ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എംഎൽഎ മുഹമ്മദ് മുഹ്സിൻ സിപിഐ ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു; കൂടുതൽ നടപടിക്ക് സാധ്യത

പാലക്കാട്: പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പാർട്ടിക്ക് നൽകിയ കത്തിൽ പറയുന്നു. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. അതേസമയം, മുഹ്സിനെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു.  മുഹ്സിനെതിരെ നടപടിയെടുത്തതിൽ സിപിഐയില്‍ അമർഷം പുകയുന്നുണ്ട്. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പട്ടാമ്പി എംഎല്‍എ മുഹമദ് മുഹ്‌സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകരും നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയെ ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ

തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു, കൊല്ലപ്പെട്ടത് പത്തോളം കൊലക്കേസുകളിലെ പ്രതികൾ

ചെന്നൈ : തമിഴ്നാട്ടിൽ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. രമേശ്‌, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ പുലർച്ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ട വിനോദ് പത്തും രമേശ്‌ അഞ്ചും കൊലക്കേസുകളിൽ പ്രതിയാണ്. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും പ്രാണരക്ഷാർത്ഥം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. എന്നാൽ പൊലീസ് ഏറ്റുമുട്ടൽ കൊല നടത്തിയെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. കുതിച്ചെത്തിയ നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി ആക്രമിച്ചു. നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ പ്രാണരക്ഷാർത്ഥം വെടിവെക്കേണ്ടിവന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കാറിലുണ്ടായിരുന്നവരിൽ രണ്ട് പേർ ഓടിരക്ഷപ്പെട്ടു. 

തച്ചങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീയിട്ടു

കാഞ്ഞങ്ങാട്: തച്ചങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീയിട്ടു. ഉദുമ-പള്ളിക്കര അര്‍ബന്‍ സഹകരണ സംഘം ജീവനക്കാരന്‍ സുജിത്തിന്റെ വീടിനാണ് തീയിട്ടത്. മുന്‍വശത്തെ വാതിലും കട്ടിലയും കത്തിയിട്ടുണ്ട്. സമീപത്തെ ബോര്‍വെല്ലിന്റെ വയറുകളും വീടിന്റെ പിന്‍വശത്തെ ശുചി മുറിയിലെ ക്ലോസറ്റുകളും തകര്‍ത്തിട്ടുണ്ട്. അടുത്ത് ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് അക്രമം. വീടിന്റെ ടൈല്‍സ് പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സുജിത്ത് അല്‍പം അകലെയാണ് താമസിക്കുന്നത്. ഇന്ന് രാവിലെ ഏഴരയോടെയാണ് വിവരമറിയുന്നത്. ബേക്കല്‍ പൊലീസും ഫോറന്‍സിക്ക് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.

മണിപ്പൂരിലെ അക്രമങ്ങള്‍ മറ്റ് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ന്യായീകരിക്കാനാകില്ല; വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മറ്റിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി മണിപ്പുരിൽ നടന്നതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിലെ വിചാരണ മണിപ്പുരിൽനിന്നു മറ്റൊരു സംസ്ഥാനത്തിലേക്കു മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കവേയാണു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ബംഗാളിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു സംസാരിച്ച ഒരു അഭിഭാഷകനോടുള്ള മറുപടിയായിട്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ‘‘സ്ത്രീകൾക്കെതിരെ എല്ലായിടത്തും അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന വസ്തുത പറയുന്നതുകൊണ്ടു പ്രത്യേകിച്ചു നേട്ടമില്ല. മറ്റിടങ്ങളിലും സമാനമായ അതിക്രമങ്ങൾ നടക്കുന്നു എന്നതുകൊണ്ടു മണിപ്പുരിൽ സംഭവിച്ചതിനെ ന്യായീകരിക്കാനാകില്ല. നിങ്ങളതിനെ എങ്ങനെയാണു നേരിടുന്നതെന്നതാണു ചോദ്യം. രാജ്യത്തെ എല്ലാ പെൺമക്കളെയും സംരക്ഷിക്കണം എന്നാണോ അതോ ആരെയും സംരക്ഷിക്കേണ്ട എന്നാണോ പറയുന്നത്’’ – ചീഫ് ജസ്റ്റിസ് ചോദിച്ചു. റിജസ്റ്റർ ചെയ്ത 6000 എഫ്ഐആറിൽ എത്രയെണ്ണം സ്ത്രീകൾക്ക് എതിരായ അത്രികമണങ്ങളുടെ പേരിൽ ചുമത്തിയതാണെന്നും

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസ നിധി വഴി ധനസഹായം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്. അതേസമയം കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കിയാല്‍ പോരെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. കുടുംബത്തിന് സര്‍ക്കാര്‍ വീടും സ്ഥലവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ദുഃഖകരമായ സംഭവമാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്

ഭരണത്തിരക്കുകൾക്ക് അവധി നൽകി ഡി.കെ. ശിവകുമാർ ബേക്കൽ കോട്ടയിൽ

ഉദുമ : രാഷ്ട്രീയതന്ത്രങ്ങൾക്കും ഭരണത്തിരക്കുകൾക്കും അവധിനൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബേക്കൽ കോട്ടയിലെത്തിയപ്പോൾ വരവേറ്റത് മയിൽനൃത്തം.കർണാടക കേൺഗ്രസ് അധ്യക്ഷൻ കൂടിയായ ഡി.കെ. ശിവകുമാർ ശനിയാഴ്ച വൈകുന്നേരമാണ് ബേക്കൽ കോട്ട സന്ദർശിക്കാനെത്തിയത്.കോട്ടയ്ക്കുള്ളിലുണ്ടായിരുന്ന മയിൽക്കൂട്ടം പീലിവിടർത്തിയാടുന്നതും കോട്ടയും മനംനിറയെ കണ്ട് അദ്ദേഹവും സുഹൃത്തുക്കളും മടങ്ങി.അരമണിക്കൂറോളം കോട്ടയ്ക്കുള്ളിൽ ചെലവഴിച്ചു. കർണാടക ഉപമുഖ്യമന്ത്രി കോട്ട സന്ദർശിക്കാനെത്തുന്നുണ്ടെന്ന വിവരം അവസാന നിമിഷമാണ്‌ കിട്ടിയതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) കൺസർവേഷൻ ഓഫീസർ പി.വി. ഷാജു പറഞ്ഞു. തുടർന്ന് കോട്ടയിലെ ജീവനക്കാർ അവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഔദ്യോഗിക പരിവേഷങ്ങളൊന്നുമില്ലാതെ ഏതാനും സുഹൃത്തുക്കളുമൊത്താണ് എത്തിയത്. സുരക്ഷയ്ക്കായി രണ്ട് പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്.ബേക്കൽ കോട്ടയുടെ ഭംഗിയും മനോഹരമായ കടൽക്കാഴ്ചയും മയിൽ പീലിവിടർത്തിയാടിയതും കണ്ട സന്തോഷം സന്ദർശകപുസ്തകത്തിൽ അദ്ദേഹം രേഖപ്പെടുത്തി. ബേക്കൽ കോട്ടയോട് ചേർന്നുള്ള മുഖ്യപ്രാണ ക്ഷേത്രത്തിലും ദർശനം നടത്തി. തിരക്കുകളിൽനിന്നും ആശ

