം, ശമ്പളവും പെന്‍ഷനും വൈകില്ല; കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി

തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി. ഇതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ലെന്ന് ഉറപ്പായി.   മാർച്ച് മാസം സാമ്പത്തിക വര്‍ഷാവസാനമാണ്. 25000 കോടിയെങ്കിലും സർക്കാരിന് ആവശ്യമാണ്. ഓര്‍ഡ്രാഫ്റ്റ് പരിധിയും കഴിഞ്ഞ് ട്രഷറി പ്രവര്‍ത്തനം പ്രതിസന്ധിയിലായേക്കുമെന്ന ഘട്ടത്തിലാണ് സർക്കാരിന് താൽകാലിക ആശ്വാസമെന്ന നിലയിൽ കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയത്. 2736 കോടി നികുതി വിഹിതവും ഐ ജി എസ് ടി വിഹിതവും ചേര്‍ത്താണ് തുക. ഇതോടെ ശമ്പളം പെൻഷൻ വിതരണം മുടക്കമില്ലാതെ നടക്കുമെന്ന് ഉറപ്പായി. ശമ്പള വിതരണത്തിനുള്ള നടപടികളെല്ലാം പൂര്‍ത്തിയതിനാൽ പണം അനുവദിക്കാൻ മറ്റ് തടസങ്ങളില്ലെന്നാണ് ട്രഷറിയുടെ വിശദീകരണം. നിക്ഷേപ സമാഹരണം നടത്തി പണം എത്തിക്കാനുള്ള പരിശ്രമവും നടക്കുന്നുണ്ട്. പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. 91 ദിവസത്തെ നിക്ഷേപത്തിന് നിലവിലുള്ള പലിശ നിരക്ക് 5.9 ശതമാനത്തിൽ നിന്ന്

സിപിഎം നേതാവ് പി ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; എട്ട് ആര്‍എസ്എസ് നേതാക്കളെ വെറുതെവിട്ടു, രണ്ടാം പ്രതി കുറ്റക്കാരന്‍

കൊച്ചി: സിപിഎം നേതാവ് പി ജയരാജനെ തിരുവോണ നാളില്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ എട്ട് ആര്‍എസ്എസ് നേതാക്കളെ ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതികളും സര്‍ക്കാരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കി. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4), എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. വധശ്രമത്തിനടക്കം പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ ആറുപേരെ വിചാരണക്കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ആര്‍എസ്എസ് ജില്ലാ, താലൂക്ക് കാര്യവാഹക് ഉള്‍പ്പെടെയുളളവരായിരുന്നു പ്രതികള്‍. 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കേരളത്തില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്ക

അഴിമതിയാരോപണം: മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട വിജിലന്‍സ് പരിശോധന; തിരിമറി കണ്ടെത്തി

കാസര്‍കോട്: വോട്ടര്‍പട്ടികയുടെ പേരില്‍ അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഘം ഇന്നലെ മധൂര്‍ പഞ്ചായത്ത് ഓഫീസില്‍ മണിക്കൂറുകളോളം പരിശോധന നടത്തി. രാവിലെ ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക പകര്‍പ്പെടുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഡി.വൈ.എസ്.പി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഞ്ചായത്തിന് വന്‍ സാമ്പത്തികനഷ്ടമുണ്ടാക്കും വിധത്തിലുള്ള ക്രമക്കേട് നടന്നതായാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്. വോട്ടര്‍ പട്ടിക അച്ചടിയുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ വിജിലന്‍സ് പരിശോധിച്ചു. എട്ടോളം ജീവനക്കാരുടെ സഹായത്തോടെ വോട്ടര്‍ പട്ടികയുടെ എണ്ണം തിട്ടപ്പെടുത്തി. ക്വട്ടേഷന്‍ ക്ഷണിക്കാതെയും അധിക തുക അനുവദിച്ചും വോട്ടര്‍പട്ടികയുടെ പകര്‍പ്പ് വാങ്ങി സാമ്പത്തിക തിരിമറി നടത്തിയെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ നിന്ന് വോട്ടര്‍പട്ടിക ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്തതിന്റെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്. അരല

സർക്കാരിന് നേട്ടം; ഗവർണർ തീരുമാനം നീട്ടി, ലോകായുക്ത ഭേദഗതി ബില്ലിന് അതിവേഗം അംഗീകാരം നൽകി രാഷ്ട്രപതി ഭവൻ

തിരുവനന്തപുരം: ലോകായുക്ത ബില്ലിൽ രാഷ്ട്രപതിയുടെ അം​ഗീകാരം വരുന്നത് അതിവേ​ഗം. സർക്കാരുമായുള്ള പോരിനിടെ നവംബറിൽ ​ഗവർണർ അയച്ച ബില്ലിനാണ് രാഷ്ട്രപതി ഭവന്റെ അം​ഗീകാരം ലഭിച്ചത്. ​ഗവർണർ തീരുമാനം നീട്ടിക്കൊണ്ടുപോയ ബില്ലിൽ രാഷ്ട്രപതി അനുകൂല നിലപാടെടുത്തത് സർക്കാരിന് വലിയ നേട്ടമാണ്. അതേസമയം മുഖ്യമന്ത്രിയെ രക്ഷിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലെ ഒത്തുകളിയാണെന്ന് പ്രതിപക്ഷം ഉന്നയിക്കാൻ സാധ്യതയുണ്ട്. അഴിമതിക്കെതിരായ രാജ്യത്തെ ഏറ്റവും ശക്തമായ നിയമമായിരുന്ന കേരളത്തിലെ ലോകായുക്ത നിയമം. അതിൽ വെള്ളം ചേർക്കുന്ന ബില്ലിനാണ് ഇപ്പോൾ രാഷ്ട്രപതി അം​ഗീകാരം നൽകിയിരിക്കുന്നത്. 2023 നവംബർ 28 നാണ് സർക്കാരുമായുള്ള പോരിനിടെയാണ് ലോകായുക്ത ബിൽ ഉൾപ്പെടെ ഏഴ് ബില്ലുകൾ ​ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ​ഗവർണറുടെ അസാധാരണ നടപടി. സാധാരണ രാഷ്ട്രപതി ഭവന് വിട്ട ബില്ലുകൾ ഒന്നും രണ്ടും വർഷം തീരുമാനമാകാതെ കിടക്കാറുണ്ട്. എന്നാൽ ഈ തീരുമാനം മൂന്നു മാസത്തിനകമായിരുന്നു. കേന്ദ്ര സർ

റിയാസ് മൗലവി വധം; വിധി വീണ്ടും മാറ്റിവെയ്ക്കാന്‍ സാധ്യത

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ ഇന്ന് വിധി പറയില്ലെന്ന് സൂചന. വിധി പറയേണ്ട ജഡ്ജി കെകെ ബാലകൃഷ്ണന്‍ സ്ഥലത്തില്ലെന്ന വിവരമാണ് കോടതി ജീവനക്കാരില്‍ നിന്നും പൊലീസിന്‍ നിന്നും ലഭിക്കുന്നത്. അതിനാല്‍ ഇന്ന് 11 മണിക്ക് കോടതി ചേരുന്നതോടെ പുതിയ തീയതി അറിയിക്കുമെന്നും വിവരമുണ്ട്. പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് വിധി പറയേണ്ടിയിരുന്നത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് മൂന്നംഗസംഘം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ബി.ജെ.പി പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

കോഴിയിറച്ചി വില കുതിക്കുന്നു

കണ്ണൂർ: കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപ വരെയാണ് വര്‍ദ്ധിച്ചത്. കോഴിക്ക് കിലോയ്ക്ക് 140 മുതല്‍160 രൂപ വരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വില. ഇറച്ചിക്ക് കിലോയ്ക്ക് 220 മുതല്‍240 രൂപയാണ് നിരക്ക്. ഒരു മാസം മുമ്പുവരെ തൂവലോടു കൂടെ 100 രൂപയ്ക്ക് താഴെയും ഇറച്ചിക്ക് 200ല്‍ താഴെയുമായിരുന്നു വില. റംസാന്‍ മാസം അടുത്തതിനാല്‍ വില ഇനിയും കൂടുമെന്ന ആശങ്കയിലാണ് ജനം.

