ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Kasaragod എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാസര്‍കോട് നഗരസഭാ ഓഫീസില്‍ അതിക്രമിച്ചു കയറി അതിക്രമം, ചീത്തവിളി; യുവാവിനെതിരെ കേസ്

  കാസര്‍കോട്: കാസര്‍കോട് നഗരസഭാ ഓഫീസില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരസഭാ അസി. സെക്രട്ടറി എം. ശൈലേഷിന്റെ പരാതിയില്‍ കസബ വില്ലേജിലെ ഫൈസല്‍ എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഓഫീസില്‍ അതിക്രമിച്ചു കയറിയ യുവാവ് ചീത്തവിളിക്കുകയും പരാതിക്കാരന്റെയും മറ്റു ജീവനക്കാരായ ശ്രീജിത്ത് ഭട്ടതിരി, ഗംഗാധരന്‍ ജി, ചിത്രാദേവി, ഹരികൃഷ്ണന്‍ എന്നിവരുടെയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായും ടൗണ്‍ പൊലീസ് എടുത്ത കേസില്‍ പറയുന്നു. എഞ്ചിനീയറിംഗ് സ്റ്റോര്‍ മുറിയുടെ ഗ്ലാസ് തകര്‍ത്ത് പൊതു മുതല്‍ നശിപ്പിച്ചുവെന്നും കേസില്‍ പറയുന്നു.

മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി ഇഫ്താർ മീറ്റ് സഘടിപ്പിച്ചു

   ചട്ടഞ്ചാൽ : മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. മാനവ സൗഹാർദ്ദത്തിൻ്റെയും സ്നേഹത്തിൻ്റെയും നിറവിൽ നാട്ടുകാരും വിവിധ മഹൽ നിവാസികളും സാമൂഹിക - സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. ഇത്തരം സൗഹൃദ സംഗമങ്ങൾ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്താൻ സഹായിക്കുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

വീണു കിട്ടിയ കാൽ ലക്ഷം രൂപ തിരിച്ചേൽപ്പിച്ചു വിദ്യാർഥികൾ മാതൃകയായി. മുഹമ്മദ്‌ ആഷിഖിനെയും നിഖിലിനെയും പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ചു

  പൈക്ക : പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോകവേ വഴിയിൽ വെച്ചു കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ പ്രധാനാധ്യാപകനെ ഏൽപ്പിച്ച പൈക്ക സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് ആഷിഖിനെയും, നിഖിലിനെയും പൈക്ക സ്കൂളിൽ വെച്ചു വിളിച്ചു ചേർത്ത യോഗത്തിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ചു. സ്കൂളിൽ നിന്നും അവസാനത്തെ പരീക്ഷയും കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോൾ ആണ് കുട്ടികൾക്ക് ഇത്രയും വലിയ തുക റോഡിൽ നിന്നും വീണു കിട്ടുന്നത്. മറ്റൊന്നും ആലോചിച്ചില്ല. ആ രണ്ടു വിദ്യാർഥികൾ ഉടനെ തന്നെ സ്കൂളിലേക്ക് തിരിച്ചു വന്നു തുക ഹെഡ് മാസ്റ്ററെ ഏൽപ്പിക്കുക ആയിരുന്നു. പൈക്കം ക്ഷേത്രോത്സവത്തിന് പോകവേ ചാത്തപ്പാടിയിലെ ജയന്തിയുടെ കയ്യിൽ നിന്നുമാണ് തുക നഷ്ടപ്പെട്ടത്. എടനീർ കേരള ബാങ്കിൽ ലോൺ അടക്കാൻ കരുതി വെച്ചതായിരുന്നു തുക. നാടിനും സ്കൂളിലും അഭിമാനമായ കുട്ടികളെ പൂർവ്വ വിദ്യാർത്ഥി സംഘടന ഉപഹാരം നൽകി ആദരിച്ചു. ഓ. എസ്. എ പ്രസിഡണ്ട് ഗിരി കൃഷ്ണൻ അധ്യക്ഷനായി. ഗ്രാമ പഞ്ചാ. മെമ്പർ ബി ചിത്രകുമാരി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുൽ റസാഖ് പൈക്ക, വൈസ് പ്രസി. ഹസ്സൈനാർ മിത്തടി, മാനേജർ നിത്യൻ നെല്ലിത്തല, ഓ എസ്...