കാസർകോട്ട് തെരുവ് നായയുടെ ആക്രമണം; നിരവധി പേർക്ക് പരിക്കേറ്റു

കാസർകോട്:കാസര്‍ഗോഡ് ചീമേനി, പൊതാവൂരില്‍ തെരുവ് നായയുടെ ആക്രമണം.നിരവധി പേര്‍ക്ക് പരിക്കേറ്റു കനിയംതോല്‍ സ്വദേശി അനൂപിന്റെ കൈ നായ കടിച്ചു പറിച്ചു.സാരമായി പരിക്കേറ്റ അനൂപ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.ഇന്നലെ രാത്രിയാണ് അനൂപിനെ നായ കടിച്ചത്

ഏകീകൃത സിവിൽ കോഡ്: ഉടൻ നടപ്പാക്കില്ല, 2024 തെരഞ്ഞെടുപ്പ് വരെ ചർച്ചയാക്കി നിർത്താൻ ബിജെപി

ദില്ലി: ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയതായി വിവരം. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ലെന്നാണ് വിവരം. വിഷയം സങ്കീ‍ർണമെന്നും കൂടുതല്‍ പഠനം ആവശ്യമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് വരെ വിഷയം സജീവ ചർച്ചയാക്കി നിലനിർത്താനും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ വിമർശനം ഉയര്‍ന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിലപാട് മയപ്പെടുത്തിയത്. ഭോപ്പാലിൽ പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡ് ചർച്ചയാക്കിയത്. പിന്നാലെ കേന്ദ്രസർക്കാർ ഇത് അധികം വൈകാതെ നടപ്പാക്കുമെന്ന പ്രതീതിയുണ്ടായി. പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി. എന്നാൽ പാർലമെന്റിൽ വിഷയം എത്തിക്കാതെ സജീവ വിഷയമായ ചർച്ചയാക്കി നിലനിർത്താനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബിജെപി അംഗങ്ങളുടെ ഭാഗത്ത് നിന്ന് സ്വകാര്യ ബില്ലായി വിഷയം പാർലമെന്റിൽ എത്തിക്കാനും ആലോചിക്കുന്നുണ്ട്. എല്ലാ വ

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി: ടികെ വിനോദ് കുമാർ വിജിലൻസ് ഡയറക്ടർ, മനോജ് ഏബ്രഹാം ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം : കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപിയാകും. കെ. പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയർ ഫോഴ്സിലേക്കാണ് മാറ്റം. ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. കൊച്ചി കമ്മീഷണർ സേതുരാമനെയും മാറ്റി. എ. അക്ബർ കൊച്ചി കമ്മീഷണറാകും. സേതുരാമൻ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നൽകി. എംആർ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നൽകി സർക്കാർ ഉത്തരവിറക്കി. 

തോക്കുമായി കാസർകോട് സ്വദേശികൾ കർണാടകയിൽ അറസ്റ്റിൽ

മംഗളൂരു : അനധികൃതമായി കൈവശം വെച്ച തോക്കുമായി കാസർകോട് സ്വദേശികൾ മംഗളൂരുവിൽ പിടിയിൽ.മംഗളൂരുവിൽ അനധികൃതമായി തോക്ക് കൈവശം വച്ചതിന് രണ്ടു കാസർകോട് സ്വദേശികളെ സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ അബ്ബാസ് എന്ന ബെഡി അബ്ബാസ്  (61), യശ്വന്ത് കുമാർ(45) എന്നിവരാണ് അറസ്റ്റിലായത്. ബജ്പയിൽ ലൈസൻസ് ഇല്ലാതെ തോക്കുമായി ബൈക്കിൽ കറങ്ങുന്നതായി വിവരം ലഭിച്ചതിന് തുടർന്നാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് തോക്ക് 2 മൊബൈൽ ഫോണുകൾ ബൈക്ക് എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു

എന്നും കണ്ണീരോർമ്മയായി ആലുവയിലെ അഞ്ചുവയസ്സുകാരി; വിങ്ങിപ്പൊട്ടി, കണ്ണീരോടെ യാത്രാമൊഴിയേകി നാട്

കൊച്ചി: ആലുവയിൽ അതിക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി പെൺകുഞ്ഞിന് നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ അവൾ ഇനി അവസാന ഉറക്കത്തിലേക്ക്. കുട്ടി പഠിച്ച തായിക്കാട്ടുകര സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിവൈകാരിക നിമിഷങ്ങളായിരുന്നു ഇവിടെ. ഒരു നാട് മുഴുവൻ അഞ്ചുവയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തിൽ വിങ്ങിപ്പൊട്ടി. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവൾക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. ആംബുലൻസ് കടന്നു പോയ വഴിയരികിലും ആളുകൾ ആ പെൺകുഞ്ഞിനെ ഒരു നോക്ക് കാണാൻ കാത്തുനിന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഇവിടെ എത്തിച്ചേർന്നിരുന്നു. സ്കൂളിൽ നിന്ന് എട്ടുകിലോമീറ്റർ ദൂരെയാണ് കീഴ്മാട് ശ്മശാനം. മൂന്ന് സഹോദരങ്ങളാണ് അഞ്ചുവയസ്സുകാരിക്ക്. അതിൽ മൂത്തകുട്ടിക്ക് മാത്രമേ അനിയത്തിക്ക് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ബാക്കി രണ്ട് സഹോദരങ്ങൾ ചേച്ചിക്ക് സംഭവിച്ചത് എന്താണെന്ന് പോലും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല. അലമുറയിട്ട് കരയുന്ന അമ്മയും വിതുമ്പി നിൽക്കുന്ന അച്ഛനും കണ്ണീർക്കാഴ്ചയായി. ഈ ദുരന്തത്തെ തുടർന്ന് നാടെങ്ങും വൻപ്രതിഷേധമാണ് ഉയ

