കൊച്ചി: ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ അനുഭവപ്പെടുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ. ഓഗസ്റ്റ് 22, 24, 25 തിയ്യതികളില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കും.
ഈ ദിവസങ്ങളില്‍ 6 മിനിറ്റ് 45 സെക്കന്‍ഡ് ഇടവേളകളില്‍ സര്‍വീസ് നടത്തുന്ന രീതിയില്‍ നാല് അധിക ട്രെയിനുകളാണ് കെ എം ആര്‍ എല്‍ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ട് അധിക ട്രെയിനുകള്‍ കൂടി സര്‍വീസിലിറക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