പൂച്ചക്കാട് സ്കൂട്ടിയിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു

  കാസർകോട്: പള്ളിക്കര പൂച്ചക്കാട് സ്കൂട്ടിയിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചെറുവത്തൂർ കാടങ്കോട് സ്വദേശി എ.പി. മുഹമ്മദ് ഫായിസ്( 23) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹപാഠിയായ ചിത്താരി പെട്രോൾ പമ്പിനടുത്തുള്ള റയിസിന് ചെറിയ പരിക്കുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. മംഗളൂരുവിൽ നിന്ന് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഫായിസ്. സ്കൂട്ടിയിൽ ലോറിയിടിച്ചപ്പോൾ ഫായിസ് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ലോറിക്കടിയിൽപെടുകയായിരുന്നു. ഉടൻതന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫായിസ് മരിച്ചിരുന്നു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കിംസ് ഹോസ്പിറ്റലിലെ ഇഫ്താർ സംഗമം ശ്രദ്ധേയമായി; സൗഹാർദ്ദത്തിന് മാതൃകയായി പരിപാടി

  കാസർകോട്: കാസർഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്) ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മാനവ സൗഹാർദ്ദത്തിൻ്റെയും സ്നേഹത്തിൻ്റെയും നിറവിൽ വിവിധ സാമൂഹിക - സന്നദ്ധ പ്രവർത്തകർ പങ്കാളികളായി. കിംസ് എം.ഡി ഡോക്ടർ പ്രസാദ് മേനോൻ, ഡോക്ടർ ഉഷാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ റമദാൻ ഒന്ന് മുതൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും വഴിയാത്രക്കാർക്കും സമൂഹ നോമ്പുതുറ സംഘടിപ്പിച്ചുവരുന്നു. വിവിധ മതവിശ്വാസികൾ ഒരുമിച്ചിരുന്ന് നോമ്പുതുറക്കുന്നത് പരസ്പര സൗഹൃദവും സാഹോദര്യവും വളർത്താൻ സഹായിക്കുന്നുവെന്നും എല്ലാവരും സ്നേഹം പങ്കുവെച്ച് ജീവിക്കണമെന്നും ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത ഡോക്ടർ അവിനാശ് കാകുഞ്ച പറഞ്ഞു. കിംസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേശ്വരി അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സുരേഷ്, നവാസ്, ഷിഫാർ, അഖിൽ, ഷാദിയ, ആനന്ദ്, മാധ്യമ പ്രവർത്തകരായ അബ്ദുൽ മുജീബ് (കെവാർത്ത), വിനയ് കുമാർ, ഗണേഷ്, പൊതുപ്രവർത്തകരായ ഹസൻ ഈച്ചിലിങ്കാൽ, ഷൈൻ തളങ്കര, അമീർ ഏരിയാൽ, മുനീർ ചെമ്മനാട്, ബിനോയ് തോമസ്, ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു. അൻവർ മാങ്ങാടൻ സ്വാഗതവും സിദ്ദിഖ് ചേരങ്കൈ നന്ദിയും...

ഹാഷിഷ് ഓയിലും കഞ്ചാവുമായി തളങ്കര സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഒന്നരലക്ഷം രൂപ വില വരുന്ന ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തളങ്കര, വില്ലേജിലെ ബാങ്കോട് സീനത്ത് നഗറിലെ ബി. അഷ്‌കര്‍ അലി (36)യെയാണ് കാസര്‍കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജെ.ജോസഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ബുധനാഴ്ച രാത്രി കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് വച്ചാണ് അറസ്റ്റ്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നടത്തിയ പരിശോധനയില്‍ 212 ഗ്രാം ഹാഷിഷ് ഓയില്‍ 122 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ അസ്‌കര്‍ അലി ആഴ്ചകളായി നിരീക്ഷണത്തിലായിരുന്നു. കൂട്ടാളികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കൂട്ടിച്ചേര്‍ത്തു.

ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ച കേസ്; പ്രതികളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

കാസര്‍കോട്: ബിജെപി പ്രവര്‍ത്തകന്‍ അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലു പ്രതികളെയും കോടതി വെറുതെ വിട്ടു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ റഫീഖ്, ഹമീദ്, സാബിര്‍, അഷ്‌റഫ് എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ പ്രിയ വെറുതെ വിട്ടത്. തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലെ പ്രതിയായിരുന്നു ജ്യോതിഷ്. 2017 ആഗസ്ത് 10 നാണ് ജ്യോതിഷിനെ സംഘം കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ അണങ്കൂര്‍ ക്ഷേത്രത്തിന് സമീപം വച്ച് കാറിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ബൈക്കില്‍ ഇടിച്ച് വീഴ്ത്തിയശേഷം വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 47 സക്ഷികളെ കോടതി വിസ്തരിച്ചു. സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളിലെ പൊരുത്തക്കേടും പ്രതികളെ വെറുതെ വിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. പ്രതികള്‍ക്കുവേണ്ടി അഡ്വ. വിനോദ്കുമാര്‍, അഡ്വ. സാക്കിര്‍ അഹമ്മദ്, അഡ്വ. മുഹമ്മദ്, അഡ്വ. ശരണ്യ എന്നിവര്‍ ഹാജരായി. സൈനുല്‍ ആബിദ്, ചൂരി റിഷാദ് വധക്കേസുകളിലടക്കം നിരവധി പ്രമാദമായ കേസുകളില്‍ പ്രതിയായിരുന്നു ജ്...

സലാലയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു

  ഒമാന്‍: സലാലയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് കളനാട് ചാത്തങ്കൈ സ്വദേശി ദാമോദരന്റെ മകന്‍ ജിതിന്‍ മാവില (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ സാദ ഓവര്‍ ബ്രിഡ്ജില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. ഉടനെ സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരിച്ചു. സിവില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ജിതിന്‍. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജൂണില്‍ വിവാഹം നടക്കാനിരിക്കെയാണ് മരണം. നടപടികള്‍ പൂര്‍ത്തികരിച്ചശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി സലാല ഔക്കത്ത് യൂണിറ്റ് പ്രസിഡന്റ് സുനില്‍ നാരായണന്‍ അറിയിച്ചു.

ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സ്‌കൂട്ടര്‍ പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ട നിലയില്‍

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസര്‍കോട്, ചൗക്കിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും തളങ്കര, തെരുവത്തെ കുഞ്ഞിക്കോയ തങ്ങളുടെ മകനുമായ സയ്യിദ് സക്കറിയ (21)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി സക്കറിയയുടെ സ്‌കൂട്ടി ചന്ദ്രഗിരി പാലത്തില്‍ നിറുത്തിയ നിലയില്‍ കണ്ടെത്തിയതോടെയാണ് പുഴയില്‍ ചാടിയതായുള്ള സംശയം ഉയര്‍ന്നത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതിനാല്‍ കണ്ടെത്താന്‍ കഴിയാതെ മടങ്ങി. ബുധനാഴ്ച രാവിലെ ചെമ്മനാട് ജമാഅത്ത് പള്ളിക്കു സമീപത്ത് പുഴയില്‍ വള്ളിപടര്‍പ്പുകള്‍ക്ക് ഇടയില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നഗരത്തില്‍ പഴം-പച്ചക്കറി വില്‍പ്പന നടത്തി വരികയായിരുന്നു സക്കറിയയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അറഫാത്ത്, സൈനുല്‍ ആബിദ്, റഹ്‌മത്ത് ബീവി. സക്കറിയയുടെ മരണത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ അനുമോദിച്ചു സന്ദേശം ലൈബ്രറി