ബോവിക്കാനം ലയൺസ് ക്ലബ്ബ് വാതിലുകൾ നൽകി

  ബോവിക്കാനം: ഇരിയണ്ണി വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് രജത ഭവന പദ്ധതി വഴിനൽകുന്ന വീടിന് ബോവിക്കാനം ലയൺസ് ക്ലബ്ബ് വാതിലുകൾ നൽകി. ബോവിക്കാനത്തുവെച്ച് നടത്തിയ ചടങ്ങിൽ ലയൺ പ്രസിഡൻ്റ് ബി.അഷ്റഫ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജീവൻ മാടപറമ്പത്തിന് നൽകി. ലയൺ വൈസ് പ്രസിഡൻ്റ് മസൂദ് ബോവിക്കാനം അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി വി.എം. കൃഷ്ണ പ്രസാദ്,ട്രഷറർ പി എം അബ്ദുൾറഹിമാൻ, വൈസ് പ്രസിഡൻ്റ് കുമാരൻ ബി.സി. പി.ആർ.ഒ സുരേഷ്കുമാർ കെ,അംഗങ്ങളായ അബ്ദുൾ ഹാരിസ്,റിയാസ് ബി.കെ,അബ്ദുൾ റഹിമാൻ കെ.എ, എൻ എസ് എസ് വളണ്ടിയർമാരായ മണി കൃഷ്ണൻ, കൗഷിക്ക് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ:ഇരിയണ്ണി വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് രജത ഭവന പദ്ധതി വഴി നിർമ്മിച്ചു നൽകുന്ന വീടിനുള്ള വാതിലുകൾ ബോവിക്കാനം ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ബി.അഷ്റഫ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജീവൻ മാടപറമ്പത്തിന് നൽകുന്നു.

ആലുവയിലെ കൊലപാതകം: വെള്ളിയാഴ്ച വൈകിട്ട് 5.30യോടെ കൊല നടത്തിയതായി മൊഴി, അസഫാക് മുമ്പ് മോഷണക്കേസിലും പ്രതി

കൊച്ചി: ​ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ ക്രൂര കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെള്ളിയാഴ്ച വൈകിട്ട് 5.30യോടെയാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നൽകി. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണ്. കൃത്യം നടത്തിയത് അസഫാക് തനിച്ചാണെെന്നും കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്നും സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.  ഒന്നര വർഷം മുൻപാണ് അസ്ഫക് ആലം കേരളത്തിൽ എത്തിയത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ നിർമാണ ജോലികൾ ചെയ്തിട്ടുണ്ട്. കൂടാതെ മൊബൈൽ മോഷണ കേസിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതിയെ 11 മണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും. പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. പ്രതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിലുണ്ട്. അയാൾക്ക് കുറ്റത്തിൽ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരം 5 നും അഞ്ചരയ്ക്കും ഇടയിലായിരുന്നു കൊലപാതകം. അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. മദ്യ ലഹരിയിലായിരുന്ന പ്രതിയിൽ നിന്നും ഒരു സൂചനയും കിട്ടിയിട്ടില്ല. ഒരു

അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴി: മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകളിൽ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എംപ്ലോയ്മെന്റ് എക്സേചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി റാങ്കടിസ്ഥാനത്തിൽ വേണം താത്കാലിക നിയമനം നടത്താൻ. താത്കാലിക നിയമനം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാൽ കർശന നടപടി സ്വീകരിക്കും. എംപ്ലോയ്മെന്റ് എക്സേചേഞ്ചിൽ നിന്ന് അർഹരായ ഉദ്യോഗാർത്ഥികളെ ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റു സാധ്യതകൾ തേടാവൂ. ഇതിനായി ആദ്യം പത്രപരസ്യം നൽകണം. തുടർന്ന് പരിണിതപ്രജ്ഞരായ ആളുകളെ ഉൾപ്പെടുത്തി അഭിമുഖ ബോർഡ് രൂപീകരിക്കണം. ഈ അഭിമുഖ ബോർഡ് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി കഴിവും യോഗ്യതയും ഉള്ളവരെ ഉൾപ്പെടുത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കണം. റാങ്ക്ലിസ്റ്റ് സ്കൂൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി ശിവൻകുട്ടി നിർദേശിച്ചു.

ആലുവ കൊലപാതകം: അഞ്ച് വയസുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്, പീഡനത്തിനിരയായെന്നും പോസ്റ്റുമോ‍ർട്ടത്തിൽ തെളിഞ്ഞു

കൊച്ചി : ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈെംഗിക പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചത്. ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാൽ പീഡനം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറൻസിക് സംഘം പൊലീസിനോട് സ്ഥിരീകരിച്ചത്. പീഡനത്തിന് ശേഷം കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫോറസ്കിക് സംഘത്തിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.  ഒരു നാടിനെയാകെ വേദനിപ്പിച്ച ദാരുണ കൃത്യത്തിന്റെ ഞെട്ടലിലാണ് കേരളമാകെ. ആലുവയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് ഇന്നുച്ചയോടെ കണ്ടെത്തിയത്. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ അസ്സം സ്വദേശി അസഫാക് അലം പൊലീസിനോട്  സമ്മതിച്ചു.

മഞ്ചേശ്വരത്ത് മൂന്നു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി, ഉളിയത്തടുക സ്വദേശി പിടിയിൽ

മഞ്ചേശ്വരം: ചെക്ക് പോസ്റ്റിൽ എക്സൈസ് വകുപ്പ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ മൂന്നുലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി . മധൂർ ഉളിയത്തടുക്ക സ്വദേശി ഹാഷിക്കുദീൻ (30 ) ആണ് പിടിയിലായത്. ഇയാൾക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തിയ പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. 265 കിലോഗ്രാം ഉള്ള നിരോധിത പുകയില ഉത്പന്നങ്ങൾ ആണ് കാറിനുള്ളിൽ കണ്ടെത്തിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷ്, പ്രിവൻ്റീവ് ഓഫീസർ ജനാർദ്ദനൻ.കെ.എ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് പി നായർ, മുഹമ്മദ് ഇജ്ജാസ് പി പി, ദിനൂപ് കെ, അഖിലേഷ് എം എം, സബിത്ത് ലാൽ വി ബി എന്നിവർ പങ്കെടുത്തു.

