തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വഹിച്ചിട്ടില്ലെന്ന് ചിപ്സണ്‍ ഏവിയേഷന്‍. മുഖ്യമന്ത്രിയുടെ യാത്രക്കായി പണം മുടക്കിയത് തങ്ങളല്ലെന്നും ഏജന്‍സി എയര്‍ ഓപ്പറേറ്റര്‍ മാത്രമാണെന്നും ചിപ്സണ്‍ ഏവിയേഷന്‍ വ്യക്തമാക്കി.
കേളചന്ദ്രയുടെ ഹെലികോപ്റ്റര്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി മറ്റൊരാളുടെ ആവശ്യപ്രകാരം ഏറ്റെടുത്ത് നല്‍കുകയായിരുന്നു. അതിന്റെ രേഖകളാണ് പ്രചരിച്ചതെന്നും ചിപ്‌സണ്‍ ഏവിയേഷന്‍ പറഞ്ഞു. ഇടപാടുകാരന്റെ പേര് വെളിപ്പെടുത്താതെയാണ് ഏജന്‍സിയുടെ പ്രതികരണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