  മൊഗ്രാൽപുത്തൂർ - കാസറഗോഡു ജില്ലയിലെ മികച്ച വില്ലജ് ഓഫീസറയായി തെരഞ്ഞെടുത്ത കുഡ്ലുവില്ലേജ് ഓഫീസർ ജയപ്രകാശ് ആചാര്യയെ ചൗക്കി സന്ദേശം ഗ്രന്ഥാലയം അനുമോദിച്ചു. ചടങ്ങിൽ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.എ. കരീം അധ്യക്ഷത വഹിച്ചു. അഹമ്മദ് ചൗക്കി, സുലൈമാൻ തോരവളപ്പ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.എച്ച് ഹമീദ് സ്വാഗതവും സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു. ജയപ്രകാശ് ആചാര്യ മറുപടി പ്രസംഗം നടത്തി.

റംസാൻ കിറ്റും, ചികിൽസാ ധനസഹായവും നൽകി ബോവിക്കാനം വാർഡിൽ മുസ്ലിംലീഗ് റിലീഫ് സംഘടിപ്പിച്ചു

  ബോവിക്കാനം:മുളിയാർ പഞ്ചായത്ത് ബോവിക്കാനം പന്ത്രണ്ടാം വാർഡ് മുസ്ലിം  ലീഗ് കമ്മിറ്റി റംസാൻ റിലീഫ് സംഘടിപ്പിച്ചു. 75 കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റുകൾ ഉദുമ മണ്ഡലം ജനറൽ സെക്രട്ട റികെ.ബി.മുഹമ്മദ് കുഞ്ഞി യും ചികിൽസാ ധനസഹായം പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.അബുബക്കറും വാർഡ് കമ്മിറ്റിക്ക് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു.വാർഡ് പ്രസിഡണ്ട് കെ.അബ്ദുൽ ഖാദർ കുന്നിൽഅദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബി.ഹംസ പന്നടുക്കംസ്വാഗതം പറഞ്ഞു. ഖാലിദ് ബെള്ളിപ്പാടി, മൻസൂർ മല്ലത്ത് , മുക്രി അബ്ദുൽ ഖാദർ,ബി.എ മുഹമ്മദ് കുഞ്ഞി ,മണയം കോട് മൊയ്തുസംബന്ധിച്ചു.

കാഞ്ഞങ്ങാട്ടെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

  കാസര്‍കോട്: കാഞ്ഞങ്ങാട്ടെ നഴ്‌സിങ് സ്ഥാപനത്തിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പാണത്തൂര്‍ സ്വദേശിനി ചൈതന്യ(21)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സിയിലിരിക്കെയാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് വിദ്യാര്‍ഥിനി മന്‍സൂര്‍ ആശുപത്രിയുടെ നഴ്‌സിങ് സ്ഥാപന ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസീക പീഡനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. തുടര്‍ന്ന് മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളും വിവിധ സംഘടനകളും ആശുപത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സദാനന്ദന്റെയും ഓമനയുടെയും മകളാണ്. സഹോദരന്‍: രാംകുമാര്‍.

ചങ്ങാതിക്കൂട്ടം ചാരിറ്റബ്ൾ സൊസൈറ്റി റമളാൻ റിലീഫിന്റെ ഭാഗമായി ഉസ്താദ്മാർക്കുള്ള വസ്ത്ര വിതരണം നടത്തി

  ഉദ്ഘാടനം സാമൂഹ്യ പ്രവർത്തകൻ മസൂദ് ബോവിക്കാനം ഹെൽപ് സ്‌ക്വാഡ് ക്യാപ്ടൻ ജമാൽ അമ്മങ്കോട്, വൈസ് ക്യാപ്ടൻ ഷാഫി കൊല്ല്യ എന്നിവർക്ക് നൽകി നിർവഹിച്ചു, അഷറഫ് മുതലപ്പാറ അധ്യക്ഷത വഹിച്ചു, ശംസുദ്ധീൻ തങ്ങൾ ദുആ നേതൃത്വം നൽകി കലാം പള്ളിക്കാൽ, ഹംസ മുതലപ്പാറ, അഷ്റഫ് പന്നടുക്കം , അഷറഫ് വളപ്പിൽ, EC ഹനീഫ, ബഷീർ മുതലപ്പാറ, ഷാഫി കൊല്ല്യ, റിഷാദ് അഹമ്മദ്,ബദറുദ്ധീൻ അമ്മങ്കോട് നിസാം, തസ്‌ലീം എന്നിവർ സംബന്ധിച്ചു, സെക്രട്ടറി ജമാൽ സ്വാഗതം പറഞ്ഞു അബ്ദുള്ളകുഞ്ഞി മുതലപ്പാറ നന്ദി പറഞ്ഞു