എസ്എസ്എൽസി പരീക്ഷ മാർച്ച് 4ന് ആരംഭിക്കും; എഴുതുന്നത് 4,27,105 വിദ്യാർഥികൾ

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷ മാർച്ച് 4ന് ആരംഭിക്കും. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 ഉൾപ്പെടെ ആകെ 2,971 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 വിദ്യാർഥികളും പരീക്ഷ എഴുതും."

എട്ടാം പ്രതി ദിലീപിന് ഹൈക്കോടതിയിൽ ആശ്വാസം, നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല

കൊച്ചി : ഓടുന്ന കാറിൽ പട്ടാപ്പകൽ മലയാളം സിനിമാ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കോടതിയിൽ താൽക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും  ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.  ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് സർക്കാർ ഹർജിയിൽ ആരോപിച്ചത്. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നായിരുന്നു ഹൈക്കോടതിയെ സർക്കാർ സമീപിച്ചത്.

മുനമ്പം മുഹിയുദ്ധീൻ ജുമാ- മസ്ജിദ് ഗോൾഡൻ ജൂബിലി ഫെബ്രുവരി 29 മുതൽ മാർച്ച്‌ 3വരെ, ഒരുക്കങ്ങൾ പൂർത്തിയായി

  ചട്ടഞ്ചാൽ: മുനമ്പം മുഹിയുദ്ധീൻ ജുമാ- മസ്ജിദ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 29 വ്യാഴാഴ്ച മഗിരിബ് നിസ്കാരത്തിനു ശേഷം സ്വലാത്ത് മജ്ലിസിന്നും അസ്മാഉൽ ബദ്രിയ മജിലിസിന്നും പ്രഗൽഭ പണ്ഡിതനും മുനമ്പം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകും. തുടർന്ന് മുനമ്പം ജുമാ മസ്ജിദ് ഖത്തീബ് അബൂ യാസീൻ സഅദി മതപ്രഭാഷണം ഉത്ഘാടനം ചെയ്യും. ഡോ. ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. മാർച്ച്‌ 1 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പള്ളി നേർച്ചയ്ക്ക് കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി നേതൃത്വം നൽകും. വൈകുന്നേരം 6മണിക്ക് ബുർദ മജിലിസ്, ദഫ് മുട്ട്, ദഫ് കളി മത്സരങ്ങൾ നടത്തപ്പെടുന്നു. മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് രിഫാഈ റാത്തീബ് നേർച്ചയ്ക്ക് സയ്യിദ് മുഹമ്മദ്‌ ഇർഫാൻ തങ്ങൾ നേതൃത്വം നൽകും. രാത്രി ഏഴുമണിക്ക് മുസ്തഫ സഖാഫി തെന്നല മുഖ്യ പ്രഭാഷണം നടത്തും.9മണിക്ക് മുഹിയുദ്ധീൻ റാത്തീബ് നേർച്ചയ്ക്ക് സയ്യിദ് മുക്താർ തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. മാർച്ച് 3 ഞായറാഴ്ച രാവിലെ 9മണിമുതൽ പ്രഗൽഭ പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള മൗലീദ് പാരായണവും ദിക്കർ ദ

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്, പാർലമെന്ററി യോഗം ഇന്ന്; രാജ്യസഭാ സീറ്റിലും ആശയക്കുഴപ്പം

മലപ്പുറം :  ലോക്സഭാ സ്ഥാനാർഥി പ്രഖ്യാപനത്തിനായുള്ള മുസ്‌ലിം ലീഗിൻ്റെ നിർണായക പാർലമെന്ററി യോഗം ഇന്ന് ചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്നാട് രാമനാഥപുരത്തെ സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. എന്നാൽ രാജ്യസഭയുടെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗിൽ അനിശ്ചിതത്വം തുടരുകയാണ്. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും. പൊന്നാനിയിൽ അബ്ദു സമദ് സമദാനിക്കാണ് സാധ്യത കല്പിക്കുന്നതെങ്കിലും തീരുമാനമായിട്ടില്ല. ഇത്തവണ ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ ആരെന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. പിഎംഎ സലാം, പി.കെ ഫിറോസ്, ഫൈസൽ ബാബു തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം.   

ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട്ട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണം ആരംഭിച്ചു; മണ്ഡലം തിരിച്ചുപിടിക്കും, ജനങ്ങൾ ഒപ്പമുണ്ടെന്ന് എം വി ബാലകൃഷ്ണൻ മാസ്റ്റർ

  കാസർകോട്: ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ പ്രചാരണം ആരംഭിച്ചു. വൈകീട്ട് നാല് മണിയോടെ കയ്യൂർ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് ആദരാജ്ഞലികൾ അർപ്പിച്ചാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. പ്രചാരണം എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.    സിപിഐ ജില്ലാ സെക്രടറി സി പി ബാബു അധ്യക്ഷനായി. സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ സംസാരിച്ചു. സാബു അബ്രഹാം സ്വാഗതം പറഞ്ഞു. നേതാക്കളായ പി ജനാർദനൻ, വി വി രമേശൻ, ഡോ. വി പി പി മുസ്‌തഫ, സി ജെ സജിത്ത്‌, കെ സുധാകരൻ, ഇ കുഞ്ഞിരാമൻ, രാജു കൊയ്യൻ, കെ എം ബാലകൃഷ്ണൻ, സി ബാലകൃഷ്‌ണൻ, കൈപ്രത്ത്‌ കൃഷ്‌ണൻ നമ്പ്യാർ, പി പി രാജു, ടി വി വിജയൻ, കരീം ചന്തേര, അസീസ്‌ കടപ്പുറം, സുരേഷ്‌ പുതിയേടത്ത്‌ എന്നിവർ സംബന്ധിച്ചു. കയ്യൂരിലെ ചീമേനി രക്തസാക്ഷി സ്‌മൃതി മണ്ഡപം, ചുരിക്കാടൻ കൃഷ്‌ണൻ നായർ സ്‌മൃതിമണ്ഡപം എന്നിവിടങ്ങളിലെത്തി പുഷ്‌ചചക്രം സമർപിച്ചു. മണ്ഡലം തിരിച്ചുപിടിക്കുമെന്നും ജനങ്ങൾ ഒപ്പമുണ്ടെന്നും എം വി ബാലകൃഷ്ണൻ മാസ്റ്റർ പ്രതികരിച്ചു. കാസർകോട് തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അ