കാത്തിരിപ്പ് വിഫലം: കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ കണ്ടെത്തി

ആലുവ: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്. വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി. കുട്ടിയുടെ അച്ഛനെ മൃതദേഹം കുട്ടിയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോകാതെ മാറ്റിനിർത്തിയിരിക്കുകയാണ്.  ഇന്നലെ വൈകിട്ടാണ

പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുതെന്ന് പറയില്ല, അതിനുള്ള ധാർമ്മികത കോൺ​ഗ്രസിനില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുത് എന്ന കെപിസിസി അധ്യക്ഷന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത്‌ പറയാനുള്ള ധാർമ്മികത കോൺഗ്രസിനില്ല. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ സ്ഥാനാർത്ഥിയെ കൂട്ടായി തീരുമാനിച്ച് പ്രഖ്യാപിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപി മാർ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തനിക്ക് ഇനി ദില്ലി താത്പര്യം ഇല്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു. ഇടതുപക്ഷ നേതാക്കൻമാർ മരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. രാഷ്ട്രീയ മത്സരമല്ലേ, വ്യക്തികളല്ലല്ലോ. ഉമ്മൻചാണ്ടി മരിച്ചു, പിറ്റേന്ന് തന്നെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കഴിയുമോ. ഇപ്പോൾ സ്ഥാനാർത്ഥിയെകുറിച്ച് പറയേണ്ട സമയമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഏറ്റവും പെട്ടെന്ന് തന്നെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കോൺ​ഗ്രസിന് കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.    ലോക്സഭ തെരഞ്ഞെടുപ്പ് ആയാൽ ആരൊക്കെ മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കും. ഞാനെന്നും പാർട്ടിക്ക് വിധേയനാണ്.

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ്റെ വാഹനത്തിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമം; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

ദില്ലി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ചു. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. ഒരു സ്കോർപിയോ കാർ ആണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. ഗവർണർ സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. അതേസമയം, അപകടത്തിൽ യുപി പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. വാഹനം ഇടിച്ച് കയറ്റാൻ നോക്കിയത് മനപ്പൂർവ്വമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. 

വാച്ച് കെട്ടിയതിന്റെ പേരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി

കുമ്പള: വാച്ച് കെട്ടിയതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികല്‍ റാഗ് ചെയ്യുകയും മര്‍ദ്ദിക്കുയും ചെയ്തതായി പരാതി. കുമ്പള പേരാല്‍ മൈമൂന്‍ നഗറിലെ ജാഫര്‍ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്. കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ജാഫര്‍ ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ പത്തോളം വരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടില്‍ തടയുകയായിരുന്നു. ജാഫര്‍ വാച്ച് കെട്ടിയതിനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. താന്‍ വാച്ച് കെട്ടുമെന്നും അധ്യാപകന്‍ അതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ ജാഫറിനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത് മര്‍ദ്ദിച്ചുവെന്നാണ് പരാതി. സമീപകാലത്ത് കുമ്പള സ്‌കൂളിലും കുമ്പള ടൗണിലുമായി പത്തോളം സംഘട്ടനങ്ങളാണ് നടന്നത്. റാഗിംങ്ങിന്റെ പേരിലും പെണ്‍കുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും മുതിര്‍ന്നവരും വിദ്യാര്‍ത്ഥികളുമടക്കം സംഘട്ടനത്തിലേര്‍പ്പെടുന്നത് പതിവാണ്. സ്‌കൂളിലെ പ്രശ്‌നത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നതാണ് പലപ്പോഴും സംഘട്ടനങ്ങള്‍ക്ക് കാരണമാവുന്നത്. പ്രശ്‌നം പര

കണ്ണൂർ വിമാനതാവളത്തിൽ കാസർകോട് സ്വദേശിയിൽ നിന്ന് സ്വർണ്ണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി. പത്തുലക്ഷത്തില്‍പരം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി കാസർകോട് ബന്തടുക്ക സ്വദേശി അഹമ്മദ്‌ കബീര്‍ റിഫായി (22) എന്നയാളാണ്‌ എയര്‍പോര്‍ട്ട്‌ പൊലീസിന്റെ പിടിയിലായത്‌. ഇന്നലെ രാത്രി ഷാര്‍ജയില്‍ നിന്നു എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു. വിമാനതാവളത്തിനകത്തെ കസ്റ്റംസ്‌ -എമിഗ്രേഷന്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതായിരുന്നു റിഫായി. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ലഗേജ്‌ പരിശോധിച്ചപ്പോഴാണ്‌ 221.33 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തത്‌. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ്‌ ലഗേജിനകത്തു സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. പിടിയിലായ യുവാവിനെ വിശദമായി ചോദ്യം ചെയ്‌തുവരുന്നു. സ്വര്‍ണ്ണം കള്ളക്കടത്തായി കൊണ്ടുവന്നതില്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയിലായ ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ്‌ അഹമ്മദ്‌ കബീര്‍ റിഫായി എന്നു പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

ഓണക്കാലത്തെ പ്രത്യേക ട്രെയിന്‍: മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രമന്ത്രിയ്ക്ക് കത്തെഴുതി

തിരുവനന്തപുരം : ഓണം, നവരാത്രി ആഘോഷവേളകളിലെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതി. നിലവിലെ ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ഗോവ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രത്യേക ട്രെയിനുകള്‍ ആവശ്യപ്പെട്ടത്.

കയ്യും തലയും വെട്ടും’: പി. ജയരാജനും ഷംസീറിനുമെതിരെ കൊലവിളി നടത്തി ബിജെപി

കണ്ണൂർ∙ സിപിഐഎം സംസ്ഥാന സമിതി അംഗം പി.ജയരാജനും സ്പീക്കർ എ.എൻ.ഷംസീറിനും എതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന കൊലവിളി മുദ്രാവാക്യമാണു ബിജെപി പ്രവർത്തകർ മുഴക്കിയത്. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി.   യുവമോർച്ച പ്രവർത്തകർക്കെതിരെ കഴിഞ്ഞദിവസം ജയരാജൻ നടത്തിയ വിവാദ പ്രസംഗത്തിനു പിന്നാലെയാണു ബിജെപി പ്രവർത്തകരുടെ കൊലവിളി. ഗണപതിയെ അപമാനിച്ചെന്ന് ആരോപിച്ച് ഷംസീറിന്റെ എംഎൽഎ ക്യാംപ് ഓഫിസിലേക്കു യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് നടത്തിയ വെല്ലുവിളി പ്രസംഗമാണു സംഭവങ്ങളുടെ തുടക്കം.  ഗണപതിയെ അപമാനിച്ചതിൽ മാപ്പു പറയാൻ തയാറായില്ലെങ്കിൽ ഷംസീറിനെ തെരുവിൽ നേരിടുമെന്നായിരുന്നു യുവമോർച്ച നേതാവിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്നു കരുതരുതെന്നും കെ.ഗണേഷ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. പിന്നാലെ ഗണേഷിന്റെ പ്രസംഗത്തിനു മറുപടിയായി ജയരാജൻ എത