കെ.വി. കുമാരൻ മാസ്റ്ററിനെ ആദരിച്ചു.സന്ദേശംലൈബ്രറി

മൊഗ്രാൽപുത്തൂർ - -2024 ൽ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള സമഗ്രസംഭാവനക്കുള്ള അവാർഡും 2025 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കരസ്ഥമാക്കിയ കെ.വി. കുമാരൻ മാസ്റ്ററിനെ ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു. ഗ്രന്ഥാലയത്തിനു വേണ്ടി കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ മൊമെൻ്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച് ഹമീദ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, സന്ദേശം വനിതാവേദി സെക്രട്ടറി സൻഫിയ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു കെ.വി. കുമാരൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.

കേരള കോൺഗ്രസ് (എം) മലയോര ജാഥ ശ്രദ്ധേയമായി

ബന്തടുക്ക: കേന്ദ്ര വന നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ നയിച്ച മലയോരജാഥ ബന്തടുക്കയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ് സണ്ണി പതിനെട്ടിൽ അധ്യക്ഷത വഹിച്ചു. 1972 കേന്ദ്ര വനനിയമം ഭേദഗതി ചെയ്യുക വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ കഴിയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക,കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന ആക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുക കൃഷികൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക മനുഷ്യ ജീവനുണ്ടാകുന്ന മരണങ്ങൾക്ക് ഇപ്പോൾ നൽകുന്ന നഷ്ടപരിഹാരതുക വർദ്ധിപ്പിക്കുക നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങളെ നിയന്ത്രിക്കുന്നത് കിടങ്ങുകളും സോളാർവേ ലികളും സ്ഥാപിക്കുക. പ്രജനനം മൂലം വർദ്ധിക്കുന്ന മൃഗങ്ങളെ പ്രത്യേകമായി സംരക്ഷിക്കുകയോ അല്ലാത്ത പക്ഷം നശിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവരുക മനുഷ്യജീവൻ രക്ഷിക്കുന്നതിനും സ്വയരക്ഷക്ക് ആക്രമണകാരികളായ മൃഗങ്ങളെ കൊല്ലുന്നതിന് അനുവാദം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മലയോര ജാഥ നടത്തിയ...

മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മഞ്ചേശ്വരത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ-യുമായി രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. ഉപ്പള ശാരദാനഗര്‍ മണിമുണ്ടയിലെ സി.എ മുഹമ്മദ് ഫിറോസ് (22), കുഞ്ചത്തൂര്‍ മാടയിലെ ആലം ഇക്ബാല്‍ (22) എന്നിവരാണ് രണ്ടിടങ്ങളില്‍ വെച്ച് പിടിയിലായത്. എസ്ഐ-മാരായ കെ.ആര്‍ ഉമേശന്‍, കെ.ജി രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

പറവകൾക്ക് ദാഹജലം

  വിദ്യാനഗർ : അന്താരാഷ്ട്ര വന ദിനാചരണത്തിൻ്റെ ഭാഗമായി കാസറഗോഡ് സാമൂഹ്യ വനവത്ക്കരണ വിഭാഗം കാസറഗോഡ് ഗവ: കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിൻ്റെ സഹകരണത്തോടെ പടുവടുക്ക സ്മൃതി വനത്തിൽ മുളന്തണ്ടിൽ പറവകൾക്ക് ദാഹജല മൊരുക്കി. പരിപാടി ഗവ: കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. മിനി പി വി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഗിരീഷ്  സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. ബാലകൃഷ്ണൻ , ആ തിര എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി. ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഞ്ജു എംജെ നന്ദിയും പറഞ്ഞു. തുടർന്ന് വൃക്ഷ ശിഖരങ്ങളിലും മറ്റു മായി മുളന്തണ്ടിൽ കിളികൾക്കായി ദാഹജലമൊരുക്കി. പരിപാടികൾക്ക് ഗിരീഷ് കുമാർ ഒ എ ,ലിജോ സെബാസ്റ്റ്യൻ, ടി വി സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