ടിപി വധക്കേസിൽ വധശിക്ഷയില്ല, പ്രതികളുടെ ശിക്ഷാകാലാവധി ഉയർത്തി, 6പേര്‍ക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചു. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്. ഇവര്‍ക്കെതിരെ വിചാരണ കോടതി കൊലപാതകത്തിന് മാത്രമാണ് ശിക്ഷിച്ചിരുന്നത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ഉത്തരവ്. വിചാരണക്കോടതി വിധിച്ച ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. ആറാം പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവിനും ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്. ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് ശിക്ഷാക

പൈവളിഗെയിൽ കുടുംബത്തിലെ 4 പേരുടെ കൂട്ടക്കൊല; പ്രതിയെ വെറുതെ വിട്ടു;പ്രതിക്ക് മാനസിക രോഗത്തിന് ചികിത്സ നൽകാൻ കോടതി ഉത്തരവ്

  കാസര്‍കോട്: പൈവളിഗെയില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടു. പ്രതിക്ക് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കാനും കോടതി ഉത്തരവായി. പൈവളിഗെ, സുദമ്പളയിലെ ഉദയ (45)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി (മൂന്ന്) വെറുതെ വിട്ടു കൊണ്ടു ഉത്തരവായത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെ, സുദമ്പളയിലെ രേവതി (75), വിട്ട്‌ല (75), ബാബു (68), സദാശിവ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ആഗസ്ത് മൂന്നിനു വൈകിട്ടാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. മാതാവ് ലക്ഷ്മിക്കൊപ്പമാണ് ഉദയന്‍ താമസിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഉദയന്‍ കുടുംബപരമായ തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായി വരാന്തയില്‍ വച്ചിരുന്ന മഴു കൊണ്ടു നാലു പേരെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ലക്ഷ്മിയെയും വെട്ടാന്‍ ശ്രമിച്ചുവെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്. വിട്ടലയും ബാബുവും സദാശിവയും ബാബുവിന്റെ അമ്മാവന്മാരും രേവതി മാതൃസഹോദരിയുമാണ്.

മാത്യു കുഴല്‍നാടന്റെ ആരോപണം ഗുരുതരം, മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടും: കെ സുധാകരന്‍

കൊല്ലം: സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴല്‍നാടന്റെ ആരോപണം അതീവ ഗുരുതരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ സമരാഗ്‌നി യാത്രയുടെ ഭാഗമായി കൊല്ലത്ത് പ്രതിപക്ഷ നേതാവുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കരിമണല്‍ വിറ്റ് പണം കൈതോലപ്പായയില്‍ കൊണ്ടു പോയ ആളാണ് മുഖ്യമന്ത്രി. ധാര്‍മ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അവകാശമില്ല. മുഖ്യമന്ത്രി രാജിവച്ച് പുറത്തു പോകണം. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കും. സിപിഎമ്മും ബിജെപിയും സയാമീസ് ഇരട്ടകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കെ പി സി സി 15 ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപി

ടിപി വധം: ദീര്‍ഘകാലം ജയിലിൽ കഴിഞ്ഞിട്ടും കെസി രാമചന്ദ്രന് തെല്ലും കുറ്റബോധമില്ലെന്ന് ജയിലധികൃതരുടെ റിപ്പോർട്ട്

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കെ സി രാമചന്ദ്രനെതിരെ ജയിലധികൃതരുടെ റിപ്പോർട്ട്. ദീർഘകാലം തടവിൽ കഴിഞ്ഞിട്ടും കെ സി രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്ന് പ്രോബേഷണറി റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തുന്നു. കേസിൽ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്പോൾ  താൻ വീട്ടിലായിരുന്നു എന്നും രാമചന്ദ്രൻ പറയുന്നതായും  റിപ്പോർട്ടിൽ ഉണ്ട്. പ്രൊബേഷണറി ഓഫീസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ശിക്ഷ  വർദ്ധിപ്പിക്കുന്നതിൽ കോടതി തീരുമാനം എടുക്കുക. പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിൽ ആദ്യം പ്രോസിക്യൂഷൻ വാദമാണ് കേൾക്കുന്നത്. പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. 

സിപിഐ എക്സിക്യൂട്ടിവിൽ തീരുമാനം; മാവേലിക്കരയിൽ സിഎ അരുൺ കുമാർ; സുനിൽ കുമാറും പന്ന്യനും ആനിരാജയും സ്ഥാനാർത്ഥികൾ

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടികയായി. മാവേലിക്കര സിഎ അരുൺ കുമാർ തന്നെ മത്സരിക്കും. ജില്ലാ കൌൺസിലിന്റെ എതിർപ്പ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തളളി.  തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരും സ്ഥാനാർത്ഥികളാകും. സിപിഐ എക്സിക്യൂട്ടിവിൽ സ്ഥാനാർത്ഥികളിൽ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് സിപിഐ കൗൺസിൽ യോഗം ചേർന്ന് പ്രഖ്യാപനമുണ്ടാകും.  മാവേലിക്കര ലോക്സഭ മണ്ഡലത്തിൽആരാകും സ്ഥാനാർത്ഥിയാകുകയെന്നതായിരുന്നു സസ്പെൻസ്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക സിപിഐ കൊല്ലം ജില്ലാ കൗൺസിൽ തയ്യാറാക്കിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുൺകുമാറിനെ പരിഗണിക്കാതെയും ഉൾപ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ ഈ പട്ടിക പൂർണമായും തളളിയാണ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. സിഎ അരുൺ കുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗമാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്. മന്ത്രി പി. പ്രസാദിൻ്റെ അഡിഷണൽ പ്രൈവറ്റ് സെക്ര

ഇന്ത്യൻ ഗസൽ സംഗീതത്തിന്‍റെ സുൽത്താൻ, പദ്മശ്രീ പങ്കജ്​ ഉധാസ് അന്തരിച്ചു

മുംബൈ: ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ പ്രശസ്ത ​ഗായകൻ പങ്കജ്​ ഉധാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പങ്കജ്​ ഉധാസ് 72 -ാം വയസിലാണ് മരണപ്പെട്ടത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൾ നയാബ് ഉധാസ് ആണ് ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് മരണ വിവരം അറിയിച്ചത്.