മൊഗ്രാലില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു; പശുവിനെ കടിച്ചുകൊന്നു

മൊഗ്രാല്‍: പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലായി നിരവധി വളര്‍ത്തുമൃഗങ്ങളാണ് നായയുടെ പരാക്രമത്തില്‍ കൊല്ലപ്പെട്ടത്. 15 ഓളം ആടുകളെയും, പത്തോളം കോഴികളെയും, അഞ്ചു പൂച്ചകളെയും, ഒരു പശുവിയും നായ്ക്കൂട്ടം കടിച്ചു കൊന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ വലിയനാങ്കിയിലെ മുഹമ്മദ് അശ്റഫിന്റെ വീട്ടിലെ ഏക പശുവിനേയും നായ്ക്കൂട്ടം കടിച്ചു കൊന്നു. കഴിഞ്ഞവര്‍ഷവും കൂട്ടില്‍ അടച്ച മൂന്ന് ആടുകളെ നായ്ക്കൂട്ടം കടിച്ചു കൊന്നിരുന്നു. വലിയ നാങ്കിയില്‍ നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം തെരുവുനായ ശല്യം തുടരുന്ന സാഹചര്യത്തില്‍ ഇനി വളര്‍ത്തുമൃഗങ്ങളെ പോറ്റുന്നില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നത്. കൂട്ടിലടച്ചാല്‍ പോലും കൂട് പൊളിച്ച് നായ്കൂട്ടം മൃഗങ്ങളെ കൊല്ലുന്നു, പിന്നെ എന്ത് സംരക്ഷണത്തിലാണ് വളര്‍ത്തേണ്ടതെന്നും വീട്ടമ്മമാര്‍ ചോദിക്കുന്നു. അതിനിടെ നായ ശല്യം ഇത്രയും രൂക്ഷമായിട്ടും പഞ്ചായത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

നമിതയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവം; ആൻസൺ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും

കൊച്ചി: മൂവാറ്റുപുഴയിൽ നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആൻസൺ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ആൻസണ്‍ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ആൻസൺ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്‍റെ നീക്കം. കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിത ബൈക്കിടിച്ച് മരിച്ചത്. മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിര്‍മ്മല കോളേജിന് മുന്നിലാണ് അപകടം നടന്നത്. കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആന്‍സൺ റോയിക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാന

ബൈക്കില്‍ എം.ഡി.എം.എ കടത്ത്, ബന്തിയോട് സ്വദേശി അറസ്റ്റില്‍

ഉദുമ: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി അറസ്റ്റില്‍. ബന്തിയോട്, മുട്ടംഗെറ്റിനു സമീപത്തെ സുജിത്ത് കുമാറി(39)നെയാണ് ബേക്കല്‍ എസ്.ഐ കെ.വി.രാജീവനും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് പള്ളം-കാപ്പില്‍ റോഡില്‍ വാഹന പരിശോധനയ്ക്കിടയിലാണ് സുജിത്ത് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്നു 15.060 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പൊലീസ് സംഘത്തില്‍ കെ.ദിലീപ്, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.

ന്യൂനമര്‍ദം: കേരളത്തില്‍ 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി നിലവില്‍ സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. അടുത്ത 2-3 ദിവസത്തിനുള്ളില്‍ പതിയെ വടക്കോട്ട് മാറാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ തോതില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

മൈക്കിനെയും ആംപ്ലിഫയറിനെയും വെറുതെ വിട്ടു! കേസ് അവസാനിപ്പിച്ച് പൊലീസ്, കോടതിയില്‍ റിപ്പോർട്ട് നൽകി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഇന്നലെ പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറെ വിവാദമായ സംഭവത്തിൽ കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പൊലീസ് തലയൂരുകയായിരുന്നു. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സെക്കന്റുകൾ മാത്രം മൈക്ക് തകരാറായതിന്റെ പേരിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവർത്തിച്ചുവെന്നായിരുന്നു എഫ്ഐആർ. പൊലീസ് സ്വമേധയാ എടുത്ത കേസിൽ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്‌വി സൗണ്ട്സ് ഉടമ

കാസർഗോഡ് കറന്തക്കാട് സ്‌കൂള്‍ കുട്ടികളുടെ ഓട്ടോ റിക്ഷ മറിഞ്ഞ് : 10 കുട്ടികള്‍ക്ക് പരിക്ക്

കാസർകോട്: കാസർകോട് കറന്തക്കാട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയം; പിന്തുണയ്ക്കില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും

ദില്ലി: കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന തീരുമാനവുമായി ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും. എന്നാൽ പ്രമേയം, ദില്ലി ഓർഡിനൻസിന് പകരമുള്ള ബില്ലിന് ശേഷം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് സർക്കാർ. ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടിയും സർക്കാർ തുടങ്ങിക്കഴിഞ്ഞു. മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗങ്ങളുമായി കേന്ദ്രം ചർച്ച തുടങ്ങി. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തിൽ അടുത്തയാഴ്ച ചർച്ച നടക്കും. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആർഎസ് എംപി നമോ നാഗേശ്വർ റാവു എന്നിവരാണ് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇന്നലെ പന്ത്രണ്ട് മണിക്ക് സഭ ചേർന്നപ്പോൾ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദ്യം ഗൗരവ് ഗൊഗോയിയുടെ നോട്ടീസാണ് പരിഗണിച്ചത്. നോട്ടീസ് അംഗീകരിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോയെന്ന് പരിശോധിച്ച സ്പീക്കർ ചർച്ചയ്ക്കുള്ള തീയതി പിന്നീട് നിശ്ചയിച്ച് അറിയിക്കാം എന്ന് വ്യക്തമാക്കി.  അടുത്തയാഴ്ച ചർച്ചയ്ക്ക് തയ്യാറെന്ന് ബിജെപി സ്പീക്കറെ അ

മണിപ്പുര്‍ ഐക്യദാര്‍ഢ്യത്തില്‍ വിദ്വേഷ മുദ്രാവാക്യം; സലാമിനെ പുറത്താക്കി യൂത്ത് ലീഗ്

കാസര്‍കോട് ; യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മണിപ്പുര്‍ ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നടപടി. കാഞ്ഞങ്ങാട് നഗരസഭയിലെ അബ്ദുല്‍ സലാമിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് അറിയിച്ചു. മുസ്‌ലിം ലീഗിന്റെ ആശയങ്ങള്‍ക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്‍കിയതില്‍നിന്നു വ്യതിചലിച്ചും പ്രവര്‍ത്തിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെന്നു ഫിറോസ് വ്യക്തമാക്കി. അബ്ദുല്‍ സലാം ചെയ്തതു മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ഫിറോസ് പ്രസ്താവനയില്‍ അറിയിച്ചു.

നയാ പൈസയില്ല'; ഓഗസ്റ്റ് മാസത്തെ ശമ്പളം- പെൻഷൻ ചെലവുകൾക്കായി 1000 കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തെ ശമ്പളം- പെൻഷൻ ചെലവുകൾക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍. കേന്ദ്രത്തിന്‍റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയിൽ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകൾക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്. വായ്പ പരിധി വെട്ടിക്കുറക്കുന്ന കേന്ദ്ര സമീപനത്തിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം കൂടി വന്നതോടെയാണ് സംസ്ഥാനത്തിന്‍റെ ധനസ്ഥിതി നിലതെറ്റിയത്.  4500 കോടിയുടെ മാത്രം അധിക ബാധ്യത കണക്കാക്കി ആലോചന തുടങ്ങിയ ശമ്പള പരിഷ്കരണം ഒടുവിൽ അതിന്‍റെ നാലിരട്ടിയുണ്ടായാലും തീരാത്ത ബാധ്യതയാണ് ഖജനാവിനുണ്ടാക്കിയത്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സമീപനത്തിൽ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിട്ടുവീഴ്ചക്ക് കേന്ദ്രം തയ്യാറായിട്ടുമില്ല. ഓവര്‍ഡ്രാഫിറ്റിലേക്ക് പോയ ട്രഷറി കഴിഞ്ഞ ആഴ്ച ഇറക്കിയ 1500 കോടിയുടെ കടപത്രത്തിന്‍റെ ബലത്തിലാണ് കരകയറിയത്. ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനും അടക്കം ചെലവുകൾ മുന്നിൽ കണ്ടാണ് വീണ്ടും ആയിരം കോടി വായ്പയെടുത്തത്.  ഡിസംബര്‍ വരെ കടമെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയത് 15390 കോടി രൂപയ്

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം; 97 താൽക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍, കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി. വടക്കന്‍ ജില്ലകളില്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്.  പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂർ 10, കാസർകോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്നം ഉണ്ടെങ്കിൽ അത് സർക്കാർ പരിഹരിക്കും. മലപ്പുറത്ത് അൺ എയ്ഡഡ് സ്കൂൾ ഏറ്റവും അധികം അനുവദിച്ചത് യുഡിഎഫാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

മൈക്ക് കേടാക്കിയത് ആസൂത്രിതമായി: കേബിൾ ചവിട്ടിപ്പിടിച്ചു: പൊലീസ്

തിരുവനന്തപുരം∙ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ നടന്നത് ആസൂത്രിത നീക്കമെന്ന് പൊലീസ്. ആംപ്ലിഫയറിൽ നിന്ന് മൈക്കിലേക്കുള്ള കേബിൾ ബോധപൂർവം ചവിട്ടിപ്പിടിച്ചെന്നാണ് വിലയിരുത്തൽ. പ്രതി അറിഞ്ഞുകൊണ്ട് പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം വരുത്തിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസ് സ്വമേധയാ എടുത്ത കേസിൽ ഇൻസ്പെക്ടർ ബി.എം.ഷാഫിയാണ് അന്വേഷണം നടത്തുന്നത്. അതേസമയം, മൈക്ക് തടസ്സപ്പെട്ടതിൽ പരിശോധന മാത്രമാണ് നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ പരിശോധനയ്ക്ക് അയയ്ക്കണമെങ്കിൽ കേസ് എടുക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനെത്തിയപ്പോൾ അൽപ്പനേരം ശബ്ദം തടസപ്പെട്ടത്. ഈ സംഭവത്തിൽ കന്റോൺമെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. ആരെയും പ്രതി ചേർത്തിട്ടില്ല, മൈക്കും കേബിളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് നാളെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മാനനഷ്‌ട കേസുമായി കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നൽകിയത്. എംവി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമർപ്പിച്ചിരിക്കുന്നത്. മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. കേസ് എറണാകുളം സിജെഎം കോടതി നാളെ പരിഗണിക്കാനായി മാറ്റി. ഇതിൽ കൂടുതൽ തന്നെ അപമാനിക്കാനില്ലെന്ന് കെ.സുധാകാരൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ പോലൊരാൾ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരിക്കലും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കാത്ത കേസിലാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. വിധി വന്ന കേസിലാണ് ആരോപണം ഉന്നയിച്ചത്. മനസാ വാചാ അറിയാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ഏത് കാര്യവും കൃത്യമായി ഫോളോ ചെയ്യുന്ന ആളാണ് താൻ. ക്രിമിനൽ അപകീർത്തി കേസായതിനാലാണ് നേരിട്ട് കോടതിയിൽ ഹാജരായതെന്നും കെ സുധാകരൻ പറഞ്ഞു. മോൻസൻ മാവുങ്കല

കാഞ്ഞങ്ങാട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം; പ്രതിക്ക് ഒരു വർഷം തടവ്

കാഞ്ഞങ്ങാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് ഒരു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. കാട്ടിപ്പൊയിൽ കക്കോട്ട് കൊമ്പങ്കയ് ഹൗസിലെ റിജുവിനെ (38) ആണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജി സി.സുരേഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവും അനുഭവിക്കണം. 2022 മാർച്ചിലാണ് സംഭവം. ബൈക്കിൽ എത്തിയ പ്രതി കുട്ടിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റാൻ ശ്രമിക്കുകയും നിരസിച്ച കുട്ടിയുടെ കയ്യിൽ പിടിക്കുകയും ചെയ്തുവെന്നാണു കേസ്. പ്രതി മുൻപും കുട്ടിക്കു നേരെ അതിക്രമം കാട്ടിയിരുന്നു. നീലേശ്വരം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് എസ്ഐ പി.രാജീവനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.

വീണ്ടും വീണ് സ്വർണവില; സ്വർണപ്രേമികൾക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. 120  രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ 4  ദിവസംകൊണ്ട് 560  രൂപയാണ് സ്വർണത്തിന് കുറഞ്ഞരിക്കുന്നത്.  ഒരു  പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,000 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ കുറഞ്ഞു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു.  വിപണി 4578 രൂപയാണ്.  അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ  വിപണി നിരക്ക് 103 രൂപയാണ്. ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ  ജൂലൈ 1 -  ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 43,320 രൂപ ജൂലൈ 2 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ ജൂലൈ 3 -  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ ജൂലൈ 4 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 43,320 രൂപ ജൂലൈ 5 -  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 43,400 രൂപ ജൂലൈ 6 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,400 രൂപ ജൂലൈ 7 -  ഒര

കര്‍ണാടകയിലെ ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ വാട്സ്ആപിലൂടെ വധഭീഷണി; കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു

ബംഗളൂരു: കര്‍ണാടക ഹൈകോടതിയിലെ ആറ് ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി. പാകിസ്താനിലുള്ള ബാങ്കിലെ അക്കൗണ്ടില്‍ 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ബംഗളൂരു സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. ഹൈകോടതി പബ്ലിക് റിലേഷൻസ് ഓഫിസര്‍ കെ. മുരളീധറിനാണ് വാട്സ്‌ആപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചത്. പാകിസ്താനിലുള്ള എ.ബി.എല്‍ ബാങ്കില്‍ 50 ലക്ഷം നിക്ഷേപിക്കണമെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ 12ന് വൈകീട്ട് ഏഴിനാണ് ഔദ്യോഗിക മൊബൈല്‍ നമ്ബറിലെ വാട്സ്‌ആപ്പില്‍ ഭീഷണി സന്ദേശം കിട്ടുന്നത്. പണം കൈമാറിയില്ലെങ്കില്‍ ഹൈകോടതി ജഡ്ജിമാരായ മുഹമ്മദ് നവാസ്, എച്ച്‌.ടി. നരേന്ദ്ര പ്രസാദ്, അശോക് ജി. നജഗന്നവര്‍, എച്ച്‌.പി. സന്ദേശ്, കെ. നടരാജൻ, ബി. വീരപ്പ എന്നിവരെ കൊല്ലുമെന്നും ഇതില്‍ ഉണ്ടായിരുന്നു.'ദുബൈ ഗ്യാങ്ങി'ലെ ആളാണ് താനെന്നും ഭീഷണി സന്ദേശമയച്ചയാള്‍ അവകാശപ്പെടുന്നുണ്ട്. വിവിധ നമ്ബറുകളില്‍ നിന്നായിരുന്നു സന്ദേശങ്ങള്‍ വന്നത്. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ന്യൂനമർദ്ദം ശക്തി കൂടി, ചക്രവാതച്ചുഴിയും; കേരളത്തിൽ വ്യാപക മഴ തുടരും, അറിയിപ്പുകൾ ഇങ്ങനെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം (Low Pressure Area) ശക്തി കൂടിയ ന്യൂനമർദ്ദമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കച്ച്നു മുകളിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നു. കേരളത്തിൽ ജൂലൈ 25- 27 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന

ഓണമുണ്ണാൻ കാണം വിൽക്കേണ്ടിവരും ; എല്ലാവർക്കും കിറ്റില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇക്കുറി എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആർക്കൊക്കെ കിറ്റ് നൽകണമെന്നതിൽ അന്തിമ തീരുമാനം എടുത്തില്ലെന്നും കൊവിഡ് കാലത്തും അതിന് ശേഷവും കിറ്റ് നൽകിയത് പോലെ നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.എല്ലാവർക്കും കിറ്റ് കൊടുക്കുക എന്നത് മുൻപ് ഉണ്ടായിരുന്ന രീതിയല്ലെന്നും ഓണക്കാലം നന്നായി മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി. ഓണചിലവുകൾക്കായി സർക്കാർ കടമെടുക്കേണ്ട സാഹചര്യമാണ് ഉളളത്.സംസ്ഥാനത്തിന്‍റെ കടമെടുപ്പിന് പരിധിയുണ്ട്.കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകണം. അല്ലാത്തപക്ഷം കേന്ദ്രം നൽകുന്ന നികുതി വിഹിതം വർധിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്ന് മുൻപ് ലഭിച്ചിരുന്ന നികുതി വരുമാനം ഇപ്പോൾ ലഭിക്കുന്നില്ല. അത് ലഭിച്ചിരുന്നെങ്കിൽ 20,000 കോടി അധിക വരുമാനം ഉണ്ടാകുമായിരുന്നെന്നും മന്ത്രി പറയുന്നു.കടമെടുപ്പ് കുറക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സുപ്രീം കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

കാസര്‍കോട്:കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പില്ല. കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ജില്ലാ രജിസ്ട്രാര്‍ ജനറലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം, കോട്ടക്കല്‍, പറപ്പൂര്‍ സ്വദേശി ടി.ഇ മുഹമ്മദ് അഷ്റഫാ(55)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നുള്ളിപ്പാടിയിലെ ഹോട്ടല്‍ മുറിയുടെ ബാത്ത്റൂമിനകത്തു വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം ഉറപ്പാക്കിയശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ഒന്നരവര്‍ഷം മുമ്പാണ് മുഹമ്മദ് അഷ്റഫ് കാസര്‍കോട്ടെ ജില്ലാ രജിസ്ട്രാര്‍ ജനറലായി ചുമതലയേറ്റത്. അതിനുശേഷം പലപ്പോഴും നുള്ളിപ്പാടിയിലെ ഹോട്ടല്‍ മുറിയില്‍ താമസിക്കാറുണ്ടെന്നു പറയുന്നു. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് ഹോട്ടല്‍ ജീവനക്കാരോട് രാവിലെ ഫോണ്‍ വിളിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ജീവനക്കാര്‍ ഫോണ്‍ വിളിച്ചുവെങ്കിലും എടുക്കാത്തതിനെതുടര്‍ന്ന് മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് അഷ്റഫിനെ ബാത്ത്റൂമില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് മലപ്പുറത്തു നിന്നു ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ഭൗതികശരീരം വൈകുന്നേരം 3.30 മണിക്ക് കളക്ടറേറ്റ് പരിസരത്ത് പൊ

ഉമ്മൻചാണ്ടി അനുസ്‌മരണം: മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിൽ അതൃപ്തി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിനകത്ത് നേതാക്കൾക്ക് അതൃപ്തി. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ പിണറായി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. മുതിർന്ന നേതാക്കളുടെ സമ്മർദ്ദം മൂലമാണ് പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയനെതിരെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലും രംഗത്ത് വന്നിട്ടുണ്ട്. യുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കളും പിണറായി വിജയനെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെതിരെ കടുത്ത നിലപാടും എതിർപ്പും രേഖപ്പെടുത്തിയിരുന്നു. എന്നാൽ എകെ ആന്റണി അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. നേതൃതലത്തിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം ഉയർന്നതോടെ നേതാക്കൾ ഉമ്മ

കാസർകോ‍ട് സദാചാര ആക്രമണം; പിറന്നാൾ ആഘോഷത്തിനെത്തിയ സുഹൃത്തുക്കളെ തടഞ്ഞ് ആക്രമിച്ചു, 3 പേർ അറസ്റ്റിൽ

കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെൺകുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു. സംഭവത്തിൽ അബ്‍ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ്‌ നിസാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞു വയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ഇന്നും പെരുമഴ, 9 ജില്ലകളിൽ ജാഗ്രത നിർദ്ദേശം, 3 ജില്ലകളിൽ അവധി; വടക്ക് കനക്കും, തെക്കൻ കേരളത്തിൽ ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഇന്നലത്തെ അതിശക്ത മഴ തുടരാനടക്കമുള്ള സാധ്യതയാണ് ഉള്ളത്. നിലവിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ഇന്ന് ഒരു ജില്ലയിലും ഇല്ലെങ്കിലും 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമുള്ള ജില്ലകളിലാണ് നിലവിൽ ജാഗ്രത നിർദ്ദേശിച്ചിട്ടുള്ളത്. ഒരു ജില്ലയിലും യെല്ലോ അലർട്ട് പോലുമില്ലെന്നത് തെക്കൻ കേരളത്തിന് ആശ്വാസമാണ്. വടക്കൻ കേരളത്തിൽ ദുരിതം വിതച്ച് അതിശക്ത മഴ, കാരണമെന്ത്? എത്രനാൾ തുടരും? ഭീഷണിയായി 3 ചക്രവാതചുഴി, ന്യൂനമർദ്ദവും 3 ജില്ലകളിൽ ഇന്ന് അവധി  മഴ കനത്തതോടെ 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗനവാടി, സിബിഎസ്ഇ - ഐസിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള

ബംഗാൾ ഉൾക്കടലിൽ നാളെത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; ഇന്ന് വ്യാപക മഴ ഉണ്ടായേക്കും

ബംഗാൾ ഉൾക്കടലിൽ നാളെത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. തെക്കൻ ഒഡിഷക്കും, തെക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മൂന്ന് ചക്രവാത ചുഴികൾ നിലനിൽക്കുന്നു. ഇവയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെടാൻ സാധ്യത. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.

മണിപ്പൂരിലെ നരനായാട്ടിൽ വിറങ്ങലിച്ച് രാജ്യം; രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി ബിരേൻ സിംഗ്

 ദില്ലി: മണിപ്പൂരിലെ നരനായാട്ടിൽ രാജ്യം വിറങ്ങലിക്കുമ്പോഴും രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. തന്നെ കണ്ട എംഎൽഎമാരെയാണ് ബിരേൻ സിംഗ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗക്കേസുകളിൽ നടപടി ഉറപ്പാക്കുമെന്നും താൻ നേരിട്ട് നടപടി നിരീക്ഷിക്കുന്നുണ്ടെന്നും ബീരേൻ സിംഗ് അറിയിച്ചു. മിസോറാമിലും സംഘർഷ സാധ്യത നിലനില്‍ക്കുകയാണ്. അതിനിടെ, മെയ്തെയ് വിഭാഗത്തോട് സംസ്ഥാനം വിടാന്‍ മുൻ വിഘടനവാദികളുടെ സംഘടന ആവശ്യപ്പെട്ടു. പ്രസ്താവന സംഘടന തിരുത്തിയെങ്കിലും നിരവധി വിദ്യാർത്ഥികൾ സംസ്ഥാനം വിട്ടു. അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ആറ് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇതിനിടെ മിസോറാമിലുള്ള മെയ്ത്തെയ് വിഭാഗത്തെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് മണിപ്പൂരിൽ എത്തിക്കാനുള്ള ആലോചനയുണ്ട്. മെയ്ത്തെയ് വിഭാഗക്കാർ സംസ്ഥാനം വിടണമെന്ന് ചില തീവ്ര സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാ

വധശ്രമം അടക്കം ഏഴുകേസുകളില്‍ പ്രതി; കാസർഗോഡ് യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കാസര്‍കോട്: ഏഴു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. പാറക്കട്ടയിലെ ലോകേഷി(30)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കാപ്പ കേസില്‍ പ്രതിയായ യുവാവിനെ ബന്ധുവീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികൂടിയാണ്. വര്‍ഗീയ പ്രശ്‌നം, മയക്കുമരുന്ന് കടത്ത്, വധശ്രമം, അടിപിടി കേസുകളില്‍ പ്രതിയാണ് ലോകേഷെന്നു പൊലീസ് പറഞ്ഞു. ലോകേഷ് ഉള്‍പ്പെട്ട സംഘത്തിലെ 2 പേരെ നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കയച്ചു.

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയ കേസ്; അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

പാലക്കാട്: മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. ചിറ്റൂർ സബ് കോടതിയിലാണ് മീനാക്ഷിപുരം പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. കവർച്ചയ്ക്ക് സഹായം നൽകിയ കൂടുതൽ പേരെ കണ്ടെത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 26നാണ് തൃശൂരിൽ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വർണാഭരണങ്ങൾ കൊണ്ടും പോയ വ്യാപാരിയെ അക്രമിച്ച് സ്വർണം തട്ടിയത്. നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുണ്ട്. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്

മണിപ്പൂരിൽ യുവതികൾ അപമാനിക്കപ്പെട്ട സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

മണിപ്പൂരിൽ യുവതികൾ അപമാനിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിലെ നാല് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് 77 ദിവസത്തിന് ശേഷമാണ് കേസിൽ ആദ്യ അറസ്റ്റ് നടന്നത്. മുഖ്യപ്രതി ഹെറാദാസ് (32) തൗബൽ ആണ് ആദ്യം അറസ്റ്റിലായത്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചിരുന്നു. കുകി വിഭാഗത്തിൽപ്പെട്ട പുരുഷന്മാർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മെയ്തി യുവതി എന്ന പേരിൽ ഒരു വ്യാജ ചിത്രം പ്രചരിച്ചതാണ് രാജ്യത്തെ ലജ്ജിപ്പിച്ച സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പ്രതികാരമായാണ് അക്രമികൾ കുകി വിഭാഗത്തിലെ യുവതികളെ നഗ്നരാക്കി നടത്തിയത്.