സിസി ഡബ്ല്യു ഒ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, എകാംഗ നാടകവും സംഘടിപ്പിച്ചു

  കാസർകോട്:ചൈൽഡ് കെയർ & വെൽഫയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി "പ്രതികരിക്കാം പ്രതിരോധിക്കാം " എന്ന പേരിൽ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ വിദ്യാനഗർ ഗവണ്മെന്റ് ഐ.ടി.ഐ വച്ച് നടന്നു.  കാസർകോട് നഗര സഭാ ചെയർമാൻ അബ്ബാസ് ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ചെയർമാൻ ബി അഷറഫ് ബോവിക്കാനം അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ സിന്ധു പോൾ മുഖ്യ പ്രഭാഷണം നടത്തി.സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ് ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു. അധ്യാപകനും സി.സി ഡബ്ല്യൂ.ഒ ജില്ലാ കൺവീനറുമായ സുരേഷ് കുമാർ കുറ്റിക്കോൽ "കുടമാറ്റം" എന്ന പേരിൽ ലഹരിക്കെതിരായ ഏകാങ്ക നാടകം അവതരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ബേബി മധു സ്വാഗതം പറഞ്ഞു.ചൈൽഡ് കെയർ &വെൽഫെയർ ഓർഗനൈസേഷൻ ദേശീയ ഭരണ സമിതി ഭാരവാഹികളായ സുനിൽ മളിക്കാൽ, ഉമ്മർ പാഡലടുക്ക, ജയപ്രസാദ് ബേഡകം, ജില്ലാ കമ്മിറ്റി ട്രഷറര്‍ മനു മാത്യു, ഗ്രൂപ്പ് ഇൻസ്‌ട്രക്ടർ ജയമോഹൻ, സ്റ്റാഫ് സെക്രട്ടറി നഹാസ് എന്നിവർ സംസാരിച്ചു.

വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പദ്ധതി കണക്ഷൻ വിഛേദിച്ചു. മുളിയാറിലെ ജലക്ഷാമത്തിന് നടപടി വേണം - മുസ്ലിം ലീഗ്

  ബോവിക്കാനം: മുളിയാർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ പൊതുജന ങ്ങൾ അനുഭവിക്കുന്ന ശുദ്ധ ജലക്ഷാമം പരിഹരി ക്കാൻ അടിയന്തിരനടപടി കൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് നേതൃയോഗം ആവശ്യപെട്ടു. ഗ്രാമപഞ്ചായത്ത് പണം അടക്കാത്ത കാരണം പറഞ്ഞ് നിരവധി പ്രദേശങ്ങളിലേക്കുള്ള കേരള വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പദ്ധതി കണക്ഷൻ വിഛേദിച്ച നടപടിയിൽ യോഗം പ്രതിഷേധിച്ചു. പ്രസിഡണ്ട് ബിഎം.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.കെബി.മുഹമ്മദ് കുഞ്ഞി,എംകെ. അബ്ദുൾ റഹിമാൻ ഹാജി, ഖാലിദ് ബെള്ളി പ്പാടി, മാർക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി, പൈക്കം ഹനീഫ, ബിഎം. അഷ്റഫ്,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി.കെ.ഹംസ സംബന്ധിച്ചു.

കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി

  കൊച്ചി: കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ നേരിട്ട് ഹാജരായി. ഇരുവരുടേയും കോൾ റെക്കോർഡ്സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെൺകുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ചോദിച്ചു. കാണാതായ ദിവസം തന്നെ പെൺകുട്ടി മരിച്ചുവെന്ന് പൊലീസ് കോടതിയിൽ മറുപടി പറഞ്ഞു. ഇന്നലെ പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത്.