ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

smuggling എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കരിപ്പൂരിൽ കസ്റ്റംസ് മൂന്നുപേരിൽനിന്നായി രണ്ടുകോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി

  മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണവേട്ട. മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. രണ്ടു യാത്രക്കാരിൽ നിന്നും 2358 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ കൊണ്ടുവന്നത് കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 398 ഇൽ എത്തിച്ചേർന്ന മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക് മുപ്പിനിക്കാടൻ (31), കുവൈറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 894 ഇൽ എത്തിച്ചേർന്ന കോഴിക്കോട് അടിവാരം സ്വദേശി നൗഷാദ് അലി എന്നിവർ ആണ് പിടിയിലായത്. ഇവർ സ്വർണ്ണം മിശ്രിത രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. യഥാക്രമം 1272 ഗ്രാം, 1086 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം നാലു വീതം ക്യാപ്സ്യൂളുകൾ ആണ് കസ്റ്റംസ് ഇവരിൽ നിന്ന് പിടികൂടിയത്. മലപ്പുറം പൂന്താനം സ്വദേശി ചോലക്കൽ ഷഫീക് പിടിയിലായ മൂന്നാമത്തെ യാത്രക്കാരൻ. എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 398 ഇൽ ജിദ്ദയിൽ നിന്നും എത്തിച്ചേർന്ന ഇയാളെ കസ്റ്റംസ് സംശയത്തെ തുടർന്ന് ചോദ്യം ചെയ്തു. അയാൾ കൊണ്ടുവന്ന ബാഗ് പരിശോധിച്ചപ്പോൾ ആണ് എമർജൻസി ലാമ്പിൽ ഒളിപ്പിച്ച...

ചാർജിങ് അഡാപ്‌റ്റർ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലൂടെ 1 കിലോയുടെ സ്വർണക്കടത്ത്; കാസർഗോഡ് സ്വദേശികൾ പിടിയിൽ

  കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ്. മൂന്നു കേസുകളിലായി 1 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ അബ്ദുറഹിമാൻ (43), ഗഫൂർ അഹമ്മദ് (39), അബ്ദുൽ റഹിമാൻ (53) എന്നിവരാണ് സ്വർണം കടത്തിയത്. ചാർജിങ് അഡാപ്‌റ്റർ, കളിപ്പാട്ടങ്ങൾ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും പിടികൂടി. ദുബൈയിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണമാണ് കൊച്ചിയിൽ വെച്ച് കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത 543 ഗ്രാം സ്വർണത്തിന്റെ മൂല്യം 27 ലക്ഷം രൂപയാണെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ ചേർത്ത് തയ്ക്കുകയായിരുന്നു. ഇയാളിൽ സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. അശോകൻ ഇതിന് മുൻപ് സ്വർണ്ണം കടത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ...