കാസർഗോഡ്: “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന പ്രമേയമുയർത്തി മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ സമ്മേളനം സെപ്റ്റംബർ 23, 24, 25 തീയതികളിൽ കാസർഗോഡിൽ നടക്കും.
സമ്മേളനത്തിന്റെ പ്രഖ്യാപനം കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ മുൻമന്ത്രി സി.ടി അഹമ്മദലി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹിറാസിഫ് സ്വാഗതം പറഞ്ഞു
പുതിയ തലമുറയെ രാഷ്ട്രീയ ബോധമുള്ളവരാക്കി മാറ്റുന്നതിനും ലഹരി ഉൾപ്പെടെയുള്ള സാമൂഹിക തിന്മകളിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിച്ച് അവരുടെ കഴിവുകളും സേവനങ്ങളും ക്രിയാത്മകമായി രാഷ്ട്രത്തിനും സമൂഹത്തിനും ഉപയോഗപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികൾ സമ്മേളനത്തിന്റെ ഭാഗമായി ആവിഷ്കരിക്കും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ വേദികളിൽ ആയി പ്രൊഫഷണൽ മീറ്റ്, ജെൻസി മീറ്റ് ലിറ്ററേച്ചർ ഫെസ്റ്റ് ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ ജനപ്രതിനിധി സംഗമം ജില്ലാ നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ കാസർകോടിന്റെ ടൂറിസം സാധ്യതകൾ യുവസംരംഭക പ്രമോഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകളും സിമ്പോസിയങ്ങളും സെമിനാറുകളും നടക്കും
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ വയനാട് പ്രഭാഷണം നടത്തി മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട മാഹിൻ ഹാജി എംഎൽഎ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ എ നെല്ലിക്കുന്ന് ജില്ലാ ട്രഷറർപി എം മുനീർ ഹാജി അഷ്റഫ് എടനീർ സംസ്ഥാന സമിതി അംഗം എം സി കമറുദ്ദീൻ പാരിഷ ടീച്ചർ മാട്ടൂൽ എ എം കടവത്ത് എസ് എ എം ബഷീർ അബ്ദുള്ള കുഞ്ഞി ചെറുക്കള സയ്യദ് സൈഫുള്ള തങ്ങൾ എംപി ഷാഫി ഹാജി ആദം കുഞ്ഞ് തളങ്കര ലുക്മാൻ തളങ്കര ഹനീഫ് ടി ആർ അനസ് എതിർത്തോടു ഇർഷാദ് മൊഗ്രാല് സൈഫുദ്ദീൻ തങ്ങൾ അൻസാഫ് കുന്നിൽ ശരീഫ് കൊടവഞ്ചി ഷാഹിന സലീം അഹ്മദ് ഹാജി മുത്തലിബ് പാറക്കെട്ട് ബീഫാത്തിമ ഇബ്രാഹിം എംപി ഷാനവാസ് പ്രസംഗിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