ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Bomb എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

 ന്യൂ‍ഡൽഹി: ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ നാവികസേനാ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. ഡൽഹി- മുംബൈ രാജധാനി എക്സ്പ്രസിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. സംഭവത്തിൽ ഐ.എ.എഫ് സർജന്റും യു.പിയിലെ ദാദ്രി സ്വദേശിയുമായ സുനിൽ സാങ്‌വാൻ ആണ് അറസ്റ്റിലായത്. റെയിൽവേ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ ട്രെയിനിൽ ആരോ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞത്. 4.55നായിരുന്നു ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ഇത് വൈകിപ്പിക്കാൻ ട്രെയിൻ പുറപ്പെടുന്ന സമയം തന്നെ ഇയാൾ പൊലീസിനെ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു. ഇതോടെ ട്രെയിൻ നിർത്തിയിടുകയും ഉദ്യോ​ഗസ്ഥർ ഉടൻ റെയിൽവേ സ്റ്റേഷനിലെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് മനസിലായതോടെ പൊലീസ് വിളിച്ചയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ ഈ ട്രെയിനിൽ തന്നെയു‌ണ്ടെന്ന് മനസിലായി. തുടർന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 'റെയിൽവേ പൊലീസ് പ്രതിയായ സർജന്റിനെ പിടികൂടി. സുനിൽ സാങ്‌വാൻ എന്നാണ് അയാളുടെ പേര്. ഡൽഹി- മുംബൈ രാജധാനി എക്സ്പ്രസിൽ ബോംബ് ഉണ്ടെന്ന് ന്യൂഡൽഹി റെയിൽവേ...