ടി.പി വധക്കേസ്: നിരപരാധികളാണെന്നും ശിക്ഷ വർധിപ്പിക്കരുതെന്നും പ്രതികൾ; വാദം തുടരും

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കാരണങ്ങൾ ബോധിപ്പിക്കാൻ ഉണ്ടോ എന്ന് പ്രതികളോട് ഹൈക്കോടതി. നിരപരാധികൾ ആണെന്നും, ശിക്ഷ വർധിപ്പിക്കരുതെന്നും പ്രതികൾ കോടതിയിൽ വാദിച്ചു. ശിക്ഷ വർധിപ്പിക്കരുതെന്ന പ്രതികളുടെ ആവശ്യത്തിൽ നാളെയും വാദം തുടരും ടിപി.ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്ന കാര്യത്തിലാണ് ഇന്ന് ഹൈക്കോടതിയിൽ വാദം നടന്നത്. നിരപരാധികളാണെന്നും കേസുമായി ബന്ധമില്ലെന്നുമാണ് പ്രതികൾ കോടതിയെ അറിച്ചത്. കുടുംബത്തിലെ ബുദ്ധിമുട്ടുകളും, ആരോഗ്യസ്ഥിതിയും പ്രതികൾ അറിയിച്ചു. 14 പ്രതികളിൽ 11 പേരെയാണ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കിയത്. ആരോഗ്യകരണങ്ങളാൽ പന്ത്രണ്ടാം പ്രതി ജ്യോതിവിനെ ഓൺലൈനിൽ ആണ് ഹാജരാക്കിയത്. ശിക്ഷ വർദ്ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്റെയും കെ.കെരമയുടെയും ആവശ്യത്തിൽ എന്താണ് മറുപടി എന്നായിരുന്നു പ്രതികളോട് കോടതിയുടെ ചോദ്യം. വധശിക്ഷ നൽകാതിരിക്കാൻ എന്തെങ്കിലും കാരണങ്ങൾ ബോധിപ്പിക്കാനുണ്ടോയെന്നും കോടതി ചോദിച്ചു.  രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്  കേസിൽ ഉൾപ്പെടുത്തിയത് എന്നായിരുന്നു കെ.സി.രാമചന്ദ്രന്റെ വാദം ശിക്ഷ വർധിപ്പിക്കുന്നതി

പിക്കപ്പ് വാനില്‍ 107 കിലോ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍; നടന്നത് ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട

  കാസര്‍കോട്: പെര്‍ളയില്‍ വന്‍ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ 107 കിലോ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം സ്വദേശി ഷഹീര്‍ റഹീം(36), അമേക്കള സ്വദേശി ഷരീഫ്(52) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമല്‍ രാജനും സംഘവും പെര്‍ളയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. അസമയത്ത് അമിത വേഗതയിലെത്തിയ പിക്കപ്പിനെ കൈ നീട്ടി തടയുകയും സംശയം തോന്നിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ ഉള്‍വശം പരിശോധിക്കുകയായിരുന്നു. പിക്ക് അപ്പിന്റെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്ത് അറസ്റ്റുചെയ്തു. ആന്ധ്രയില്‍ നിന്ന് പെര്‍ള ചെക്ക് പോസ്റ്റുവഴി കേരളത്തിലെത്തിക്കുന്ന സംഘത്തിലെ കണ്ണികളിലൊന്നാണ് പിടിയിലായതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതികള്‍ പലതവണ കേരളത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇത്രയും വലിയതോതില്‍ ആദ്യയാണ് ഇവര്‍ കടത്തിയതെന്നും അധികൃതര്‍ പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച ഉച്ചയോടെ കാസര്

കെ സുധാകരന്റെ അസഭ്യ പരാമര്‍ശം: വിവാദത്തിൽ അതൃപ്തി തീരുന്നില്ല, സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കി

പത്തനംതിട്ട: കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കി. കെ സുധാകരൻ ആലപ്പുഴയിൽ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിവരം. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാൽ ഇതുണ്ടാകില്ലെന്ന് പിന്നീട് ഡിസിസി നേതൃത്വം അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ സമരാഗ്നി ജാഥ ഇന്ന് പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം കൊല്ലം ജില്ലയിൽ പ്രവേശിക്കും. രാവിലെ കെ. സുധാകരനും വി. ഡി. സതീശനും ചേർന്ന് ജനകീയ ചർച്ച സദസ്സ് പത്തനംതിട്ടയിൽ നടത്തിയ ശേഷം ഇരു നേതാക്കളും കൊട്ടാരക്കരയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുമെന്നാണ് അറിയിച്ചിരുന്നത്.  കെ.സുധാകരന്റെ അസഭ്യ പ്രയോഗവും ആന്റോ ആന്റണി എംപിയുടെ നാക്കുപിഴയുമൊക്കെ കഴിഞ്ഞ

സമസ്തയിലുള്ള ആളുകൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം'; മൂന്നാം സീറ്റില്‍ അഭിപ്രായം പറയാനില്ലെന്ന് സമസ്ത

കോഴിക്കോട്: ലോക്സഭാ തെര‌‌ഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത. അതേക്കുറിച്ച് പറയേണ്ടത് ലീഗാണ്. അവർക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം. പൊന്നാനിയിൽ കെ എസ് ഹംസയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെടില്ല. സമസ്ത സ്ഥാനാർത്ഥികളെ നിർത്താറില്ലെന്നും സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുകയാണ് മുസ്ലീം ലീഗ്. മൂന്നാം സീറ്റിൽ നല്ല തീരുമാനം ഉണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ്‌ അലി തങ്ങൾ ദുബായിൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. സീറ്റ് തർക്കത്തിലെ പരിഹാരത്തിന് വേണ്ടിയാണ് കോൺഗ്രസുമായി ചർച്ചകൾ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പൊന്നാനി സീറ്റിൽ ഇടത് സ്ഥാനാർത്ഥിക്ക് സമസ്ത പിന്തുണയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ സാദിഖ്‌ അലി തങ്ങൾ തയ്യാറായില്ല.

ബോവിക്കാനത്തെ മരമുത്തശ്ശിമാരെ സംരക്ഷിക്കാൻ പുഞ്ചിരിയുടെ മനുഷ്യ മതിൽ

  ബോവിക്കാനം: ബോവിക്കാനത്തെ 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മരം തീയ്യിട്ട് നശിപ്പിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമത്തിനെതിരെ പുഞ്ചിരി മുളിയാറിൻ്റെ നേതൃത്വത്തിൽ മനുഷ്യ മതിൽ തീർത്തു. 12 വർഷം മുമ്പ് റോഡ് വികസനത്തിൻ്റെ മറവിൽ 20-ഓളം മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ ഹൈകോടതിയിൽ നിന്നും സ്റ്റേ വാങ്ങി നില നിർത്തിയ മരമാണ് നശിപ്പിച്ചത്. പ്രതിഷേധ മതിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പുഞ്ചിരി പ്രസിഡൻ്റ് ബി.സി. കുമാരൻ അദ്ധ്യക്ഷം വഹിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് ഇ.ജനാർദ്ദനൻ,മോഹൻകുമാർ നാരന്തട്ട, പുഞ്ചിരി ഭാരവാഹികളായ കെ.ബി മുഹമ്മദ് കുഞ്ഞി,ബി.അഷ്റഫ്,മസൂദ് ബോവിക്കാനം,ശരീഫ് കൊടവഞ്ചി,മൻസൂർ മല്ലത്ത്,മണിക്കണ്ഠൻ ഓമ്പയിൽ,മാധവൻ നമ്പ്യാർ,പഞ്ചായത്ത് മെമ്പർമാരായ അനീസ മൻസൂർ മല്ലത്ത്,അബ്ബാസ് കൊളച്ചപ്പ്,പൊതു പ്രവർത്തകരായ രാജൻ മുളിയാർ,മധു ചിപ്ലിക്കായ,ഹംസ ആലൂർ,സുഹറ ബോവിക്കാനം,വസന്ത ഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു.

മുസ്‌ലിം ലീഗിന് മൂന്നാം സീറ്റില്ല; രാജ്യസഭാ സീറ്റ് നല്‍കാമെന്ന് നിര്‍ദേശം

എറണാകുളം: മൂന്നാം സീറ്റെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് കോണ്‍ഗ്രസ്. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും എഐസിസിയെ അറിയിക്കും. സാദിഖലി തങ്ങളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ലീഗ് വ്യക്തമാക്കി. ഇന്നത്തെ യോഗത്തിലെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അന്തിമ തീരുമാനമായ ശേഷം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പോസിറ്റീവെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തൃപ്തികരമായ ചര്‍ച്ചയാണ് നടന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തി മറ്റന്നാള്‍ പാണക്കാട് വച്ച് ലീഗ് യോഗം ചേരും. 27ന് ഇന്നത്തെ ചര്‍ച്ചകള്‍ വിലയിരുത്തി അന്തിമ തീരുമാനം ലീഗ് സ്വീകരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്നാം സീറ്റില്‍ ഇന്ന് ചര്‍ച്ച; അനുകൂല തീരുമാനമില്ലെങ്കില്‍ കടുത്ത നിലപാടിലേക്കെന്ന് ലീഗ്

മുസ്‍ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിന്‍മേല്‍ കോണ്‍ഗ്രസ്– ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന് കൊച്ചിയില്‍. മൂന്നാം സീറ്റിന്‍റെ കാര്യത്തില്‍ ഒരു കാലത്തുമില്ലാത്ത കടുത്ത നിലപാടിലാണ് മുസ്​ലിം ലീഗ്. ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പോലും മടിക്കില്ലെന്ന സന്ദേശമാണ് പ്രധാന നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പച്ചക്കൊടി നല്‍കിയിട്ടുണ്ട്. മുസ്​ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യം മുന്നോട്ടു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഒട്ടും ഗൗരവമില്ലാതെ വിഷയത്തെ സമീപിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. 

തിരുവനന്തപുരമടക്കം മൂന്ന് ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന്  കൊല്ലം, പാലക്കാട്  ജില്ലകളിൽ   ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് & കണ്ണൂർ  ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് പ്രത്യേക ജാഗ്രതാ നിർദേശം 27.02.2024 & 28.02.20

കെ സുധാകരന്റെ അസഭ്യ പരാമര്‍ശം: എഐസിസി നേതൃത്വത്തോട് പരാതിപ്പെട്ട് വിഡി സതീശന്‍

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിന് എത്താന്‍ വൈകിയതിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് കുപിതനായ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കടുത്ത അതൃപ്തിയില്‍, പ്രതിഷേധം വിഡി സതീശന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചു. കെസി വേണുഗോപാല്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടു. ഇരു നേതാക്കളോടും അദ്ദേഹം സംസാരിച്ചു. ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാന്‍ എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചു. എന്നാല്‍ വിഡി സതീശന്‍ മാധ്യമങ്ങളെ കാണാന്‍ തയ്യാറായില്ല. ഇതോടെ കെ സുധാകരന്‍ ഒറ്റയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കണ്ട് വിശദീകരണം നല്‍കുകയായിരുന്നു. കെപിസിസിയുടെ സമരാഗ്‌നി യാത്രയുടെ ഭാഗമായ വാര്‍ത്താസമ്മേളനം ആലപ്പുഴയില്‍ വിളിച്ചത് രാവിലെ പത്ത് മണിക്കായിരുന്നു. 10.28ന് കെ സുധാകരന്‍ സ്ഥലത്തെത്തി. എന്നാല്‍ പ്രതിപക്ഷ നേതാവ് എത്തിയില്ല. ഡിസിസി അധ്യക്ഷന്‍ ബാബു പ്രസാദിനോട് വിളിച്ചു നോക്കാന്‍ സുധാകരന്‍ ആവശ്യപ്പെട്ടു. പിന്നെയും 20 മിനിറ്റ് കാത്തിരുന്നിട്ടും സതീശന്‍ എത്തിയില്ല. ഇതോടെയാണ് സുധാകരന്‍ കുപിതനായി ഇയാളിതെവിടെ പോയി കിടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറഞ്ഞത്. ഒടുവില്‍ 10.58 ന് വിഡി സതീശന്‍ എത്തി. പിന്നീട് വാര്‍ത

കെ.എ അഹമ്മദ്‌ മരണപ്പെട്ടു

  കൊല്ലമ്പാടി അബ്ദുള്ള ബീഫാത്തിമ എന്നിവരുടെ മകനും ട്രാഫിക് ജംഗ്ഷനിൽ  കൊല്ലമ്പാടി ബീഡി വ്യാപാരിയുമായ അഹമ്മദ്‌ കൊല്ലമ്പാടി മരണപ്പെട്ടു ഭാര്യ നഫീസ മക്കൾ സുഹറ സൈനുദ്ധീൻ...നസീറ കാദർ...കദീജ ഹമീദ്...ഷംഷാദ് മജീദ്... റസിയ അസീസ്....മജീദ് കൊല്ലമ്പാടി...ജമാൽ ദുബായ്...മരുമക്കൾ ഖൈറുന്നിസ..സൽവ ഖബറടക്കം രാത്രി 8 മണിക്ക് കൊല്ലമ്പാടി ജുമാ മസ്ജിദ് പരിസരത്ത്....

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇന്ത്യന്‍ കറന്‍സിയും വിദേശകറന്‍സിയുമായി 2 പേര്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇന്ത്യന്‍ കറന്‍സിയും വിദേശകാരന്‍സിയുമായി 2 പേര്‍ പിടിയില്‍. ചൗക്കി സ്വാദേശി കെ എം മുഹമ്മദ് (52), മലപ്പുറം തിരൂരങ്ങാടി സ്വദേശി സൈനുദ്ദീന്‍ (50) എന്നിവരെയാണ് പികൂടിയത്. ഇന്നലെയാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് എത്തുകയായിരുന്നു. കറന്‍സികള്‍ പരസ്പരം കൈമാറുന്നതിനിടയിലാണ് പിടിയിലായത്. പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

മൂന്നാം സീറ്റിലുറച്ച് ലീഗ്, ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് വേണുഗോപാല്‍, നിര്‍ണായക യോഗം നാളെ

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. സിപിഐഎമ്മിനാണ് അങ്കലാപ്പ്. കഴിഞ്ഞതവണയും സിപിഐഎം സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചു. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല. മുന്നണി രാഷ്ട്രീയത്തില്‍ സ്വാഭാവികമായ കാര്യമാണിത്. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം. രാഹുല്‍ ഗാന്ധിക്കെതിരെ 23 കേസുകളായി. അജിത് പവാറിനും അശോക് ചവാനുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് റെയ്ഡ് നടന്ന കമ്പനികള്‍ റെയ്ഡിന് പിന്നാലേ ബിജെപിക്ക് പണം നല്‍കുകയാണ്. ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ എല്ലാം ക്ലീന്‍. രാമക്ഷേത്രം ബിജെപിയുടെ അഴിമതിയും കഴിവുകേടും മറക്കാനുള്ള ആയുധമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇതിനിടെ, ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്റെ നിര്‍ണായകയോഗം നാളെ കൊച്ചിയില്‍ നടക്കും. മൂന്ന് സീറ്റ് വേണമെന്ന് ലീഗിന്റെ ആവശ്യമാണ

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു: 46000 ത്തിനും മുകളിലേക്ക്

 കൊച്ചി: ഫെബ്രുവരി മാസത്തില്‍ സ്വർണ വില ഏറിയും കുറഞ്ഞും മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാസത്തിന്റെ ആദ്യത്തില്‍ ഉയർന്ന് നിന്ന വില പിന്നീട് പതിയെ താണ് തുടങ്ങിയത് വലിയ ആശ്വസമായി മാറി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് സ്വർണ വില വീണ്ടും ഉയർന്ന് തുടങ്ങി. ഇതോടെ 45000 ത്തില്‍ നിന്നിരുന്ന വില വീണ്ടും 46000 ത്തിന് മുകളിലേക്ക് ഉയർന്നു. ഫെബ്രുവരി 16 മുതല്‍ സ്വർണ വിലയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ഇന്നലെയടക്കം രണ്ട് ദിവസം വില സ്ഥിരഥ കൈവരിച്ച സ്വർണം 22 ന് മാത്രമാണ് നേരിയ തോതിലെങ്കിലും കുറഞ്ഞ്. ഇന്നിതാ വീണ്ടും സ്വർണപ്രേമികളുടെ മനസ്സില്‍ ആശങ്ക നിറച്ചുകൊണ്ട് സ്വർണ വില ഉയർന്നിരിക്കുകയാണ്.

കൊയിലാണ്ടി സിപിഎം നേതാവിന്റെ കൊലപാതകം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

കോഴിക്കോട് കൊയിലാണ്ടി സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ വെട്ടി കൊന്ന കേസില്‍  പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വടകര ഡിവൈ.എസ്.പിയുട നേതൃത്വത്തില്‍ 14 അംഗ സംഘം അന്വേഷിക്കും . കൊയിലാണ്ടി സിഐ: മെല്‍വിന്‍ ജോസിനാണ് അന്വേഷണച്ചുമതല മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും അയൽക്കാരനുമായ അഭിലാഷ് തനിച്ചാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രത്തിലെ തിറ ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയിൽ സത്യനാഥൻ കൊല്ലപ്പെട്ടത്. ക്ഷേത്രമുറ്റത്ത് വച്ചായിരുന്നു ക്രൂരമായ കൊലപാതകം. ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് കുറ്റമേറ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. രണ്ടുവർഷം മുൻപ് ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും പ്രതി , കൊല്ലപ്പെട്ട സത്യനാഥന്റെ വീട് ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ഇരുവരും തമ്മിൽ ഉണ്ടായ പ്രശ്നം എന്താണെന്ന് അറിയില്ലെന്ന് നാട്ടുകാർ. വ്യക്തി വൈരാഗ്യം എന്നല്ലാതെ പോലീസും കൂടുതൽ വിട്ടു പറ

പ്രസവത്തെ തുടർന്ന് യുവതി രക്തം വാർന്ന് മരിച്ചു

കാസര്‍കോട് : പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു.നെല്ലിക്കുന്നിലെ ജമാലിന്റെ ഭാര്യ തസ്‌ലീമ (29) ആണ് മംഗളൂരു ആശുപത്രിയില്‍ വെച്ച് മരിച്ചത്.   ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല - മറിയംബി ദമ്പതികളുടെ മകളാണ് ഫാത്തിമ തസ്‌ലീമ .  വ്യാഴാഴ്ച രാവിലെ 9.30 യോടെയാണ് തസ് ലീമ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.  സുഖപ്രസവമായിരുന്നു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായെങ്കിലും വൈകിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രക്തസ്രാവം തടയാന്‍ ഗര്‍ഭപാത്രം എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു.  ഗര്‍ഭപാത്രം എടുത്ത് കളഞ്ഞിട്ടും രക്തസ്രാവം തടയാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ കൈയ്യൊഴിഞ്ഞതോടെ യുവതിയെ വൈകീട്ടോടെ മംഗളൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മക്കള്‍: ലാമിയ(6), ഡാനിഷ്(5).  സഹോദരങ്ങള്‍: ഫസീല, അബ്ദുസമദ്, ഫര്‍സാന.

കൊടും ചൂടില്‍ വെന്തുരുകി കേരളം, ഇനിയും ഉയരും; 9 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

  തിരുവനന്തപുരം:  സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 23, 24 ) കൊല്ലം, ആലപ്പുഴ, പാലക്കാട്, 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാ

സിപിഎം ലോകല്‍ സെക്രടറിയുടെ മരണം; കൊയിലാണ്ടിയില്‍ ഹര്‍താല്‍

വടകര: കൊയിലാണ്ടിയില്‍ സി പി എം ലോകല്‍ സെക്രടറി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച (23.02.2024) രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെ ഹര്‍താല്‍ ആചരിക്കും. കൊയിലാണ്ടി സെന്‍ട്രല്‍ ലോകല്‍ കമിറ്റി സെക്രടറി പി വി സത്യന്‍ (64) ആണ് മരിച്ചത്. പൊലീസ് പറയുന്നത്: പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപംവെച്ച് വ്യാഴാഴ്ച (22.02.2024) രാത്രിയാണ് വെട്ടേറ്റത്. അമ്പലമുറ്റത്താണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതിയായ അഭിലാഷ് എന്ന 30കാരന്‍ കൊയിലാണ്ടി പൊലീസില്‍ കീഴടങ്ങി. സി പി എം പ്രവര്‍ത്തകനായ അഭിലാഷ് കൊയിലാണ്ടി നഗരസഭയിലെ ഡ്രൈവറായിരുന്നു. ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ പുറകിലൂടെ എത്തി വെട്ടുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ സത്യനെ കൊയിലാണ്ടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ബസ് പൂര്‍ണമായി കത്തി നശിച്ചു

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു.  കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്. യാത്രക്കാർക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ബസിൽ നിന്ന് മണം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തി ഉടൻതന്നെ യാത്രക്കാരെ പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ബസ്സിൽ തീ ആളിപ്പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറയുന്നു. ഡ്രൈവരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്.  

ഡ്രൈവിംഗ് ടെസ്റ്റ്; മെയ് ഒന്നു മുതൽ നിരവധി മാറ്റങ്ങൾ

തിരുവനന്തപുരം - ഡ്രൈവിങ് ടെസ്റ്റിന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണളും പരിഷ്‌കാരങ്ങളും ഏർപ്പെടുത്തി ഉത്തരവ്. ഇനി മുതൽ ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനാവില്ല. ഡ്രൈവിങ് സ്‌കൂളിലെ പരിശീലന വാഹനത്തിന്റെ കാലപ്പഴക്കം പരമാവധി 15 വർഷമാക്കി നിശ്ചയിക്കുകയും ചെയ്തു.   ഒരു എം.വി.ഐയുടെ കീഴിൽ ദിവസം 30 പേർക്ക് മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്താനാകൂവെന്നും ഉത്തരവിൽ വ്യക്തമാക്കി. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല; ഗിയർ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽപാദത്താൽ പ്രവർത്തിപ്പിക്കാവുന്ന ഗിയർ ഉള്ള വണ്ടിയായിരിക്കണം. ഇത് 99 സി.സിക്ക് മുകളിലായിരിക്കണം. ഹൈൻഡിൽ ബാറിൽ ഗിയർ ഉള്ള മോട്ടോർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. ഒരു എം.വി.ഐയുടെ കീഴിൽ ദിവസം 30-ലേറെ ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ വേണം. സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം ഡ്രൈവിങ് ടെസ്റ്റ്

