ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതക കേസില്‍ കേരളത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്. സംസ്ഥാനത്തെ ജയില്‍ ചട്ടം ചോദ്യം ചെയ്ത് പ്രതി അമീറുല്‍ ഇസ്‌ലാം നല്‍കിയ ഹരജിയിലാണ് നടപടി.
നോട്ടീസില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കം മറുപടി നല്‍കണം. അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് അമീറുല്‍ ഇസ്‌ലാമിന്റെ ആവശ്യം.
സംസ്ഥാന ജയില്‍ ചട്ടം കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നാണ് പ്രതിയുടെ വാദം. അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ ജയില്‍ മാറ്റാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