റിയാസ് മൗലവി വധം; വിധി 29 ന്

കാസര്‍കോട്: കേരളം ചര്‍ച ചെയ്ത കാസര്‍കോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ വിധി ഈ മാസം 29 ന് പറയും. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതോടെയാണ് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് ജഡ്ജ് വിധിയുടെ തീയതി പ്രഖ്യാപിച്ചത്. ഇതോടെ കേസിലെ വിധി എന്താകുമെന്ന ആകാംക്ഷയിലാണ് കാസര്‍കോട്ടെ ജനങ്ങള്‍. പല വര്‍ഗീയ കൊലപാതക കേസുകളിലും തെളിവുകളുടെ അഭാവത്തിലും സംശയത്തിന്റെ ആനുകൂല്യം നല്‍കിയും പ്രതികളെ വെറുതെ വിട്ട സ്ഥിതി നിലനില്‍ക്കേയാണ് റിയാസ് മൗലവി കേസിന്റെ വിധി പ്രസ്താവവും ഉണ്ടാവുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍. 2017 മാര്‍ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ അറസ്റ്റിലായത് മുതല്‍ ജയിലില്‍ തന്നെ കഴിയുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളികളഞ്ഞിരുന്നു

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് എം. ജി റോഡിലെ കടയില്‍ വന്‍ തീപിടുത്തം

റെക്‌സില്‍ ,കാര്‍പെറ്റ് എന്നിവ വില്പന നടത്തുന്ന കടയിലാണ് തീ പിടിത്തം ഉണ്ടായത് തീപിടുത്തത്തില്‍ കടപൂര്‍ണ്ണമായും കത്തി നശിച്ചു രാവിലെ 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം കാസര്‍കോട് നിന്നും ഫയര്‍ ഫോഴസ് എത്തിയാണ് തീ അണച്ചത്

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് മംഗലാപുരം വരെ നീട്ടി.  വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12.40ന് മംഗലാപുരത്ത് എത്തും . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും

ടിപി കൊലക്കേസ് പ്രതി കുഞ്ഞനന്തൻ കൊല്ലപ്പെട്ടത് ജയിലിൽ ഭക്ഷ്യ വിഷബാധയേറ്റ്'; മരണത്തിൽ ദുരൂഹതയെന്ന് കെഎം ഷാജി

മലപ്പുറം: ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് കെഎം ഷാജിയുടെ വിവാദ പ്രസംഗം.  കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കുഞ്ഞനന്തനെ മാത്രം നോക്കിയാൽ പോരാ. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേർ മൃ​ഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട്. അവർ കൊന്ന് കഴിഞ്ഞ് വരും. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലപാതകക്കേസിലെ മൂന്നുപേരെ കൊന്നത് സിപിഎമ്മാണ്. ശുക്കൂർ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കൻമാരിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനാണെന്നും കെഎം ഷാജി പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി. നഗരസഭാംഗം റിമാണ്ടില്‍

കാസര്‍കോട്: പാര്‍ട്ടി പ്രവര്‍ത്തകനായ പ്രവാസിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് നഗരസഭയിലെ ബി.ജെ.പി അംഗം റിമാണ്ടില്‍. നഗരസഭാ 37-ാം വാര്‍ഡ് കടപ്പുറം നോര്‍ത്തിലെ കൗണ്‍സിലര്‍ അജിത് കുമാറാ(39)ണ് ഇന്നലെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജനുവരി 31ന് രാത്രി 11 മണിയോടെ നെല്ലിക്കുന്ന് കസബ കടപ്പുറത്ത് വെച്ച് പ്രവാസിയായ ജിജു സുരേഷി(36)നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ശബരിമലയിലേക്ക് പോകാനായി മാലയിട്ടിരുന്ന ജിജുവിനെ സംഭവ ദിവസം ഫോണില്‍ വിളിച്ച് വരുത്തി കടപ്പുറത്ത് വെച്ച് കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണ് പരാതി. കുത്തേറ്റ ജിജു മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കൗണ്‍സിലര്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളിയതിന് പിന്നാലെയാണ് കോടതിയില്‍ കീഴടങ്ങിയത്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് കാസര്‍കോട് സി.ഐ പറഞ്ഞു.

കാസര്‍കോട് ഉപ്പള കുബണൂര്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ വീണ്ടും തീപിടുത്തം

പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് തീ അണക്കാന്‍ ശ്രമിക്കുന്നു കഴിഞ്ഞ പന്ത്രണ്ടാം തീയതി ഇവിടെ വലിയ തീപിടുത്തമുണ്ടാവുകയും യന്ത്രങ്ങള്‍ അടക്കമുള്ളവ നശിക്കുകയും ചെയ്തിരുന്നു.

കാസര്‍കോട് ജില്ലയിലെ മൂന്ന് വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയിഡ്

കാസര്‍കോട്: ജില്ലയിലെ മൂന്നു വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയിഡ്’ പാടി – നെക്രാജെ ഉപ്പള, മുളിയാര്‍ വില്ലേജ് ഓഫീസുകളിലാണ് കാസര്‍കോട് വിജിലന്‍സ് റെയിഡ് നടത്തിയത്.സംസ്ഥാന വ്യാപകമായി നടന്ന റെയിഡിന്റെ ഭാഗമായാണ് പരിശോധന. വില്ലേജ് ഓഫീസുകളില്‍ ഫയലുകള്‍ കെട്ടികിടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് റെയിഡ്

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗർഭിണിയായ നവവധു മരിച്ചു

കുമ്പള  : അസുഖം ബാധിച്ച്  ചികിത്സയിലായിരുന്ന നവവധു മരണത്തിന് കീഴടങ്ങി. ചൗക്കിയിലെ സതീശന്റെ ഭാര്യ നിഷ (24) യാണ് മരിച്ചത്. എട്ടു മാസം മുമ്പാണ് വിവാഹിതയായത്. ന്യൂമോണിയ ബാധിച്ച് ഗുരതരാവസ്ഥയിലായതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മംഗ്ളൂറിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.  നാലു മാസം ഗർഭിണിയാണ്. ഷിറിയ കടപ്പുറത്തെ നാരായണ - ലക്ഷ്മി ദമ്പതികളുടെ മകളാണ്. മാതാവ്: ലക്ഷ്മി. സഹോദരി: നമിത.

ലോക്സഭ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമതീരുമാനം; 27 ന് പ്രഖ്യാപനം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രാവിലെ ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റും. ഉച്ചക്ക് ചേരുന്ന സംസ്ഥാനകമ്മിറ്റിയും ജില്ലാസെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങള്‍ ചർച്ച ചെയ്യും. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെ 27 ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ ഇറങ്ങിയേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ വടകരയിലും ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോട്ടും മത്സരിക്കും. പൊന്നാനിയിൽ കെ ടി ജലിൽ മത്സരിക്കണമെന്നാണ് സിപിഎമ്മിന്റെ താൽപര്യം. വി വസീഫ് ,വിപി സാനു എന്നീ പേരുകളും സംസ്ഥാനനേതൃത്വത്തിന് മുന്നിലുണ്ട്. മലപ്പുറത്ത് വി പി സാനു, അഫ്സല്‍ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. ചാലക്കുടിയിൽ സി രവീന്ദ്രനാഥിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുള്ളത്. എറണാകുളത്ത് യേശുദാസ് പറപ്പള്ളി, കെവി തോമസിന്‍റെ മകള്‍ രേഖാ തോമസ് എന്നീ പേരുകൾ പരിഗണനയിൽ ആണ്‌. 

കോടതിയിൽ പോയതോടെ ബ്ലാക്മെയിലിംഗ്, തരാനുളളത് 13,000 കോടി, കേസ് പിൻവലിച്ചില്ലെങ്കിൽ തരില്ലെന്ന് കേന്ദ്ര ഭീഷണി

തിരുവനന്തപുരം : സുപ്രീംകോടതിയെ സമീപിച്ചതോടെ കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുളളത് തരില്ലെന്നാണ് കേന്ദ്രത്തിന്റെ ഭീഷണി. കേന്ദ്രം ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ നടത്തിയ സമരം എൽഡിഫ് മാത്രമല്ല നടത്തിയത്. വിവിധ സംസ്ഥാനങ്ങൾ സമരം ചെയ്തു.ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചർച്ച ചെയ്ത് തീർത്തു കൂടെ എന്ന് കോടതി വരെ ചോദിച്ചു. അതിന് ശേഷമാണ് കേന്ദ്രം ചർച്ചക്ക് തയ്യാറായത്.  യൂണിയൻ-സ്റ്റേറ്റ് തർക്കം കോടതിയിൽ പോകുന്നത് അത്യപൂർവമാണ്. സംസ്ഥാനത്തിന് പണം ലഭിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്നാണ് കേന്ദ്ര നിലപാട്. 13000 കോടി രൂപയോളം കേരളത്തിന് കേന്ദ്രം തരാനുണ്ട്. അങ്ങേയറ്റം ഭരണഘടന വിരുദ്ധ നിലപാടാണിത്. കേന്ദ്രം സംസ്ഥാനത്തിന് നേരെ മർക്കട മുഷ്ടി കാണിക്കുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുള്ളത് തരില്ലെന്നാണ് പറയുന്നത്. ഇത് ബ്ലാക്ക് മെയിലിംഗാണ്. 13,000കോടി നൽകാനുണ്ടെന്നത് കേന്ദ്രം അംഗീകരിക്കുന്നു. ഫെബ്രുവരി മാർച്ച് മാസങ്ങൾ പേമെൻ്റ് കൂടുതലുള്ള മാസങ്ങളാണ്. സംസ്ഥാനത്തെ ശ്വാസം

കാസര്‍കോട്ട് സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു; സിപിഎം സംസ്ഥാനസമിതി നാളെ

കാസര്‍കോട്: ജില്ലയില്‍ ഇടതു-വലതു മുന്നണികളുടെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് തെളിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായില്ലെങ്കില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംപി രാജ്മോഹന്‍ ഉണ്ണിത്താനും ബിജെപി സ്ഥാനാര്‍ത്ഥിയായി പി കെ കൃഷ്ണദാസും ഗോദയിലിറങ്ങും. കഴിഞ്ഞ ദിവസം എംവി ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് എംവി ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തത്വത്തില്‍ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറിയുടെ ചുമതല സിഎച്ച് കുഞ്ഞമ്പുവിനു നല്‍കാനും ധാരണയായി. നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും. 23ന് പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. അതേ സമയം ഇത്തവണ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കണ്ണൂരില്‍ നിന്നു ഉയര്‍ന്നിരുന്ന ആവശ്യം. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പാര്‍ട്ടി കേന്ദ്രങ്ങളായ കല്യാശ്ശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ശക്തമായ സ്വാ

അമിത് ഷായ്ക്കെതിരായ അപകീർത്തികരമായ പരാമർശം; കോടതിയിലെത്തിയ രാഹുലിന് ജാമ്യം

 ദില്ലി: അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ​ഗാന്ധി എംപിക്ക് ജാമ്യം അനുവദിച്ച് കോടതി. സുൽത്താൻപൂർ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ഭാരത് ജോ‍ഡ് ന്യായ് യാത്രക്കിടെയാണ് രാഹുൽ കോടതിയിൽ ഹാജരായത്. കോടതി ജാമ്യം അനുവദിച്ചതോടെ രാഹുൽ ഗാന്ധി കോടതിയിൽ നിന്നും മടങ്ങി. 2018 നിയമസഭ തെര‍ഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നൽകിയത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുൽ കോടതിയിൽ ഹാജരായത്. നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി ഹാജരായിരുന്നില്ല.

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്നും ബിജു പ്രഭാകറിനെ മാറ്റി

തിരുവനന്തപുരം: ബിജു പ്രഭാകര്‍ ഐഎഎസിനെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്നും ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വകുപ്പുമാറ്റം വേണമെന്ന് ബിജു പ്രഭാകര്‍ അപേക്ഷിച്ചിരുന്നു. ലേബര്‍ കമ്മിഷണറായിരുന്ന കെ.വാസുകിയെ ലേബര്‍ ആന്‍ഡ് സ്‌കില്‍സ് സെക്രട്ടറിയായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നല്‍കി. ലേബര്‍ ആന്‍ഡ് സ്‌കില്‍സ് സെക്രട്ടറിയായിരുന്ന സൗരഭ് ജെയ്‌നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അര്‍ജുന്‍ പാണ്ഡ്യനെ ലേബര്‍ കമ്മിഷണറായും നിയമിച്ചു. ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി. ഗണേഷ് കുമാര്‍ എത്തിയപ്പോള്‍ മുതല്‍ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളില്‍ ഗണേഷ് പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതല്‍ ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്

അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്.  സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 

ഗ്യാസ് പൈപ്പ്‌ലൈന്‍: നീക്കിയ മണ്ണ് ഓവുചാലില്‍ തള്ളാനുള്ള ശ്രമം തടഞ്ഞു

കാസര്‍കോട്: ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രവൃത്തിയുടെ ഭാഗമായി കുഴിയെടുക്കുന്നതിനിടെ നീക്കിയ മണ്ണ് വെള്ളമൊഴിച്ച് നഗരത്തിലെ ഓവുചാലില്‍ തള്ളാനുള്ള ശ്രമം നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇന്നലെ രാത്രിയാണ് കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം മണ്ണ് റോഡരികിലെ ഓവുചാലില്‍ തള്ളാനുള്ള ശ്രമമുണ്ടായത്. ഇതറിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ്കുഞ്ഞി തായലങ്ങാടിയെത്തി തടയുകയായിരുന്നു. ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തപ്പോള്‍ നീക്കിയ മണ്ണാണ് വെള്ളമൊഴിച്ച് സമീപത്തെ ഓവുചാലില്‍ തള്ളാന്‍ ശ്രമമുണ്ടായത്. മണ്ണ് ഓവുചാലില്‍ തള്ളിയാല്‍ മലിനജലം ഒഴുകുന്നതിനും മഴക്കാലത്തും വലിയ ദുരിതമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞത്. പിന്നീട് മണ്ണ് നീക്കുകയായിരുന്നു.